Home രാഷ്ട്രീയം പൗരത്വ ബില്‍ ആരേയും പിടിച്ച് കടിക്കില്ല !

പൗരത്വ ബില്‍ ആരേയും പിടിച്ച് കടിക്കില്ല !

0
പൗരത്വ ബില്‍ ആരേയും പിടിച്ച് കടിക്കില്ല !

പൗരത്വബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങളും ഭയപ്പെടുത്തലുകളും സാമാന്യ ബോധത്തിന്റേയും മര്യാദകളുടേയും സകല സീമകളും ലംഘിച്ചിരിക്കുകയാണ്. പതിവു പോലെ കോണ്‍ഗ്രസാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ചില മാധ്യമങ്ങള്‍ നുണയും ഭീതിയും പരത്താന്‍ മത്സരിക്കുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച പൗരത്വ ബില്‍ ഭേദഗതി രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമമായി. എന്നാല്‍, ജനാധിപത്യത്തിന്റേയും ഫെഡറിലിസത്തിന്റേയും നഗ്നമായ ലംഘനത്തിന് പരസ്യ ആഹ്വാനം നല്‍കുകയാണ് ചില പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തത്.

1955 ല സിറ്റിസണ്‍ഷിപ്പ് ആക്ട് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷ സംരക്ഷണമാണ്. മതവേട്ടയാടലുകള്‍ക്കെതിരെയുള്ള നീക്കം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മതാധിഷ്ഠിത രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, ഹിന്ദു, ക്രിസ്ത്യന്‍ സിഖ് മതവിശ്വാസികളെ മതപീഡകരില്‍ നിന്നും സംരക്ഷിക്കുന്നതിനായി അവര്‍ക്ക് ഇന്ത്യയിലെത്തിയാല്‍ നിയമപരമായ സാധുത നല്‍കി പൗരത്വം നല്‍കുന്നതിനുള്ള ബില്ലാണ് പാര്‍ലെമന്റിന്റെ ഇരുസഭകളിലും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.

Image result for cab india bill

അഭയാര്‍ത്ഥികളായി എത്തിയവര്‍ പതിനൊന്നു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കണമെന്നുള്ളത് ആറു വര്‍ഷമായി കുറയ്ക്കുന്ന ഭേദഗതി വരുത്തി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാം മതാധിഷ്ടഠിത രാജ്യങ്ങളില്‍ നിന്നും മതപീഡനമേറ്റുവാങ്ങിയെത്തുന്നവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നിട്ടും. മറ്റ് അഞ്ചു ന്യൂനപക്ഷ മതങ്ങളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പക്ഷേ, രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ലാപ്‌സായി.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന പൗരത്വ ഭേദഗതി ബില്‍ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചപ്പോള്‍ ബിജെപി നടപ്പിലാക്കി. രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ചില പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസാക്കി.

ബില്‍ അവതരിപ്പിക്കും മുമ്പ് പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഭരണഘടനയുടെ 14, 15 , 21 വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്ന വാദമാണ് ഇവര് നിരത്തിയത്. എന്നാല്‍, ബില്‍ അവതരണ വേളയില്‍ ആഭ്യന്തര മന്ത്രി ഇക്കാര്യം ഖണ്ഡിച്ചിരുന്നു. മതപരമായ ഒരു വിവേചനവും പൗരത്വ ഭേദഗതി ബില്ലില്‍ ഇല്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

പ്രതിപക്ഷം ഉന്നയിച്ച ഒരോ ആരോപണങ്ങള്‍ക്കും അക്കമിട്ട് അദ്ദേഹം മറുപടി നിരത്തി. എല്ലാ പഴുതുകളുമടച്ച് പാര്‍ലമെന്റില്‍ പാസാക്കിയതോടെ പ്രതിപക്ഷം സഭയുടെ പുറത്തേക്ക് പ്രതിഷേധം വ്യാപിപിച്ചു.

