മുഖ്യധാരാ മാധ്യമങ്ങള്‍ സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുമ്പോള്‍..

0

Netflixല്‍ ഒരു പുതിയ സീരീസ്‌ ഉണ്ട്: Trump – An American Dream. ഡോനല്‍ഡ് ട്രംപ് എന്ന കച്ചവടക്കാരന്‍ പ്രസിഡന്റായ കഥ. ഒരു സംഭവം ജനമനസ്സില്‍ എന്ത് ധാരണ ഉണ്ടാക്കുന്നു, നിലനിര്‍ത്തുന്നു എന്നത് അത് നടന്ന സമയത്ത് ആദ്യം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, എന്ത് പ്രതികരണം ഉളവാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതറിയാവുന്ന ട്രംപ് പല വിഷമഘട്ടങ്ങളേയും മാധ്യമങ്ങളുടെ ശക്തി അവര്‍ക്കെതിരെതന്നെ ഉപയോഗിച്ച് മറികടന്നു. ആ സീരീസിന്‍റെ മൂന്നാം ഭാഗത്തില്‍ Financial Journalist David Cay Johnston പറയുന്നു: Once his story is out there, everything else is just a counter story. അന്ന് ട്രംപ് ഈ വിദ്യ തന്‍റെ സ്വന്തം നേട്ടത്തിനാണ് ഉപയോഗിച്ചതെങ്കില്‍, ഇന്ന് മാധ്യമങ്ങള്‍ തന്നെ അത് മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നു – മതസ്പര്‍ദ്ധ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ. സത്യം എന്താണെന്ന് ജനം അറിഞ്ഞുവരുമ്പോളേക്കും, ആദ്യം പ്രചരിച്ച വികൃത രൂപം മാറ്റാന്‍ ആവാത്ത വിധം മനസ്സില്‍ പതിഞ്ഞിരിക്കും.

ഹരിയാനയിലെ ജുനൈദ് കൊലപാതകം ഒരു ഉദാഹരണം. ആ വാര്‍ത്ത വന്ന ഉടനെ അതിനെ മോദിക്കെതിരെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കിയ മാധ്യമങ്ങള്‍ സീറ്റ്‌ തര്‍ക്കത്തെ ‘ബീഫ് തര്‍ക്ക’മാക്കി. മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന ശീര്‍ഷകങ്ങള്‍ കാണാം. ആദ്യം നാട്ടിലെ പത്രത്തില്‍ വന്നു, അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൂടെ കൂടി.

അറസ്റ്റുകൾക്കുശേഷവും ‘ബീഫ്’ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നു.

പഞ്ചാബ് & ഹരിയാന ഹൈക്കോടതി വിധി അടുത്തിടെ വന്നു- കയ്യേറ്റത്തിനു കാരണം സീറ്റ്‌ തര്‍ക്കം, ബീഫല്ല. പക്ഷെ അസത്യം ജനമനസ്സുകളില്‍ പതിഞ്ഞു കഴിഞ്ഞു. ഹിന്ദുക്കള്‍ മുസ്ലിങ്ങളെ വേട്ടയാടുന്നു എന്ന രാഷ്ട്രീയ സന്ദേശം മതസ്പര്‍ദ്ധയുടെ രൂപം പ്രാപിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ 2017ലെ ‘story’ക്കു മുന്‍പില്‍ സത്യം എന്ന 2018ലെ ‘counter story’ തോറ്റു. ജമ്മുവിലെ സംഭവം ഇതേ രൂപത്തില്‍ ‘story’ ആക്കി. 2019ല്‍ ‘counter story’വന്നാലും എന്ത് ഫലം? The damage is already done. ഇത്തരം ഓരോ സംഭവങ്ങളും മതവിദ്വേഷത്തിന്‍റെ ഓരോ വിത്തുകള്‍ നടും. മുഖ്യമന്ത്രി തന്നെ വര്‍ഗീയ നിറം കൊടുക്കുന്ന പോസ്റ്റുകള്‍ ഇടുമ്പോള്‍ അത് ലഹളയായി പോട്ടിമുളയ്ക്കും. ലഹളക്കുള്ള ആഹ്വാനം നവമാധ്യമങ്ങളിലാണ് വരുന്നതെങ്കിലും, അക്രമത്തിനുള്ള പ്രചോതനമായി മാറുന്നുത് മുഖ്യധാരാ മാധ്യമങ്ങളിലെ ഈ narrative ആണ്. നവമാധ്യമങ്ങള്‍ വാഴുന്ന ഇക്കാലത്തും മുഖ്യധാരാ മാധ്യമങ്ങള്‍ക്കാണ്‌ ആധികാരികത എന്നത്കൊണ്ടും, ഇത്തരം പ്രചരണങ്ങളെ പടച്ചുവിടാനും മുന്നില്‍നിന്ന് നയിക്കാനും അവര്‍ ശക്തരാണ് എന്നതിനാലും.

