ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി ലേല വില്പനക്ക്‌  !! 

0

ഇരിഞ്ഞാലക്കുടയിൽ വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്ന സഹകരണ ആശുപത്രി, ഹഡ്‌കോയുടെ വായ്പ കുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായി ലേല വില്പന നടത്തുന്നതായി വാർത്തകൾ പുറത്തുവരുന്നു..  

ഹഡ്‌കോയിൽ നിന്നും, 1998ൽ, നാല് കോടി അറുപത്തിആറ് ലക്ഷം രൂപ വായ്പ എടുത്തതിനു ശേഷം നിരന്തരമായി തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് , കടം കൊടുത്ത , ഹഡ്‌കോ ഡെബ്റ് റിക്കവറി ട്രിബുണൽ (DBT) നെ സമീപിച്ചത്. ഈ നടപടികളെ തുടർന്ന് മാർച്ച് രണ്ടാം തീയതിയിൽ ലേലം നടത്താൻ തീരുമാനമായി.

ആശുപത്രി സൊസൈറ്റിയുടെ തലപ്പത്തുള്ളവരുടെ സാമ്പത്തിക ക്രമക്കേടുകളുടെയും, കെടുകാര്യസ്ഥതയുടെയും അനന്തര ഫലമായാണ് ആശുപത്രി ഈ ദുരവസ്ഥ നേരിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

കേരള സർക്കാരിന്റെ കോ ഓപ്പറേറ്റീവ് വകുപ്പോ, സഹകരണ പ്രസ്ഥാനത്തിന്റെ അപ്പോസ്തലനായ മുഖ്യ മന്ത്രി പിണറായി വിജയനോ അല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളായ യു ഡീ എഫ് ഓ, അതുമല്ലെങ്കിൽ ബിജെപി യോ ഇതിൽ ഇടപെട്ടു ഇരിഞ്ഞാലക്കുടയിലെ ഈ സഹകരണ മേഖലയിലെ ആശുപത്രിയെ ലേലത്തിൽ നിന്ന് കരകേറ്റും എന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here