പാര്‍ലമെന്റില്‍ പരാജയപ്പെട്ട വാദഗതികള്‍ പുറത്ത് മാധ്യമങ്ങളുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. മുസ്ലീം വിഭാഗത്തെ ബില്ലില്‍ ഒഴിവാക്കിയെന്ന ദുര്‍ബലമായ വാദഗതി വലിയ ശബ്ദത്തില്‍ ഇവര്‍ ഉയര്‍ത്തി. മതപരമായ ഒരു വിവേചനവും ഇതിലില്ലെന്നും, മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ബില്ലില്‍ ഒരിടത്തും പറയുന്നില്ലെന്നും മതപീഡനത്തിന്റെ കൊടിയ യാതനകള്‍ അനുഭവിക്കുന്ന അയല്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് ഈ ബില്ലില്‍ എന്നുള്ളത് അറിഞ്ഞിട്ടും പ്രതിപക്ഷം നുണകളുമായി രംഗത്ത് എത്തി.

ഭൂരിപക്ഷ മതത്തിന്റെ പീഡനമേറ്റ് അഭയാര്‍ത്ഥികളായി എത്തുന്നവരെ എക്കാലത്തും സ്വീകരിക്കുന്നതാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിന്റെ പാരമ്പര്യം. ലോകം മുഴുവന്‍ ആട്ടിപ്പായിച്ച ജൂതന്‍മാരെ പോലും ഈ രാജ്യത്തെ നാടുവാഴികളും രാജക്കന്‍മാരും സ്വീകരിച്ചു. ഇറാനില്‍ നിന്നെത്തിയ പാഴ്‌സികളെയും നമ്മള്‍ സ്വീകരിച്ചു. ഇന്നും ഈ പാരമ്പര്യമാണ് ഇന്ത്യ തുടരുന്നത്.

അതേസമയം, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ മതാധിഷ്ഠിത രാജ്യങ്ങളല്ല. ഇതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നും മതവിവേചനം അനുഭവിച്ച് ആരും എത്തുന്നുമില്ല. 1990 കളില്‍ ഭൂട്ടാന്‍ ഹിന്ദുക്കളായ നേപ്പാളികളെ നാടുകടത്തിയിരുന്നു. എന്നാല്‍, പുതിയ തലമുറ രാജഭരണകൂടം മതങ്ങള്‍ക്ക് പ്രവര്‍ത്തനം സ്വാതന്ത്ര്യം അനുവദിക്കുകയും ഹിന്ദു ക്ഷേത്രം നിര്‍മിച്ചു നല്‍കുകയും ചെയ്തു. ഇതിനാലാണ് ഈ രാജ്യങ്ങളെ ബില്ലില്‍ നിന്നും ഒഴിവാക്കിയത്.

വലിയ വിമര്‍ശനം വന്നത് റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നില്ലെന്നതിനാലായിരുന്നു. ഇവരെ അവരുടെ യഥാര്‍ത്ഥ ജന്മനാടായാ ബംഗ്ലാദേശ് പോലും സ്വീകരിക്കുന്നില്ല. ബംഗ്ലാദേശിലെ ചിറ്റഗോംഗിനടുത്ത് നിന്ന് ബര്‍മയിലെ റാഖിന്‍ എന്ന സഥലത്ത് തൊഴിലിനു വേണ്ടി കുടിയേറിയവരാണ് റോഹിഗ്യകള്‍. ബംഗാളി ഭാഷയുമായാണ് ഇവരുടെ ഭാഷയ്ക്ക് സാദൃശ്യം. അതേസമയം, ഇവരുടെ ലിപി അറബി ഭാഷയുടെ വകഭേദമാണ്. റോഹിഗ്യകളില്‍ ഭൂരിഭാഗവും പ്രശ്‌നക്കാരും ഭീകരവാദികളുമായതിനാല്‍ തങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. റോഹിഗ്യകള്‍ക്കു വേണ്ടി നിലവിളി കൂട്ടുന്ന ആരും ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് എത്തിയില്ലെന്നത് വിചിത്രമാണ്.

