പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമോ അതോ ഹിന്ദുവിരുദ്ധതയോ?

0

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വബിൽ ഇന്ത്യയിലെ മുസ്ലീങ്ങളെ പുറത്താക്കാൻ ആയിരുന്നു എന്ന വാദത്തിന്റെ ചൂടുപിടിച്ചായിരുന്നല്ലോ എല്ലാവിധ പ്രക്ഷോഭങ്ങളും അരങ്ങേറിയത്. NRC/NPR നൊപ്പം CAA കൂടിച്ചേരുമ്പോൾ അത് ഇന്ത്യൻ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാൻ സാധിക്കുന്ന ഒരു ചേരുവയായിത്തീരുന്നു എന്നാണ് മലയാളത്തിലെ ഉൾപ്പെടെയുള്ള ദേശവിരുദ്ധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ പലവിധത്തിലുള്ള FAQ കൾ വഴി ആഭ്യന്തരമന്ത്രാലയം ജനങ്ങളിൽ എത്തിക്കുകയുണ്ടായി. CAA ഒരുതരത്തിലും ഇന്ത്യയിലെ പൗരന്മാരെ ബാധിക്കില്ല എന്നും, മുസ്ലിം ആയ വിദേശപൗരന്മാർക്കും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നും, NRC/NPR വഴി മുസ്ലീങ്ങൾക്ക് പൗരത്വം നഷ്ടമാകില്ല എന്നും ഇവ വഴി വ്യക്തമായതാണ്.

(1)

(2)

എന്നാൽ ഇതിനെതിരെ ഉണ്ടായത് ജനാധിപത്യപരമായ പ്രതിഷേധം ആയിരുന്നോ, അതോ ചില വിഘടനവാദികളായ ശക്തികൾ അഴിച്ചുവിട്ട പ്രക്ഷോഭങ്ങൾ ആയിരുന്നോ ഇവയെന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ച്, ദേശവിരുദ്ധമാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഈ പ്രക്ഷോഭങ്ങളെ സമീപിച്ച രീതിയുടെ പശ്ചാത്തലത്തിൽ.

ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തിൽ കുപ്രസിദ്ധമാധ്യമ പ്രവർത്തക ബുർഖ ദത്ത് ഉയർത്തിക്കൊണ്ടുവന്ന രണ്ട് മുസ്ളീം യുവതികളിൽ നിന്നു തന്നെ തുടങ്ങാം.

ആയിഷ റെന്നയും, ലദീദാ ഫർസാനയും തീവ്ര ഇസ്ളാമികവാദികൾ ആണെന്ന് പിന്നീട് തെളിഞ്ഞു. ആയിഷ റെന്ന, തീവ്ര ചിന്താഗതികൾ ഉള്ള ഒരു മലയാളമാധ്യമപ്രവർത്തകന്റെ ഭാര്യയാണെന്ന കാരണം കൊണ്ടു തന്നെ ജാമിയ മിലിയയിൽ ഇവർ നടത്തിയത് ഒരു നാടകം ആയിരുന്നു എന്ന് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധി ആവശ്യമില്ല. രണ്ടു പേരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മുഴുവൻ തീവ്ര ഇസ്‌ലാമിക വാദവും, വിഘടനവാദവും നിറഞ്ഞുനിൽക്കുന്നു. യാക്കൂബ് മേമനെ തൂക്കിക്കൊന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയ ആയിഷ റെന്നയുടെ പോസ്റ്റ് തന്നെ ഉദ്ദാഹരണം.

തങ്ങൾക്ക് ഇന്ത്യയിലെ നിയമവ്യവസ്‌ഥയെയോ പൊലീസിനെയോ പേടിയില്ല എന്നും, അല്ലാഹുവിനെ മാത്രമേ ഭയപ്പെടുന്നുള്ളു എന്നുമാണ് ഇവർ ബുർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പിന്നീടങ്ങോട്ട് ഉണ്ടായ പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഹിന്ദുവിരോധത്തിന്റെയും കുത്തൊഴുക്കുതന്നെയായിരുന്നു എന്നു വേണമെങ്കിൽ പറയാം. പിന്നീട് ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലും മുഴങ്ങിക്കേട്ടത് “ലാ ഇലാഹ ഇല്ലള്ളാ(അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല) യും “കാഫിറോൻ സെ അസാദി(അവിശ്വാസികളിൽ നിന്നും മോചനം)യും ഒക്കെയായിരുന്നു. ചിലയിടങ്ങളിൽ ത്രിവർണപതാകയിൽ അശോകചക്രത്തിന് പകരം മതവാക്യങ്ങൾ ഉൾപ്പെടുത്തി. ഹൈന്ദവ ചിഹ്നങ്ങളെ വികലമായ രീതിയിൽ അവതരിപ്പിക്കാനും ഇക്കൂട്ടർ മറന്നില്ല.

