വാക്‌സിനേഷന്‍ 15 കോടിയിലേക്ക്, ബുധനാഴ്ച മാത്രം 20 ലക്ഷം പേര്‍ക്ക്

0

ഇന്ത്യയിലെ കോവിഡ് പ്രതിരോധം നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നേറുന്നു. രാജ്യത്ത് ബുധനാഴ്ച മാത്രം നല്‍കിയത് 20 ലക്ഷം വാക്‌സിനുകളാണ്.
ഏപ്രില്‍ 28 വൈകീട്ട് 8 മണിവരെയുള്ള കണക്ക് അനുസരിച്ച 14,98,77,121 വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ വാക്‌സിന്‍ വിതരണവും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തീര്‍ത്തും സൗജന്യവുമായിരുന്നു.

രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ച ആദ്യ അമ്പതു ദിവസത്തിനുള്ളില്‍ 2.5 കോടി പേര്‍ക്കാണ് നല്‍കിയിരുന്നതെങ്കില്‍ അടുത്ത അമ്പത് ദിവസത്തിനുള്ളില്‍ ഇത് 12 കോടിയിലധികമായി വര്‍ദ്ധിച്ചു.

ഇതിനു മുമ്പ് മാര്‍ച്ച് എട്ടിനാണ് ഒരു ദിവസം 20 ലക്ഷം വാക്‌സിനുകള്‍ നല്‍കിയതായി രേഖപ്പെടുത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ മുന്‍ഗണനാ ക്രമത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അറുപത് വയസ്സിനു മേലുള്ള സീനിയര്‍ സിറ്റിസണ്‍സിനുമാണ് വാക്‌സിനേഷന്‍ നടത്തിയത്.

പിന്നീട് മുന്‍ഗണനാ ക്രമത്തില്‍ അടുത്ത വിഭാഗമായ 45 നു മേലുള്ളവര്‍ക്കും നല്‍കി തുടങ്ങി. ഈ അവസരത്തിലാണ് രാജ്യത്തെ വാക്‌സിനേഷന്‍ തോത് വര്‍ദ്ധിച്ചത്.

ഇനി മെയ് ഒന്നു മുതല്‍ 18 വയസ്സിനുമേലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുന്നതോടെ ഇത് ക്രമാനുഗതമായി വര്‍ദ്ധിക്കും. രാജ്യത്തെ അറുപതു ശതമാനം പേര്‍ക്ക് ഓഗസ്ത് മാസത്തോടെ വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

ഇതിനായി വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ രണ്ട് വാക്‌സിന്‍ നിര്‍മാതാക്കളായ കോവിഷീല്‍ഡിന്റെ സിറം ഇന്‍സ്റ്റിറ്റിയുട്ട്, കോവാക്‌സിന്റെ ഭാരത് ബയോടെക് എന്നിവര്‍ക്ക് കേന്ദ്രം
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി പതിനാറിനാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ച ശേഷം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം വര്‍ദ്ധിച്ചതായി കണ്ടുവരുന്നത്. മഹാരാഷ്ട്ര, ഡെല്‍ഹി, കേരള, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഹരിയാന, തമിഴ്‌നാട്, കര്‍ണാടക പഞ്ചാബ് എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്. രാജ്യത്തെ അറുപതു ശതമാനത്തിലേറേയും കേസുകള്‍ ഈ സംസ്ഥാനങ്ങളിലാണുള്ളത്.

അതിനിടെ, 18 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുള്ള മുന്‍കൂര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഇന്ന് രാജ്യമെമ്പാടുമായി ആരംഭിച്ചു. വാക്‌സിനേഷന്റെ മൂന്നാം ഘട്ടമായ ഇത് മെയ് ഒന്നു മുതലാണ് തുടങ്ങുക.
കോവിന്‍ എന്ന പോര്‍ട്ടലിലൂടെ നടക്കുന്ന രജിസ്‌ട്രേഷനില്‍ മിനിറ്റില്‍ 55,000 ഹിറ്റുകളാണ് രേഖപ്പെടുത്തിയത്. വൈകീട്ട് നാലിനും ഏഴിനും ഇടയില്‍ 80 ലക്ഷം പേര്‍ ഇതുവഴി രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന്‍ ഉള്‍പ്പെടെ വിദേശ വാക്‌സിനുകള്‍ മൂന്നാം ഘട്ടത്തില്‍ നല്‍കും. സ്പുട്‌നികിന്റെ 85 കോടി ഡോസുകളാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്തെ കമ്പനികളാണ് സ്പുട്‌നിക് നിര്‍മ്മിക്കുക. ഇതിനു പുറമേ റഷ്യയില്‍ നിന്ന് വെന്റിലേറ്ററുകള്‍ ഓക്‌സിജന്‍ ജനറേറ്റര്‍ യൂണിറ്റുകള്‍ തുടങ്ങിയ നിരവധി മെഡിക്കല്‍ സാമഗ്രികള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ അടിയന്തരമായി എത്തിക്കുന്നത്. വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത് നിരോധിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യക്ക് ഇവ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

റഷ്യയുടേയും അമേരിക്കയുടേയും സാമഗ്രികള്‍ വ്യോമമാര്‍ഗം വ്യാഴാഴ്ച ഇന്ത്യയിലെത്തും. ഇതിനിടെ. യുഎസില്‍ നിന്നുള്ള ഷിപ് മെന്റ് തടയാന്‍ ചൈന ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ഗോ വിലക്കിന്റെ പേരിലാണ് ചൈന ശ്രമം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here