കാശ്മീർ എന്ന സങ്കീർണത

2

ഹിസ്ബുൾ മുജാഹിദീൻ ഭീകരരുടെ ഒപ്പം കശ്മീരിൽ DSP ദവിന്ദർ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഉയർന്നുവരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യമാണ് വിഘടനാവാദികൾ/ഭീകരർ എന്നിവരും, അവരെ നേരിടുന്ന ജമ്മു കാശ്മീർ പോലീസ് , SOG, ഇന്റലിജൻസ് ബ്യൂറോ എന്നിവരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പ്രധാന കണ്ണികൾ എന്താണ് എന്നത്. നമുക്ക് സുപരിചിതരായ കാശ്മീരിലെ രണ്ട് മുഖങ്ങൾ തന്നെ ഈ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നത് എങ്ങനെയെന്ന് നോക്കാം.


ഷാ ഫൈസൽ, ഷെഹ്ല റാഷിദ് എന്നീ രണ്ടുപേരാണ് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞപ്പോൾ മുതൽ കശ്മീർ ജനതയുടെ വക്താക്കളായി നമ്മൾ എല്ലാവരും കണ്ടത്. രണ്ടാമതും ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായ പ്രകമ്പനങ്ങൾ ചെറുതൊന്നുമായിരുന്നില്ല. എന്നാൽ അവിടെയും നമ്മളെ കുഴയ്ക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. ‘എന്തുകൊണ്ടാണ് ആദ്യം അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ഇവരെ രണ്ടു പേരെയും വിട്ടയച്ചത്? ഡൽഹിയിലേക്ക് എങ്ങനെ ഇവർക്ക് സുരക്ഷിതമായ യാത്ര തരപ്പെട്ടു? ഇത്രയും പ്രശ്നങ്ങൾക്കിടയിലും എങ്ങനെ ഇവർക്ക് ആക്രമണം അഴിച്ചു വിടാൻ കെൽപ്പുള്ള ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ ഇടാൻ കഴിഞ്ഞു? എല്ലാത്തിനും ഒടുവിൽ വിദേശ യാത്രയ്ക്ക് വരെ ഇവർ ഒരുങ്ങി, എങ്ങനെ?’ ഇത്രയും ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾക്ക് മനസിലാക്കുന്നു എങ്കിൽ കാശ്മീരിലെ പ്രശ്നങ്ങൾ ഏതാണ്ടെല്ലാം നിങ്ങൾക്ക് മനസിലാകും.

ഈ പ്രശ്‌നത്തിന്റെ സങ്കീർണത മനസിലാകണം എങ്കിൽ കശ്മീരിലെ മുൻ ഐബി സ്പെഷ്യൽ ഡയറക്ടർ ( 1988 to 1990) A.S ദുലത്, സ്വീകരിച്ച സമീപനത്തിലേക്ക് ശ്രദ്ധ തിരിക്കണം. പണം ആരെയും ദുഷിപ്പിക്കും എന്നും അഴിമതിക്കാരൻ ആക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. വിഘടനാവാദി/തീവ്രവാദി നേതാക്കളെ വിലയ്ക്കെടുക്കാൻ കേന്ദ്രത്തിൽ നിന്ന് കിട്ടിയ കരുതൽ ധനം അദ്ദേഹം ബുദ്ധിപൂർവം വിനിയോഗിച്ചു. അബ്ദുള്ളകളുടേയും മുഫ്തികളുടേയും അല്ലാത്ത ശ്രീനഗറിലെ എല്ലാ മാളുകളും മറ്റ് കച്ചവട കേന്ദ്രങ്ങളും ഇപ്പറഞ്ഞ വിഘടനവാദികളുടെ ഉടമസ്ഥതയിൽ ഉള്ളതിന്റെ പ്രധാനകാരണം അവരുടെ ഈ വരുമാന സ്രോതസ്സാണ്. തീവ്രവാദികളിൽ ചിലരെ ഐബിയുടെ തന്നെ ആളുകളായി കൊണ്ടുവന്ന് വിവരം ചോർത്താൻ ഉള്ള ഒരു മികച്ച തന്ത്രം ആയിരുന്നു അത്. 370 ഉള്ളിടത്തോളം വിഘടനവാദികൾക്ക് സമൂഹത്തിൽ ഉള്ള ആശയപരമായ മേൽക്കോയ്മയും ഇതിന് സഹായകരമായി.

