ചൈനീസ്സ് ഡ്രാഗൺ വാ തുറക്കുമ്പോൾ

1

ഈ മാസം 8 ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ് ഉത്തരാഖണ്ഡിൽ നിന്നും ടിബറ്റിലേക്ക് പോകുന്ന ലിപുലേഖ് പാസ്സ് റോഡിന്റെ ഉൽഘാടനം നിർവഹിച്ചു.

നേപ്പാളിന്റെ അതിർത്തിയിൽ മഹാകാളി നദിയുടെ പടിഞ്ഞാറെ കരയിൽ പൂർണ്ണമായും ഇന്ത്യൻ അതിർത്തിയിലൂടെ ആണ് ഈ റോഡ് കടന്ന് പോകുന്നത് .

കൈലാസ്സ് മാനസ സരോവർ യാത്രയുടെ പരമ്പരാഗതവും ദുർഘടവും ആയ ഈ നടപ്പാത ഇപ്പോൾ വികസിപ്പിച്ച് വാഹന ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ്.

ഉൽഘാടനം കഴിഞ്ഞ ഉടൻ ഒരു വിചിത്രമായ അവകാശവാദവുമായി നേപ്പാൾ മുന്നോട്ടുവന്നു. നേപ്പാൾ പ്രധാനമന്ത്രി KP ശർമ ഒലിയും മുൻ പ്രധാനമന്ത്രി പ്രചണ്ഡയും ചേർന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുടെ ഈ നടപടി നേപ്പാളിന്റെ അഖണ്ഡതയിൽ ഉള്ള കടന്ന് കയറ്റം ആണെന്നും റോഡ് കടന്ന് പോകുന്ന പ്രദേശങ്ങൾ നേപ്പാളിന്റെ അഭിഭാജ്യ ഭാഗമാണെന്നും പ്രഖ്യാപിച്ചു

ഇന്ത്യാ നേപ്പാൾ അതിർത്തിയിൽ കൂടി ഒഴുകുന്ന നദിയാണ് മഹാകാളി നദി. വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ഈ നദിയുടെ കിഴക്കേകരയിൽ നേപ്പാളും പടിഞ്ഞാറ് ഇന്ത്യയും ആണ്.

ഈ റോഡ് പൂർണ്ണമായും, നദിയുടെ പടിഞ്ഞാറെ കരയിലൂടെയുള്ള ഇന്ത്യൻ ഭൂമിയിലൂടെ ആണ് കടന്ന് പോകുന്നത്. അതിനാൽ നേപ്പാളിന്റെ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല. വർഷങ്ങളായി റോഡിന്റെ പണി ആരംഭിച്ചിട്ടിട്ടും ഇപ്പോൾ ഇങ്ങനെ ഒരു അവകാശം ഉന്നയിക്കുന്നത് ദുരൂഹതകൾ ഉയർത്തുന്നു.

കൂടാതെ ഇന്ത്യയിൽ നിന്നുള്ള കൊറോണ വൈറസ്സ്, ചൈനയിൽ നിന്നോ ഇറ്റലിയിൽ നിന്നോ ഉള്ള കൊറോണ വൈറസ്സിനെക്കാൾ മാരകമാണ് എന്നൊരു ദ്വയാർത്ഥ പ്രസ്താവനയും നേപ്പാൾ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച ഇറക്കുകയുണ്ടായി.

ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈ ശബ്ദം നേപ്പാളിന്റെത് അല്ല , മറിച്ച് ചൈനയുടേത് ആണ്. നേപ്പാളിന്റെ വായിലൂടെ ഇപ്പോൾ ചൈന ഇന്ത്യയോട് സംസാരിക്കുന്നു.

ഇന്ത്യയെ പല വിധത്തിൽ സമ്മർദ്ദത്തിൽ ആക്കാനാണ് ചൈന ഇപ്പോൾ ശ്രമിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചൈനക്ക് ഇന്ത്യയോടുള്ള ശത്രുത മുൻപ് ഉള്ളതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്.

ഇതിന് കാരണം കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ചൈനക്കുണ്ടായ പ്രതിച്ഛായ നഷ്ടവും ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടതും ആണ്.