റോഹിഗ്യകളില്‍ വളരെ കുറഞ്ഞ ന്യൂനപക്ഷം ഹിന്ദുക്കളുമുണ്ട്. ഇവര്‍ക്കെതിരെ വന്‍ അതിക്രമമാണ് ഭൂരിപക്ഷം വരുന്നവര്‍ ചെയ്ത് കൂട്ടുന്നത്. ഇക്കാര്യം യുഎന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ലോസ് ഏയ്ഞ്ചല്‍ ടൈംസില്‍ വന്ന ദുരിതം വിവരിക്കുന്ന ലേഖനം ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ തമസ്‌കരിച്ചു.

അഭയാര്‍ത്ഥികളായി വരുന്നതും നൂഴഞ്ഞുകയറി നിശബ്ദ അധിനിവേശം നടത്തുന്നതും രണ്ടായി കാണണം. മതപീഡനങ്ങളെ തുടര്‍ന്ന് മുസ്ലീം രാജ്യങ്ങളില്‍ നിന്ന് മുസ്ലീംങ്ങള്‍ ഏതായാലും ഇന്ത്യയിലേക്ക് വരികയില്ല. അവിടെ നിന്ന് ന്യൂനപക്ഷങ്ങളായ മതവിഭാഗത്തില്‍പ്പെടുന്നവരെ വരു. ഇതിനാലാണ് മുസ്ലീംങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. തികച്ചും മനുഷ്യത്വപരമായ പരിഗണനകളാണ് ബില്ലില്‍ മുന്നോട്ട് വെച്ചത്.

മുസ്ലീംങ്ങളെ ഒഴിവാക്കിയെന്നു പറയുന്നത് ബില്ലി്‌ന്റെ അന്തസത്ത അറിയാത്തവരാണ്. ലോകത്തെ മറ്റു മതവിഭാഗങ്ങളേയും പ്രത്യേകിച്ച് ജൂതമതക്കാരെ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌ല്ലോ..ഇതിന്നര്‍ത്ഥം സെമറ്റിക് മതങ്ങള്‍ക്ക് എതിരാണ് ബില്ലെന്നാണോ.

ബില്‍ മതേതര സങ്കല്‍പ്പത്തിന് എതിരാണെന്ന മറ്റൊരു വാദവും കോണ്‍ഗ്രസ് ഉയര്‍ത്തി. മതത്തിന്റെ പേരിലാണ് രാജ്യം വെട്ടിമുറിച്ചതെന്ന് ബില്‍ അവതരണ വേളയില്‍ ആഭ്യന്തര മന്ത്രി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു.മതേതര രാജ്യമാണെങ്കിലും മതത്തിന്റെ പേരില്‍ ആനുകൂുല്യങ്ങള്‍ പറ്റുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ന്യൂനപക്ഷത്തെയും അവരുടെ അവകാശങ്ങളേയും കുറിച്ച് വേവലാതിയുള്ളവര്‍ക്ക് അയല്‍ രാജ്യങ്ങളില്‍ സമാനരായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്ക്ക് ആ രാജ്യത്ത് നീതി ലഭിക്കാതെ വന്ന് ഇന്ത്യയില്‍ അഭയം തേടുമ്പോള്‍ അത് പാടില്ലെന്ന് പറയുന്നത് ഏന്തൊരു അന്യായമാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ ഇരട്ടത്താപ്പിന്റേയും കപട മതേതരത്വത്തിന്റേയും വക്താക്കള്‍ക്ക് കഴിയുന്നില്ല.

1950 ലെ നെഹ്‌റു ലിഖായത് ഖാന്‍ കരാര്‍.

ഈ കരാര്‍ അനുസരിച്ച് ഇരു രാജ്യങ്ങളിലേയും ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചോളാമെന്ന് അന്നത്തെ പാക് പ്രസിഡന്റ് ലിഖായത്ത് ഖാനും പ്രധാനമന്ത്രിനെഹ്‌റുവും ഡെല്‍ഹിിയില്‍ ഒപ്പു വെച്ചതാണ്. ഇതില്‍ ഇരു രാജ്യങ്ങളും അവരവരുടെ ന്യുനപക്ഷങ്ങളെ സംരക്ഷിച്ചോളാമെന്ന് ഉറപ്പു നല്‍കിയിരുന്നു.

