റിങ്കിള്‍ കുമാരി : ഓരോ ഇന്ത്യന്‍ ലിബറലിന്‍റെയും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കേണ്ട പേര്

    0

    (പാകിസ്ഥാനില്‍ നടമാടിക്കൊണ്ടിരിക്കുന്ന കൊടിയ മത പീഡനങ്ങളിലേക്ക് ലോക ശ്രദ്ധയെ ആകര്‍ഷിക്കാന്‍ കാരണമായ സംഭവമായിരുന്നു 2012 ല്‍ റിങ്കിള്‍ കുമാരി എന്ന പാകിസ്ഥാനി ഹിന്ദു പെണ്‍കുട്ടി നേരിട്ട അനുഭവം. പാകിസ്ഥാന്‍ സുപ്രീം കോടതി വരെയെത്തിയ ആ വിഷയം ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ പൌരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും വിലയിരുത്തപ്പെടുന്നു)

    “പാകിസ്താനില്‍ ഒരിയ്ക്കലും ഹിന്ദുക്കള്‍ക്ക് നീതി കിട്ടില്ല. എന്നെ ഇവിടെയിട്ട് കൊന്നോളൂ… ഈ കോടതിയില്‍ ഇട്ടു തന്നെ കൊന്നോളൂ… എന്നാലും ദാറുല്‍ അമാനിലേക്ക് (അഭയ കേന്ദ്രം) അയയ്ക്കരുതേ. എനിക്ക് എന്‍റെ അച്ഛനമ്മമാരുടെ അടുത്ത് പോകണം”. പാകിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടി റിങ്കിള്‍ കുമാരി കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്. പാകിസ്ഥാനില്‍ അകപ്പെട്ടു പോയ ന്യൂനപക്ഷങ്ങളുടെ ദയനീയ സ്ഥിതിയിലേക്ക് ലോകത്തിന്‍റെയാകെ കണ്ണു തുറപ്പിക്കുന്നതായിരുന്നു 2012 ലെ ഈ സംഭവം.

    2012 ഫെബ്രുവരി 24. പാകിസ്ഥാനിലെ റിങ്കിള്‍ കുമാരി എന്ന പത്തൊന്‍പതുകാരി ഹിന്ദു പെണ്‍കുട്ടിയെ തോക്ക് കാണിച്ച് ഒരു സംഘം തട്ടിക്കൊണ്ട് പോയത് അന്നായിരുന്നു. സിന്ധ് സംസ്ഥാനത്തെ ഘോട്കി ജില്ലയിലെ മിര്‍പൂരില്‍ ആയിരുന്നു അവളുടെ വീട്. നവീദ് ഷാ എന്നൊരാളും മറ്റ് നാലു പേരും ചേര്‍ന്നായിരുന്നു അവളെ തട്ടിക്കൊണ്ടു പോയത്. പിന്നീട് നിര്‍ബന്ധപൂര്‍വ്വം അവളെ മതം മാറ്റുകയും നവീദിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.

    ഭര്‍ച്ചുണ്ടി ദര്‍ഗയിലെ പീര്‍ (മത നേതാവ്) ആയ മിയാന്‍ അബ്ദുള്‍ ഹഖ് (മിയാന്‍ മിത്തൂ) ആയിരുന്നു ഇതിന്‍റെ പ്രധാന സൂത്രധാരന്‍. പ്രസിഡണ്ട് സര്‍ദാരിയുടെ ഭരണ കക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാഷണല്‍ അസംബ്ലി മെംബര്‍ (നമ്മുടെ എം പി യ്ക്ക് തുല്യം ) കൂടിയായിരുന്നു അയാള്‍. ഈ ദര്‍ഗ്ഗയാകട്ടെ മുമ്പു മുതലേ മതംമാറ്റത്തിന് കുപ്രസിദ്ധി ആര്‍ജ്ജിച്ചിരുന്ന കേന്ദ്രവും.