(1)

(2)

(3)

അതുപോലെതന്നെ ഷഹീൻ ബാഗിലെ പ്രക്ഷോഭങ്ങളുടെ നേതാവായ ഷാർജിൽ ഇമാം പറഞ്ഞ വാക്കുകൾ : “ഞങ്ങൾ അല്ലാഹുവിന്റെ നിയമമായ ശരിയ മാത്രമേ പിന്തുടരൂ , അസ്സമിനെ ഇന്ത്യയിൽ നിന്ന് വെട്ടി മാറ്റും”. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ, ഇന്ത്യ ഇസ്‌ലാമിക രാജ്യം ആക്കാൻ ആഗ്രഹിക്കുന്ന ഒരു മതമൗലിക വാദിയാണെന്നാണ് പൊലീസിന് മനസിലായത്.

എന്തിനേറെ പറയുന്നു, കേരളത്തിൽ പോലും “21ൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല” എന്നും മറ്റുമായി ഹിന്ദുക്കളെ വംശഹത്യ ചെയ്ത മലബാർ കലാപത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് ഉണ്ടായത്.

എന്നാൽ ഈ മതമൗലികവാദം നിയന്ത്രണാതീതമായി പൊയ്ക്കോണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ “മതേതരർ”, പൗരത്വനിയമഭേദഗതിക്ക് എതിരായിരുന്നിട്ട് കൂടി, ഇസ്ലാമിക മതമൗലിക വാദത്തെ തങ്ങളുടെ താത്വികാചാര്യനായ ശശി തരൂരിനെ കൊണ്ട് എതിർത്തു. തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്ലീങ്ങൾക്ക് എതിരെ ഒരു കോൺഗ്രസുകാരൻ സംസാരിച്ചത്, പൗരത്വനിയമതിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെ പ്രകടമായ ഇസ്‌ലാമിക മതമൗലികവാദം ബിജെപിയെ പ്രത്യക്ഷവും പരോക്ഷവുമായ രീതിയിൽ സഹായിക്കും എന്ന തിരിച്ചറിവായിരുന്നു. “ഹിന്ദുത്വ തീവ്രവാദത്തിനെതിരായുള്ള നമ്മളുടെ പോരാട്ടം ഒരിക്കലും ഇസ്‌ലാമിക തീവ്രവാദത്തിന് വഴിവെക്കരുത്” എന്നായിരുന്നു ശരി തരൂരിന്റെ ട്വീറ്റ്.

എന്നാൽ വലിയ രീതിയിലുള്ള പ്രതിഷധമാണ് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള മതമൗലികവാദികളിൽ നിന്ന് തരൂരിന് നേരിടേണ്ടി വന്നത്.

അവസാനം പ്രതിഷേധം സോഷ്യൽ മീഡിയയിലും അല്ലാതെയും കനത്തപ്പോൾ ശശി തരൂരിന് വലിയ രീതിയിൽ വിശദീകരണങ്ങൾ നൽകേണ്ടി വന്നു. “ലാ ഇലാഹ ഇല്ലള്ള” എന്നത് ഇസ്ളാമികപരമായി ശരിയായ പ്രയോഗം ആണെന്നും, എന്നാൽ അത് ഉപയോഗിക്കുന്ന സന്ദർഭം മുസ്ലീങ്ങളെ മറ്റു മതസ്ഥരിൽ നിന്ന് അകറ്റാൻ മാത്രമേ ഉപയോഗപ്പെടൂ എന്നും തരൂർ കുറിച്ചു.

രസകരമെന്നു തന്നെ പറയട്ടെ, തങ്ങൾ ആദ്യം പിന്തുണച്ച ആയിഷ റെന്നയെയും, ഇസ്‌ലാമിക മതമൗലിക വാദത്തിന്റെ അതിപ്രസരം കാരണം കോൺഗ്രസിന്റെ അതേ പാതയിൽ സിപിഎമ്മും തന്ത്രപരമായി തള്ളിപ്പറഞ്ഞു. മതമൗലികവാദം ഒരിക്കലും ബിജെപിയെ സഹായിക്കരുത് എന്ന ഒറ്റ ഉദ്ദേശത്തോടുകൂടി.