ഇന്ത്യയില്‍ ഇത് നടപ്പിലാക്കുകയും പാക്കിസ്ഥാന്‍ ഇത് പാടെ നിരാകരിക്കുകയുമായിരുന്നു. പാക്കിസ്ഥാന്‍ ഇന്നും ഈ കരാര്‍ അനുസരിച്ചിരുന്നുവെങ്കില്‍ അമിത് ഷായ്കക് ഇന്ന് ഈ ബില്‍ അവതരിപ്പിക്കേണ്ടി വരില്ലായിരുന്നു.

ന്യൂനപക്ഷ അഭയാർത്ഥികളെ സ്വീകരിക്കുന്നതിനെ കുറിച്ചും അവരെ പുനരധിവസിപ്പിക്കുന്നതിനേ കുറിച്ചും ആ കരാറില്‍ പരാമര്‍ശിക്കുന്നുണ്ട്

എന്നാല്‍, നെഹ്‌റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു ശ്യാമ പ്രസാദ് മുഖര്‍ജി ഈ കരാറിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് രാജി വെച്ചു.കിഴക്കന്‍ ബംഗാളിലെ ഹിന്ദുക്കളുടെ സംരക്ഷണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതിരുന്നതാണ് മുഖര്‍ജിയും നെഹ്‌റുവുമായി വീണ്ടും ഉരസിയത്. തുടര്‍ന്നാണ് രാജി.

ഇതുമാത്രമല്ല, ജമ്മു കാശ്മിരിന്റെ പ്രത്യേക അവകാശം നല്‍കുന്ന ആര്ട്ടിക്കിള്‍ 370 മുതലുള്ള അഭിപ്രായവ്യത്യാസങ്ങളും രാജിയ്ക്ക് കാരണമായി.

ഇന്ത്യയ്ക്ക് അന്ന് പാക്കിസ്ഥാന്‍ നല്‍കിയ ഉറപ്പ് ലംഘിച്ചിട്ടും നെഹ്‌റു നടപടിയെടുത്തില്ല. 1951 ലെ സെന്‍സസില്‍ ഇതിനായി നടത്തിയ ശ്രമം ആത്മാര്‍ത്ഥയില്ലായ്മയെ തുടര്‍ന്ന് പരാജയപ്പെട്ടു. ആസാമിലെ സെന്‍സസിനോട് അനുബന്ധിച്ച് നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ വെറും ഫയലായി ഉറങ്ങി.

നെഹ്‌റുവിന്റെ കാലഘട്ടത്തിനു ശേഷം മകള്‍ ഇന്ദിരയുടെ സര്‍ക്കാര്‍ അധികാരത്തിലേറി ഏറെ കഴിയും മുമ്പ് വീണ്ടും ഒരു വിഭജന കാലം വന്നു. ഇക്കുറി പാക്കിസ്ഥാനില്‍ ഉറുദു-ബംഗാളി ഭാഷകളുടെ പേരില്‍ നടന്ന പ്രക്ഷോഭവും ഇന്ത്യ ഉള്‍പ്പട്ട യുദ്ധത്തിന്റേയും പരിണിത ഫലമായി 1971 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്ന് ആസാമിലേക്ക് എത്തി.

ഇത് ആസാമിലെ തദ്ദേശീയരുടെ സ്വത്തിനും, തനതു സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തി. സ്വാഭാവികമായും ഇവര്‍ പ്രതിഷേധം നടത്തി. ഇത് വന്‍ പ്രക്ഷോഭമായി വളർന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദിരയുടെ മകന്‍ രാജീവിന്റേ ഭരണകാലത്ത് 1985 ല്‍ ആസാം അക്കോര്‍ഡ് എന്ന കരാര്‍ ഒപ്പുവെച്ചു.

