മലയാള മാധ്യമ മാഫിയയുടെ മോദിവിരുദ്ധത മൂക്കുന്നു.

1

രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളിലെ വലിയൊരു വിഭാഗത്തിന്റെയും മുഖമുദ്ര മോദി വിരുദ്ധതയാണ്. ഗുജറാത്ത് കാലം തൊട്ട് തുടങ്ങിയതാണ് തോല്‍വികളുടെ ചരിത്രം മാത്രമുള്ള ഈ പോരാട്ടങ്ങള്‍, ടിആര്‍പിയും പ്രചാരവും ഹിറ്റുകളും ലഭിക്കാന്‍ ഇവര്‍ക്ക് മോദി എന്നും സോഫ്ട് ടാര്‍ഗറ്റ് ആണ്. തലക്കെട്ടുകളുടെ പ്രാഥമിക വായനക്കാരെയാണ് ഇവർ ലക്ഷ്യമിടുന്നത്.

മോദിക്ക് തിരിച്ചടി എന്ന ഒറ്റവരി തലക്കെട്ടില്‍ രണ്ടു പതിറ്റാണ്ടായി ഈ ചവിട്ടു നാടകങ്ങള്‍ അരങ്ങേറുന്നു, കടുത്ത രാഷ്ട്രീയ വിദ്വേഷം മാത്രമാണ് ഇതിനു പിന്നിലെ ചേതോവികാരം. ഭാരതത്തിലെ കോടിക്കണക്കിനു വരുന്ന ജനത തിരഞ്ഞെടുപ്പുകളില്‍ അംഗീകരിച്ച ബിജെപിയേയും മോദിയേയും ജനാധിപത്യത്തിന്റെ നാലാം തൂണെന്ന വിശേഷണം പേറുന്ന മാധ്യമങ്ങള്‍ ഈ വെറുപ്പ് കലര്‍ന്ന ആക്രമണം തുടരുന്നു.

പോയ വര്‍ഷം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് വിവാദ മദ്യ വ്യവസായി 9,000 കോടി രൂപ ബാങ്കുകളെ പറ്റിച്ച് ലണ്ടനിലേക്ക് കടന്നു കളഞ്ഞ സംഭവം. വിജയ് മല്യയുടെ ഔദാര്യം പറ്റിയിരുന്ന മാധ്യമങ്ങള്‍ ഇദ്ദേഹത്തിനു വിദേശത്തേക്ക് കടക്കാന്‍ മൗനാനുവാദം മോഡിയാണെന്ന വിചിത്രമായ വാദവുമായി രംഗത്ത് വരികയായിരുന്നു. പ്രതികരിക്കാൻ ആദ്യമൊക്കെ മടിച്ചിരുന്ന ബർഖാ ദത്തും മറ്റും മാളത്തിൽ നിന്ന് പുറത്തുവന്നു.  മോഡി സർക്കാർ മല്യയെ ഭാരതത്തിൽ നിന്നും പുറത്തു കടത്താൻ സഹായിച്ചു എന്ന Narrative പണിതെടുക്കുന്നതിൽ ഇടതു ലിബറൽ മാധ്യമലോകം ഏറെക്കുറെ വിജയം കണ്ടു.

അതേസമയം, സത്യം മറ്റൊന്നായിരുന്നു. വിജയ് മല്യ യുടെ വായ്പ തുകയും പലിശയും അടക്കം 10000 കോടിക്ക് മുകളിൽ മോദി സർക്കാർ തിരിച്ചു പിടിച്ചു കഴിഞ്ഞു , ഓഹരികൾ വിൽക്കാൻ ജുഡീഷ്യൽ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട് അതിന്റെ കാല താമസം മാത്രമെന്നുള്ള സത്യം മല്ലു മാധ്യമങ്ങൾ കണ്ണടച്ച് വിടുന്നു.

മല്യയുടെ ഔദാര്യം പറ്റിയ സോണിയാഗാന്ധിയുടെയും കുടുംബത്തിന്റെയും വാർത്തകൾ ഒക്കെ പുറത്തുവന്നെങ്കിലും അതൊക്കെ കടുത്ത മോഡി വിരോധത്തിൽ മുങ്ങിയിരുന്നു.

