യൂറോപ്പ്യൻ ടോയ്‌ലെറ്റ് !

തലസ്ഥാനനഗരിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരുന്നകാലം, 16-17 വർഷങ്ങൾക്കുമുമ്പ്. കമ്പിനിയിലെ ഫെസിലിറ്റിസ് മാനേജ് ചെയ്യുന്നവരുമായി നല്ല സൗഹൃദത്തിലായിരുന്നു. കമ്പിനിയിലെ ദൈനംദിന അഡ്മിനിസ്ട്രേഷനാണിവരുടെ പ്രധാനജോലി. സെക്യൂരിറ്റി, കറന്റ്, വെള്ളം, ചായ, കാപ്പി തുടങ്ങി കക്കൂസ് വരെ നന്നായി നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആളെവിളിച്ചു ശരിയാക്കിക്കണം. കൂടാതെ, പുതിയ സാധനങ്ങൾ വാങ്ങൽ, ഇൻസ്റ്റലേഷനുകൾ.. ഒക്കെ നോക്കണം. കമ്പിനി വലുതായതുകൊണ്ടു നല്ല തിരക്കാണ്. ഇതിന്റെ പ്രധാനയാൾ, ഒരു മത്തായിച്ചേട്ടൻ നമ്മുടെ സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ അനുഭവമാണ് ഞാനിവിടെ കുറിക്കുന്നത്.

പണിയെടുക്കാനുള്ള ബുദ്ധിമുട്ടും ശമ്പളത്തെപ്പറ്റിയുള്ള പരാതിയുമൊഴിച്ചാൽ ജീവിതം സുന്ദരസുരഭിലമായി കടന്നുപോകുന്ന കാലം. കല്യാണം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടു നല്ല മനസ്സമാധാനവും ഉറക്കവും – ആന്ദലബ്ദിക്കിനിയെന്തുവേണം! കമ്പിനിയിലെ യുവത്വമെല്ലാം ജാതിമതഭേദമന്യേ ഒരേരീതിയിൽ വായിന്നോക്കിനടന്നിരുന്ന ആ പുഷ്‌ക്കലകാലത്തു കമ്പിനിയുവാക്കൾക്കിടയിൽ ഒരു ഇക്കോസിസ്റ്റം നിലനിന്നിരുന്നു – ഫുഡ്ഡടി, സ്മാളടി, സിനിമാകാണൽ, ഷട്ടിൽകളി എന്നിങ്ങനെ 4 പ്രാധാനമേഖലകളിലൂന്നിയുള്ള ആത്മീയജീവിതം. അങ്ങനെയിരുന്നപ്പോൾ മദ്ധ്യകേരളക്കാരനായ ഒരു സമാധാനമതക്കാരൻ വന്നുകേറി. ഇവനെക്കണ്ടു ഞങ്ങളെല്ലാം ഞെട്ടി. ഇൻഷർട്ടു ചെയ്യാതെ, കാലിന്റെ കണയോളംമാത്രം നീളമുള്ളപാന്റും, മീശയില്ലാത്ത താടിയും ഒക്കെയായി ഒരു സ്ഥൂലാവതാരം. ഇന്നിതൊക്കെ സാധാരണമാണെങ്കിലും 16-17 വർഷങ്ങൾക്കുമുമ്പ്, അതും IT മേഖലയിൽ, ഇതൊരത്ഭുതമായിരുന്നു.

പേര് ഉസ്മാൻ. വന്നപ്പോൾ തന്നെ അണ്ണൻ, മത്തായിചേട്ടനോട് അടുത്തുള്ള പള്ളി ഏതാണെന്നു അന്വേഷിച്ചു, മത്തായിച്ചേട്ടന് അന്നാ നഗ്നസത്യം മനസ്സിലായി, തനിക്കു അടുത്തുള്ള ക്രിസ്ത്യൻപള്ളിപോലും എവിടെയാണെന്ന് അറിയില്ലായെന്നു! വിഷമം മറക്കാൻ അന്ന് വൈകിട്ട് മത്തായിച്ചേട്ടൻ 3 പെഗ്ഗ് കൂടുതലടിച്ച്, രഹസ്യമായി എന്നോടാസത്യം പറഞ്ഞു, ഉസ്മാനെകാണുമ്പോൾ എന്തോ ഒരു ഉൾക്കിടിലം പുള്ളിക്കുണ്ടാകുന്നു എന്ന്. ഒരു portent of doom എന്നൊക്കെ പറയുന്ന ഫീൽ.