എല്ലാ മികച്ച തന്ത്രങ്ങളും പക്ഷേ ഇരുതലമൂർച്ചയുള്ള വാളുകൾ തന്നെയാണ്. തൊടുത്തുവിട്ട സ്ഥലത്തേക്ക് തന്നെ ചിലപ്പോൾ തിരിച്ചുവരുന്ന അസ്ത്രങ്ങളെ പോലെ

വിഘടനവാദികളെ വിലയ്ക്കെടുക്കാൻ ഐബിക്ക് കിട്ടിക്കൊണ്ടിരുന്ന ഫണ്ട് ഐബിയിലെയും, ജമ്മു കാശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരേയും തന്നെ അഴിമതിക്കാരാക്കിയ കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. ഈ ഫണ്ടിൽ ഒരു വലിയ പങ്കും ചിലവായത്, രഹസ്യവിവരങ്ങൾ കൈമാറാൻ ആയി വിലയ്ക്കെടുത്ത “ confidential informants ” നെ തീറ്റിപ്പോറ്റാൻ ആയിരുന്നു. നക്സൽ ബെൽറ്റിലെ പോലെ തന്നെ, കശ്മീരിൽ ഐബിയുടെയും ജമ്മു കാശ്മീർ പോലീസിന്റെയും ഏറ്റവും പ്രധാന വരുമാന മാർഗം ആയി ഈ ഫണ്ടുകൾ മാറി. ഈ “രഹസ്യ സന്ദേശവാഹകർ” ആരാണെന്നത് ഒരു തന്ത്രപ്രധാനമായ രഹസ്യം ആണെന്നുതന്നെയിരിക്കെ ഈ പണം എങ്ങോട്ട്, എത്രമാത്രം പോകുന്നു എന്നറിയാൻ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. എന്നാലും, പറഞ്ഞുകെട്ടിടത്തോളം, വന്നുചേരുന്ന ഫണ്ടിന്റെ 90 ശതമാനം പ്രസ്തുത ഓഫീസർ തന്നെ കൈക്കലാക്കും എന്നും, ബാക്കി 10 ശതമാനം മാത്രമേ രഹസ്യം ചോർത്തുന്നവർക്ക് കൊടുക്കൂ എന്നാണ് അറിയാൻ കഴിയുന്നത്. ഉദാഹരണത്തിന്, നുഴഞ്ഞുകയറ്റക്കാരെപ്പറ്റി വിവരം കൊടുക്കാൻ ഒരു ഗ്രാമമുഖ്യന് മാസം 10000 രൂപ കൊടുത്താൽ മതിയാകും. വന്നു ചേരുന്ന ഫണ്ടുകൾ ഇതിനും ഒത്തിരി ഇരട്ടിയാണ്. കാശ്മീർ പോലീസിന്റെയും ഐബിയുടെയും പോക്കറ്റുകൾ ധനം വന്നുചേരുന്ന അക്ഷയ പാത്രങ്ങൾ ആണെന്ന് പതിയെ മനസിലാക്കിയ ‘ഈ വിലയ്ക്കെടുത്ത നേതാക്കൾ’, പുതിയ ഒരു കളി കളിക്കാൻ തുടങ്ങി. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി കൂടുതൽ പണം ലഭിക്കാനായി, പാകിസ്ഥാന്റെ ചാരസംഘടനയായ ISI യിൽ നിന്ന് കൂടി പണം കൈക്കലാക്കി ഐബിയെയും ISI യെയും ഇവർ അങ്ങോട്ടും ഇങ്ങോട്ടും മത്സരിപ്പിച്ചു. എന്നാൽ ഇവർ കൂടുതൽ സമയവും ചെയ്തത്പാകിസ്ഥാൻ ഏൽപ്പിച്ച ജോലികൾ തന്നെയായിരുന്നു.