കോൺഗ്രസ് പാർട്ടിയുടെ IT ഹെഡ് ന്റെ ഒരു പഴയ ട്വീറ്റ് ആണിത്

രാഹുൽ ഗാന്ധിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കും വേണ്ടി മല്യയെ മോദിയുടെ സുഹൃത്തായി ചിത്രീകരിക്കാൻ ഈ മാധ്യമങ്ങള്‍ പിന്നില്‍ നിന്നും സഹായിച്ചു കൊടുത്തു. രാഹുലിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള  UPA സർക്കാരാണ് വഴിവിട്ടു മല്ല്യയ്ക്ക് ലോൺ കൊടുക്കാൻ ബാങ്കുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

കോണ്‍ഗ്രസ് വക്താക്കളായ മനീഷ് തിവാരിയും സുർജേവാലയും മനു അഭിഷേക് സിങ്‌വിയുമെല്ലാം ദേശീയമാധ്യമങ്ങളിൽ സോണിയകുടുംബത്തിനുവേണ്ടി മുന്നോട്ടുവന്നപ്പോൾ കേരളത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനും ഷാനവാസും ലൈജുവും കുഴൽനാടനും വിഷ്ണുനാഥുമെല്ലാം ഈ വിധേയത്വ പ്രദര്‍ശനത്തിനു വേണ്ടി പരസ്പരം മത്സരിച്ചു.

അങ്ങനെ പിന്നീടുവന്ന തിരഞ്ഞെടുപ്പുകളിലെല്ലാം രാഹുലും സംഘവും മല്യയെ മോഡി സർക്കാർ നാടുകടക്കാൻ സഹായിച്ചെന്ന പ്രചാരണം നടത്തിയെങ്കിലും അത്രകണ്ട് വിജയിച്ചില്ല.

മല്യയുടെ ഒളിച്ചോട്ടത്തിനുശേഷം കേന്ദ്ര സർക്കാർ റിസർവ് ബാങ്കിലൂടെ ബാങ്കുകളുടെ കടംകൊടുക്കൽ പ്രക്രിയയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങി തന്മൂലം പലബാങ്ക് മേധാവികളും പല വ്യാപാരപ്രമുഖൻമാർക്ക് വഴിവിട്ടു സഹായിച്ചിരുന്ന വിവരമെല്ലാം പുറത്തുവരാൻ തുടങ്ങി അത് ഈ ബാങ്ക് മേധാവികളിലൂടെ ഇവർ മണത്തറിയുകയും അവർ കിട്ടിയതും കൊണ്ട് ഇന്ത്യ വിടുകയും ചെയ്തു. നീരവ് മോഡി, മേഹുൽ ചോക്‌സി, വിക്രം കോത്താരി തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാൻ ബാങ്കുകളും എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റും തുടങ്ങിയപ്പോൾ വീണ്ടും നമ്മുടെ മാധ്യമ കുറുക്കന്മാർ ഓരിയിടാൻ തുടങ്ങി അവിടെയും പ്രതി മോഡി തന്നെ.

നീരവ് മോഡിയുടെ കേസിലും സ്ഥിതി മറിച്ചൊന്നല്ല ജനങ്ങളുടെ പണം കൊള്ളയടിക്കാൻ അനുവദിക്കില്ല എന്ന നയം തന്നെയാണ് ഈ സർക്കാരിന്റെ നയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏജൻസി ഇത് വരെ ഏറ്റെടുത്ത ആകെ ആസ്തി 6500+ കോടിയോളമാണ്

ലോൺ കൊടുത്ത സോണിയയുടെ ഉപചാപ വൃന്ദമൊക്കെ വിശുദ്ധന്മാരുമായി. കേരളത്തിൽ വേണു, വിനു, സിന്ധു സൂര്യകുമാർ, ഷാനി, സ്മൃതി പരുത്തിക്കാട് തുടങ്ങിയവരായിരുന്നു അസത്യപ്രചാരണം നടത്തി അന്തിചർച്ചകളിലും “എഡിറ്റോറിയൽ” പ്രോഗ്രാമുകളിലും ഉറഞ്ഞാടിയവർ.