2014ല്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ് മാധ്യമങ്ങള്‍ രാഷ്ട്രീയ ലാക്കോടെ ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും, എന്നിട്ട് തല്ലിക്കൊല്ലും. ഇതാണ് ഇവരുടെ രീതി. മോദിയുടെ രാജ്യപുരോഗതിയ്ക്കായുള്ള ജനകീയ നയങ്ങളെ പരസ്യമായി പിന്താങ്ങുന്നവരെ നവമാധ്യമങ്ങള്‍ക്ക് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ‘സംഘി’ ആക്കി. ജമ്മുവിലെ സംഭവത്തില്‍ CBI അന്വേഷണം ആശ്യപ്പെട്ട സംഘടനയിലെ ആളുകളെ ‘ബലാല്സംഘി’കള്‍ ആക്കി. അങ്ങനെ മോദിക്ക് വോട്ട് ചെയ്തവരെ ‘സംഘി’യാക്കി, ‘ബലാല്‍സംഘി’ ആക്കി. ഇത്തരം പ്രചരണങ്ങള്‍ ലഹളയില്‍ കലാശിച്ചാല്‍ ഇവര്‍ തന്നെ ടീവിയില്‍ മതേതര കൊട്ടണിഞ്ഞ് ‘സമാധാന വാചാടോപം’ നയിക്കും. CBI അന്വേഷണം ആവശ്യപ്പെട്ട ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ ‘ബലാല്‍സംഘി’ എന്ന പദം ഉപയോഗിക്കാന്‍ മടികാണിക്കാത്ത ഏഷ്യാനെറ്റിലെ വിനു ജോണ്‍ പക്ഷെ മലബാറിലെ അക്രമികളുടെ മതം പറയാന്‍ മടിക്കുന്നു.

പ്രധാന മന്ത്രിയാവാന്‍ മോദിയെ ഹിന്ദു വോട്ടുകളുടെ ഏകീകരണം സഹായിച്ചു എന്ന നിരീക്ഷണമാണ് ഇവരെ ചൊടിപ്പിക്കുന്നത്. മനോരമയിലെ ഷാനി പ്രഭാകരന്‍ എന്ന് സ്വയം വിളിക്കുന്ന പത്രപ്രവര്‍ത്തക അരനാഴിക നേരത്തെ പരിപാടിയില്‍ നാല്പതുവട്ടം ‘എന്ത് കഷ്ടമാണ്, എന്ത് കഷ്ടമാണ്’ എന്ന് പറയുന്നതിന് പിന്നിലെ ദുഖത്തിന് കാരണവും ഇതാണ്. ഹിന്ദുക്കളെ അവര്‍ണന്‍-സവര്‍ണന്‍ എന്ന പേരില്‍ വിഘടിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. ജാതി-മത അനൈക്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നിരിക്കെ നാലുവര്‍ഷം മുന്‍പ് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് 2014ന് ശേഷം നടന്ന സംഭവങ്ങള്‍ക്ക് കാരണക്കാര്‍ എന്ന് സ്ഥാപിക്കേണ്ടത് ഇവരുടെ ആവശ്യമാണ്‌. രോഹിത് വെമുലയ്ക്ക് വേണ്ടി അലമുറയിട്ട ഇവരെപോലുള്ളവര്‍ ശ്രീജിത്തിന്‍റെ കാര്യത്തില്‍ പിറുപിറുക്കുന്നതും അതുകൊണ്ടാണ്.