    Left: Rinkle Kumari
    Right: Pir of Bharchundi Dargah Mian Abdul Haq (Mian Mithoo)

    നിര്‍ബന്ധിച്ചുള്ള മതംമാറ്റവും തട്ടിക്കൊണ്ടു പോയി വിവാഹവും മാത്രമല്ല പെണ്‍കുട്ടികളെ വില്‍ക്കുന്നതിലും പങ്കുള്ള ആളായിരുന്നു മിയാന്‍ മിത്തൂ. റിങ്കിളിന്‍റെ അച്ഛന്‍ സ്കൂള്‍ അദ്ധ്യാപകനായ നന്ദ് ലാല്‍ പറയുന്നു “മിയാന്‍ മിത്തൂ ഒരു ഭീകരനാണ്. അയാള്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി സ്വന്തം വീട്ടില്‍ ലൈംഗിക അടിമകളാക്കി പാര്‍പ്പിക്കുന്നു. പിന്നീട് അവരെ വില്‍ക്കുന്നു”

    റിങ്കിളിനെ തട്ടിക്കൊണ്ടു പോയ ദിവസം അവളുടെ കുടുംബത്തിന് ഒരു ഫോൺ സന്ദേശം കിട്ടി. റിങ്കിൾ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും അവൾ ഇസ്ലാം ആശ്ലേഷിച്ചെന്നും നവീദ് ഷായുമായുള്ള അവളുടെ വിവാഹം കഴിഞ്ഞു എന്നുമായിരുന്നു ആ സന്ദേശം. അവളെ കാണണമെങ്കിൽ ഭര്‍ച്ചുണ്ടിയിലേക്ക് എത്താനും അവർ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ അന്വേഷിച്ചു പോകുന്നതിന്‍റെ അനന്തര ഫലം എന്താണെന്ന് ദര്‍ഗയുടെ സംസ്കാരം അറിയാവുന്ന അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു

    പിറ്റേദിവസം ഘോട്കി കോടതി സിവില്‍ ജഡ്ജിയുടെ മുന്നില്‍ റിങ്കിള്‍ ഹാജരാക്കപ്പെട്ടു. തന്‍റെ കുടുംബത്തോടൊപ്പം പോകണമെന്ന് അവള്‍ കരഞ്ഞപേക്ഷിച്ചു. നിറഞ്ഞ കോടതി മുറിയില്‍ വച്ച് മിലാന്‍ മിത്തൂ എന്ന മത തീവ്രവാദി റിങ്കിളിനെ മര്‍ദ്ദിക്കുകയാണുണ്ടായത്. അവളെ തന്‍റെ കസ്റ്റഡിയില്‍ നിന്ന് വിടുവിച്ചാല്‍ മിര്‍പൂര്‍ മതേലോ മുഴുവനും ചുട്ടു ചാമ്പലാക്കുമെന്ന് അവിടെ കൂടിയിരുന്നവരെ അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

    തുടര്‍ന്ന് ആയുധധാരികളുടെ നിരവധി സംഘങ്ങള്‍ പരിസരം വളയുകയും കോടതിയെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തു. ഭര്‍ച്ചുണ്ടി ദര്‍ഗയുടെ സ്വാധീന ശക്തിയെ പറ്റി അറിയാവുന്ന ജഡ്ജി പിന്നീടൊട്ടും വൈകാതെ തന്നെ അവര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും റിങ്കിളിനെ അവരോടൊപ്പം കൊണ്ടു പോകാന്‍ അനുവദിക്കുകയും ചെയ്തു.

    വിജയാഹ്ലാദ പ്രകടനം നടത്തുകയും നൃത്തം ചവിട്ടുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും അല്ലാഹു അക്ബര്‍ എന്നട്ടഹസിക്കുകയും ചെയ്തു കൊണ്ടാണ് മിത്തൂവിന്‍റെ അനുയായികള്‍ കോടതി വിധിയെ എതിരേറ്റത്. ഒരു യുദ്ധം ജയിച്ച ഭാവമായിരുന്നു അവര്‍ക്ക്. അവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, സ്വമനസ്സോടെയാണ് താന്‍ ഇസ്ലാം സ്വീകരിച്ചത് എന്നു പറയിപ്പിച്ച് അത് വീഡിയോയില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.

