Home കോൺഗ്രസ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രെജിസ്ട്രേഷൻ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. 

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രെജിസ്ട്രേഷൻ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. 

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രെജിസ്ട്രേഷൻ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. 

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ. സോണിയ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ലൈസൻസാണ് രണ്ടുമാസങ്ങൾക്ക് മുമ്പേ റദ്ദാക്കിയത്. FCRA നിയമങ്ങളുടെ ലംഘനവും വിദേശത്ത് നിന്നും സ്വീകരിച്ച പണം ചിവഴിച്ചതിലെ വ്യക്തതക്കുറവും കൃത്യമായ അക്കൗണ്ട് സൂക്ഷിക്കാത്തതുമാണ് ലൈസൻസ് റദ്ദാക്കിയതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. രാജ്യസഭയിൽ കോൺഗ്രസ് MP ദിഗ്‌വിജയ് സിംഗിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് കേന്ദ്ര സർക്കാർ വിശദാംശങ്ങൾ വ്യക്തമാക്കിയത്. 

വിദേശ ധന സഹായത്തോടെ പ്രവർത്തിക്കുന്ന NGO കൾ 2010 ലെ Foreign Contribution Regulation Act അഥവാ FCRA നിയമം പാലിച്ച് മാത്രമേ പണം സ്വീകരിക്കാവൂ. ആരാണ് പണം തരുന്നതെന്നും എന്തിനാണ് പണം സ്വീകരിക്കുന്നതെന്നും കേന്ദ്ര ഗവണ്മെന്റിനെ കൃത്യസമയത്ത് അറിയിക്കേണ്ടതുണ്ട്. ഇവ ലംഘിച്ചതിനാലാണ് ഗാന്ധി കുടുബത്തിന്റെ കീഴിലുള്ള NGO കൾക്ക് പൂട്ട് വീണത്. അടുത്ത മൂന്ന് കൊല്ലത്തേക്ക് പുതിയ രെജിസ്ട്രേഷന് അപേക്ഷിക്കുന്നതിൽ നിന്നും പ്രസ്തുത കമ്പനികളെ വിലക്കിയിട്ടുണ്ട്. 

ചൈനീസ് ഗവൺമെന്റിൽ നിന്നും ചൈനീസ് എംബസി വഴിയും മുമ്പ് രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം എത്തിയത് വിവാദമായിരുന്നു. സക്കീർ നായിക്കിന്റെ ഇസ്ലമിക് റിസേർച്ച് ഫൗണ്ടേഷൻ വക 50 ലക്ഷം രൂപ കൈപ്പറ്റിയ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റും സംശയ ദൃഷ്ടിയിൽ ആയിരുന്നു. ISIS പോലെയുള്ള ഭീകര സംഘടനകളിലേക്ക് റിക്രൂട്ടിങ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിൽ നിന്ന് ഒളിവിൽ പോയ സക്കീർ നായിക് ഇപ്പോൾ മലേഷ്യയിലാണ് താമസം. 

2017 മുതൽ 2021 വരെയുള്ള അഞ്ചുവർഷ കാലയളവിൽ 6677 NGO കളുടെ FCRA രെജിസ്ട്രേഷൻ റദ്ദാക്കിയതായി ഗവണ്മെന്റ് രാജ്യസഭയിൽ പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ രെജിസ്ട്രേഷൻ റദ്ദാക്കിയത് തമിഴ് നാട്ടിൽ ആണ്. തമിഴ്‌നാട്ടിൽ 755, ഉത്തർ പ്രദേശിൽ 635, ആന്ധ്ര പ്രദേശിൽ 622, പശ്ചിമ ബംഗാളിൽ 611 എന്നിവടങ്ങളിലാണ്  ഏറ്റവും അധികം FCRA രെജിസ്ട്രേഷൻ റദ്ദായ NGO കളുള്ളത്. 

ശത്രു രാജ്യങ്ങളുടെയും തീവ്ര മതപ്രചാരകരുടെയും ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന NGO കളുടെ ഉദ്ദേശ ശുദ്ധി നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. സക്കീർ നായിക് പോലെയുള്ളവരിൽ നിന്നും 50 ലക്ഷം കൈപ്പറ്റിയ NGO ക്ക് തീർച്ചയായും സക്കീർ നായിക്കിന്റെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടി വരും. 2017 മുതൽ സക്കീർ നായിക്ക് ഒളിവിലാണ്. സക്കീർ നായിക്കിനെപ്പോലുള്ളവർക്കും അവരുടെ പണം പറ്റുന്ന സംഘടനകൾക്കും ഇപ്പോൾ ഇന്ത്യ ഒരു സുരക്ഷിത താവളമല്ല എന്ന വാർത്ത അത്യന്തം ആശാവഹമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here