കമ്മ്യൂണിസ്റ്റ് കൊലനിലങ്ങൾ : പോൾപോട്ടും നിസ്സഹായരായ കമ്പോഡിയൻ ജനതയും

2

ബുള്ളറ്റിന്റെ പണം ലാഭിക്കാൻ പിഞ്ചു കുഞ്ഞുങ്ങളെ ചങ്കിരി മരങ്ങളിൽ അടിച്ച് കൊല്ലുക. മുതിർന്നവരെ ആണെങ്കിൽ പ്ലാസ്റ്റിക്ക് കവർ കൊണ്ട് മുഖം മൂടി ശ്വാസം മുട്ടിച്ച് കൊല്ലുക. ഇതായിരുന്നു പോൾപോട്ട് (Pol Pot) എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതി അനുയായി സഖാക്കൾക്ക് നൽകിയ ഉത്തരവുകളിലൊന്ന്! തത്വശാസ്ത്രങ്ങളുടെ തിമിരം കൊണ്ട് അന്ധത ബാധിക്കാത്ത ഏതൊരു മനുഷ്യനും കേട്ടിരിക്കേണ്ടതാണ് കംബോഡിയൻ കൊല നിലങ്ങളുടെ തേങ്ങലും നൊമ്പരങ്ങളും
ഒപ്പം ആ ചോദ്യവും-

“എന്തിനായിരുന്നു ഞങ്ങളെ കൊന്നത്…?”

അന്താരാഷ്ട്ര സമൂഹങ്ങളും, മനുഷ്യാവകാശ സംഘടനകളും ചരിത്രാന്വേഷകരും
നരഹത്യാ പഠനങ്ങളും പലകുറി പറഞ്ഞതാണ് ആ നൊമ്പരങ്ങൾ.

1975 ഏപ്രിൽ മുതൽ 1979 ജനുവരി വരെ 3 വർഷവും 8 മാസവുമാണ് , പോൾപോട്ട് (Pol Pot) എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് കീഴിൽ കംബോഡിയ ഞെരിഞ്ഞമർന്ന് ശ്വാസം മുട്ടിയത്. നിസ്സാരമായ 3 വർഷവും 8 മാസവും കൊണ്ട് ആകെ ജനസംഖ്യയുടെ 1/5 പേരെയും ആ ഭരണകൂടം മരണത്തിന് ദാനം നൽകി (20 – 30 ലക്ഷം ജനങ്ങളെ) .

Image result for polpot

മാർക്സ് വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു ഈ അരും കൊലപാതകങ്ങളെല്ലാം നടപ്പിലാക്കിയത്.

യുദ്ധകാലടി സ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് സമൂഹം സ്ഥാപിതമാകാൻ സ്വകാര്യ സ്വത്തുക്കളും, മതങ്ങളും നിരോധിക്കപ്പെട്ടു. വിദേശ ബന്ധങ്ങളെല്ലാം വിശ്ചേദിക്കപ്പെട്ടു. കൃഷിയല്ലാതെ മറ്റൊരു തൊഴിലിലും ഏർപ്പെടരുത് എന്ന ചട്ടം സ്ഥാപിതമായി. അക്ഷരാർത്ഥത്തിൽ കമ്പോഡിയ ശ്വാസം മുട്ടി ഞെരിഞ്ഞമർന്നു.

സോവിയറ്റിന്റെയും ചൈനയുടേയും സമാന മാതൃകയിൽ ചെറിയ കുറ്റങ്ങൾക്ക് പോലും ജനങ്ങളെ കൊല്ലാനും പീഡിപ്പിക്കാനുമുള്ള അവകാശം പാർട്ടി അണികൾക്കും രഹസ്യ പോലീസിനും നൽകപ്പെട്ടു. ചെറിയ കുറ്റങ്ങൾ ചാർത്തി “Re-education centre” എന്നെല്ലാം ഓമനപ്പേരിട്ട് വിളിച്ച ക്യാമ്പുകളിൽ ജനങ്ങളെയെത്തിച്ച് കഠിന ജോലിയും പീഢനങ്ങളും ഏൽപ്പിച്ചു.

വികലമായ മാക്സിയൻ സാമ്പത്തിക നയങ്ങൾകൊണ്ട് പട്ടിണിയിലമർന്ന ജനങ്ങൾ ഭക്ഷണം മോഷ്ടിച്ചതിനും. വിവിധ ക്യാമ്പുകളിൽ നിന്ന് സ്വന്തം കുടുബാംഗങ്ങളെ ഒന്ന് കണാൻ ശ്രമിച്ചാലോ മരണമായിരുന്നു ശിക്ഷ. ‘Santebal’ എന്ന രഹസ്യ പോലീസും പാർട്ടി സഖാക്കളും ഇതെല്ലാം ഭംഗിപൂർവ്വം നടപ്പിലാക്കി.

