ഉണ്ണി മുകുന്ദന് ഇന്ന് നിര്‍ണായകം..യുവതി നല്‍കിയ പീഡന കേസ് ഹൈക്കോടതിയിൽ..നടന്റെ വാദം കോടതി നിരസിച്ചാൽ വൻ തിരിച്ചടി..!!

0

സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകുന്ദനെതിരെ യുവതി നൽകിയ കേസ്‌  ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രണ്ട് വർഷമായി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയായിരുന്നു. എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ  പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. 

കേസ് റദ്ദാക്കണമെന്ന നടന്റെ വാദം കോടതി അംഗീകരിച്ചില്ലെങ്കില്‍ താരത്തിന് വലിയ തിരിച്ചടിയാകും. അതേസമയം, സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 

2017 ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിദേശത്താണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഒരു കമ്പനിയില്‍ എച്ച്ആര്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് കഥകള്‍ അവര്‍ എഴുതിയിരുന്നു. ഇത് ഒരു സിനിമാ നിര്‍മാണ കമ്പനിക്ക് ഇഷ്ടമാകുകയും ചെയ്തു. ഉണ്ണി മുകുനന്ദന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയാക്കാം എന്ന് തീരുമാനിച്ചു. 

കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് കഥ കേട്ട ശേഷം ഉണ്ണി മുകുന്ദന്‍ തിരക്കഥ ആവശ്യപ്പെട്ടുവെന്നും മറ്റൊരിക്കല്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെയാണ് തന്നെ അപമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി പരാതി നല്‍കുകയായിരുന്നു. 

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു. 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കി. 

കേസില്‍, യുവതി നല്‍കിയ രണ്ടു പരാതികളും ഉണ്ണി മുകുന്ദന്റെ പരാതിയുമാണുള്ളത്. ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുവതിയുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലെത്തിയിരുന്നു. 

പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കൊപ്പം രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. കോട്ടയം സ്വദേശിനിയായ യുവതി വീട്ടില്‍ വന്നിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നു. തിരക്കഥ അപൂര്‍ണമായതിനാല്‍ താന്‍ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത് എന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ വിശദീകരിക്കുന്നു. 

അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ ഉണ്ണി മുകുന്ദന്‍ ജാമ്യം എടുത്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here