Home ബ്ലോഗ്‌ മത താരതമ്യ പഠനത്തിന്റെ പ്രസക്തി; ഒരു അന്വേഷണം!

മത താരതമ്യ പഠനത്തിന്റെ പ്രസക്തി; ഒരു അന്വേഷണം!

17
മത താരതമ്യ പഠനത്തിന്റെ പ്രസക്തി; ഒരു അന്വേഷണം!
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേള്‍ക്കാനിടയായ രണ്ടു മൂന്ന് ചര്‍ച്ചകള്‍ ഓര്‍ക്കുന്നു. കേരളത്തിനു പുറത്തുള്ള ഒരു മുസ്ലീം പണ്ഡിതനും, ഹിന്ദു ആചാര്യനും തമ്മില്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ വച്ചു നടത്തിയ മത – ധര്‍മ്മ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യത്തേത്. പരസ്പരം അറിയുക അറിയിക്കുക എന്ന ഒരു ലക്ഷ്യമാണ് അതെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ തന്‍റെ മതം മാത്രം എങ്ങനെ സത്യമായിരിക്കുന്നു എന്നും, മറ്റുള്ളതൊന്നും എന്തുകൊണ്ട് മനുഷ്യന് ഇനി സ്വീകാര്യമല്ല എന്നും ലോകത്തിനു മുമ്പില്‍ ഉദ്ഘോഷിക്കലാണല്ലോ സെമിറ്റിക്ക് മതാനുയായികളുടെ പൊതുവേയുള്ള സമീപനം. ഇവിടേയും അതിന് മാറ്റമുണ്ടായില്ല. മറ്റുള്ളവരെ പരസ്യ സംവാദങ്ങളിലൂടെ ഇകഴ്ത്തിക്കാണിക്കുന്നതില്‍ ഈ മുസ്ലീം പണ്ഡിതന്‍ പണ്ടേ പ്രശസ്തനായിരുന്നു താനും. അങ്ങനെ ഉദ്ഘോഷിക്കുന്നത് മാനവരാശിയോട് ചെയ്യുന്ന മഹത്തായ സേവനമാണ് എന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. എന്നാല്‍ വളരെ പ്രശസ്തനായിരുന്നെങ്കിലും രാഷ്ട്രീയ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്നത് പോലെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല മത ആത്മീയ സംവാദങ്ങള്‍ എന്ന ഒരു സമീപനം ആണ് ഹിന്ദു ആചാര്യന്‍ പുലര്‍ത്തിയിരുന്നത്. സംവാദത്തിനിടയ്ക്ക് ഈ ഹിന്ദു ആചാര്യന്‍ രചിച്ച ഒരു പുസ്തകത്തിലെ ഒരു പരാമര്‍ശത്തിലേക്ക് ചര്‍ച്ച എത്തി. ആ ഭാഗത്ത് അദ്ദേഹം ഇസ്ലാമിലെ ഒരാശയത്തെ കുറിച്ചു പറഞ്ഞതിലെ കൃത്യതയില്ലായ്മയില്‍ പിടിച്ച് ചര്‍ച്ചയില്‍ ഇസ്ലാം പണ്ഡിതന്‍ സ്കോര്‍ ചെയ്തു. വസ്തുത അങ്ങനെയല്ലെന്നും, മറ്റൊന്നാണെന്നും അദ്ദേഹം വാദിച്ചു. വേദിയില്‍ വച്ചു തന്നെ ഹൈന്ദവാചാര്യന്‍ തന്‍റെ സാങ്കേതിക പിഴവ് അംഗീകരിക്കുകയും, താന്‍ അങ്ങനെ എഴുതിയത് എല്ലാ മതങ്ങളുടേയും സമാനത ചൂണ്ടിക്കാണിക്കുകയും അതിലൂടെ വിശ്വാസങ്ങള്‍ തമ്മില്‍ പാലങ്ങള്‍ തീര്‍ക്കുകയും ചെയ്യുക എന്ന ഉദ്ദേശശുദ്ധിയോടെ ആയിരുന്നു എന്നും പദാനുപദമുള്ള കൃത്യമായ വിശകലനം അല്ല ഉദ്ദേശിച്ചിരുന്നതെന്നും പറഞ്ഞു. എന്നാല്‍ ഇസ്ലാമിക പണ്ഡിതന്റെ ലോകമെങ്ങുമുള്ള ആരാധകരും, വിഷയത്തില്‍ വലിയ പിടിപാടില്ലാത്ത മറ്റുള്ള നിഷ്പക്ഷരും ഇതിനെ രണ്ടു മത പ്രത്യയ ശാസ്ത്രങ്ങളുടെ ശക്തി പരീക്ഷണവും അതില്‍ ഒന്നിന്‍റെ ദൌര്‍ബല്യവും ആയിട്ടാണ് കണ്ടത്. അഥവാ പ്രശസ്ത മതപ്രചാരകനായ ആ ഇസ്ലാം പണ്ഡിതനും അനുയായികളും മറ്റുള്ളവരുടെ ഇത്തരം ചെറിയ മാനുഷിക വീഴ്ചകളെ പോലും വീഡിയോകളിലും മറ്റുമായി വ്യാപകമായി പ്രചരിപ്പിച്ച് അത്തരത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്.