എന്നാൽ തങ്ങൾക്ക് സാന്നിധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിൽ തിരിച്ചു കയറാനും, എന്നാൽ മറ്റൊരു വശത്തുകൂടി വോട്ട് ബാങ്കിന് കേടുപറ്റാതെ നോക്കാനും ഉള്ള ഒരു ബാലിശമായ ശ്രമം ആയിരുന്നു തരൂരിന് നിന്നും സിപിഎമ്മിൽ നിന്നും ഉണ്ടായത്. അത് പെട്ടെന്ന് തന്നെ മതവാദം പ്രചരിപ്പിക്കുന്ന കൂട്ടർ മനസിലാക്കി പ്രതികരിക്കുകയും ചെയ്തു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു ഇന്ത്യയിൽ ഇസ്ലാമിന്റെ ഏറ്റവും വലിയ മുഖങ്ങളിൽ ഒന്നായ ഷെഹ്ല റാഷിദ് ട്വിറ്ററിൽ കുറിച്ച ഈ പ്രസ്താവനകൾ. പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ മുസ്ലീങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിക്കുന്നത് മാത്രമാണെന്നും, അതുകൊണ്ട് ഇസ്‌ലാമിക വചനങ്ങളും മാറ്റ് പ്രത്യേക ചിഹ്നങ്ങളും ഉൾപ്പെടുത്തുന്നത് തടയാൻ ആർക്കും അവകാശമില്ലെന്നും, ആരും ഈ പ്രക്ഷോഭങ്ങൾ തങ്ങളുടെ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ നോക്കേണ്ട എന്നും ആയിരുന്നു ഷെഹ്ല കുറിച്ചതിന്റെ രത്നച്ചുരുക്കം. ശശി തരൂരിനെയും സിപിഎമ്മിനേയും ഷെഹ്ല എടുത്തു വിമർശിക്കുന്നുണ്ട്.

പ്രക്ഷോഭങ്ങളിലെ ഇസ്ലാമിക വാദത്തിന്റെ അതിപ്രസരം മനസിലാക്കി കോൺഗ്രസ്സും ഇടതുപക്ഷ പാർട്ടികളും നടത്തിയ അനുനയശ്രമങ്ങൾ ഒരു രീതിയിലും ഫലം കണ്ടില്ല എന്നു വേണം കരുതാൻ. ജനാധിപത്യസമരം എന്ന് മുദ്രകുത്തിയ പ്രക്ഷോഭങ്ങൾ ഏറ്റവും വലിയ തീവ്രവാദികൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. മതവാദം ബിജെപിയ്ക്ക് സഹായകരമാവും എന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷ പാർട്ടികൾക്ക്, പക്ഷേ മതമൗലിക വാദികൾക്ക് മുഖംമൂടിയണിഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിനെല്ലാം തെളിവെന്നവണ്ണം, ഭീകരസംഘടനയായ PFI ഈ പ്രക്ഷോഭങ്ങൾക്ക് വേണ്ടി 120 കോടിയോളം രൂപ ചിലവഴിച്ചു എന്ന വാർത്ത പുറത്തുവന്നു.

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ ഇസ്‌ലാമിക വാദം അരക്കിട്ടുറപ്പിക്കാൻ വിഘടനവാദികളുടെ തന്ത്രം മാത്രം ആയിരുന്നു എന്നുവേണം ഇതിൽ നിന്നെല്ലാം അനുമാനിക്കാൻ. നുണപ്രചരണങ്ങളിലൂടെ ആൾക്കാരെ വഴിതെറ്റിച്ച് കോൺഗ്രസ്സും ഇടതുപക്ഷപാർട്ടികളും അവരുടെ ജോലി എളുപ്പമാക്കി. എന്നാൽ പ്രക്ഷോഭങ്ങൾ ബിജെപിയെ സഹായിക്കുന്നു എന്നു കണ്ടപ്പോൾ വിഘടനവാദികളെ കയ്യൊഴിഞ്ഞു കൈകഴുകാൻ നോക്കിയ പ്രതിപക്ഷത്തിന്റെ ശ്രമത്തിന് കടയ്ക്കൽ കത്തിവെക്കുകയും ചെയ്തു. ഇതിനിനി പ്രതിപക്ഷത്തിന്റെ കയ്യിലുള്ള ഒരേയൊരു പ്രതിവിധി, ഹിന്ദു തീവ്രവാദം എന്ന “മിഥ്യ” പ്രചരിപ്പിക്കുക എന്നതാണ്. അതുതന്നെയായിരിക്കണം ഡൽഹിയിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട തോക്കുധാരി. ബുർഖയെപോലുള്ളവർ തന്നെ അതിന് ഒരു “കാവിനിറം” കൊടുക്കുമ്പോൾ ഉദ്ദേശ്യം വ്യക്തമാണ്.

പാകിസ്ഥാന്റെ ചാരസംഘടനയായ ISI ആസൂത്രണം ചെയ്ത മുംബൈ ഭീകരാക്രമണം, “RSS ki Saazizh” എന്ന പുസ്തകത്തിലൂടെ RSS ന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച് “ഹിന്ദു തീവ്രവാദം” സത്യമാണെന്ന് സ്ഥാപിക്കാൻ നോക്കിയ പോലുള്ള ചരിത്രങ്ങൾ കൂടി കോൺഗ്രസിന് ഉള്ളപ്പോൾ ഇതെല്ലാം പകൽ പോലെ വ്യക്തം.

ഇസ്‌ലാമിക മതമൗലിക വാദത്തെ വെള്ളപൂശി വോട്ട് ബാങ്കിനെ കൂടെനിർത്താൻ കൂടുതൽ ഹിന്ദു തീവ്രവാദ കഥകൾ ഇനിയും പ്രതീക്ഷിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here