നിതിൻ ഗഡ്‌കരി പറഞ്ഞ ഫ്ളക്സ് ഇന്ധനം – ചില കാര്യങ്ങൾ

0

കഴിഞ്ഞ ദിവസങ്ങളിലായി ഫ്ളക്സ് ഇന്ധനം വാഹനങ്ങളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ചു നമ്മുടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗട്കരി സൂചിപ്പിക്കുകയുണ്ടായി . അതിന്റെ ചുവടു പിടിച്ചാണ് ഈ ലേഖനം .

പെട്രോളിൽ മെഥനോൾ അല്ലെങ്കിൽ എത്തനോൾ എന്നിവ ചേർത്ത് നിർമ്മിച്ച ഒരു ബദൽ ഇന്ധനമാണ് ഫ്ലെക്സ് ഇന്ധനം. 1990 ൽ ആണ് ആദ്യ പരീക്ഷണങ്ങൾ നടക്കുന്നത്. 1994 ൽ ഫോർഡ് കമ്പനി തങ്ങളുടെ വാഹനങ്ങളിൽ ഇതു പരീക്ഷിച്ചു വിജയിച്ചു .

ഈ ഇന്ധനത്തിന്റെ ഗുണവശങ്ങൾ നോക്കാം

1 .പരിസ്ഥിതി സൗഹൃദം

മറ്റു ഇന്ധനങ്ങൾ പുറത്തു വിടുന്ന വിഷപ്പുകയും മലിനീകരണവും വെച്ച് നോക്കുമ്പോൾ വളരെ കുറവാണ് ഫ്ളക്സ് ഇന്ധനത്തിൽ പുറത്തേക്ക് വമിക്കുന്ന മലിനീകരണം .

  1. ലഭ്യത

കരിമ്പ്, ചോളം ചേരുവകളിൽ നിന്ന് കിട്ടുന്ന എത്തനോൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് . ഇത് വിദേശ എണ്ണ വാങ്ങുന്നതിനുള്ള നല്ലൊരു ബദലായി എത്തനോളിനെ മാറ്റുന്നു. പെട്രോളിയം ഇറക്കുമതി കുറയുന്നു .

  1. നികുതിയിളവ്

പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിനായി വാഹന ഉടമകൾക്ക് തീർച്ചയായും നികുതിയിളവ് ഗവണ്മെന്റിന്റെ പരിഗണനയിൽ ഉണ്ടാകും .

  1. വാഹനങ്ങളുടെ മികച്ച പ്രകടനം

പരീക്ഷണങ്ങളിൽ വാഹനങ്ങൾക്ക് കൂടുതൽ ടോർക്കും ശക്തിയും കിട്ടിയതായി രേഖപ്പെടുത്തിയിരിക്കുന്നു

  1. വില കുറവ്

മറ്റു ഇന്ധങ്ങളെ അപേക്ഷിച്ചു ഫ്ളക്സ് ഇന്ധനത്തിന് വില കുറവ് ആയിരിക്കും

കാനഡ , അമേരിക്ക,അർജന്റീന ,ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിൽ എത്തനോൾ അടങ്ങിയ ഇന്ധനം ജനപ്രിയമാണ്. ഫോർഡ് എക്കോസ്പോർട് ,ജീപ്പ് കോമ്പസ് ,ഫോക്സ്വാഗൺ ടി-ക്രോസ് തുടങ്ങിയ വാഹനങ്ങൾ എത്തനോൾ മോഡലുകളും പുറത്തിറക്കുന്നു.

എത്തനോൾ പ്രവർത്തിപ്പിക്കുന്ന മോട്ടോർസൈക്കിൾ വികസിപ്പിച്ചെടുത്ത ഒരു മോട്ടോർ സൈക്കിൾ നിർമ്മാതാവാണ് ടിവിഎസ്. പക്ഷെ പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങിയിട്ടില്ല .

ഫ്ളക്സ് ഇന്ധനം എല്ലാ ഇന്ധന വിതരണ ശൃംഖല വഴി എത്തിക്കുക എന്നതായിരിക്കും ഒരു വെല്ലുവിളി. ക്രൂഡ് ഓയിൽ ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന നമ്മുടെ രാജ്യത്തിന് ഹിന്ദുസ്ഥാനിൽ തന്നെ ഉൽ പാദിപ്പിക്കുന്ന എത്തനോൾ നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്കും ഗതാഗതത്തിനും മുതൽക്കൂട്ടാകും .

LEAVE A REPLY

Please enter your comment!
Please enter your name here