ചൈന വിട്ട് വരുന്ന സംരംഭങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. കൂടാതെ കോവിഡിൽ തകർന്ന രാജ്യങ്ങളുടെ സമ്പത്ത് വ്യസ്ഥയെ നിസ്സാര വിലക്ക് കൈവശപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ വിദഗ്ധമായി പ്രതിരോധിക്കുകയും ചെയ്തു. അതിന്റ ഭാഗമായി ചൈനീസ്സ് നിക്ഷേപങ്ങൾക്ക് കേന്ദ്ര അനുമതി വേണം എന്ന നിയമം പാസ്സാക്കി.

ഇത്‌ കൂടാതെ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വലിയ തോതിൽ അതിർത്തി പ്രദേശങ്ങളിൽ റോഡുകളും പാലങ്ങളും നിർമ്മാണം പൂർത്തിയായി കൂടാതെ തദ്ദേശ വാസികളുടടെ പുരോഗതിക്കും മറ്റുമായി അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ ക്ഷേമപ്രവർത്തനങ്ങളും നടത്തുന്നു. ഇങ്ങനെ ആകെ അസ്വസ്ഥരായ ചൈനക്ക് ഇന്ത്യയെ തളക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഉള്ളത്.

ഇപ്പോൾ നടക്കുന്ന ഇന്ത്യ ചൈന വാക്ക് തർക്കങ്ങളും അതിർത്തിയിലെ അസ്വസ്ഥതയും എല്ലാം ഇതിന്റെ പ്രതിപ്രവർത്തനങ്ങൾ ആയി നമുക്ക് കാണാം.

ഇന്ത്യയെ വൻ സമ്മർദ്ദത്തിൽ ആക്കാൻ ചൈന പ്രയോഗിക്കുന്ന തന്ത്രങ്ങൾ – പ്രത്യക്ഷമായി ഇന്ത്യയും ആയി അതിർത്തിതർക്കങ്ങൾ ഉണ്ടാക്കുക, അപ്രത്യക്ഷമായി പാക്കിസ്ഥാൻ ,നേപ്പാൾ എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയെ പ്രതിരോധത്തിൽ ആക്കുക എന്നതാണ്.

പാകിസ്ഥാനും ചൈനയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി നമുക്കെല്ലാം അറിയാം എങ്കിലും ചൈനക്ക് നേപ്പാളിന്‌ മുകളിലുള്ള ആധിപത്യത്തെക്കുറിച്ച് അധികം ആർക്കും അറിയില്ല.

സ്വാതന്ത്രത്തിനു ശേഷം നേപ്പാളുമാമുള്ള നമ്മുടെ നയതന്ത്ര ബന്ധങ്ങൾ വളരെ വികലമായിരുന്നു. നേപ്പാൾ എന്നും എന്നും ഇന്ത്യയുടെ ആധിപത്യത്തിന് കിഴിൽ ഒരു വികലാംഗനെ പോലെ കഴിഞ്ഞു കൂടിക്കോളും എന്ന് നെഹ്‌റു മുതൽ ഇങ്ങോട്ടുള്ള നേതാക്കൾ കരുതി.

ഇന്ത്യ നേപ്പാൾ ഉഭയക്ഷി ബന്ധങ്ങൾക്ക് മെച്ചപ്പെടുത്തുവാൻ കാര്യമായ ശ്രമങ്ങൾ ഒന്നും ഈ കാലയളവിൽ നടത്തിയില്ല. ഈ അവസരം മുതലെടുത്ത ചൈന, നേപ്പാളിൽ മാവോയിസ്റ് പ്രവർത്തങ്ങൾ ഊർജിതപ്പെടുത്തുകയും രാഷ്ട്രീയമായി ചൈനീസ്സ് കമ്യൂണിസ്റ് പാർട്ടിയെ ശക്തമാക്കുകയും ചെയ്തു.

രാജ്യത്ത് കലാപം ഉണ്ടാക്കി ഇന്ത്യയോട് കൂറു പുലർത്തിയിരുന്ന രാജ കുടുംബത്തെ ഭരണത്തിൽ നിന്ന് പുറത്താക്കുകയും ജനാധിപത്യം എന്നെ പേരിൽ ചൈനയുടെ കളിപ്പാവയായ സർക്കാർ സ്ഥാപിക്കുകയും ചെയ്തു .