    അഞ്ഞൂറോളം വരുന്ന ആയുധധാരികളായ തെമ്മാടികളുടെ അകമ്പടിയോടെ കോടതിയിലേക്ക് പോകേണ്ടി വന്ന ആ ഹതഭാഗ്യയായ പെണ്‍കുട്ടിയുടെ മാനസിക നില നമുക്ക് ഊഹിക്കാന്‍ പറ്റുമോ ? അത്തരമൊരു സാഹചര്യത്തില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രസ്താവന സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്ന് എങ്ങനെ പറയാന്‍ കഴിയും ? ഈ സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തി വിട്ടു. ഒരു അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗം ഇതിനെ കുറിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. (എന്നാല്‍ അന്ന് ഇന്‍ഡ്യയില്‍ ഭരണത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞതായി പോലും നടിച്ചില്ല. പാകിസ്ഥാനുമായി ക്രിക്കറ്റ് മല്‍സരം നടത്തുന്നതിലായിരുന്നു അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ).

    “തട്ടിയെടുക്കപ്പെട്ട നമ്മുടെ പെണ്‍മക്കള്‍ ആത്മഹത്യാ ബോംബര്‍മാരാകുമോ അതോ അവര്‍ വ്യഭിചാര മാഫിയകള്‍ക്ക് കൈമാറ്റപ്പെടുമോ എന്നോര്‍ത്ത് നമുക്ക് ഇപ്പോള്‍ രാത്രിയില്‍ ഉറക്കമില്ലാതായിരിക്കുന്നു” റിങ്കിളിന്‍റെ അമ്മ മനുഷ്യാവകാശ കമ്മീഷനോട് പറഞ്ഞ വാക്കുകളാണിത്. ഏറെ പ്രതീക്ഷയോടെ സ്നേഹം കൊടുത്തു വളര്‍ത്തിയ തന്‍റെ ഇളയ മകള്‍ ഒരുകൂട്ടം മതഭ്രാന്തന്മാരാല്‍ തട്ടിയെടുക്കപ്പെട്ട ഒരമ്മയുടെ ഈ ഹൃദയവേദന ആര്‍ക്കെങ്കിലും എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയുമോ ?

    റിങ്കിളിന്‍റെ അച്ഛന്‍ പറഞ്ഞത് അവള്‍ക്ക് നവീദ് ഷായെ അറിയുക പോലുമില്ല എന്നാണ്. അതുകൊണ്ട് അയാളുടെ ഒപ്പം ഓടിപ്പോയി എന്നു പറയാന്‍ പറ്റില്ല. അവരുടെ വീട്ടിലാകട്ടെ ഫോണോ ഇന്‍റര്‍നെറ്റോ ഒന്നുമില്ല. അവള്‍ സ്വന്തം ഇഷ്ടപ്രകരമാണ് പോയതെങ്കില്‍ അവളുടെ ചെരുപ്പും സ്വെറ്ററും എങ്കിലും എടുക്കുമായിരുന്നു. എന്നാല്‍ ചെരുപ്പോ കമ്പിളി വസ്ത്രമോ പോലും ഇല്ലാതെ കൊടും തണുപ്പുള്ള ആ സമയത്ത് അവള്‍ തട്ടിക്കൊണ്ട് പോകപ്പെടുകയായിരുന്നു.

    പിന്നീട് റിങ്കിളിന്‍റെ കേസ് സുപ്രീം കോടതിയിലേക്ക് റെഫര്‍ ചെയ്യപ്പെടുകയുണ്ടായി. താനിപ്പോള്‍ മോചിപ്പിക്കപ്പെടും എന്ന് ആ പാവം വെറുതെ പ്രതീക്ഷിച്ചു കാണും. തനിക്ക് അമ്മയെ കാണണമെന്നും താന്‍ നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയയാവുകയായിരുന്നു എന്നുമുള്ള സത്യം മാര്‍ച്ച് 26 തിയതി ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് അവള്‍ കരഞ്ഞു പറഞ്ഞു. തന്നെ വേണമെങ്കില്‍ കൊന്നോളൂ ഒരിയ്ക്കലും അവരോടൊപ്പം അയയ്ക്കരുതേ എന്ന് കോടതിയോട് അവള്‍ കേണപേക്ഷിച്ചു. എന്നാല്‍ ആ വിലാപങ്ങളെല്ലാം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്.

