അടൽ പെൻഷൻ യോജന അറിയേണ്ടത് എല്ലാം..

1

പ്രാഥമികമായി അസംഘടിത മേഖലയെ ലക്ഷ്യം വച്ചുള്ള കേന്ദ്ര സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2015 മെയ് 9 ന് കൊൽക്കത്തയിൽ വെച്ച് ഇതിനു തുടക്കം കുറിച്ചത്. 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ പദ്ധതിയില്‍ ചെരാവുന്നതാണ്, സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ബാങ്ക് മുഖേനയുള്ള ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം. പെന്‍ഷന്‍ വരിസംഖ്യക്ക് അനുസൃതമായിരിക്കും, 42 രൂപ മുതല്‍ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതല്‍ 5000 രൂപ വരെ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും.

പെൻഷൻ ലഭിക്കുമ്പോൾ അക്കൗണ്ടുടമ മരണമടഞ്ഞാല്‍ ജീവിതപങ്കാളിക്ക് തുടർന്നും പെൻഷൻ തുക കിട്ടും. ജീവിത പങ്കാളിയുടെ മരണശേഷം മുതലും പലിശയും നോമിനിക്ക് ലഭിക്കും. 5000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്ന രീതിയിൽ തുടങ്ങിയ അക്കൗണ്ടില്‍ 60 വയസ്സായ‌ി പെൻഷൻ ലഭിച്ചു തുടങ്ങുമ്പോൾ ഉദ്ദേശം 8..5 ലക്ഷം രൂപ മുതലും പ‌ലിശയും ഉൾപ്പെടെ ഉണ്ടാകും

അടൽ പെൻഷൻ യോജനയിൽ ചേരാൻ പ്രത്യേക ഫോറത്തിൽ പൂരിപ്പിച്ച ഒപ്പിട്ട് വ്യക്തികൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രതിമാസ സംഭാവന അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും. ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും എന്നിവ ഫോമിൽ ഉൾപ്പെടുത്താം. ആധാർ നമ്പറും മൊബൈൽ നമ്പറും നൽകുക.

അടയ്‌ക്കേണ്ട തുക: വയസും പെൻഷനും അനുസരിച്ച് തുക വ്യത്യാസപ്പെടാം. 18 വയസ് ഉള്ള യാൾക്ക് 1000 രൂപ കുറഞ്ഞ പെൻഷൻ ലഭിക്കാൻ കേവലം 42 രൂപ മാസം, ഇതേ വ്യക്തിക്ക് തന്നെ 5000 ഉറപ്പുള്ള കുറഞ്ഞ പെൻഷന് 210 രൂപ മാസം നൽകണം. അതേ സമയം 40 വയസുള്ള ആൾ ആണെങ്കിൽ 291 രൂപ നൽകി 1000 രൂപ അല്ലെങ്കിൽ 1454 രൂപ കൊണ്ട് 5000 രൂപയും മാസം പെൻഷൻ സുരക്ഷ നേടാം.

വിശദമായ വയസ് – തുക പട്ടിക തിരിച്ച കണക്ക്

പെൻഷൻ എടുത്തയാൾ മരണപ്പെടുന്ന പക്ഷം നോമിനിക്ക് ആ തുകയുടെ സംരക്ഷിതത്വം ലഭിക്കും. അപേക്ഷ നൽകുന്ന ദിവസം തന്നെ നിർബന്ധമായി നോമിനി വിവരങ്ങൾ നൽകേണ്ടതുണ്ട്. അടൽ പെൻഷൻ യോജന പ്രകാരം 1000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ

അടൽ പെൻഷൻ യോജന പ്രകാരം 2000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ

അടൽ പെൻഷൻ യോജന പ്രകാരം 3000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ

അടൽ പെൻഷൻ യോജന പ്രകാരം 4000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ:


അടൽ പെൻഷൻ യോജന പ്രകാരം 5000 രൂപ മെമ്പർക്കും പങ്കാളിക്കും മാസ പെൻഷൻ ലഭിക്കുന്ന ഘട്ടത്തിന്റെ പ്രതിമാസ അടവ്, നോമിനിക്ക് തിരിച്ചുകൊടുക്കുന്ന തുക എന്നിവ

ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നിരക്കിൽ പ്രതിമാസ പിഴ ഈടാക്കി പദ്ധതി തുടരാൻ അനുവദിക്കും.
പ്രതിമാസ ഓഹരി 100 രൂപ വരെ 1 രൂപ
പ്രതിമാസ ഓഹരി 101 മുതൽ 500 വരെ 2 രൂപ
പ്രതിമാസ ഓഹരി 501 മുതൽ 1000 വരെ 5 രൂപ
പ്രതിമാസ ഓഹരി 1001 രൂപയ്ക്കു മുകളിൽ 10 രൂപ

ഈ പദ്ധതി പലതുള്ളി പെരുവെള്ളം എന്ന് മാത്രമല്ല കരുതൽ നിക്ഷേപം ഭാവി കാലത്ത് തൊഴിൽ ചെയ്യാൻ അത്രയധികം ശേഷി ഇല്ലാത്ത അല്ലെങ്കിൽ കുറയുന്ന സമയത്ത് ചെറുതെങ്കിലും നല്ലൊരു കൈത്താങ്ങ് ആകും.

1 COMMENT

  1. ഈ പദ്ധതി പലതുള്ളി പെരുവെള്ളം എന്ന് മാത്രമല്ല കരുതൽ നിക്ഷേപം ഭാവി കാലത്ത് തൊഴിൽ ചെയ്യാൻ അത്രയധികം ശേഷി ഇല്ലാത്ത അല്ലെങ്കിൽ കുറയുന്ന സമയത്ത് ചെറുതെങ്കിലും നല്ലൊരു കൈത്താങ്ങ് ആകും.

    തീർച്ചയായും കോടികൾ നൽകാൻ കഴിയില്ല എങ്കിലും ജീവിക്കുവാൻ ഒരു സഹായം ലഭിക്കുന്നതാണ്
    .?

LEAVE A REPLY

Please enter your comment!
Please enter your name here