Indian government forces douse a burning tire left by protesters in the Kashmiri city of Srinagar.

ISI യുടെ കല്പന പ്രകാരം ഈ “വിലയ്ക്കെടുത്ത” നേതാക്കളിൽ ആരെങ്കിലും ആൾക്കൂട്ടങ്ങളെ പ്രകോപിതരാക്കുമ്പോൾ, അത് ഇപ്പറഞ്ഞ നേതാക്കൾക്ക് കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും ജനിപ്പിക്കാൻ തങ്ങൾ ആവിഷ്കരിച്ച പദ്ധതിയായിരുന്നു എന്ന് ഈ അഴിമതിക്കാരായ പോലീസ് (JKP) ഉദ്യോഗസ്ഥർ അവരുടെ വിശദീകരണ രേഖകളിൽ ബോധിപ്പിക്കും. എന്നാൽ അവരുടെ ഒരേയൊരു ലക്ഷ്യം ഗവണ്മെന്റ് വഴി വരുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടിൽ നിന്ന് 50 ശതമാനം മുതൽ 90 ശതമാനം വരെ വകമാറ്റി തങ്ങളുടെ കീശ നിറയ്ക്കുക എന്നതായിരുന്നു.


ഈ “ഡബിൾ ഗെയിമുകൾ” വിഘടനവാദികൾക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും ഒരുപോലെ ഗുണം ചെയ്തു. ഇവരിൽ ചിലർ ഇതിനെപ്പറ്റി അറിഞ്ഞിട്ടും കണ്ണടച്ചു എന്നു വേണമെങ്കിലും കരുതാം. വിഘടനവാദികളുടെ ആവശ്യങ്ങൾ കൂടുതൽ കർക്കശമാകുന്തോറും, കേന്ദ്രത്തിൽ നിന്ന് വരുന്ന കണക്കില്ലാത്ത ഫണ്ടിന്റെ അളവും കൂടും. കാശ്മീർ പ്രക്ഷുബ്ധമായി തന്നെ നിർത്താൻ അഴിമതിക്കാരായ പല ഉദ്യോഗസ്ഥരും ആഗ്രഹിച്ചു എന്ന് തന്നെ പറയാം(ഇതിനെപ്പറ്റി കൂടുതൽ അടുത്ത ഖണ്ഡികയിൽ). അല്ലാതെ തന്നെ ജനങ്ങളുടെ സ്വീകാര്യത ഉണ്ടായിരുന്ന മെഹ്ബൂബയും ഒമർ അബ്ദുള്ളയും മാത്രമാണ് ഈ കൂട്ടിക്കൊടുപ്പിന്റെ ചക്രവ്യൂഹത്തിന് പുറത്തു നിന്ന ആൾക്കാർ.

ഇവിടെയാണ് ഷെഹ്ലയുടെയും ഫൈസലിന്റെയും കഥ പ്രാധാന്യമർഹിക്കുന്നത്. ഇവർ രണ്ടുപേരും ഏതാണ്ട് മൂന്ന് വർഷത്തോളമായി ഐബിയുടെയൊപ്പം സഹകരിച്ചിരുന്നു എന്ന് പരക്കെ അഭ്യൂഹങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ, മറ്റു വിഘടനവാദികളെപ്പോലെ ഇവരും പാകിസ്ഥാനെ കൂടുതൽ സഹായിച്ച് പ്രക്ഷുബ്ധാവസ്ഥ ഉണ്ടാക്കി തങ്ങൾക്ക് കിട്ടുന്ന പങ്കിന്റെ അളവ് കൂട്ടാൻ തന്നെ ശ്രമിച്ചിരുന്നിരിക്കണം, ISI യിൽ നിന്ന് കൈപ്പറ്റുന്ന തുകയ്ക്ക് പുറമേ. വളരെ പെട്ടെന്നാണ് ഇവർ രണ്ടുപേരും പ്രശസ്തിയിലേക്ക് വന്നത്. വളരെ താഴ്ന്ന നിലയിൽ ഉള്ള ഒരു കുടുംബത്തിൽ നിന്നാണ് ഷെഹ്ല വരുന്നത്. എന്നാൽ ജോലിയില്ലാതിരിന്നിട്ടും അവർ ഇപ്പോൾ ജീവിക്കുന്നത് ഡൽഹിയിലെ “ഗുപകർ റോഡ്”ൽ ആണ്. ഇത്രയും താഴ്ന്ന നിലയിൽ നിന്ന് വന്നിട്ടും അവർ ഡെൽഹിയിലെ ഏറ്റവും പ്രമുഖർ ജീവിക്കുന്ന സ്ഥലത്തു ഇപ്പോൾ ജീവിക്കുന്നു. മാത്രവുമല്ല, ഐബിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഷെഹ്ലയ്ക്ക് വലിയ ഒരു സുരക്ഷാവ്യൂഹം തന്നെ ഒരുക്കിയിട്ടുണ്ട്. എന്തിന് എന്ന ചോദ്യം സ്വാഭാവികം!