ഞാൻ പറഞ്ഞു – “മത്തായിച്ചേട്ടാ, ഒക്കെ നിങ്ങടെ തോന്നലാണ്, വീക്കെൻഡ് നാട്ടിൽപോയി ചേച്ചിയേം പിള്ളാരേം കാണുമ്പോൾ ശരിയാകുമെന്നേയ്”. മത്തായിച്ചേട്ടന്റെ കുടുംബം തൊടുപുഴയാണ്, ഇവിടെ കമ്പിനിയിലെ പിള്ളേരുസെറ്റിനൊപ്പം ആണ് താമസം. ഭയങ്കര ചിലവും ജോലിത്തിരക്കുമായതിനാൽ കുടുംബം ഇവിടെ നിന്നാൽ ശരിയാവില്ലയെന്നാണ് ചേച്ചിയെ ധരിപ്പിച്ചിരുന്നത്.

അങ്ങിനെ ഒന്നുരണ്ടാഴ്ച്ചകടന്നുപോയപ്പോൾ ഞങ്ങളൊരു അത്ഭുതകാഴ്ച്ചകാണാൻ തുടങ്ങി. ഉസ്മാൻ ദിവസത്തിൽ പലതവണ, ഒഴിഞ്ഞുകിടക്കുന്ന മീറ്റിങ്റൂമുകളിൽ പായ് വിരിച്ചുകുമ്പിടുന്നു, നെറ്റി മുട്ടിക്കുന്നു. കുറച്ചുദിവസങ്ങൾകൂടി കഴിഞ്ഞപ്പോൾ കൂട്ടത്തിലെച്ചില പിള്ളേരും ഇവന്റൊപ്പം കൂടി. എന്തോ പ്രത്യേകതരം യോഗാപോലുള്ള വ്യായാമമാണെന്ന് മത്തായിച്ചേട്ടൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങളോടൊപ്പം ഇടയ്ക്കു കമ്പിനികൂടിക്കൊണ്ടിരുന്ന ചിലവന്മാരെ പിന്നെ കാണാതായി. അതിലൊരു ചെറിയ പയ്യനെ കോർണർ ചെയ്തപ്പോളവൻ പറഞ്ഞു “ഉസമാനിക്ക സമ്മതിക്കൂല്ലചേട്ടാ, നിങ്ങളോടൊക്കെ കൂട്ടുകൂടിനടന്നാൽ ദൈവത്തിഷ്ടപ്പെടാത്തപ്രവൃത്തികൾ ചെയ്യുമെന്ന്”.

മാസം ഒന്നുകൂടി കഴിഞ്ഞു, ഉസ്മാന്റെ സംഘം വലുതായി. ആദ്യമാദ്യം വെള്ളിയാഴ്ച ഉച്ചകളിൽ മാത്രം ആ വൻസംഘം ഒരുമിച്ചു പള്ളിയിൽ പോകാൻ തുടങ്ങിയത് പിന്നെപ്പിന്നെ എന്നുമായി. ഞങ്ങളുടെയൊപ്പം ഉച്ചയൂണിനൊക്കെ വന്നിരുന്ന പലരും സംഘം മാറ്റിപ്പിടിച്ചു.

ഒരുദിവസം വൈകിട്ട് മത്തായിച്ചേട്ടൻ പതിവിലും വൈക്ളബ്യത്തിൽ കാണപ്പെട്ടു. കാര്യമാരാഞ്ഞപ്പോൾ തന്റെ സ്വതസിദ്ധമായ തൊടുപുഴശൈലിയിൽ “ഡാ-വ്വേ, ആ ഉസ്മാൻ ഒരുനടയ്ക്കുപോവൂല്ല. അവനിപ്പോ കുമ്പിടാൻ സ്പെഷ്യലായി 30 പേർകൊള്ളുന്ന ഒരു മീറ്റിങ്‌റൂം തനിച്ചു വേണമെന്ന്!”.

ഞാൻ : “മത്തായിച്ചേട്ടൻ സാധാരണ എല്ലാരോടും പറയുന്നപോലെ എന്തേലും ഒഴിവ് പറഞ്ഞുവിട്, സെന്റർഹെഡ് പറഞ്ഞാൽപോലും പണിയെടുക്കാത്തയാളല്ലേ ചേട്ടൻ!”

