വിഴിഞ്ഞം പദ്ധതി തുടരുക തന്നെ ചെയ്യും : മുഖ്യമന്ത്രി

0

വിഴിഞ്ഞത്തു  അതിസംഘർഷങ്ങൾ നിലനിൽക്കെ തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. നാടിൻറെ സമാധാനത്തിനും വളർച്ചക്കും ഇടങ്കോലിടുന്ന ഒന്നിനെയും മുന്നോട്ടുപോകാൻ സർക്കാർ അനുവദിക്കില്ല. അതിനാൽ  ഇത്തരം പ്രവർത്തനങ്ങളെ ഏതു വിധേനയും തടയാൻ ശ്രമിക്കും. തുറമുഖ നിർമാണ പദ്ധതി നിറുത്തി വക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം ആക്രമണത്തിൽ  കേന്ദ്ര ഏജൻസി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട് മുൻ ഡി വൈ  എസ്  പി ഹർജി നല്‌കി .വിഴിഞ്ഞം സ്വദേശിയാണ്. സർക്കാർ  കണക്കുപ്രകാരം  85 ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട് . കലാപകാരികൾ തുറമുഖ ഓഫീസിന്റെ ജനാലകൾ ,സിസിടിവി ക്യാമറകൾ കൂടാതെ കെഎസ്ആർറ്റിസി ബസുകൾ തുടങ്ങിയവക്കെല്ലാം കേടുപാടുകളുണ്ടായി . വളരെ ആസൂത്രിതവും ഹീനവുമായ നടപടി  എന്നാണ് മുഖ്യ മന്ത്രി വിശേഷിപ്പിച്ചത് . എങ്കിലും, കേവലം മാപ്പപേക്ഷയിൽ തീരുന്ന പ്രശ്‍നമല്ല വിഴിഞ്ഞത്തു  എന്നൊക്കെയുള്ള അഭിപ്രായപ്രകട നങ്ങളും  സംഘർഷത്തിന്റെ ആക്കം കൂട്ടാനേ  ഉപകരിക്കുകയുള്ളു.

പോലീസ്  സ്റ്റേഷൻ  ആക്രമണത്തിൽ പ്രതികളായവർ ക്കെതിരെ കർശനനടപടി എടുക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു .സംസ്ഥാന സർക്കാർ വൃക്തമായ നിലപാടെടുക്കാത്ത സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകേണ്ടതു അത്യാവശ്യമാണ്.

അതെ സമയം, പദ്ധതി നിർമാണനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു അദാനി ഗ്രൂപ്പ് നല്കിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് തീരുമാനമെടുത്തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here