    കോടതി മൂന്നാഴ്ചത്തേക്ക് കേസ് മാറ്റിവച്ചു. റിങ്കിളിനെ അവളുടെ ഇഷ്ടത്തിനു വിപരീതമായി ഒരു അഭയകേന്ദ്രത്തിലേക്ക് അയയ്ക്കാനും ഉത്തരവായി. മാതാപിതാക്കള്‍ക്ക് അ സമയം അവളെ കാണാന്‍ അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ മിലാന്‍ മിത്തൂവിന് അയാള്‍ക്ക് ആവശ്യമുള്ള രീതിയില്‍ അവളെ കൊണ്ട് മൊഴി മാറ്റി പറയിപ്പിക്കാന്‍ ഈ മൂന്നാഴ്ച ധാരാളമായിരുന്നു.

    ഏപ്രില്‍ 18 ന് വീണ്ടും കൂടിയ കോടതി, തട്ടിയെടുത്തവരൊടൊപ്പം അവളെ വിട്ടയയ്ക്കാനാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ഇഫ്ത്തിഖര്‍ മുഹമ്മദ് ചൌധരി, ജസ്റ്റിസ് ഖില്‍ജി ആരിഫ് ഹുസ്സൈന്‍, ജസ്റ്റിസ് താരിഖ് പര്‍വേസ് എന്നിവരായിരുന്നു വിധി പ്രഖ്യാപിച്ച മൂന്നംഗ ബഞ്ചിലെ അംഗങ്ങള്‍. 2013 ന് ശേഷം റിങ്കിളിനെ പറ്റി ആര്‍ക്കും യാതൊരു വിവരവുമില്ല. മിലാന്‍ മിത്തൂവിന്‍റെ നിയന്ത്രണത്തില്‍ വടക്കന്‍ സിന്ധിലുള്ള ഏതെങ്കിലും വേശ്യാലയത്തില്‍ അവളുണ്ടാവാം. അല്ലെങ്കില്‍ മരിച്ചു പോയിരിക്കാം.

    “അമ്മേ, എന്നെ മറന്നേക്കൂ… ഭാരതത്തിലേക്ക് കുടിയേറൂ… അതറിഞ്ഞിട്ടു മാത്രമേ എനിക്ക് സമാധാനമായി ജീവന്‍ വെടിയാന്‍ കഴിയൂ. മിലാന്‍ മിത്തൂ എന്നോടു പറയുന്നത് നിന്‍റെ ബന്ധുക്കള്‍ക്ക് ഘോട്കി കോടതിയിലോ അഭയ കേന്ദ്രത്തിലോ സുപ്രീം കോടതിയിലോ വച്ച് നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ നീ കരുതുന്നുണ്ടോ എപ്പോഴെങ്കിലും അവര്‍ക്ക് നിന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് ?” സ്വന്തം അമ്മയോടുള്ള റിങ്കിളിന്‍റെ അവസാനത്തെ സന്ദേശം ഇങ്ങനെയായിരുന്നു.

    റിങ്കിള്‍ കുമാരിയുടെ ഈ കരളലിയിക്കുന്ന കഥ ഐസുകട്ടയുടെ മുകള്‍ ഭാഗം മാത്രമേ ആകുന്നുള്ളൂ. സൌത്ത് ഏഷ്യ പാര്‍ട്ണര്‍ഷിപ്പ് – പാകിസ്ഥാന്‍ എന്ന സംഘടന
    (SAP-PK) ഔറത്ത് ഫൌണ്ടേഷനുമായി ചേര്‍ന്ന് 2015 ജൂലൈയില്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. അതില്‍ പറയുന്നത് പാകിസ്ഥാനില്‍ ഓരോ വര്‍ഷവും ഏറ്റവും കുറഞ്ഞത് ആയിരത്തോളം പെണ്‍കുട്ടികള്‍ ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുന്നു എന്നാണ്.

    പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോകപ്പെടുന്നതും നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയമാകുന്നതും കഴിഞ്ഞ കുറേ ദശകങ്ങളായി നടന്നു കൊണ്ടിരിക്കുന്ന പരിപാടിയാണ്. നമ്മള്‍ മലാലയെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അവള്‍ക്ക് നോബല്‍ സമ്മാനം പോലും കിട്ടിയിട്ടുണ്ട്. എന്നാല്‍ റിങ്കിളിനേയും അതുപോലുള്ള മറ്റു പെണ്‍കുട്ടികളേയും പറ്റി സമ്പൂര്‍ണ്ണ നിശബ്ദതയാണ് എങ്ങും. ന്യൂനപക്ഷങ്ങളെ പാകിസ്ഥാനു പുറത്തേക്ക് പലായനത്തിന് നിര്‍ബന്ധിക്കുന്ന ഒരു പ്രധാന കാരണം ഇതാണ്.

    തങ്ങളുടെ പെണ്‍മക്കളുടെ തട്ടിക്കൊണ്ടു പോകല്‍ കാരണം ഹിന്ദു കുടുംബങ്ങള്‍ പാടേ തകര്‍ന്നിരിക്കുകയാണ്. “നമ്മുടെ പെണ്‍മക്കള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാതിരിക്കുകയും അവര്‍ തട്ടിയെടുക്കപ്പെടുകയും, നിര്‍ബന്ധപൂര്‍വ്വം മതം മാറ്റപ്പെടുകയും, പിന്നീട് ഒരിയ്ക്കലും സ്വന്തം അച്ഛനമ്മമാരെ പോലും കാണാന്‍ അനുവദിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ ജീവിക്കുന്നതില്‍ എന്തു കാര്യമാണ് ഉള്ളത് ?” ഇതുപോലെ തട്ടിയെടുക്കപ്പെട്ട ഒരു മേഘ്വാള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ 2013 ല്‍ പറഞ്ഞതാണിത്.

    റിങ്കിളിനെ തട്ടിയെടുക്കുന്നതിന് രണ്ടാഴ്ച മുമ്പും രണ്ടാഴ്ച കഴിഞ്ഞും എടുത്ത ഫോട്ടോകളാണ് താഴെ കൊടുത്തിരിക്കുന്നത്. അവളുടെ ആ പുഞ്ചിരി ഇനിയൊരിക്കലും നമ്മള്‍ കണ്ടേക്കില്ല. ഈ മകളെ തട്ടിക്കൊണ്ടു പോയ തെമ്മാടി ജിഹാദികള്‍ അവളുടെ ശാരീരത്തേയും ആത്മാവിനേയും ഇതിനകം കൊന്നിരിക്കാം. ഭാരതത്തിന് ഈ വിഷയത്തില്‍ ശക്തമായി ഇടപെടുന്നതിന് ഇതൊരു മതിയായ കാരണമല്ലേ ? മതത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ഈ സാധുക്കള്‍ക്ക് അഭയം കൊടുക്കാന്‍ നമുക്ക് ധര്‍മ്മിക ബാധ്യതയില്ലേ ?

    ലോകമെമ്പാടും എല്ലാ മതങ്ങളിലും പെട്ട മനുഷ്യര്‍ ചിന്താ സ്വാതന്ത്യ്രം, അഭിപ്രായ സ്വാതന്ത്യ്രം, ജനാധിപത്യം, സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരുക്കമാണ്. എന്നാല്‍ ഇസ്ളാമിക തീവ്രവാദികള്‍ ഇതിനു നേരെ വിപരീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രാകൃതമായ അവരുടെ നിലപാടുകള്‍ മനുഷ്യത്വത്തിനും മാനവരാശിക്കും കൊടിയ ശാപമാണ്.

    Source: https://www.hindupost.in/rinkle-kumari-a-name-that-should-haunt-every-indian-liberal/

    LEAVE A REPLY

    Please enter your comment!
    Please enter your name here