ഈ ചര്‍ച്ച കണ്ടതിനു ശേഷം ഞാന്‍ ഇതിനെ പറ്റി കുറച്ചേറെ ചിന്തിച്ചു. ഇവിടെ ഇസ്ലാം പണ്ഡിതനെ കുറ്റം പറയാന്‍ പറ്റുമായിരുന്നില്ല. കാരണം അദ്ദേഹത്തിന്‍റെ വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്ളതിനെ വള്ളിപുള്ളി വിടാതെ ആവര്‍ത്തിക്കുക മാത്രമേ അദ്ദേഹത്തിന് കാരണീയമായിട്ടുള്ളൂ. അങ്ങനെയാണ് അദ്ദേഹം പഠിച്ചിട്ടുള്ളത്. എതിര്‍ സംവാദകന്‍റെ ഈയൊരു നിലപാടുതറ കൃത്യമായി മനസ്സിലാക്കാതെ (പൂര്‍വ്വപക്ഷം) വരികളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ് ഹിന്ദു ആചാര്യന് പ്രശ്നമായത്. ഉള്ളതിനെ ഉള്ളതുപോലെ എടുത്തു വച്ച് വിശകലനം ചെയ്യുകയാണ് ഒരു സംവാദത്തില്‍ വേണ്ടത്. അത് ചെയ്യാന്‍ പരന്ന വായനയും, അപാരമായ ഓര്‍മ്മശക്തിയും, വിശകലനം ചെയ്യാനുള്ള ധീഷണാ ശക്തിയും, സംവാദ പരിചയവും, മനസ്സാന്നിധ്യവും ഒക്കെയുണ്ടാവണം. എതിര്‍പക്ഷത്തിന്‍റെ വാദങ്ങള്‍ക്ക് അടിസ്ഥാനമായി നില്‍ക്കുന്ന അറിവിന്‍റെ സ്രോതസ്സുകളില്‍ പോയി നമ്മളും പഠിച്ചിരിക്കണം. എന്നാലേ അവരുടെ നിലപാടുതറ കൃത്യമായി അറിഞ്ഞുള്ള വിശകലനം സാദ്ധ്യമാകൂ. ആദ്ധ്യാത്മിക പാഠങ്ങള്‍ സമര്‍ഥിക്കേണ്ടത് തര്‍ക്കങ്ങളിലൂടെ അല്ല എന്ന തത്വം പിന്തുടരുന്ന സാത്വികന്മാര്‍ ഇത്തരം സംവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് വേണ്ടത്. കാരണം സാധാരണക്കാരായ അനേകം പേര്‍ ഇങ്ങനെയൊക്കെയാണ് ആശയങ്ങളുടെ ശക്തിയും ദൌര്‍ബല്യവും ഒക്കെ മനസ്സിലാക്കുന്നത്. അക്കാദമിക പഠനങ്ങള്‍ ആവശ്യമുള്ള സംവാദങ്ങളില്‍ പോകുന്നവര്‍ക്ക് ആത്മീയ അനുഭൂതി മാത്രം പോര, അക്കാദമിക അറിവും വേണം. ഇതാണ് എനിക്ക് മനസ്സിലായത്. ഈയൊരു ദൃഷ്ടിയോടെ കേരളത്തില്‍ മത – ആധ്യാത്മിക പ്രഭാഷണങ്ങളും ചര്‍ച്ചകളും ചെയ്യുന്ന ഹിന്ദുപണ്ഡിതരിലേക്ക് നോക്കിയപ്പോള്‍ ഒട്ടൊരു നിരാശയാണ് അനുഭവപ്പെട്ടത്. കാരണം വിശാലമായ ഹിന്ദു ധര്‍മ്മ സാഹിത്യത്തില്‍ നിന്നും നേരിട്ടു വായിച്ചും ഗുരൂപദേശത്തിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ഒക്കെയുള്ള ആഴത്തിലുള്ള അറിവ് നേടിയവര്‍ അല്ല ഇപ്പോള്‍ പ്രഭാഷകരും ഉപദേശികളുമായി ചുറ്റും കാണുന്ന ഒട്ടു മിക്ക പണ്ഡിതരും. മറ്റുള്ളവരുടെ മതസാഹിത്യത്തിലെ ഉള്ളടക്കത്തെ പറ്റിയുള്ള ഇവരുടെ അറിവിനെ പറ്റി പിന്നെ പറയാനുമില്ല. അവയെക്കുറിച്ച് കൃത്യമായ കേട്ടറിവു പോലും ഇവര്‍ക്കാര്‍ക്കുമില്ല. പിന്നെയെങ്ങനെ അവരുയര്‍ത്തുന്ന ചോദ്ദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, അവയെ ഖണ്ഡിക്കാനുമാകും ?

