സഖാക്കളെ, ഇത് നിങ്ങള്‍ക്ക് കാലം കാത്തുവെച്ച കാവ്യനീതി – കൈനീട്ടി വാങ്ങൂ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിജീവിതത്തില്‍ വലിഞ്ഞുകയറി രാവും പകലും ഗവേഷണം നടത്തി. ചികയാവുന്നതെല്ലാം ചികഞ്ഞെടുക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കാവുന്നിടത്തെല്ലാം പൊടിപ്പും തൊങ്ങലും,  പച്ച നുണകളും,  അര്‍ദ്ധസത്യങ്ങളും ഇഷ്ടം പോലെ എഴുതി പിടിപ്പിച്ച് ആഹ്‌ളാദിക്കുകയും മറ്റും ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കമ്യൂണിസ്റ്റ് നേതാവ് എകെജിയെ തൊട്ടപ്പോള്‍ കൈപൊള്ളി.

രാഷ്ട്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് കൗമാര പ്രായത്തില്‍ നാടുവിട്ട നരേന്ദ്ര മോഡിയെന്ന പരിവ്രാജകനെ സമുദായ ആചാരമനുസരിച്ച് കുടുംബക്കാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച ശൈശവ വിവാഹത്തിന്‍റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഇനിയും എതിരാളികള്‍ അവസാനിപ്പിച്ചിട്ടില്ല.

പറഞ്ഞുറപ്പിച്ച ശൈശവ വിവാഹത്തിന്‍റെ സാക്ഷാല്‍ക്കാരം 1969ല്‍ അരങ്ങേറിയപ്പോള്‍,  വധുവായി വന്ന ജസോദ ബെന്‍ എന്ന 17 കാരിയോട് മമത തോന്നാത്ത മോഡി എന്ന നിത്യ ബ്രഹ്മചാരി ഗുണദോഷങ്ങള്‍ ഉപദേശിച്ച് പഠനം തുടരാനും ജോലി തേടാനും നിര്‍ബന്ധിക്കുകയായിരുന്നു. തനിക്ക് വിവാഹ ജീവിതത്തോട് താല്‍പര്യമില്ലെന്നും രാജ്യം മുഴുവന്‍ ചുറ്റാനും രാഷ്ട്രത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനുമാണ് താല്‍പര്യം എന്ന് തുറന്നു പറഞ്ഞു.

മോഡിയുടെ ഇംഗിതം അറിഞ്ഞ ജസോദ ബെന്‍ തന്‍റെ വീട്ടിലേക്ക് മടങ്ങുകയാണ് ഉണ്ടായത്. രണ്ടാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട ജസോദ ബെന്‍ മൂത്ത സഹോദരന്‍റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. വിവാഹ ജീവിതം വേണ്ടെന്ന് വെച്ച് ജസോദ ബെന്‍ തിരിച്ചെത്തിയപ്പോഴും ആ സഹോദരന്‍ അവരെ സ്വീകരിച്ചു സംരക്ഷിച്ചു.

2002ല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ തീവ്ര ഇടത് പക്ഷ അനുഭാവമുള്ള ‘ഓപണ്‍ മാഗസിനാ’ണ് മോഡിയെ രാഷ്ട്രീയ അജണ്ടയുടെ പേരില്‍ ആക്രമിക്കാന്‍ ജസോദ ബെനിനെ തേടി പോയത്. അവരുടെ താമസ സ്ഥലത്ത് എത്തുകയും പഠിപ്പിക്കുന്ന പ്രൈമറി സ്‌കൂളില്‍ എത്തി അഭിമുഖത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ജസോദ ബെന്‍ ഇവരെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് മോഡി മൂന്നാമതും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അങ്കം വെട്ടാന്‍ ഇറങ്ങിയപ്പോള്‍ ഈ ദൗത്യം ഏറ്റെടുത്തത് മറ്റൊരു ഇടത് -ആംആദ്മി -കോണ്‍ഗ്രസ് അനുഭാവമുള്ള ‘കേരവന്‍’ മാസികയാണ്.

അന്നും നിരാശയായിരുന്നു ഫലം. പിന്നീട്, രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് ആഘോഷമായി ഒരു കാര്യം സംഭവിച്ചു, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ ഭാര്യയുടെ കോളത്തിനു നേരെ ജസോദ ബെന്‍ എന്നെഴുതി. മറ്റെല്ലാ കോളത്തിലും കുടുതല്‍ വിവരങ്ങള്‍ അറിവില്ല എന്നും പൂരിപ്പിച്ചു.

