പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ നരേന്ദ്ര മോദി! സിന്ധു നദീജല ഉടമ്പടി ഇന്ത്യയുടെ ആയുധശേഖരത്തിലെ ഏറ്റവും ശക്തമായ ഉപകരണമായി മാറ്റാൻ നീക്കം.

0

സിന്ധു ജല ഉടമ്പടി ഭേദഗതിക്കായി ഭാരതം പാകിസ്ഥാന് നോട്ടീസ് അയച്ചു!  പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കിയ ശേഷം പാകിസ്ഥാനിലേക്കുള്ള സിന്ധു ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള ഔദ്യോഗിക നീക്കത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭാരതത്തിന്റെ ഏകപക്ഷീയമായ നടപടി എടുക്കുന്നതിനു മുൻപ്, 90 ദിവസങ്ങൾക്കുള്ളിൽ ചർച്ചകൾ ആരംഭിക്കാൻ, ജനുവരി 25-ന് അൾട്ടിമാറ്റം[ultimatum] സഹിതം അറിയിപ്പ് അയച്ചു! 

കഴിഞ്ഞ 62 വർഷമായി സിന്ധു നദീജല ഉടമ്പടി പാക്കിന് അനുകൂലമായി വൻതോതിൽ ചായ്‌വുള്ളതാണ്.  ആർട്ടിക്കിൾ 370 ആയാലും സിന്ധു നദീജല ഉടമ്പടി ആയാലും രാജ്യത്തിന് ദോഷം ചെയ്യുന്ന അന്യായവും അനാവശ്യവുമായ കരാറുകൾ അവസാനിപ്പിക്കണം. ഉടമ്പടി പ്രകാരം, ഇന്ത്യയ്ക്ക് പടിഞ്ഞാറൻ നദികളിൽ നിന്നുള്ള വെള്ളം ഗാർഹിക ആവശ്യങ്ങൾക്കും സംഭരണം, ജലസേചനം, വൈദ്യുതി ഉൽപാദനം തുടങ്ങിയ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.  സിന്ധു നദീതടത്തിൽ നിന്നുള്ള ജലത്തിന്റെ 20% ഇന്ത്യയ്ക്കും ബാക്കി 80% പാക്കിസ്ഥാനും ഈ ഉടമ്പടി നൽകുന്നു. 

സിന്ധു നദീജല ഉടമ്പടി, 1960 സെപ്റ്റംബർ 19 ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകബാങ്ക് ഇടനിലക്കാരനായി ഒപ്പുവച്ചു.  സിന്ധു നദീജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും ഉടമ്പടി നിശ്ചയിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തു. സിന്ധു നദീജല സംവിധാനത്തിലെ കിഴക്കൻ നദികളിലെ അതായതു രവി, ബേസിൻ, സത്‌ലജ്, അതിന്റെ പോഷകനദികൾ ഇവയുടെ  ജലം ഭാരതത്തിനു  അനുവദിച്ചു. 

മറുവശത്ത്, ഭാരതം,   പടിഞ്ഞാറൻ നദികളുടെ അതായതു സിന്ധു, ഝലം, ചെനാബ്, അതിന്റെ പോഷകനദികൾ എന്നിവയുടെ  നീരൊഴുക്ക് നിലനിർത്തേണ്ടതുണ്ട്. സ്ഥിരം ഇൻഡസ് കമ്മീഷൻ മുഖേന നിരവധി തർക്കങ്ങൾ വർഷങ്ങളായി സമാധാനപരമായി പരിഹരിക്കപ്പെട്ടു. 

ഉടമ്പടിയെ വെല്ലുവിളിച്ചുകൊണ്ട്, 2017-ൽ കശ്മീരിലെ കിഷൻഗംഗ അണക്കെട്ടിന്റെ നിർമ്മാണം ഭാരതം  പൂർത്തിയാക്കി.  കൂടാതെ, പാക്കിസ്ഥാന്റെ എതിർപ്പ് അവഗണിച്ച് ഭാരതം ചെനാബ് നദിയിലെ റാറ്റിൽ ജലവൈദ്യുത നിലയത്തിന്റെ പണി തുടർന്നു.  ആ പദ്ധതികളുടെ രൂപകല്പനകൾ , ഉടമ്പടിയുടെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ലോക ബാങ്കുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് ഇത് സംഭവിച്ചത്. 

2017 മുതൽ 2022 വരെ അഞ്ച് തവണയാണ് ഇരു രാജ്യങ്ങളും കൂടിക്കാഴ്ച നടത്തിയത്.  ഈ യോഗങ്ങളിലെല്ലാം പടിഞ്ഞാറൻ നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികളെ പാകിസ്ഥാൻ എതിർത്തിരുന്നു. പാക്കിസ്ഥാനെ മുട്ട് കുത്തിക്കാൻ , ഭാരതത്തിനു , ജലത്തെ സ്വാധീനത്തിന്റെ ഉപകരണമായി, രൂപപ്പെടുത്തേണ്ടതുണ്ട്.  പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആയുധശേഖരത്തിലെ ഏറ്റവും ശക്തമായ ഉപകരണമായി അത്തരം സ്വാധീനം വർത്തിക്കും. 

പ്രധാനമായും പ്രതിരോധത്തിന് വേണ്ടി, ആണവായുധ ഓപ്ഷനേക്കാൾ ശക്തമാണിതെന്നാണ് കരുതപ്പെടുന്നത്. ഉടമ്പടിയിൽ നിന്നും വ്യക്തമായ നേട്ടങ്ങളൊന്നും ലഭിക്കാതെ സിന്ധു നദീജല ഉടമ്പടിയുടെ ഭാരം വഹിക്കാൻ ഇനി ഭാരതത്തിനു കഴിയില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here