ഇതൊക്കെ നടക്കുമ്പോഴും കേന്ദ്രസർക്കാർ യുകെ സര്‍ക്കാരുമായി
മറ്റും മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള പരിശ്രമങ്ങൾ തുടർന്നു. ചില ദേശീയ മാധ്യമങ്ങൾ ഇതൊക്കെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കേരളമാധ്യമങ്ങൾ ഇതൊക്കെ തമസ്കരിച്ചുകൊണ്ടേയിരുന്നു.

നീരവ് മോഡി മലേഷ്യയിലാണെന്നും ഒക്കെയുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട് മോദിയുടെ വിദേശയാത്രകളെയും മറ്റും ഈ മാധ്യമ രാജാക്കന്മാർ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുമ്പോഴും മോഡി പിൻവാതിൽ നയതന്ത്രനീക്കങ്ങൾ വഴി ബ്രിട്ടീഷ് സർക്കാരിനെ ബോധ്യപ്പെടുത്തി കേസിനായിട്ടുള്ള സഹായങ്ങൾ ഉറപ്പുവരുത്തി. അതെ സമയം ഇപ്പോൾ മലേഷ്യയിൽ പ്രധാനമന്ത്രിയും സംഘവും നീരവ് മോദിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നുമുണ്ട്.
പക്ഷെ ഇക്കഴിഞ്ഞ മെയ് എട്ടാം തീയതി ലണ്ടനിലെ കോടതി മല്യയുടെ ഏകദേശം 10000 കോടിയുടെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഇന്ത്യൻ ബാങ്കുകൾക്ക് അനുവാദം നൽകുന്ന വിധിയെഴുതി.

ഈ വാർത്ത എത്ര മലയാളമാധ്യമങ്ങൾ ചർച്ച ചെയ്തു അല്ലെങ്കിൽ വേണ്ട കൃത്യമായി റിപ്പോർട്ട് ചെയ്തു? അപ്പോൾ ഈ മാധ്യമ സിൻഡിക്കേറ്റ് അവർക്കു താല്പര്യമുള്ള വാർത്തകൾ മാത്രമേ ചർച്ചചെയ്യൂ എന്നല്ലേ വ്യക്തമാകുന്നത്?  മലയാള മാധ്യമ രംഗത്തെ ബര്‍ഖാ ദത്ത് എന്ന വിശേഷണം പേറുന്ന ഷാനി പ്രഭാകരന്‍ എന്ന അവതാരക , ബിജെപിക്ക് മേൽക്കൈ കിട്ടുന്ന വാർത്തകൾ ഞങ്ങൾ തമസ്കരിക്കാറുണ്ടെന്നു അറിയാതെ ഒരു ചർച്ചയിൽ പറഞ്ഞത് ശരിയാണെന്നല്ലേ? ഇവർ ഇത്രയും തരംതാഴ്ന്ന രാഷ്ട്രീയക്കാരാണെന്നു പ്രബുദ്ധരായ മലയാളി പൊതു സമൂഹത്തിന് മനസ്സിലാക്കാൻ അധികം ഉദാഹരണങ്ങള്‍ ഒന്നും ഇനി ആവശ്യമില്ല.. ഇവരെല്ലാം ചേര്ന്ന് എത്രകണ്ട് ഓലിയിട്ടാലും തിളങ്ങുന്ന മോഡി പ്രഭാവത്തി്‌ന് ഒരു കോട്ടവും സംഭവിക്കില്ലെന്നത് ജനവിധികളുടെ ഭൂതവും വര്‍ത്തമാനവും തെളിയിച്ചു കൊണ്ടേയിരക്കുകയാണ്. ഭാവി വരനുള്ളതാണ് അതു കാലം തെളിയിക്കും. എന്നാല്‍ പ്രവചനങ്ങള്‍ നടത്താന്‍ ആരും പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. കാത്തിരുന്ന് കാണാം…

1 COMMENT

  1. ദേശവിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായി തീര്‍ന്ന മലയാളമാധ്യമങ്ങളിലെ കോട്ടിട്ടതമ്പുരാന്മാരുടെ സാമ്പത്തിക ശ്രോതസ്സിനെപറ്റീ അന്വേഷണം നടത്തണം അപ്പോള്‍ കാര്യങ്ങള്‍ പുറത്തുവരും.

LEAVE A REPLY

Please enter your comment!
Please enter your name here