ആരോഗ്യ സേതു ആപ്പും രാഹുൽ ഗാന്ധിയുടെ കള്ളവും..

1

നിറം പിടിപ്പിച്ച കള്ള കഥകളുടെ സ്ഥിരം വക്താക്കൾ ആയി മാറിയിരിക്കുന്നു കോൺഗ്രസ് നേതൃത്വവും അതിന്റെ വക്താക്കളും, പതിവു പോലെ കള്ളപ്രചാരണവുമായി വയനാട് എംപിയും കോൺഗ്രസ് അധ്യക്ഷയുടെ മകനുമായ രാഹുൽ ഗാന്ധി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എത്ര വ്യാജ പ്രചാരണം നടത്തിയാലും അതൊക്കെ കയ്യോടെ പിടിക്കപ്പെട്ടാലും വീണ്ടും കള്ളവുമായി വരാൻ അദ്ദേഹത്തിന് ലജ്ജയുള്ളതായി കാണാറില്ല. ബാങ്കുകൾ വായ്പകൾ റൈറ് ഓഫ് (Write off) ചെയ്തതിനെ എഴുതി തള്ളിയെന്ന്(Waive off) വ്യാഖ്യാനിച്ചാണ് കഴിഞ്ഞ ദിവസം വന്നതെങ്കിൽ ഇന്നലെ അദ്ദേഹം ആരോഗ്യ സേതു ആപ്ലിക്കേഷൻ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും ആപ്ലിക്കേഷനിലെ ഡാറ്റ സ്വകാര്യ കമ്പനിയാണ് സൂക്ഷിക്കുന്നതെന്ന പച്ചക്കള്ളമാണ് പ്രചരിപ്പിച്ചത്. ഇൻഫോർമേഷൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ് തന്നെ ട്വിറ്ററിൽ രാഹുലിന്റെ കള്ള പ്രചാരണതത്തെ തുറന്ന് കാട്ടുകയുണ്ടായി.

ഇന്ത്യയുടെ കോവിഡ്-19ന് എതിരായ യുദ്ധത്തിൽ ശക്തമായ ആയുധമായി കണക്കാക്കാവുന്ന ടെക്നോളജി നന്നായി ഉപയോഗിച്ച് സ്വന്തം പൗരന്മാരെ കോവിഡ് പ്രതിരോധത്തിൽ സഹായിക്കുന്ന ഒരു ആയുധം പോലെ രാജ്യം എല്ലാ തരത്തിലും ശക്തമായി മുന്നോട്ട് പോകുമ്പോൾ പ്രധാന പ്രതിപക്ഷം എന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ എം പി തുടർച്ചയായി ആ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് നിസാരമായി കാണാനാകില്ല.

കൂടുതൽ ജനങ്ങൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതാണ് ആരോഗ്യ സേതു ആപ്ലിക്കേഷന്റെ വിജയം എന്നിരിക്കയാണ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. പാക്കിസ്ഥാൻ ഇതേ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിറക്കാൻ ശ്രമിച്ചതും കാണാതിരുന്നുകൂടാ. ഇന്ത്യവിരുദ്ധ ശക്തികൾ ഇന്ത്യയുടെ മുന്നേറ്റത്തെ ഏത് രീതിയിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് വേണം മനസിലാക്കാൻ. പി എം കെയർ എന്ന കോവിഡ് ഫണ്ടിനെതിരെ, റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനെതിരെ എന്ന് വേണ്ട രാജ്യത്തിന് ഗുണകരമായ എന്തിനെതിരെയും ഇന്ന് കോണ്ഗ്രസും അതിന്റെ നേതാക്കളും എതിർക്കാൻ മുന്നിലുണ്ടാകുന്നു. പാക്കിസ്ഥാൻ അതേ പ്രചാരണം ഏറ്റു പിടിക്കുന്നു.കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതാണ് കണ്ട് വരുന്നത്.

കോവിഡ് പ്രതിരോധത്തിൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയായാണ് ഇന്ത്യ മുന്നേറുന്നത്.മിക്കരാജ്യങ്ങളും ഇതേ രീതിയിലുള്ള അപ്ലിക്കേഷനുകൾ ഉപയോഗിച്ച് വരുന്നു.സിംഗപ്പൂർ ഉപയോഗിക്കുന്നത് “Trace together” എന്ന ആപ്ലിക്കേഷനാണ് ബ്രിട്ടനാകട്ടെ “Fluephone” എന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് കോവിഡ് ട്രാക്കിംഗിനായി ഉപയോഗിക്കുന്നത്. ഇതൊക്കെയാണ് വസ്തുതയെന്നിരിക്കെയാണ് രാഹുൽ തന്റെ സ്ഥിരം വ്യാജ പ്രചാരണവുമായി വന്നിരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങൾ എന്ത് കൊണ്ട് ഇത്തരം കള്ളങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാവുന്നില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്. എന്ത് വിഡ്ഢിത്തരവും , കള്ളവും പറയാനും അത് ചോദ്യം ചെയ്യാതെ അമ്പത് കഴിഞ്ഞ യുവനേതാവിന്റെ ആഞ്ഞടികളായും തിരിച്ചവരവുകളായും കാണുന്ന ചിയർ ലീഡേഴ്‌സ് ആയി മാധ്യമങ്ങളും അധഃപതിച്ചിരിക്കുന്നു.

1 COMMENT

  1. ഇവനെ എത്രയും പെട്ടെന്ന് നിലക്ക് നിർത്തണം, നാഷണൽ ഹെറാൾഡ് കേസും, പിന്നെ ഇയാളുടെ ഇരട്ട പേര് അതായത് രാഹുൽവിൻസി ഇതെല്ലാം പെട്ടെന്ന് പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം, ഇല്ലെങ്കിൽ ഭാരതം വലിയ വില കൊടുക്കേണ്ടി വരും

LEAVE A REPLY

Please enter your comment!
Please enter your name here