ഇതോടെ, വീണു കിട്ടിയ വജ്രായുധമായി രാജ്യത്തേയും രാജ്യാന്തരത്തിലേയും മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും എടുത്ത് ഉപയോഗിച്ചു. കോണ്‍ഗ്രസിന്‍റെ ഡേര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റ്റ്‌ ചുമതലക്കാരനായിരുന്ന ദിഗ്വിജയ് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു മോഡിയെ വളഞ്ഞിട്ട് ആക്രമിച്ചത്.

വ്യക്തിയുടെ സ്വകാര്യതയായതിനാല്‍ പാര്‍ട്ടി അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ രോഗം, ചികിത്സ തുടങ്ങിയ വിഷയത്തെ കുറിച്ചും, നിലവിലെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പെണ്‍സുഹൃത്തിനെ കുറിച്ചും, മാസങ്ങള്‍ ഇടവിട്ട് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന അവധിക്കാല വിദേശവാസത്തെ കുറിച്ചും വിശദീകരിക്കാത്ത, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കാത്ത കോണ്‍ഗ്രസ്‌കാരാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ ജീവിതത്തില്‍ തലയിട്ടു നോക്കി വായില്‍ തോന്നിയത് വിളിച്ചു കൂവുന്നത്.

നെഹ്‌റു കുടുംബത്തിന്‍റെ സ്വാകാര്യതയെ കുറിച്ച് ‘ക മ’ എന്ന് ഉരിയാടത്ത മാധ്യമ സിങ്കങ്ങള്‍ മോഡിയുടെ ഭാര്യയെ കുറിച്ച് പേജുകള്‍ എഴുതി നിറച്ചു. ഇതെല്ലാം കണ്ട് കയ്യടിച്ചവരാണ് ഇടതു പക്ഷക്കാര്‍. തരം കിട്ടുമ്പോഴെല്ലാം കൊച്ചു കേരളത്തില്‍ ഇരുന്ന് മോഡിയെ നോക്കി ഓരിയിടുക ഇവരുടെ വിനോദവുമാണ്.

ബിജെപിയും ആര്‍എസ്എസും അസഹിഷ്ണുത രാജ്യത്ത് വളര്‍ത്തുകയാണെന്നും മറ്റും നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ചു കൂവിയവര്‍ തൃത്താലയിലെ ജനപ്രതിനിധി പരമോന്നത കമ്യൂണിസ്റ്റ് സഖാവിനെ കുറിച്ച് അദ്ദേഹത്തിന്‍റെ തന്നെ ജീവിത കഥയില്‍ പറഞ്ഞ ചില ഭാഗങ്ങള്‍ പദങ്ങള്‍ മാറ്റി പറഞ്ഞതോടെ പാര്‍ട്ടി ഒന്നടങ്കം പേപിടിച്ച പോലെ കുരച്ചു ചാടി.

വഴിയില്‍ കൂടെ പോയ ഏവരെയും നോക്കി കുരയ്ക്കുന്ന യുവജനപ്രതിനിധിക്കും ഇപ്പോള്‍ ചില കാര്യങ്ങള്‍ മനസിലായി. സഹിഷ്ണുതയുള്ളത് സംഘപരിവാരങ്ങള്‍ക്ക് തന്നെയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചു കാണണം.

മോഡിയെ പറയാവുന്നതെല്ലാം പറഞ്ഞിട്ടുള്ളയാളാണ് ഈ യുവജനപ്രതിനിധി. വോട്ടുബാങ്കിനു വേണ്ടി താന്‍ ജനിച്ചു വീണ സമുദായത്തേയും സംസ്‌കാരത്തേയും എത്രവട്ടം വേണെമെങ്കിലും തള്ളിപ്പറയാനും പ്രകോപനപരമായി പ്രസ്താവന ഇറക്കാനും തയ്യാറായിട്ടുള്ള ഈ അപക്വമതിയായ നേതാവിന് എകെജിയെ തൊട്ടപ്പോള്‍ കൈ വല്ലാതെ പൊള്ളി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും പ്രവാചകരായ ഡിവൈഎഫ്‌ഐ-മാര്‍ക്‌സിസ്റ്റ് കൂട്ടം ജനപ്രതിനിധിയുടെ ഓഫീസ് തല്ലിതകര്‍ത്തു. യഥാര്‍ത്ഥ അസഹിഷ്ണുക്കള്‍ ആരാണെന്ന് പൊതു സമക്ഷം ഇവര്‍ തുറന്നു കാട്ടി.