പിന്നീട് വീണ്ടും ഇതേപോലെ ബാംഗളൂരില്‍ വച്ച് മറ്റൊരു സംവാദം കാണാന്‍ ഇടയായി. ഘര്‍വാപ്പസി ആയിരുന്നു വിഷയം. ദൌര്‍ഭാഗ്യവശാല്‍ ഹിന്ദുധര്‍മ്മത്തെ പ്രതിനിധാനം ചെയ്യേണ്ടിയിരുന്ന വ്യക്തിക്ക് അവസാന നിമിഷം എന്തോ അസൌകര്യം ഉണ്ടായതു കാരണം മറ്റൊരാളായിരുന്നു ആ സ്ഥാനത്തേക്ക് വന്നത്. ക്രൈസ്തവ, ഇസ്ലാം മതങ്ങളെ പ്രതിനിധീകരിച്ച് വന്നവരാകട്ടെ രണ്ടു പേരും രണ്ടു പതിറ്റാണ്ടോളം മത സംവാദങ്ങളില്‍ പങ്കെടുത്ത് പരിചയം വന്ന പരിണിതപ്രജ്ഞര്‍. ഹിന്ദുവിന്‍റെ ഭാഗം പറയാന്‍ എത്തിയത് ഒരു യുവതിയായിരുന്നു. ഇസ്ലാമിനെ കുറിച്ചുള്ള അവരുടെ ആദ്യ പരാമര്‍ശം തന്നെ അബദ്ധമായിരുന്നു. അതോടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചയുടെ സംതുലനം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വിഷയം ഘര്‍വാപ്പസി ആയതുകൊണ്ടു തന്നെ ആഗോള തലത്തില്‍ പരസ്പരം മതംമാറ്റത്തിന് കോടിക്കണക്കിന് ഡോളറും വളരെ മനുഷ്യപ്രയത്നവും ചെലവിടുന്നവരെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് തമ്മില്‍ തല്ലി തലകീറുന്നവരെങ്കിലും ഇവിടെ രണ്ടു സെമിറ്റിക്ക് വിശ്വാസങ്ങളും പെട്ടെന്ന് തന്നെ ഭായി ഭായി ആയി മാറി. ഹിന്ദു യുവതിയുടെ ഹിന്ദു വിജ്ഞാനവും ലോക വിജ്ഞാനവും കൂടുതലും ഇന്റര്‍നെറ്റില്‍ നിന്നും മാത്രം കിട്ടിയതാണെന്നും ബോദ്ധ്യപ്പെട്ടു. പിന്നത്തെ ചര്‍ച്ചയുടെ കഥ പറയേണ്ടതില്ലലോ. ഇന്റര്‍നെറ്റിലും മറ്റും യാതൊരു ആധികാരികതയും ഇല്ലാതെയും പലപ്പോഴും മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനായിട്ടും എഴുതി വച്ചിട്ടുള്ള അറിവുകളില്‍ നിന്നും നമ്മുടെ സ്വധര്‍മ്മത്തെ പഠിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഹിന്ദു യുവ തലമുറയുടെ ശരിയായ പ്രതിനിധിയായിരുന്നു ആ യുവതി. ഫാക്ടറികളില്‍ നിര്‍മ്മിച്ചിറക്കുന്ന ആയുധങ്ങളുമായി ഇങ്ങോട്ട് ആക്രമിക്കുന്നവരെ അവിടന്നും ഇവിടന്നും കിട്ടിയ ഇരുമ്പു കഷണങ്ങള്‍ കെട്ടിവച്ച് ഉണ്ടാക്കിയ ആയുധം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതു പോലെ പാഴ് വേലയാണത്.