മ.ചേ : “അപ്പറഞ്ഞത് ശരിയാ, പക്ഷെ ഇവൻ ഒരുതരത്തി കെടന്നുപൊറുക്കാൻ സമ്മതിക്കൂല്ല. ഓരോ ആഴ്ചയും ഓരോ കൊണതാപ്പും കൊണ്ടുവരും. കഴിഞ്ഞയാഴ്ച്ച എന്നോട് ചോദിക്കുവാ, കാപ്പിമെഷീനിൽ ഇടുന്ന പൊടിയും പാലുമൊക്കെ ഹലാലാണോന്നു! ആദ്യം ഞാനൊന്നു കിടുങ്ങി, മെഷിനിൽ കിടന്ന പല്ലിവാലെങ്ങാനും കണ്ടതാണോ എന്ന്. പക്ഷെ പിന്നെ അവൻ പറയുവാ, പ്രശ്നമില്ല, അവൻ പറയുന്ന കടയിൽ നിന്നും പൊടിയും പഞ്ചാരയും പാലുമൊക്കെ വാങ്ങിയാൽ മതിയെന്ന്”

ഞാൻ : “എന്നിട്ട്?”

മ.ചേ: “എന്നിട്ടെന്തോന്നു, ഞാൻ പറഞ്ഞു അതൊന്നും നടക്കൂല്ല, ഇതെല്ലാം സെൻട്രൽ പർച്ചെയ്‌സിംഗ് ആണ്, അങ്ങനെകണ്ട ചാക്കിരിപീക്കിരി കടകളിൽനിന്നൊന്നും എടുക്കാൻ പറ്റൂല്ല എന്ന്”

ഞാൻ : “ചേട്ടാ കമ്പിനി ടെക്നൊളജിക്കലായതുകൊണ്ട് കിളികളൊക്കെ കുറവാണ്. ഇനി ആകെയുള്ളതുങ്ങളൊക്കെ ചാക്കിനകത്തു കേറണമെന്നിവൻ പറയുമോ?”

മ.ചേ: “ശക്തമായിട്ടെതിർക്കും ഞാൻ, കമ്പിനിയുടെ സെക്ക്യൂരിറ്റിപ്രോബ്ലം ചൂണ്ടിക്കാണിച്ചുകൊണ്ട്, നീ പേടിക്കേണ്ടെടാ-വ്വെ, ചേട്ടൻ കട്ടയ്ക്കു നിക്കും..ങ്ഹാ”

വീണ്ടും ഏതാനുമാഴ്ച്ചകൾ കടന്നുപോയി, അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉച്ച. ശനി അവധി ആയതിനാൽ വെള്ളി ഉച്ചയാകുമ്പോഴേ നാട്ടുകാരല്ലാത്ത പിള്ളേരുസെറ്റെല്ലാം വീടുകളിലേക്ക് വണ്ടിവിടും. ഒന്ന് രണ്ടു മണിയാകുമ്പോഴേക്കും കമ്പിനി കാലിയാകും. ഞങ്ങളെപ്പോലുള്ള കുറച്ചുപേർ മാത്രമാകും. ഒരു മൂന്നു മൂന്നര ആയിക്കാണും. ഒരു ബഹളം കേട്ടു. പതുക്കെ ചെന്ന് നോക്കിയപ്പോൾ വെള്ളയും വെള്ളയുമിട്ട കുറച്ചുപേർ ആരെയോ സ്ട്രക്ച്ചറിൽ കൊണ്ടുപോകുന്നു. ഞാൻ വന്നപ്പോഴേക്കുമവർ ആംബുലസിൽ ലോഡ് ചെയ്തു. ഒരു വിഹഗവീക്ഷണത്തിലതു കമിഴ്ന്നുകിടക്കുന്ന ഉസ്മാനാണെന്നു തോന്നി. മത്തായിച്ചേട്ടനവന്റെ കൈപിടിക്കുന്നു, ആംബുലൻസിന്റെ ചുറ്റും ഓടിനടക്കുന്നു, ആകെ മൊത്തം ബഹളം…! സംഗതി ഉസ്മാനായതുകൊണ്ടും ആ ആഴ്ച്ച പണിയൊന്നും കാര്യമായിട്ടെടുക്കാതെ ഒത്തിരിമിച്ചം വന്നത് കൊണ്ടും ഞാനങ്ങോട്ടുപോയില്ല. തിരക്കൊക്കെ അടങ്ങട്ടെ, വൈകിട്ട് നോക്കാമെന്നും കരുതി.