പരസ്യമായ ഹൈന്ദവനിന്ദ: ഹൈന്ദവമായ ആചാരങ്ങളെ നിന്ദിക്കുക എന്നതാണ് വടക്കന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ തന്ത്രം. ഹൈന്ദവ നാമങ്ങളുള്ള ‘സെക്കുലര്‍ ആക്ടിവിസ്റ്റ്’കള്‍ കൂടെ കുഴലൂതും. ഹൈന്ദവ ആചാരങ്ങളെ സ്ത്രീത്വത്തെ അപമാനിയ്ക്കലായി ചിത്രീകരിക്കുന്നത് ഇവരുടെ കയ്യിലെ ഒരു കുതന്ത്രമാണ്. പര്‍ദയിടുന്നത് സ്ത്രീശാക്തീകരണമാണ് എന്ന് വാദിക്കുന്ന ഇവര്‍ പക്ഷെ കര്‍വചോദ് പോലുള്ള ആചാരങ്ങള്‍ പുരുഷമേധാവിത്വത്തിന്‍റെ ചിന്നമാക്കുന്നു. ഹോളിയുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങള്‍ അടുത്തിടെ ഒരു കുപ്രചരണം അഴിച്ചുവിട്ടു. ശുക്ലം നിറച്ച ബലൂണുകള്‍ പെണ്‍കുട്ടികളുടെ നേരെ എറിഞ്ഞു എന്നായിരുന്നു അത്.

ഇത് പലരും ഏറ്റെടുത്തു. സാഗരിക ഘോഷ് പോലുള്ള കള്ളനാണയങ്ങള്‍ അത് ആഘോഷമാക്കി. ശാസ്ത്രീയ തെളിവെടുപ്പില്‍ പക്ഷെ ബലൂണില്‍ ശുക്ലത്തിന്‍റെ അംശം ഇല്ല എന്ന് കണ്ടെത്തി. പക്ഷെ ആ ദുഷ്പ്രചരണം ഉദ്ദേശിച്ച ഫലം കണ്ടു. ‘story’ വീണ്ടും ജയിച്ചു. ഇത്തരം പ്രചരണങ്ങള്‍ നവമാധ്യമങ്ങള്‍ നിമിഷാര്‍ദ്ധം കൊണ്ട് ഏറ്റെടുക്കും. അവ ‘ട്രെന്‍ഡ്’ ചെയ്യാന്‍ എന്ത് ചെയ്യണമെന്ന് അറിയാവുന്നവര്‍ ഹാഷ്ടാകുകള്‍ മെനയും. മതേതരം എന്ന ‘ടാഗ്’ നെഞ്ചിലൊട്ടിച്ചാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുക. ഒരു മതത്തെ മാത്രം ലക്‌ഷ്യം വയ്ക്കുന്ന ഇവരെ വസ്തുതകള്‍കൊണ്ട് പ്രതിരോധിച്ചാല്‍ ഇരവാദവുമായി ഇറങ്ങും. എന്തേ മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍ ചോദിച്ചവര്‍ ‘communal’ ആയി. ആ ചുവടുപിടിച്ച് ഹിന്ദുദ്വേഷികള്‍ കാര്‍ട്ടൂണുകള്‍ പടയ്ക്കും. ദൈവങ്ങളെയും ബിംബങ്ങളെയും വികൃതമായി വരയ്ക്കുക ഇവരുടെ ഒരു ഹോബിയാണ്. ചില ദൈവങ്ങളെ പ്രകീര്‍ത്തിച്ചു വരച്ചാല്‍ പോലും ‘പണികിട്ടും’ എന്നറിയാവുന്നവര്‍ തന്നെ മറ്റു ദൈവങ്ങളെ വികൃതമായി വരയ്ക്കുന്നതാണ് ഇവരുടെ മതേതര മൂല്യം. നിരന്തരമായ ഇത്തരം അക്രമങ്ങളെ പ്രതിരോധിച്ചാല്‍ അത് വാര്‍ത്തയാവും, പ്രതികരിച്ചവരെ വീണ്ടും ‘സംഘി’യാക്കും.

നവമാധ്യമങ്ങളിലെ വെറുപ്പിനെ തടയുക എളുപ്പമല്ല. പക്ഷെ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അതിനുള്ള അവസരം ഒരുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്‍റെ നാലാം തൂണിന് ഭൂഷണമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here