പിന്നീട് കേട്ടിട്ടുള്ളത് മഞ്ചേരി സംവാദം എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ എം എം അക്ബറും ശ്രീമദ് ചിദാനന്ദപുരി സ്വാമികളും തമ്മില്‍ നടന്ന സംവാദമാണ്. തന്‍റെ ധര്‍മ്മത്തില്‍ ആഴത്തിലുള്ള അറിവും അടിയുറച്ച വിശ്വാസവും, മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങള്‍ നേരിട്ടു തന്നെ വായിച്ചു നേടിയ സാമാന്യമായ അറിവും ഉള്ള ഒരു ഹിന്ദു സംവാദകന്‍ സെമിറ്റിക്ക് മതങ്ങളുടെ ആക്രമണങ്ങള്‍ക്ക് എങ്ങനെ മറുപടി കൊടുക്കും എന്നതിന്‍റെ ഒന്നാന്തരം ഉദാഹരണമായിരുന്നു ആ സംവാദം. ഹിന്ദു സമൂഹത്തില്‍ അതുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കാരണം ശ്രീ എം എം അക്ബര്‍ സ്നേഹ സംവാദം എന്ന പേരില്‍ നടത്തിയിരുന്ന ഈ പരിപാടിയില്‍ മറ്റു മതവിശ്വാസികളായ പ്രമുഖരെ ക്ഷണിക്കുകയും സംവാദത്തില്‍ തങ്ങള്‍ക്ക് പിടിച്ചു നിലക്കാനാവില്ല എന്ന നിലയിലേക്ക് അവരെയെത്തിക്കുകയും, അതിലൂടെ സ്വന്തം മതം വളര്‍ത്തുകയും ചെയ്യുന്ന പരിപാടിയാണ് അദ്ദേഹം നടത്തിക്കൊണ്ടിരുന്നത്. ധാരാളം പേര്‍ ഇതൊക്കെ കണ്ട് അദ്ദേഹത്തിന്‍റെ മതം എന്തോ വലിയ സംഭവമാണ് എന്ന് ധരിച്ച് അതിലേക്ക് ചേക്കേറുകയോ, അതിന് മാനസികമായി കീഴടങ്ങുകയോ ചെയ്തിരുന്നു. ഏതായാലും മഞ്ചേരി സംവാദത്തോടെ ഏകപക്ഷീയമായ ആ ഒഴുക്കിന് ചെറിയൊരു തട വീണു. എന്നാല്‍ ചിദാനന്ദപുരി സ്വാമികള്‍ക്ക് പരിമിതികള്‍ ഉണ്ട്. അദ്ദേഹം ഒരു ആദ്ധ്യാത്മികാചാര്യനാണ്. സത്യാന്വേഷിയാണ്. വെറുമൊരു മത പ്രഭാഷകനോ മിഷനറിയോ ഒന്നുമല്ല. മറ്റുള്ളവരെ സംവാദം ചെയ്തു തോല്പ്പിക്കല്‍, മതം വളര്‍ത്തല്‍ ഒന്നും ഒരു വേദാന്തിയുടെ സ്വധര്‍മ്മമല്ല. സംവാദങ്ങളില്‍ മറ്റു വിശ്വാസങ്ങളുടെ പാളിച്ചകളും ദൌര്‍ബല്യങ്ങളും കുത്തിപ്പൊക്കി അവരെ നിരായുധരാക്കല്‍ സന്ന്യാസി ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ ഇന്നത്തെ ഹിന്ദുസമൂഹം ഇപ്പറഞ്ഞ മട്ടിലുള്ള മതസംവാദ വടംവലികളിലേക്ക് വലിച്ചിഴക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളിതു വരെയും നമുക്ക് താല്പ്പര്യമില്ലാതിരുന്ന ഈ കളിയിലേക്ക് ഇനി ഒരല്‍പ്പം ശ്രദ്ധ കൊടുക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. ഇല്ലെങ്കില്‍ നമുക്ക് നമ്മുടെ അടുത്ത തലമുറയെ അപ്പാടെ നഷ്ടപ്പെട്ടു പോയേക്കും എന്ന ഭീതിജനകമായ ഒരു സ്ഥിതിവിശേഷം വന്നിരിക്കുന്നു.