Former JNUSU leader Shehla Rashid with Shah Faesal 

അബ്ദുള്ളമാരെയും മുഫ്തികളേയും ആരെങ്കിലും എതിർത്തു മുന്നേറാൻ ശ്രമിച്ചാൽ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കും എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നെയെങ്ങനെ ഇവർ രണ്ടുപേർ(ഷെഹ്ല, ഫൈസൽ) ഒരു പിന്തുണയും ഇല്ലാതെ ഒരു പാർട്ടി വളർത്തിയെടുത്തു? എങ്ങനെ ഇവർ “കാശ്മീരിന്റെ ശബ്ദം” എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു?

ഇതിൽ നിന്ന്, ഇവർ കശ്മീരിൽ ‘ഐബിയുമായി’ സഹകരിച്ചു പ്രവർത്തിക്കുന്നവർ ആണെന്ന് തന്നെ മനസിലാക്കാം. എന്നാൽ മറ്റെല്ലാ നേതാക്കന്മാരെപ്പോലെ തന്നെ ഇവരും പാകിസ്ഥാനിൽ നിന്ന് പണം പറ്റുന്നുണ്ട് എന്നത് വ്യക്തമാണ്. തങ്ങളുടെ വരുമാനത്തിന് വേറൊരു സ്രോതസ്സ് എന്ന നിലയിലും, ഐബിയിൽ നിന്നു കിട്ടുന്ന വരുമാനം കൂട്ടാനുള്ള മാർഗം എന്ന നിലയിലും.

എന്നാൽ ഇത്തരത്തിലുള്ള ബാധ്യതകളെ പുറന്തള്ളാൻ ഐബിയിൽ നിന്ന് തന്നെ സമ്മർദം ഉണ്ടായിരുന്നു. എന്നാൽ ശ്രീനഗറിലെ ഐബി സ്റ്റേഷൻ ചീഫിനെ പോലെയുള്ള ആൾക്കാർക്ക് ഈ പ്രക്രിയ അവരുടെ ഒരു “വിരമിക്കൽ സ്‌കീം” പോലെയായിരുന്നു. അതുകൊണ്ടുതന്നെ, ഇയാളും, ഷഹീദ് ഭഗത് സിംഗ് കോളേജിലെ “അർബൻ നക്സൽ” പ്രൊഫെസ്സറായ*.*, 370 എടുത്തുകളഞ്ഞതിനെ നഖശിഖാന്തം എതിർത്തു ലേഖനങ്ങൾ എഴുതിയ വ്യക്‌തിയുടെ ഭർത്താവ് കൂടിയായ JK police grandee (JKP ഉന്നത റാങ്ക് ഉള്ള ഉദ്യോഗസ്ഥൻ) യും അമിത് ഷായ്ക്ക് പ്രസ്തുത ആർട്ടിക്കിൾ എടുത്തുകളഞ്ഞതിനെതിരെ റിപ്പോർട്ടുകൾ കൊടുത്തത്.