ഇതോടുകൂടി ചൈന, നേപ്പാളിന്റെ ആഭ്യന്തര, സാമ്പത്തിക, വിദേശ നയങ്ങളിൽ എല്ലാം ശക്തമായ ഇടപെടലുകൾ നടത്തുകയും ഇന്ത്യാവിരുദ്ധ പ്രവർത്തങ്ങൾ നേപ്പാളിൽ നിന്ന് ഏകോപിപ്പിക്കാനും തുടങ്ങി.

പാക്കിസ്ഥാൻ ISI ക്ക് ഇന്ത്യക്ക് എതിരെ പ്രവർത്തിക്കാൻ വേണ്ട എല്ലാ സഹായവും ചൈന നേപ്പാളിൽ ഒരുക്കിക്കൊടുത്തു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതിൽ കുറെ നിയന്ത്രങ്ങൾ കൊണ്ടുവരാൻ വരാൻ സാധിച്ചു എങ്കിലും നേപ്പാളിന്റെ മണ്ണിൽ ചൈനയുടെ വേരുകൾ വളരെ ആഴത്തിൽ ഓടിക്കഴിഞ്ഞു.

അടുത്ത പത്തു വർഷത്തിനുള്ളിൽ നേപ്പാൾ പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിൽ ആകുകയും കാലക്രെമേണ ചൈനയുടെ ഒരു പ്രവിശ്യയുമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

എന്തായാലും ചൈനയുടെ ഈ വിരട്ടലുകൾ ഒട്ടും വകവെച്ചു കൊടുക്കില്ല എന്നെ നിലപാടിൽ തന്നെയാണ് ഇന്ത്യ.
അതിർത്തിയിൽ നടക്കുന്ന ഒരു നിർമ്മാണപ്രവർത്തങ്ങളും ഇന്ത്യ നിർത്തിവെച്ചില്ല എന്ന് മാത്രമല്ല, അത് ത്വരിതപ്പെടുത്തുകയും ചെയ്തു. ചൈനയുടെ നീക്കങ്ങൾക്ക് അനുസരിച്ച് ഇന്ത്യയും ഉരുളയ്ക്ക് ഉപ്പേരി പോലെ അതിർത്തിയിൽ സൈനിക പ്രവർത്തങ്ങൾ വർദ്ധിപ്പിച്ചു.

കൂടാതെ ചൈനയെ പ്രതിരോധത്തിൽ ആക്കാൻ ഇന്ത്യ ചൈനയുടെ തലവേദന ആയ തായ്‌വാനും ആയി ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കി.

കഴിഞ്ഞ ദിവസം തായ്‌വാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിൽ BJP MLA മാർ ആയ മീനാക്ഷി ലേഖിയേയും രാഹുൽ കാസ്വാനെയും പങ്കെടുപ്പിച്ച് (virtually attended ) ഇന്ത്യ ചൈനക്ക് ശക്തമായ താക്കീത് കൊടുത്തിരിക്കുകയാണ്.

ഇത് പഴയ ഇന്ത്യ അല്ല. അടിച്ചാൽ തിരിച്ചടി ഉറപ്പാണ്. എന്തായാലും ചൈന ഇന്ത്യക്ക്എതിരെ ഒരു സൈനിക നടപടിക്കുള്ള ധൈര്യം കാണിക്കില്ല. അത് ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ചൈന ബോധവാന്മാരാണ്. ധോക്ക് ലാം പോലെ ഒരു ചെറിയ അഭ്യാസം. അത്ര മാത്രം.

1 COMMENT

  1. Bjp MP മാർ എന്നതിന് ബിജെപി mla മാർ എന്നാണ് എഴുതിയിരിക്കുന്നത് , അത്‌ ഒന്ന് ശ്രദ്ധിക്കാൻ താല്പര്യപ്പെടുന്നു ?

LEAVE A REPLY

Please enter your comment!
Please enter your name here