ഇവിടെയാണ്‌ മത താരതമ്യ പഠന വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വ്യക്തമായ ഒരു സിലബസ്സിന്‍റെ അടിസ്ഥാനത്തില്‍ ഹിന്ദു ധര്‍മ്മത്തെ പറ്റിയും മറ്റു മതങ്ങളെ പറ്റിയും ആഴത്തില്‍ പഠനം നടത്തുകയും ചെയ്യുന്ന ആര്‍ഷ വിദ്യാ സമാജം പ്രസക്തമാകുന്നത്. മുമ്പ് ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപരിവര്‍ത്തനം ഒരു വെല്ലുവിളിയായി ഉയര്‍ന്നു വന്ന സമയത്ത്, ഭക്തരുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ശ്രീമദ് ചട്ടമ്പി സ്വാമികള്‍ ക്രിസ്തുമതത്തിന്‍റെ അതിരു കടന്ന അവകാശവാദങ്ങളെ തുറന്നു കാണിച്ചും ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തും കൊണ്ട് ക്രിസ്തുമതഛേദനം എന്ന ഒരു പഠനഗ്രന്ഥം എഴുതുകയുണ്ടായിട്ടുണ്ട്. അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതോടെ ക്ഷേത്രങ്ങളുടെ മുന്നില്‍ വന്നു നിന്ന് വിശ്വാസികളെ അധിക്ഷേപിക്കുന്ന പരിപാടി അവര്‍ നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് മതപരിവര്‍ത്തന ശക്തികള്‍ പതിന്മടങ്ങ്‌ ശക്തിയോടെയും പല പുതിയ തന്ത്രങ്ങളിലൂടെയും ഹിന്ദു സമൂഹത്തെ കടന്നാക്രമിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. മുകളില്‍ ചൂണ്ടിക്കാണിച്ചത് പോലെ ആശയ സംവാദം എന്ന പേരിലൊക്കെയുള്ള പല പരിപാടികളും ഇസ്ലാം മത പ്രചാരകരും തുടങ്ങിയിട്ടുണ്ട്. ലവ് ജിഹാദും, തീവ്രവാദ സംഘങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകളും നിര്‍ബാധം നടക്കുന്നതായി പത്ര മാദ്ധ്യമങ്ങളിലൂടെ നമ്മള്‍ അറിയുന്നു. ഈ വിപത്തുകള്‍ ചെറുക്കാന്‍ കുറുക്കു വഴികള്‍ ഒന്നുമില്ല. നമ്മുടെ ധര്‍മ്മത്തെ പറ്റിയും, നമ്മെ ലക്ഷ്യമിടുന്നവരെ പറ്റിയും ശരിയായ അറിവ് നേടുക എന്നതു മാത്രമാണ് പരിഹാരം. സമൂഹത്തെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കുക. മതപരിവര്‍ത്തന ശക്തികള്‍ പ്രയോഗിക്കുന്ന ചതികളെ പറ്റി അറിയുക, ജാഗ്രത ഉള്ളവരാകുക. അത്തരം ചതികളില്‍ പെട്ടു പോയവരുടെ അനുഭവങ്ങള്‍ ഒരു പാഠമായി വരും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുക. സനാതന ധര്‍മ്മത്തിന്‍റെ പാഠങ്ങള്‍ ചിട്ടയായി പഠിച്ച് ഉപാസകരും സത്യാന്വേഷികളും ആയി മാറുക. അതാണ്‌ ഈവിധ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം. ഈ ദിശയില്‍ വലിയൊരു കാല്‍വയ്പ്പാണ് ആര്‍ഷ വിദ്യാ സമാജം ഈയിടെ പുറത്തിറക്കിയ നാലു പുസ്തകങ്ങള്‍. സഹപാഠികളും സഹപ്രവര്‍ത്തകരുമായ സെമിറ്റിക്ക് മതാനുയായികളുടെ സ്വാധീനത്തിലും നിരന്തരമായ തെറ്റിദ്ധരിപ്പിക്കലുകളിലും പെട്ട് മാതൃ ധര്‍മ്മം ഉപേക്ഷിച്ച് മറ്റു മതങ്ങള്‍ സ്വീകരിച്ച് വീടു വിട്ടിറങ്ങി പോകാന്‍ വരെ തയ്യാറായ നാലു പെണ്‍കുട്ടികള്‍ എഴുതിയ ജീവിതാനുഭവ കുറിപ്പുകള്‍ ആണ് ഈ പുസ്തകങ്ങള്‍.

