സ്ത്രീകൾക്കെതിരെയുള്ള ആക്രമണം അന്വേഷിക്കുന്നതിലും ഇരട്ടത്താപ്പോ?

0

സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ, പ്രത്യേകിച്ച്  സൈബർ ആക്രമണങ്ങളിൽ നടപടിയെടുക്കുന്നതിൽ ഇരട്ടത്താപ്പെന്ന് വ്യാപക പരാതി. ആക്രമണത്തിന് ഇരയാകുന്ന സ്ത്രീ ഇടതുപക്ഷ അനുഭാവിയോ ഇടതുപക്ഷ മാധ്യമപ്രവർത്തകയോ അതുമല്ലെങ്കിൽ ഏതെങ്കിലും സെലിബ്രിറ്റിയോ അല്ലെങ്കിൽ അവരുടെ കാര്യം കഷ്ടമാണ്. ആരും തിരിഞ്ഞു നോക്കാനുണ്ടാകാതെ അവരുടെ പരാതി ചവറ്റുകൊട്ടയിൽ കിടക്കുമെന്നതാണ് അവസ്ഥ.

മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍ കൊടുത്ത പോലീസ് പരാതി പ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന അറസ്റ്റുകൾ കണ്ടപ്പോളാണ് ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ചത്.

തങ്ങൾക്കു നേരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ച് പല പരാതികൾ നൽകിയിട്ടും ഇതുവരെ ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്ന് കാണാത്ത മറ്റു വനിതകൾ ശ്രീമതി ഷാനിയുടെ കാര്യത്തിലുള്ള പോലീസിന്റെ ശുഷ്‌കാന്തി കണ്ടു ശരിക്കും അത്ഭുതപെട്ടിരിക്കുകയാണ്.

രാജ്യത്ത് ആദ്യമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയ തനിക്ക് ആയിരത്തിലധികം കൊലപാതക ഭീഷണികള്‍ വന്നതായി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ജാമിദ ടീച്ചര്‍ പറയുന്നു. അവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ഇതുവരെ ഒരു നടപടിയും എടുത്തു കണ്ടില്ല.

ഡൽഹിൽ സ്ഥിരതാമസമാക്കിയ സാമൂഹിക പ്രവർത്തക ശ്രീമതി അംബിക നായർക്ക് ഉണ്ടായ അനുഭവവും മറ്റൊന്നല്ല. തന്റെ ദുരനുഭവം അവർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ശ്രീമതി അംബികയുടെ അനുഭവം അവരുടെ വാക്കുകളിലൂടെ..

അതെ സമയം ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ചയാളെ പൊലീസിൽ ഏൽപ്പിച്ച നടി സനുഷയെ പൊലീസ് അനുമോദനം ചെയ്ത രീതി കണ്ട് ജനം തെല്ലൊന്ന് അമ്പരന്നു. ഡിജിപി ലോക്നാഥ്‌ ബെഹ്‌റയാണ് പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ നടിയെ നേരിട്ട് അനുമോദന പത്രം നൽകി ആദരിച്ചത്.

Sanusha-DGP

കേരളത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ ആദ്യമേ പറഞ്ഞ മൂന്നു കൂട്ടരിൽ പെട്ടവരല്ലെങ്കിൽ എന്തുചെയ്യണമെന്നാണ് ജനം ഇപ്പോൾ ചോദിക്കുന്നത് !

LEAVE A REPLY

Please enter your comment!
Please enter your name here