ഇതേ പ്രൊഫസർ തന്നെയായിരുന്നു നക്സൽ നേതാവായ കവിത കൃഷ്ണന്റെ കാശ്മീർ സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത്. അത്രയും നിയന്ത്രങ്ങൾക്കിടയികലും അവർക്ക് സുഗമമായി കാശ്മീർ സന്ദർശിക്കാൻ കഴിഞ്ഞു. അവരുടെയൊപ്പം പലപ്പോഴും പൊലീസുകാർ അനുഗമിച്ചു എന്നതും കവിത കൃഷ്ണന്റെ സന്ദർശനം പോലീസിന്റെ അറിവോടെ/സഹായത്തോടെ ആയിരുന്നു എന്ന നിഗമനത്തിൽ നമ്മളെ എത്തിക്കുന്നു അമിത് ഷാ ഇവരെ വേണ്ടവിധം തന്നെ അവഗണിച്ചു. എന്നാൽ അവർ തങ്ങളുടെ കുബുദ്ധി വീണ്ടും പ്രയോഗിച്ചു. ഐബി ചീഫും JKPG യും ചേർന്ന് ഷെഹ്ലയ്ക്കും ഫൈസലിനും ഡൽഹിയിലേക്ക് യാത്രചെയ്യാൻ സുരക്ഷയൊരുക്കി. ഷാ ഫൈസലിനെ വീണ്ടും വലിയ കോളിളക്കത്തോടെ അറസ്റ്റ് ചെയ്യുന്നത് അയാളെ വീണ്ടും ഒരു ജനനായകനാക്കും എന്നാണ് അവർ കേന്ദ്രത്തിന് കൊടുത്ത “കാരണം”. എന്നാൽ, തങ്ങൾക്ക് കൈമോശം സംഭവിക്കാൻ പോകുന്ന ധനസ്രോതസിന് പകരമായി, ഷെഹ്‌ലയെയും ഫൈസലിനെയും മുൻനിർത്തി പുതിയ ഒരു ധനസ്രോതസ് ഉണ്ടാക്കുക എന്നതായിരുന്നു ഈ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.

ഇതുപോലെ തന്നെ അഴിമതിയുടെ വലയിൽ പെട്ട ഒരു ഉദ്യോഗസ്ഥൻ ആയിരുന്നിരിക്കണം ഇപ്പോൾ ഹിസ്ബുൾ മുജാഹിദീൻ ഭീകരരുടെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട DSP ദവിന്ദർ സിംഗ്. സിംഗിന് ഭീകരരുമായി ഉണ്ടായിരുന്ന ബന്ധം ഈ ധനമിടപാട് വഴി തന്നെ ആയിരുന്നിരിക്കണം. എന്നാൽ സിംഗ് ഭീകരരുടെ ഒപ്പം പോയത് ഐബി അല്ലെങ്കിൽ SOG(special operations group) നിയോഗിച്ച ഒരു രഹസ്യ ഇടപാടുമായി ബന്ധപ്പെട്ട് ആവാൻ വഴിയില്ല താനും. ഇതിന് മുൻപ് നേരത്തെ തന്നെ 4 ദിവസത്തെ ലീവ് സിംഗ് എടുത്തിരുന്നു. മാത്രവുമല്ല, ജമ്മുവിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇവരെ ജമ്മുവിലേക്ക് കടത്തുന്നതിന് ഇടയിലാണ് സിംഗ് അറസ്റ്റിൽ ആയത്. അങ്ങനെ വരുമ്പോൾ ഭീകരരും വിഘടനവാദികളുമായുള്ള ഇടപാടുകൾ വഴി പാകിസ്ഥാന്റെ ഒപ്പം കൂടി ചേർന്ന ഒരു ഡബിൾ ഏജന്റ് ആയി മാത്രമേ സിംഗിനെ കാണാൻ പറ്റൂ. മുഹമ്മദ് എന്നു പേരുള്ള ഒരു ഭീകരനെ ഡൽഹിയിൽ എത്തിച്ച് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ തന്നെ ദവിന്ദർ സിംഗ് നിർബന്ധിച്ചതായും ജൈഷ് ഈ മുഹമ്മദ് ഭീകരൻ അഫ്സൽ ഗുരു ഒരു കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദവിന്ദർ സിംഗ്, അഫ്സൽ ഗുരു എന്നിവർ തമ്മിലുള്ള ബന്ധം, ദവിന്ദർ സിംഗിന് മറ്റ് ഭീകരസംഘടനകളുമായുള്ള ബന്ധം എല്ലാം ഈ അഴിമതിയുടെ നൂലാമാലകളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നതാണ് എന്നു വേണം കരുതാൻ.