ഈ നാലു പേരും മത – ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ ആയിരുന്നു. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യവും സംശയ രഹിതവുമായ മറുപടികള്‍ കൊടുക്കാന്‍ പ്രാപ്തരായവര്‍ അവരുടെ കുടുംബങ്ങളില്‍ ഉണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ആത്മീയ സമസ്യകളുമായി ജീവിച്ച ആ കുട്ടികള്‍ കൂട്ടുകാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ ഉത്തരങ്ങള്‍ തേടാന്‍ നടത്തിയ ശ്രമം, അവരെ മറ്റുള്ളവരുടെ തെറ്റായ മതപ്രബോധനങ്ങളിലാണ് കൊണ്ടെത്തിച്ചത്. ക്രമേണ ആ മതങ്ങളുടെ സ്വാധീനത്തില്‍ പെട്ടു പോകുകയും അവ രഹസ്യമായി അനുവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. അതോടെ സ്വന്തം കുടുംബത്തോടും തങ്ങളുടെ പാരമ്പര്യ ആചാര പദ്ധതികളോടും ഒക്കെ വെറുപ്പും അകല്‍ച്ചയും ഉണ്ടായി വരുകയും ചെയ്തു. തുടര്‍ന്ന് അവരെല്ലാം സ്വന്തം വീടു വിട്ട് മത പഠനത്തിനും, തുടര്‍ന്ന് മതം മാറ്റത്തിനും തയ്യാറാകുന്നു. അവരെ ഏറ്റെടുക്കാനും തങ്ങളില്‍ ഒരാളാക്കി മാറ്റാനും എന്തും ചെയ്യാന്‍ തയ്യാറായി സംഘടിത മതംമാറ്റ ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ദിവസേന നൂറുക്കണക്കായി നടന്നു കൊണ്ടിരിക്കുന്ന ഈ ഒഴുക്കില്‍ അവരും പെട്ടു. എന്നാല്‍ ദൈവാധീനത്താല്‍ ഈ നാലുപേരും ആര്‍ഷ വിദ്യാ സമാജത്തില്‍ കൊണ്ടു വരപ്പെടുകയും അവിടെ വച്ച് തങ്ങളുടെ മതവിശ്വാസങ്ങളെ കുറിച്ചുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുകയും ചെയ്യുന്നു. സമാജത്തിന്‍റെ ഡയറക്ടര്‍ ആയ ശ്രീ മനോജ്‌ ജി വളരെ ക്ഷമയോടെ അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ കൊടുത്തു കൊണ്ട് സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള അവരുടെ സംശയങ്ങളും ആശങ്കകളും ഒന്നൊന്നായി ദൂരീകരിക്കുന്നു. ഒപ്പം തങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന മതങ്ങളുടെ നിറം പിടിപ്പിച്ച പല അവകാശവാദങ്ങളുടെയും പൊള്ളത്തരം അദ്ദേഹം യുക്തിയുക്തമായി അവര്‍ പഠിച്ച വിശുദ്ധ ഗ്രന്ഥങ്ങളുടെ പാഠങ്ങളിലൂടെ തന്നെ അവര്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളും യുക്തിരാഹിത്യങ്ങളും, അപാകതകളും അവര്‍ സ്വയം തിരിച്ചറിയുന്നു. അങ്ങനെ ഓരോരുത്തരായി തിരകെ മാതൃധര്‍മ്മത്തിലേക്ക് വരികയും, തങ്ങള്‍ക്കു സംഭവിച്ച ഈ അപകടം ഇനി ആര്‍ക്കും ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പുസ്തകങ്ങളിലൂടെ മറ്റുള്ളവരോട് പങ്കുവയ്ക്കുകയാണ്. ഈ നാലുപേരും തങ്ങള്‍ പഠിച്ച സനാതന ധര്‍മ്മ പാഠങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ തയ്യാറായി ആര്‍ഷ വിദ്യാ സമാജത്തിലെ മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറുകയാണ്‌ ചെയ്തത്. നമ്മുടെ എല്ലാ ചെറുപ്പക്കാരും അവരുടെ അച്ഛനമ്മമാരും ഈ പുസ്തകങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കണം. ഹിന്ദുക്കളെ കെണിയില്‍ പെടുത്താന്‍ മറ്റുള്ളവര്‍ കൊണ്ടുവരുന്ന മത കുരുക്കുകളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നത് ഈ പുസ്തകങ്ങളിലെ സംവാദങ്ങള്‍ വായിച്ചാല്‍ ആര്‍ക്കും പഠിക്കാന്‍ സാധിക്കും. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ, നമ്മുടെ എതിരാളികളുടെ ആശയങ്ങളേയും ഗ്രന്ഥങ്ങളെയും കൃത്യമായി പഠിച്ചു കൊണ്ടു മാത്രമേ അവരുടെ വെല്ലുവിളികളെ നേരിടാനാകൂ. ഹിന്ദുധര്‍മ്മ പ്രവര്‍ത്തകര്‍ നിശ്ചയമായും ഈ പുസ്തകങ്ങള്‍ വായിക്കുകയും ഓരോ കോപ്പികള്‍ റെഫറന്‍സിനായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നത് സമാജ രക്ഷയ്ക്ക് അത്യാവശ്യമാണ്.