ഒരു നാലഞ്ചു മണിയായപ്പോൾ മത്തായിചേട്ടനെന്റെ സീറ്റിനരികെ വന്നു. പ്രസന്നവദനം, ആകെ ഒരു ലോട്ടറിയടിച്ച സന്തോഷമാമുഖത്ത് അലയടിക്കുന്നുണ്ട്.

ഞാൻ : ” ഭയങ്കരഹാപ്പിയാണല്ലോ, എന്ത് ചേട്ടത്തി ഈയ്യാഴ്ച്ച വീട്ടിൽചെല്ലണ്ടെന്നു പറഞ്ഞാ?”

മ.ചേ : “അതൊന്നുമല്ലെടെ,… നീ വാ, പുറത്തുപോയി നമുക്കൊരോ ചായയടിക്കാം”

ചായക്കടയിലെപ്പൊരിവെയിലത്തും ചില്ലുചെയ്തുകൊണ്ടു ചേട്ടനൊന്നു കുലുങ്ങിചിരിച്ചു.

“കഴിഞ്ഞരണ്ടാഴ്ച്ചകളായി ഉസ്മാന് നമ്മുടെ യുറോപ്യൻ ക്ളോസറ്റൊക്കെ മാറ്റി ഇൻന്ത്യനാക്കണംപോലും. യുറോപ്പ്യൻക്ളോസറ്റിലിരിക്കുന്നത് എന്തോ സുന്ന (സുന അല്ല) അല്ലെന്നും, കുത്തിയിരുന്നാലേ സുന്നയാകൂ എന്നുമാണവൻ പറഞ്ഞത്. എന്തായാലും ഇന്നത്തോടെയത് കഴിഞ്ഞുകിട്ടി.”

ഒന്നുമനസ്സിലാകാതെ മിഴിച്ചിരുന്ന എന്നെനോക്കി ചേട്ടൻതുടർന്നു :

“നിനക്ക് പിടികിട്ടിയില്ല? 110 കിലോ വരുന്ന അവൻ യുറോപ്യൻക്ളോസറ്റിൽ കേറി കുത്തിയിരുന്നുകാണും. എന്തായാലും ഇന്നത് തകർന്നുവീണു. ഇപ്പൊ ആശുപത്രിയിൽ കമത്തികിടത്തി ചീളുകൾ പറിച്ചുകൊണ്ടിരിക്കുകയാവും, ഒരു പത്തിരുപതെങ്കിലും കാണും. അവന്റെ കോതമംഗലമൊക്കെ കൂത്താട്ടുകുളമായിക്കാണും, എന്തായാലുമിതോടെ മിക്കവാറുമവന്റെ ശല്യം തീർന്നുകിട്ടും”

ചേട്ടൻ പറഞ്ഞത് അച്ചട്ടായി. പിന്നെ ഉസ്മാൻ കമ്പിനിയിൽ വന്നില്ല. കുറച്ചുനാൾ കഴിഞ്ഞു കൊച്ചിയിലുള്ളയേതോകമ്പിനിയിൽ കേറിക്കൂടിയെന്നോമറ്റോ കേട്ടു. അങ്ങനെ മത്തായിച്ചേട്ടന്റെ ബൂർഷ്വായിസത്തിനാൽ ഉസ്മാന്റെ ഭാരതീയവൽക്കരണം മുളയിലേ നുള്ളപ്പെട്ടു!

ശുഭം.

വാൽക്കഷ്ണം : വായിച്ചിട്ടു താങ്കളുടെ അഭിപ്രായങ്ങൾ കമന്റുബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ കൂടുതലെഴുതാനൊരു പ്രോത്സാഹനമാകും. നന്ദി!

5 COMMENTS

  1. ഇതുപോലെയുള്ള ഘട്ടം ഘട്ടമായ developments ഈയുള്ളവനും നേരിൽ കണ്ടിട്ടുണ്ടെ.

  2. ?
    Very nice narration of a real scenario.. കൊച്ചി കമ്പനിടെ അവസ്ഥ എന്തരോ എന്തോ?

LEAVE A REPLY

Please enter your comment!
Please enter your name here