Home ആനുകാലികം മഴയും മഴക്കാറും റഡാറും മോദിയും. ഒരു അഡാർ വിദ്വേഷ കഥ

മഴയും മഴക്കാറും റഡാറും മോദിയും. ഒരു അഡാർ വിദ്വേഷ കഥ

മഴയും മഴക്കാറും റഡാറും മോദിയും. ഒരു അഡാർ വിദ്വേഷ കഥ

മേഘങ്ങളിലായിരുന്നു  കഴിഞ്ഞ ദിവസങ്ങളിൽ ചെകുത്താന്റെ മനസ് വിഹരിച്ചത്.

പാക് ഭീകരരെ നേരിടാൻ ബാലാക്കോട് വ്യോമാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയ മോദി  മോശം കാലാവസ്ഥയായതിനാൽ വ്യോമാക്രമണം നീട്ടിവെയ്ക്കണമെന്ന വിദഗ്ദ്ധരുടെ നിർദ്ദേശത്തിന് തന്റെ മറുപടി വിശദീകരിച്ചു.

മോശം കാലാവസ്ഥ ശത്രുവിനും ബാധകമാണല്ലോ ? നമ്മുടെ യുദ്ധ വിമാനങ്ങളെ അവരുടെ റഡാറുകൾക്ക് കണ്ടു പിടിക്കുകയും ദുഷ്കരമായിരിക്കും എന്നും മോദി പറഞ്ഞു. താനൊരു വിദഗ്ദ്ധനല്ലെന്നും പച്ചയായ ബുദ്ധിയിൽ സാധരണക്കാരന്റെ അറിവ് വെച്ചാണ്  ചോദിക്കുന്നതെന്നും  വിദഗ്ദ്ധരോട് മോദി പറഞ്ഞു.  മോശം കാലാവസ്ഥയായതിനാൽ വ്യോമാക്രമണം നീട്ടി വെയ്ക്കാമെന്നാണ് എക്സ്പർട്സ് പറഞ്ഞത്. കാരണം ശത്രുവിന്റെ ഒളി സങ്കേതങ്ങളെ നമ്മുടെ വിമാനങ്ങൾ റഡാർ ഉപയോഗിച്ച് ഡിറ്റക്ട് പെയ്ത്  കൃത്യതയോടെ തകർക്കാൻ ആകുമോ എന്ന സംശയം . മഴയും മേഘവും റഡാറുകളുടെ കൃത്യതയാർന്ന പ്രവർത്തനങ്ങളെ ബാധിക്കും, 
ശരി. അപ്പോൾ ശത്രു വിന്റെ റഡാറുകൾക്കും ഇത് ബാധകമല്ലേ ? നമ്മുടെ യുദ്ധവിമാനങ്ങളെ കൃത്യമായി കണ്ടെത്താൻ അവർക്കും ബുദ്ധിമുട്ടാവില്ലേ ? ഇതാണ് മോദി ചോദിച്ചത്.

റേഡിയോ ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് അഥവ  റഡാർ .. തരംഗങ്ങൾ മഴ മേഘങ്ങളിലെ വൈദ്യുത കാന്തിക മേഖല മൂലം attenuation അഥവ വക്രീകരണം സംഭവിക്കപ്പെട്ട് ദുർബലമാകുമെന്ന് നിരവധി ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട് .

ഒരു ചായ വിൽപ്പനക്കാരൻ അയാളുടെ സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന കാര്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ സ്വയം പ്രഖ്യാപിത ബൗദ്ധിക സിങ്കങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. പിന്നെ വിദ്യേഷത്തിന്റെ മുശയിലിട്ട് വാർത്തെടുത്ത വെറുപ്പിന്റെ മൂർച്ചയേറിയ വാക്കുകൾ എടുത്ത് മോദിയെ ആക്രമിച്ചു. 
മോദി  പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ മുൻ വിധികളുമായി നിലപാടുകൾ പ്രഖ്യാപിക്കുന്ന കൂട്ടത്തിന് ക്ഷമയുണ്ടായിരുന്നില്ല. 

എപ്പോഴെത്തേയും പോലെ പറഞ്ഞ വാക്കുകൾ വിഴുങ്ങി ഇപ്പോൾ ഇളിഭ്യരായി ഇവർ നിൽക്കുന്നു . രാഹുൽ ഗാന്ധി ഹെലികോപ്ടറിന്റെ ഡോർ സ്ക്രൂ മുറുക്കുന്നത് വലിയ എഞ്ചിനീയറിംഗ് വൈഭവമായി കഴിഞ്ഞ ദിവസം ആഘോഷിച്ച മാധ്യമങ്ങളാണ് തൊട്ടടുത്ത ദിവസം മോദിയെ പരിഹസിച്ച് ആത്മസംതൃപ്തി അടഞ്ഞത്. അപഹാസ്യ കൂത്തുകളിലെ ഒടുവിലത്തെ രംഗമായി കണ്ടാൽ മതിയാകും

LEAVE A REPLY

Please enter your comment!
Please enter your name here