മതവെറിയുടെ പുതിയ ഖിലാഫത്തിന് കുടചൂടുന്നവര്‍

0

അമേരിക്കൻ/പാശ്ചാത്യ പിന്തുണയുള്ള മിഡിൽ ഈസ്റ്റിലെ സൗദി അറേബ്യ ഉൾപ്പെടുന്ന ഇസ്ലാമിക കൂട്ടായ്മയ്ക്ക് ബദലായി ലോകത്തെ മുസ്ലീങ്ങളുടെ നേതാവായി ഉയർന്നുവരാൻ തുർക്കി പ്രസിഡന്റ് ഏർദോഗൻ നടത്തുന്ന നീക്കങ്ങൾ ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.

ഏർദോഗന്റെ അമേരിക്കൻ വിരുദ്ധതയും അമേരിക്കയ്ക്ക് തിരിച്ചുള്ള പകയും കാരണം പ്രത്യക്ഷത്തിൽ അമേരിക്കൻ വിരുദ്ധരായ മുസ്‌ലീം ജനവിഭാഗങ്ങൾക്കിടയിൽ ഏർദോഗന് വലിയ സ്വീകാര്യതയാണ്. ഒരുകാലത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്ന ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തുടർച്ചയാണ് ഇപ്പോൾ തന്റെ ഭരണത്തിന്റെ കീഴിലുള്ള ടർകിഷ് റിപ്പബ്ലിക്ക് എന്നാണ് ഏർദോഗൻ അടുത്തിടെ പരാമർശിച്ചതുപോലും. ഭരണാധികാരികളും അതിർത്തികളും മാറിയിട്ടുണ്ടെങ്കിലും അതേ സാമ്രാജ്യത്തിന്റെ ആത്മാവുതന്നെയാണ് ഇപ്പോഴും ടർക്കിക്ക് ഉള്ളതെന്നാണ് ഏർദോഗൻ പറഞ്ഞത്. തീവ്രചിന്തകൾ പ്രത്യക്ഷത്തിൽ വെച്ചുപുലർത്തുന്ന ഇസ്ലാമിക ജനവിഭാഗങ്ങൾ, ഇസ്ലാമിന്റെയും ഇസ്ലാമികലോകത്തിന്റെ തലവനായിരുന്ന ഖലീഫയുടെയും പഴയ പ്രൗഢി തിരിച്ചുകൊണ്ടുവരാൻ ഏർദോഗന് കഴിയും എന്ന് വിശ്വസിക്കുന്നു. പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഭരണനിർവഹണം നടത്തുന്ന അറേബ്യൻ കൂട്ടായ്മയോട് ഏർദോഗനുള്ള അസ്വാരസ്യവും പരസ്യമായ കാര്യമാണ്.

G20 summit

ഇസ്ലാമിക മൗലികവാദത്തിനെ അതിന്റെ തനതായ രീതിയിൽ പ്രതിഷ്ഠിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവും ഏർദോഗൻ തന്നെ എന്നാണ് പരക്കെയുള്ള അഭിപ്രായവും.
ഇതിനായി ഏർദോഗൻ നയിക്കുന്ന തുർക്കി വളരെ വിപുലമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മുസ്‌ലീം സമുദായത്തിലെ അംഗങ്ങളെ സ്വാധീനിച്ച് പഴയ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ പുനരാവിഷ്കരണത്തിന് തങ്ങളോടൊപ്പം കൂട്ടാനുള്ള പദ്ധതികളാണ് ഏർദോഗന്റെ ആയുധങ്ങൾ. ഇതിനായി ദക്ഷിണേഷ്യയിലെ മുസ്‌ലീം ജനവിഭാഗങ്ങളെയാണ് തുർക്കി ഉന്നം വെയ്ക്കുന്നത്. പാകിസ്ഥാനും തുർക്കിയും സഖ്യകക്ഷികളാണെന്ന് വ്യക്തമാണ് . ഇന്ത്യൻ ഭരണകൂടം ആർട്ടിക്കിൾ 370 ചവറ്റുകൊട്ടയിൽ എറിഞ്ഞപ്പോൾ പാകിസ്ഥാന് വേണ്ടി ശബ്ദമുയർത്തിയവരിൽ പ്രധാനി ഏർദോഗൻ ആയിരുന്നു. ഏർദോഗന്റെയും തുർക്കിയുടേയും ഇന്ത്യൻ വിരുദ്ധതയ്ക്ക് ഇതിലും വലിയ ഒരു ഉദാഹരണം തരാൻ കഴിയില്ല. ഏർദോഗന്റെ വാക്കുകളിൽ ഖലീഫയുടെയും ഓട്ടോമാൻ സാമ്രാജ്യത്തിന്റെയും ഉയർത്തെഴുന്നേല്പിന് ഇന്ത്യൻ മുസ്‌ലീം ജനവിഭാഗങ്ങൾ പിന്തുണ നൽകും എന്നത് ചരിത്രം മലബാർ കലാപത്തിലൂടെ തെളിയിച്ചിട്ടുമുണ്ട്. തുർക്കിയുടെ ഖലീഫയ്ക്ക് വേണ്ടി നിരപരാധികളായ മലയാളി ഹിന്ദുക്കളെ അരിഞ്ഞു തള്ളി ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാൻ മലബാറിലെ മാപ്പിളമാർ ശ്രമിച്ചിട്ട് നൂറുവർഷം തികച്ചായിട്ടില്ല. അതിന്റെ ഏറ്റവും സമീപകാലത്തുള്ള ഉദാഹരണമാണ് ക്രിസ്തീയ ദേവാലയമായിരുന്ന ഹഗിയ സോഫിയയെ മുസ്‌ലീം പള്ളിയായി പുനഃസ്ഥാപിച്ച ഏർദോഗന്റെ തീരുമാനത്തെ ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് ഷിഹാബ് തങ്ങൾ പിന്തുണച്ചത്. കേരളത്തിലെ ഇസ്ലാമിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഏർദോഗന്റെ ഖലീഫ മോഹത്തിന് കുടപിടിക്കുന്ന അനുസരണയുള്ള അടിമകളാണ് എന്നതിലേക്കാണ് ഇത് തീർച്ചയായും വിരൽ ചൂണ്ടുന്നത്. എന്നാൽ ഈ വാദത്തിന് പരോക്ഷമായ ഉദാഹരണങ്ങൾ മാത്രമല്ല ഉള്ളത്‌. പാകിസ്ഥാൻ കഴിഞ്ഞാൽ ഭീകരവാദത്തിന്റെയും അരാജകത്വത്തിന്റെയും വിത്തുകൾ ഇന്ത്യയിൽ വിതയ്ക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ടർക്കി തന്നെയാണ്. ഔദ്യോഗികമായ റിപ്പോർട്ടുകളും ഇതിനെ ശരിവയ്ക്കുന്നു.

കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും തീവ്രസ്വഭാവമുള്ള സംഘടനകളെ കൂട്ടി ഇന്ത്യവിരുദ്ധമായ സെമിനാറുകൾ സംഘടിപ്പിക്കാനും മറ്റ് അനുബന്ധപ്രവർത്തഞങ്ങൾക്കും തുർക്കി പണം ചെലവാക്കുന്നുണ്ട് എന്നാണ് ഔദ്യോഗികവൃത്തങ്ങളിൽ നിന്നുള്ള പ്രസ്താവനകൾ. ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് NGO കൾ വഴി തുർക്കിയിൽ പഠനത്തിന് സ്കോളർഷിപ്പുകൾ നൽകുകയും അതുവഴി അവരെ വലയിലാക്കി ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിലും തുർക്കി വിജയിച്ചിട്ടുണ്ട്. കീഴടങ്ങിയ ISIS ഭീകരരെ ഉപയോഗിച്ച് ഇന്ത്യയിലെ മുസ്‌ലീം യുവാക്കളെയും യുവതികളെയും തീവ്രവാദത്തിലേക്ക് നയിക്കാൻ തുർക്കി നടത്തുന്ന ശ്രമങ്ങളും പുറത്തു വന്നിട്ടുണ്ട്. ചുരുക്കത്തിൽ പാകിസ്ഥാൻ എങ്ങനെയാണോ ഇന്ത്യയ്ക്ക് ഒരു ഭീഷണിയായി നിൽക്കുന്നത്, അതുപോലെ അല്ലെങ്കിൽ അതിലും വലിയൊരു ഭീഷണിയായാണ് ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളും ഭീകരവാദവും വളർത്താൻ സഹായം ചെയ്യുന്നതിലൂടെ ഏർദോഗന്റെ തുർക്കി മാറിയിരിക്കുന്നത്. എറ്റവും പ്രധാനപ്പെട്ട കാര്യം, മതനിരപേക്ഷതയുടെ കാവലാലുകൾ എന്ന് അവകാശപ്പെടുന്ന മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹം ഖലീഫയുടെ സിംഹാസനത്തെ സ്വപ്നം കാണുന്ന തീവ്രവാദിയായ ഏർദോഗനെ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി പിന്തുണ നൽകുന്നു എന്നതാണ്. മലബാർ കലാപത്തിന്റെയും, വിഭജന കാലത്തുണ്ടായ രക്തച്ചൊരിച്ചിലിന്റെയും മുറിവുകൾ ഉണങ്ങിക്കഴിഞ്ഞു എന്നും, ബഹുസ്വരതയുടെ നാളെകളാണ് ഇന്ത്യയുടെ ഭാവി എന്നും പ്രത്യാശിക്കുന്ന ഭൂരിഭാഗം ജനതയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സിറിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യക്ഷമായും, പാകിസ്ഥാനെ പിന്തുണച്ചും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തും ഇന്ത്യയിൽ പരോക്ഷമായും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഏർദോഗന്റെ നിലപാടുകൾക്ക് മതനിരപേക്ഷരെന്ന് സ്വയം അവകാശപ്പെടുന്ന മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ളവർ ചുവന്ന പരവതാനി വിരിക്കുന്നത്. തന്റെ ഭാര്യയ്ക്കും മക്കൾക്കും ഇന്ത്യയിൽ ഭയത്തോടെയല്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്ന് വിലപിച്ച ആമിർ ഖാൻ തുർക്കിയുടെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയതും കഴിഞ്ഞ ദിവസങ്ങളിലാണ്.

രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കാൻ രാജ്യത്തിന്റെ ശത്രുക്കളായ ഭീകരവാദികളെ കൂട്ടുപിടിക്കുന്ന ന്യൂനപക്ഷ പാർട്ടികളും സംഘടനകളും തങ്ങാളാണ് ഏറ്റവും വലിയ രാജ്യസ്‌നേഹികൾ എന്നവകാശപ്പെടുന്ന ദുർഘടമായ കാലഘത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് നിസ്സംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here