അസഹിഷ്ണുത മതങ്ങളോടും

മതം പൂർണ്ണമായും നിരോധിക്കപ്പെട്ടതിന് ശേഷം , മത വിശ്വാസികൾ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി. ക്രൈസ്തവരും, മുസ്ലിങ്ങളും ബുദ്ധിസ്റ്റുകളും ഉൾപ്പെടെ സകലരെയും ഖേമർ ഭരണകൂടം വേട്ടയാടി.

1979 ജനുവരിയിൽ ഖേമർ ഭരണകൂടം അന്ത്യമടഞ്ഞപ്പോൾ 70,000 ബുദ്ധിസ്റ്റുകളിൽ അവശേഷിച്ചത് ഏതാണ്ട് 2000 പേർ മാത്രമായിരുന്നു.

സമാന രീതിയിൽ ക്രൈസ്തവരും വേട്ടയാടപ്പെട്ടു എന്നാൽ മുസ്ലിങ്ങൾക്കാവട്ടെ അനുഭവിക്കേണ്ടി വന്നത് ശാരീരികവും മാനസികവുമായ പീഡനങ്ങൾ കൂടിയായിരുന്നു.

അവരെ തിരഞ്ഞ് പിടിച്ച് കൊന്നും നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിച്ചും , പന്നിവളർത്തൽ കേന്ദ്രങ്ങളിൽ ജോലിക്കയച്ചും പാർട്ടി സഖാക്കൾ ആനന്ദ നിർവൃതി പൂണ്ടു. വിശ്വാസം മുറുക്കി പിടിച്ചവർ ആ പീഡനങ്ങൾക്കിടയിൽ മരണത്തെ പുൽകാൻ വെമ്പിയിട്ടുണ്ടാവണം…!

കൊലനിലങ്ങൾ (killing fields)

കൊലനിലങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമാണ് കംബോഡിയൻ കമ്മ്യൂണിസ്റ്റുകൾ തീർത്ത ശവക്കല്ലറകളുടെ കൂട്ടം. വൈദേശിക ബന്ധങ്ങൾ വിച്ഛേദിച്ച് നടത്തിയ ഖേമർ റൂഷ് ( Khmer rogue ) അരും കൊലകൾ കണ്ട് ലോകം ഞെട്ടിയത് ഈ കൊല നിലങ്ങൾ കണ്ടെത്തിയതോടെയാണ്.

20,000 ലധികം ശവക്കല്ലറകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട് നൂറ് കണക്കിന് മൃതശരീരങ്ങൾ ഒന്നിച്ച് സംസ്കരിച്ച ഈ ഇടങ്ങളിൽ പലതും സുരക്ഷിത സ്മാരകങ്ങളായ് സംരക്ഷിക്കുന്നുമുണ്ട്.

വർഗ്ഗ- വംശവെറിയുടെ പേരിൽ ” പുതിയത് ” എന്ന് മുദ്രകുത്തി കൊന്നൊടുക്കപ്പെട്ട ജനങ്ങളുടെ അവശിഷ്ടങ്ങളാണവയെല്ലാം പലരുടെ കൊല നടത്തുന്നതിന് മുൻപ് ചിത്രങ്ങൾ പകർത്തി രേഖകളാക്കിയിരുന്നു.

Image result for killing fields of cambodiaമരണത്തെ മുന്നിൽ കണ്ട് ക്യാമറയിൽ നോക്കി നിൽക്കുന്ന നിസ്സഹായരായ മനുഷ്യരുടെ ചിത്രം ഇന്നും ലോക മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന കാഴ്ച്ചയാണ്.

കൊലമരങ്ങൾ ( killing tree )

കംബോഡിയയിലെ ചങ്കിരി മരങ്ങളാണ് പിന്നീട് കൊലമരങ്ങൾ (killing trees ) എന്നറിയപ്പെട്ടത്. ബുള്ളറ്റിന്റെ പണം ലാഭിക്കാൻ കൊല്ലേണ്ട കുട്ടികളെ കാലിൽ തൂക്കി മരത്തിൽ തലയടിച്ചായിരുന്നു വധിച്ചിരുന്നത്. അത്തരം മരങ്ങൾ ഈ ക്രൂരതകളുടെ വിശദീകരണങ്ങൾ ആലേഖനം ചെയ്ത ബോർഡുകളുമായ് ഇന്നും സഞ്ചാരികളെയും കാത്ത് കംബോഡിയൻ വഴിയരികുകളിൽ നിൽക്കുന്നുണ്ട് . ഒരായിരം കദന കഥകളും മനുഷ്യത്വമില്ലാത്ത തത്വശാസ്ത്രത്തിന്റെ നേർ സാക്ഷ്യവുമായി എന്തിനായിരുന്നു അവരെ കൊന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാനാവാതെ.