Image result for assam accord rajiv gandhi

ഇതു പ്രകാരം 1971 മാർച്ച് 24 ന് മുമ്പുവരെയുള്ളവര്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ ധാരണയായി. കരാറിന്റെ ആറാം വകുപ്പ് അനുസരിച്ച് ഇവര്‍ക്ക് പത്തു വര്‍ഷത്തിനു ശേഷം മാത്രമെ വോട്ടവകാശം നല്‍കുവുള്ളുവെന്നും അതുവരെ ഇവര്‍ വിദേശികളായി തുടരുമെന്നും ഉപാധി വെച്ചു.

എന്നാല്‍, ഇതിനു ശേഷം അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ നടത്തിയ പ്രക്രിയ പ്രഹസനമായി. കേവലം പതിനായിരത്തോളം പേരെ മാത്രമാണ് ഇവര്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയത്. ഒരു കോടിയിലേറെ പേര്‍ പലഘട്ടങ്ങളായി എത്തിയപ്പോഴാണ് ഇത്തരത്തില്‍ പതിനായിരം പേരെ കണ്ടെത്തിയത്. ഇതില്‍ തന്നെ ആയിരത്തോളം പേരെ മാത്രമാണ് തിരിച്ച് ബംഗ്ലാദേശിലേക്ക് മടക്കി അയച്ചത്.

ഇത് വീണ്ടും വന്‍ പ്രക്ഷോഭത്തിന് വഴിവെച്ചു. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തി. കോടതിയുടെ വിധിയെ തുടര്‍ന്ന് പൗരത്വ രജിസ്റ്റര്‍ പ്രക്രിയ വീണ്ടും ആരംഭിച്ചു. 2015 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോടതി നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ സങ്കീര്‍ണ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ആദ്യ ഡ്രാഫ്ടില്‍ ഏതാണ്ട് ഒരു കോടിയോളം പേര്‍ രജിസ്റ്ററില്‍ നിന്നും പുറത്തായി. വീണ്ടും നടന്ന സൂക്ഷ്മപരിശോധനയില്‍ ഇത് നാല്‍പ്പതു ലക്ഷമായി ചുരുങ്ങി. പിന്നേയും സമയം നല്‍കിയതോടെ പട്ടികയില്‍ നിന്നുംപുറത്തായവര്‍ 19 ലക്ഷം പേരായി മാറി.

ഇവരില്‍ തന്നെ പലരും മതപരമായ വിവേചനത്തെ തുടര്‍ന്ന് ബാംഗ്ലാദേശില്‍ നിന്നും ആസാമില്‍ എത്തിയവരാണ്. ഇവരേയും മറ്റ് നുഴഞ്ഞുകയറ്റക്കാരേയും സമാനമായ രീതിയില്‍ പരിഗണിക്കാനാവില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കി.

ഇതാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി മതവിവേചനം നേരിട്ടവരെ കൂടെ ഉള്‍പ്പെടുത്തി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞത്.

സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്‍ഡ് ബില്‍ ഇന്ത്യയുടെ ബഹുസ്വരതയും സംസ്‌കാരവും ഒന്നു കൂടി ഊട്ടിയുറപ്പിക്കുന്നതാണ്.

മതത്തിന്റെ പേരിലല്ല ഇന്ത്യയിലെ പൗരത്വം നല്‍കുന്നത്. മറ്റു രാജ്യങ്ങളിലെ മതപീഡനം മൂലം ഇവിടെ എത്തുന്നതിനാലാണ് . മതം വിഷയമാകുന്നത് മതാധിഷ്ഠത രാജ്യങ്ങളിലാണ് ഇവിടെ എത്തുമ്പോള്‍ എല്ലാവരും ഇന്ത്യക്കാരാകും.

മതപീഡനത്തിന്റെ ഇരകളാകുന്നവര്‍ക്ക് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക്, ആശ്വാസമേകുന്നതിനെ എന്തിനാണ് മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ എതിര്‍ക്കുന്നത്. . അനധികൃത കുടിയേറ്റം അതോടൊപ്പം സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും. ഇന്ത്യയെന്നല്ല ഏതു രാജ്യവും ഇതു തന്നെയാണ് ചെയ്യുക.