ആര്‍ഷ വിദ്യാ സമാജത്തിന്‍റെ പുസ്തകങ്ങള്‍

  1. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് – ചിത്ര ജി കൃഷ്ണന്‍
  2. പുനർജനി – ശാന്തി കൃഷ്ണ
  3. ഒരു പരാവർത്തനത്തിന്‍റെ കഥ – ശ്രുതി
  4. ഞാൻ ആതിര – ആതിര
  5. ഭാരത പ്രഭാവം – ആചാര്യ ശ്രീ കെ ആര്‍ മനോജ്‌ (ധര്‍മ്മ പഠനം)

കൃഷ്ണകുമാർ

17 COMMENTS

    • Babu rajan ji ee pustakangal kittuvan 8943006350/9946251684 ee number lekk WhatsApp IL ningalude address ayakyuka

  1. Babu rajan ji ee pustakangal kittuvan 8943006350/9946251684 ee number lekk WhatsApp IL ningalude address ayakyuka

  2. ആർഷ ഭാരതിയിൽ നിന്നുള്ള ഏറ്റവും വലിയ പണ്ഡിതൻ എം.എം. അക്ബറുമായി സംവാദത്തിന് തയ്യാറുണ്ടോ?അതിനുള്ള ധൈര്യം ഉണ്ടെങ്കിൽ ഇവിടെ കമന്റ് ചെയ്യുക. കുട്ടികളുടെ പേരിൽ നിങ്ങളെഴുതിയ ബുക്‌സിന്റെ തെറ്റിദ്ധരിപ്പിക്കലും ചർച്ച ചെയ്യാം. ഒളിച്ചോടില്ല എന്ന പ്രതീക്ഷയോടെ.

    • Subair ഞങ്ങൾ തയ്യാറാണ് സംവാദത്തിന്. സനാതന ധർമ്മത്തിനു പുറമേ എം.എം അക്ബറെന്നല്ല നിങ്ങളുടെ ഏത് മത പണ്ഡിതനെക്കാളും ആഴത്തിൽ ഇസ്ലാം മതവും ക്രിസ്തു മതവും മറ്റു മതങ്ങളും ആഴത്തിൽ പഠിച്ച ആളാണ് ഞങ്ങളുടെ ആചാര്യൻ ശ്രീ കെ. ആർ മനോജ് ജി. തർക്കശാസ്ത്രത്തിൽ പ്രാവിണ്യമുള്ള മനോജ് ജീ ക്ക് സംവാദത്തിൽ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ല. സംവാദത്തിന് തയ്യാർ ദിവസവും സമയവും സ്ഥലവും വിഷയവും അറിയിക്കൂ. യോഗ്യരായ മധ്യസ്തൻമാരുടെ മേൽനോട്ടവുമുണ്ടാകണം.

      • ഈ സംവാദ സമ്മതത്തിനു ശേഷം ശ്രീമാൻ സുബൈറിൽ നിന്നും എന്തെങ്കിലും മറുപടി കിട്ടിയിരുന്നോ എന്നറിയാൻ ആഗ്രഹമുണ്ട്.

        • സുബൈരന്‍റെ ഉസ്താദ് കണ്ടം വഴി ഓടും. സ്വാമി ചിദാനന്ദപുരിയുമായി നടന്ന മഞ്ചേരി സംവാദം ഉസ്താദുമാര്‍ക്ക് അറിയാം

    • സഹോദരാ… ആതിരയ്ക്ക് മറുപടി പറയുന്ന എം എം അക്ബറോട് ഒരു മുസ്ലീം സഹോദരൻ എന്താണ് സനാതന ധർമ്മം ചോദിക്കുമ്പോൾ ബ്ബ ബ്ബ ബ്ബ അടിക്കുന്ന വീഡിയോ യൂടൂബിലുണ്ട്, നിക്കക്കള്ളിയില്ലാതെ വന്നപ്പോൾ വർണ്ണവ്യവസ്ഥയാണ് സനാതന ധർമ്മമെന്ന് പറഞ്ഞ് എം എം അക്ബർ തടി തപ്പി…