എകെജിയെ തോണ്ടിയതിന്‍റെ പേരില്‍ ഇത്രയും ഫാസിസ്റ്റ് സ്വാഭാവം കാണിച്ചത് ശരിയായോ എന്നു ചോദിച്ച തീവ്ര ഇടത് സഹയാത്രികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ  സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും വാചാലാരായ ഇടതു സൈബര്‍ പോരാളികള്‍ തങ്ങളുടെ സഹിഷ്ണുതയുടെ മുഖം മൂടി അഴിച്ചു മാറ്റി രാക്ഷസീയത വെളിവാക്കിയത്. സഖാക്കളുടെ ഒളിവു ജീവിതം വിശുദ്ധ പുസ്തകമല്ലെന്നും സഹികെട്ടാണ് തൃത്താലയിലെ യുവജനപ്രതിനിധി പ്രതികരിച്ചതെന്നും സിവിക് മൊഴിഞ്ഞിരുന്നു. ഇതോടെ ഇദ്ദേഹത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും പെരുവഴിയിലായി.

പ്രധാനമന്ത്രിയെ തെറി പറയാന്‍ മാത്രം വാതുറക്കുന്ന കേരളത്തിലെ സച്ചിദാനന്ദാദി സാംസ്‌കാരിക നായകര്‍ വായിലെ അപ്പക്കഷ്ണം ചവച്ചു തിന്നുന്ന തിരക്കിലായതിനാല്‍ ഇപ്പോള്‍ മൗനത്തിലായിരിക്കും.

അസഹിഷ്ണുതയുടെ പേരില്‍ ബീഫുപെരുന്നാള്‍ നടത്തുകയും തെരുവില്‍ തട്ടമിട്ട് നൃത്തം ചെയ്തതതിനെതിരെ ഉറഞ്ഞു തുള്ളിയവര്‍ക്കെതിരെ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കുകുയം ചെയ്തവരാണ് മറ്റൊരുത്തന്‍ ഇതേ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞപ്പോള്‍ അവന്‍റെ വായടപ്പിച്ച് യഥാര്‍ത്ഥ ഫാസിസത്തിന്‍റെ രക്തരക്ഷസുകളായി മാറിയത്.

ഒളിവു ജീവിതത്തിലെ ലൈംഗിക ആരജാകത്വം, അവിഹിതം, പ്രകൃതി വിരുദ്ധമെല്ലാം ഏറെയുണ്ടായിരുന്നതായി സിവിക് ചന്ദ്രന്‍ പറയുന്നു. മലയാറ്റൂരിന്‍റെ ‘അഞ്ചു സെന്റ്റ്’ എന്ന നോവലിലെ നായകന്‍ ആരെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതായും മാര്‍ക്‌സിന്‍റെ ജീവിതത്തില്‍ വേലക്കാരിയുമായുള്ള അവിഹിത ബന്ധം പരസ്യമായിരുന്നുവെന്നും ചന്ദ്രന്‍ വിളിച്ചു പറഞ്ഞു. കമ്യൂണിസ്റ്റ് ഐതിഹാസിക താരമായ ചെ ഗുവേരയുടെ ലൈംഗിക വൈകൃതങ്ങള്‍ അദ്ദേഹം പറഞ്ഞില്ലെന്നേയുള്ളു. സ്ത്രീകളുടെ ജനനേന്ദ്രിയത്തിന് സമാനമായ അവയവം ഉള്ള ആമസോണ്‍ നദിയിലെ ഡോള്‍ഫിനുമായുള്ള ഗോത്രവര്‍ഗ രതിവേഴ്ചകളെ കുറിച്ച് വിപ്ലവകാരി വാചാലനാകുന്നുണ്ട് മോട്ടോര്‍സൈക്കിള്‍ ഡയറീസില്‍.

ഇങ്ങിനെയെല്ലാം അപഥസഞ്ചാര അപദാനങ്ങള്‍ വാഴ്ത്തിപാടാനുള്ള വീര ഇതിഹാസ നേതാക്കള്‍ ഉള്ള ഇടതുപക്ഷത്തിന് ഇത് തിരിച്ചടവിന്‍റെ സമയമാണ്.

കുടുംബവും ലൗകിക ജീവിതവും ഉപേക്ഷിച്ച് ഹിമാലയന്‍ താഴ്വരകളിലും ഗംഗാതീരത്തും അലഞ്ഞ നരേന്ദ്ര മോഡിയെ, ഒരിക്കലും മനസുകൊണ്ടു പോലും ആഗ്രഹിക്കാത്ത ദാമ്പത്യ ജീവിതത്തിന്‍റെ പേരില്‍ പിച്ചിചീന്തുമ്പോള്‍ കാലം കാത്തുവെച്ച കാവ്യനീതി കാത്തിരിക്കുന്നുണ്ടെന്ന് ഇവര്‍ക്ക് ചിലപ്പൊഴെല്ലാം അനുഭവങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള സമയമാണ്, ഇരു കൈ നീട്ടി വാങ്ങുക സഖാക്കളെ.

LEAVE A REPLY

Please enter your comment!
Please enter your name here