ഐബി-ജമ്മു കാശ്മീർ ധനസ്രോതസിലെ വേറൊരു കണ്ണിയായിരുന്നു യാസിൻ മാലിക്. വ്യോമസേന ഉദ്യോഗസ്ഥരേയും, കാശ്മീർ പണ്ഡിറ്റുകളെയും കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ ഇത്രയും നാൾ വിചാരണ നേരിടേണ്ടി വരാതിരുന്നതിന്റെ കാരണം അപ്പോൾ ഊഹിക്കാം. എന്നാൽ 2013 ൽ ഹഫീസ് സയീദിനെ പാകിസ്ഥാനിൽ കണ്ടുമുട്ടിയതിന് ശേഷം, തിരിച്ചുകിട്ടാനാകാത്ത വിധം ഐബിയുടെ കയ്യിൽ നിന്ന് യാസിൻ മാലിക് നഷ്ടപ്പെട്ടു. താൻ ISI യുടെ കൈകൊണ്ട് വധിക്കപ്പെടും എന്ന് മനസ്സിലാക്കിയ യാസിൻ മാലിക് ഹാഫിസ് സയീദിനോട്  മാപ്പപേക്ഷിച്ച് ലഷ്കർ ഭീകരരുടെ ഒപ്പം ചേരുകയായിരുന്നു

Lashkar-e-Toiba founder Hafiz Saeed (L) with Jammu and Kashmir Liberation Front chief Yasin Malik.

എന്നാൽ ഇത് മനസിലാക്കാൻ ഐബിക്ക് 5 വർഷത്തോളം എടുത്തു. ഈ കൃത്രിമമായി സൃഷ്ടിച്ച വിഘടനവാദി നേതാക്കൾ എങ്ങനെയാണ് ഇന്ത്യയുടെ സ്ഥാപനങ്ങളെ അഴിമതിയിൽ മുക്കിത്താഴ്ത്തിയത് എന്നതിന്റെ ഉദാഹരണം ആണ് ഈ വെളിപ്പെടുത്തലുകൾ. ഇതേ കാരണം കൊണ്ടാണ് കശ്മീരിലെ വിഘടനവാദികളെ നശിപ്പിക്കുന്നതിന് പകരം, അവരെ പ്രതിവർഷം ബലപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഐബി യിലെ കറപുറണ്ട ഉദ്യോഗസ്ഥർ ആസൂത്രണം ചെയ്യുന്നത്.


ഐബിയിലെപ്പോലെ അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് RAW യ്ക്ക് ആർട്ടിക്കിൾ 370 എടുത്തുകളയുക എന്ന താങ്ങാളുടെ സ്വപ്നം മോദി-ഷാ-ഡോവൽ സഖ്യത്തിന്റെയൊപ്പം നിന്ന് പൂർത്തിയാക്കാൻ സാധിച്ചത്.
ടർക്കിയിലേക്ക് രക്ഷപെടാൻ ഉള്ള ഷാ ഫൈസലിന്റെ പ്ലാൻ പൊളിച്ചതും RAW യുമായി ബന്ധം ഉണ്ടായിരുന്ന ഐബി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ ആയിരുന്നു.

അഴിമതി ഇല്ലാതാക്കുക, രാജ്യസുരക്ഷയ്ക്ക് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തിലേക്ക് ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംവിധാനം ആണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഭീകരവാദത്തെ ഉന്മൂലനം ചെയ്ത്, വികസനം ലക്ഷ്യമാക്കി മുന്നേറുന്ന ഇന്ത്യ എന്ന സ്വപ്നത്തിന് വിലങ്ങുതടിയായി നിന്നവരുടെ “ജാരസന്തതികൾ” ഇപ്പോഴും പിന്നിൽ പ്രവർത്തിക്കുന്നു എങ്കിലും!

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here