കടുത്ത സാമ്പത്തിക ഞെരുക്കത്തിലും മരുമകന് രണ്ട് ഇന്നോവ സമ്മാനിച്ച് പിണറായി..!!

0

സാമ്പത്തിക പ്രതിസന്ധിമൂലം ചെലവ് ചുരുക്കണമെന്ന് ഇടയ്ക്കിടെ സംസ്ഥാന ധനമന്ത്രി  ഓര്‍മ്മിപ്പിക്കുമെങ്കിലും മന്ത്രിമാര്‍ക്ക് ആഡംബര കാര്‍ വാങ്ങുന്നതില്‍ ഈ നിയന്ത്രണമൊന്നുമില്ല. എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ എത്തി.   

മന്ത്രിമാരായ പി. പ്രസാദ്, ശിവന്‍ കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, അബ്ദുള്‍ റഹിമാന്‍ , റിയാസ്, ബാലഗോപാല്‍, കെ. രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ഒമ്പത് വാഹനങ്ങള്‍ക്കുമായി രണ്ടരകോടിയലധികം രൂപയാണ് വില. 

ഇതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മാത്രം രണ്ട് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയില്‍ മാത്രമായി   ഉപയോഗിക്കാന്‍ മന്ത്രിക്ക് അനുമതി നല്‍കി. അതിന് പുറമെയാണ് ഇപ്പോള്‍ ലഭിച്ച പുതിയ ക്രിസ്റ്റ. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാകട്ടെ ബജറ്റ് അവതരണത്തിന് ശേഷം പുതിയവാഹനം മതിയെന്ന തീരുമാനത്തിലാണ്.  

ബാക്കി മന്ത്രിമാരെല്ലാവരും വാഹനങ്ങള്‍ വാങ്ങി. 2021 മെയ് മാസത്തില്‍ പുതിയ  ചുമതലയേറ്റപ്പോഴാണ് മന്ത്രിമാര്‍ക്ക് പുതിയ വാഹനം അനുവദിച്ചത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെയെ ഈ വാഹനങ്ങള്‍ ഓടിയിട്ടുള്ളു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും വീണ്ടും കുറെക്കൂടി സൗകര്യങ്ങളുള്ള ക്രിസ്റ്റ മന്ത്രിമാര്‍ക്ക് നല്‍കിയത് വിവാദമായിരിക്കുകയാണ്. 

ക്ഷേമ പെൻഷനുകൾ നൽകാനും, പാവപ്പെട്ടവർക്ക്  ലൈഫ് മിഷന്റെ 4 ലക്ഷം രൂപയുടെ വീട് അനുവദിക്കാനും പോലും സാമ്പത്തിക ഞെരുക്കം പറയുന്ന സർക്കാരാണ് കെവി തോമസിനെയും ചിന്താ ജെറോമിനെയും പോലുള്ളവർക്ക് ലക്ഷങ്ങൾ വാരി കോരി കൊടുക്കാൻ മടി കാണിക്കാത്തത്. പിണറായിക്കാലത്ത്, ഈ ധൂർത്തിനെതിരെ പ്രതികരിക്കാൻ പോലും ഇന്ന് സിപിഎമ്മിൽ ആളില്ല എന്നത് ആ പാർട്ടി എത്തിപ്പെട്ട അപചയത്തെയാണ് കാണിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here