അതേസമയം, പാക്കിസ്ഥാനിലെ ഇസ്ലാം മതവിഭാഗത്തില്‍ തന്നെയുള്ള ഷിയ, അഹമദീയ തുടങ്ങിയവരെ ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനു കാരണം ഇവര്‍ അനുഭവിക്കുന്നത് മത വിവേചനമല്ല. മതത്തിനുള്ളിലെ വിശ്വാസവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍മാത്രമാണ്. അയല്‍ രാജ്യങ്ങളിലെ അവരുടെ ഔദ്യോഗിക മതത്തിനുള്ളിലെ തര്‍ക്കങ്ങളില്‍ ഇടപെടുന്നതിന് പരിധികളുമുണ്ട്. ക്രൈസ്തവ സഭകളിലെ പള്ളിത്തര്‍ക്കം പോലെയുള്ള വിഷയങ്ങളിലും യഥാര്‍ത്ഥ മതേതര രാജ്യത്തിന് ഇടപെടാനാകില്ല.

ഇന്ത്യയുടെ ഭരണഘടന തുടങ്ങുന്നത് തന്നെ ഇന്ത്യ, ദാറ്റ് ഈസ് ഭാരത് എന്നു പറഞ്ഞു കൊണ്ടാണ്. ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമാണ് രാജ്യത്തിന്റേത്. ഈ പാരമ്പര്യത്തിന്റെ സംരക്ഷകരായി നില്‍ക്കുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷയും ഐക്യവും ഊട്ടിയുറപ്പിക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്.

2003 ല്‍ രാജ്യസഭാംഗവും സഭയിലെ പ്രതിപക്ഷല നേതാവുമായിരുന്ന മന്‍മോഹന്‍സിംഗ് സഭയില്‍ വെച്ച് ബംഗ്ലാദേശു പോലുള്ള രാജ്യങ്ങളില്‍ നിന്ന് മതപീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ പൗരത്ം നല്‍കണമെന്ന് വാദിച്ചിരുന്നു.

അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യ്തു. പക്ഷേ, ഇന്ന് കോണ്‍ഗ്രസ് തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നാക്കം പോയി.

ഇതേ ആവശ്യം ഉന്നയിച്ച് മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മന്‍മോഹന്‍ സിംഗ് പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ കത്തയച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയവും പാസാക്കി. ഇപ്പോള്‍ സിപിഎമ്മും മറ്റ് ഇടതു കക്ഷികളും മുസ്ലീംങ്ങളെ ഒഴിവാക്കിയെന്ന തെറ്റിദ്ധാരണ പരത്താന്‍ കോണ്‍ഗ്രസിനൊപ്പം കിണഞ്ഞു ശ്രമിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരാണ് പ്രമുഖ പാക് ഗായകന്‍ അദ് നാന്‍ സാമിക്ക് ഇന്ത്യയുടെ പൗരത്വം നല്‍കിയത്. ബോളിവുഡില്‍ ഗായകനായി എത്തിയതായിരുന്നു അഡ്‌നാന്‍. ഇതുപോലെ വീസയും വേണ്ട യാത്രരേഖകളുമായി എത്തുന്നവര്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ അപേക്ഷ നല്‍കിയാല്‍ മുസ്ലീംങ്ങള്‍ക്കെന്നല്ല ആര്‍ക്കും ഇന്ത്യയില്‍ പൗരത്വം ലഭിക്കും.

Image result for adnan sami granted citizenship

ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് മുസ്ലീംങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന വ്യാജ പ്രചാരണം ഇവര്‍ അഴിച്ചു,വിടുന്നത്. റാഫേലിലും മറ്റും നുണകളുടെ ബോബുകള്‍ നിര്‍വീര്യമായതോടെ പൗരത്വബില്ലിലേയും രജിസ്റ്ററിലേയും വിവാദങ്ങളും നുണകളും താനെ കെട്ടടങ്ങും. കാരണം അന്തിമമായി സത്യം മാത്രമെ നിലനില്‍ക്കുകയുള്ളുവെന്ന എക്കാലത്തേയും ശക്തിയായ പ്രമാണം.

LEAVE A REPLY

Please enter your comment!
Please enter your name here