Image result for killing fields of cambodia

Tuol sleg – മ്യൂസിയം

ഒരു പഴയ ഹൈസ്ക്കൂൾ ആണ് പിന്നീട് Tuol sleg മ്യൂസിയമായ് മാറിയത്. S -21 എന്ന കോഡ് ഭാഷയിൽ സഖാക്കൾക്കും പോലീസിനുമിടയിൽ അറിയപ്പെട്ടിരുന്ന ഇവിടം ഒരിക്കൽ നരമേധങ്ങളുടെ കേന്ദ്രമായിരുന്നു.

14,000 പേരാണ് വിവിധ കുറ്റങ്ങൾ ചുമത്തി ഇവിടങ്ങളിൽ പീഡനങ്ങൾ ഏറ്റത് ‘antechamber of death’ എന്നും ഈ കേന്ദ്രങ്ങൾ വിളിക്കപ്പെട്ടു.

Image result for tuol sleng genocide museum

ഒറ്റയടിക്ക് കൊല്ലാതെ ജീവനോടെ ചെറിയ ചില്ലിന്റെ കൂട്ടിൽ മനുഷ്യനെ അടച്ചിട്ട് കൊല്ലുകയായിരുന്നു ഇവിടങ്ങളിൽ സഖാക്കളുടെ വിനോദം.

1979-ൽ ഖേമർ ഭരണകൂടത്തിന്റെ അവസാനത്തിൽ ജീവനോടെ ആ ക്യാമ്പിൽ നിന്ന് പുറത്ത് വന്നത് 7 പേർ മാത്രമാണ് അതും അർദ്ധ ജീവനുമായ്. !

Image result for tuol sleng genocide museum

പിന്നീട് 1980 ൽ ഈ കേന്ദ്രങ്ങൾ മ്യൂസിയമായി മാറ്റപ്പെട്ടു. ചില്ലുകൂട്ടിൽ അടുക്കി വച്ച ആയിരക്കണക്കിന് തലയോട്ടികളാണ് മ്യൂസിയത്തിന്റെ ആകർഷണം .

നീതി ലഭിക്കാതെ പോയ ദശലക്ഷങ്ങൾ..

1978 ലെ ക്രിസ്തുമസ് ദിനത്തിൽ വിയറ്റ്നാം സൈന്യം കംബോഡിയയിലെ പ്രധാന കേന്ദ്രങ്ങൾ കീഴടക്കിയതോടെയാണ് ഖേമർ ഭരണത്തിന് അവസാനമായത് . പിന്നീട് ഭരണകൂട ക്രൂരതകൾ ഒന്നൊന്നായ് ലോകത്തിന് ലഭ്യമായ് തുടങ്ങി. 2003 ൽ UN കുറ്റവിചാരണ ആരംഭിച്ചു ECCC ( extraordinary Chambers in the courts of Cambodia ) നിർമ്മിച്ചതായിരുന്നു കുറ്റമായി ചുമത്തിയത്. ഖേമർ ഭരണകൂടത്തിലെ ഏക വനിതയായ ഇയങ്ങ് തിരിത്‌ (Ieng Thirith) എന്ന സ്ത്രീയെ പ്രായാധിക്യം എന്ന കാരണം കൊണ്ട് അന്താഷ്ട്ര കോടതി വെറുതെ വിട്ടു.

അന്താരാഷ്ട്ര വിചാരണകൾ ആരംഭിക്കുന്നതിന് മുന്നേ തന്നെ പോൾ പോട്ട് മരിച്ചു മണ്ണടിയുകയും ചെയ്തു. അതെ അവർക്ക് നീതി ലഭിച്ചില്ല! ചങ്കിരി മരങ്ങളിൽ രക്തം ചിന്തിയ പിഞ്ചു കുഞ്ഞുങ്ങളും , കൊലനിലങ്ങളിലും തൊഴിൽ ശാലകളിലും പിടഞ്ഞുമരിച്ച ദശലക്ഷങ്ങളും ഇന്നും നീതി ലഭിക്കാതെ മൂകമായ് കരയുന്നുണ്ട്

അവർ തീർച്ചയായും ആ ചോദ്യം പിന്നെയും ആവർത്തിക്കുന്നുണ്ടാവണം

” എന്തിനായിരുന്നു ഞങ്ങളെ കൊന്നത് “?

എഴുതിയത് : Anurag

References:
1. BBC news
2. Marcher & fresderisksen 2002
3. Works of RJ Rummel
4. Crimes against humanity under communist regime (research review)
5. Black book of Communism

2 COMMENTS

  1. വളരെ മനോഹരമായിട്ടുണ്ട് ഇത്തരം ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here