    • Oru vibhagathinde matham enthanennu ariyuvan aa vibhagathil pedunnavarude perumattam kandal thanne ariyam. Enthina puthakam vayikkukayo endethu matramanu shari athil vishwasikkathavarellam kaafirukalanu, vadhikkapedendavaranu, avarude pennungaleyellam adimakalakkanam , kilavanmarkku kochu kuttikale vare ketti peedippikkam, bhumi parannathanu, malakkukale kondu jinnukale eriyan vendiyanu nakshtrangale srushtichirikkunnathu, ennathil ellam viswasichu, lokam muzhuvan akramam cheythu, bombu pottichu, ore mathathil pettavar thanne thammil thalli kolaviluchu, janangalude samadhanam nashippuchu, ithara mathasthare samadhanamayi jeevikkan sammathikkatha jihadi theevravadhikale kandal thanne ariyamallo, aa kola mathathinde gunam. Enthinanu samwadham. Syriya, Libiya, Iraq, Iran, Saudi, Pakistan, Bangladesh, Jordan, Egypt, Yemen, muthalaya ore mathathilpetta janangalulla sthalangalil, ellam eyes chamadhanam undennu Ellavarkkum adiyantharam. Konnu kolaviluchu, pennungale ellam pidichondu poyi, hindukkaleyum, Sikh kkukareyum ellam aattipayichu, paraspparam bombu pottichu aarthullasikkunna nammude ayal rajyangalaya Pakistan, Afganistan, Bangladesh thudangiya Pichachatti rajyangale nokkiyal thanne ariyamallo, endethu mathramanu shari ennu vadikkunna otta puthaka mathathinde gunam. Samadhana priyaraya Hindukkal innum bhuripakshamayi ullathu kondanu Bharathathil samadhanam ullathu. Athillathakkananu ninde mathastharude shramam. Jihadippani nadathey , mattullavarude samadhanam keduthathe poyi jeevikkan nokku.

    • 19/01/2019 at 5:12 am
      സനാതന ധർമ്മം സ്വീകരിച്ച പള്ളി ഇമാം നെ കുറിച്ച് കേട്ടിട്ടുണ്ടേ. വെല്ലുവിളിച്ച ആൾ
      ഇന്ന് അദ്ദേഹം പഡിറ്റ് മഹേന്ദ്ര പാൽ ആണ്.
      സക്കീർ നായിക്ക്നെ വെല്ലുവിളിച്ച മഹാൻ
      പക്ഷെ സാക്കിർ ഭയം കൊണ്ട് ഇതുവരെ സംവാദത്തിന് തയ്യാറായില്ല:

  3. Ith pole ulla bodhavalkaranam avashyamulla generation anu innatheth….. bodhavalkarana classes um madhapadanavum ella ambalangalilum saadhyamayal innathe hindu thalamura abhimukheekarikkunna pala pblms num solutions akum…..but ithnayi oru initiative eduthal pinne avar vargeeya vadhiyenn mudra kuthapedum……hindu samoohathinte shapavum ath thanne….shudhikalasam namuk ullil thanne adhyam nadathapedanam….

  4. I fully agree – we do have many scholars ,many of whom are monks whose knowledge of Hindu scriptures and even on secular matters are excellent ,but their knowledge of other religions and ideologies ( Semitic religions and Communism ) are very poor . Even when they have knowledge ,they are reluctant to talk about the faults of fake ideologies ( Religious /Political ) taking refuge under the false pretext of “Sarva dharma samabhavana “.
    In the recent past ( and also in the present ) Shri Rajiv Malhotra has done a lot of Purva Paksha studies and his books like 1) Breaking India 2) Tha Battle for Sanskrit 3) Academic Hinduphobia etc are excellent works .Not sure whether any of his works are translated into Malayalam.
    We need hundreds of highly qualified intellectuals who has sound knowledge of our dharma as well as the religious texts of semitic religions so as to enable us to debate successfully with preachers of such faith based religions .

  5. സനാതന ധർമ്മം സ്വീകരിച്ച പള്ളി ഇമാം നെ കുറിച്ച് കേട്ടിട്ടുണ്ടേ. വെല്ലുവിളിച്ച ആൾ
    ഇന്ന് അദ്ദേഹം പഡിറ്റ് മഹേന്ദ്ര പാൽ ആണ്.
    സക്കീർ നായിക്ക്നെ വെല്ലുവിളിച്ച മഹാൻ
    പക്ഷെ സാക്കിർ ഭയം കൊണ്ട് ഇതുവരെ സംവാദത്തിന് തയ്യാറായില്ല:

    • ഈ പുസ്തകങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഹിന്ദുക്കള്‍ വാങ്ങി വായിക്കുന്നതോടെ മതംമാറ്റ മാഫിയകള്‍ ബിസിനസ്സിന് പുതിയ ഉഡായിപ്പുകള്‍ ഉണ്ടാക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here