വന്ദേഭാരത്-സമുദ്ര സേതു മിഷൻ : ചരിത്രം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യവുമായി മോദി സർക്കാർ

1

മറ്റുരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ‘വന്ദേഭാരത് മിഷൻ’ നാളെ മുതൽ ആരംഭിക്കും. കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്. മെയ് 7 മുതൽ 13 വരെ നീളുന്ന ആദ്യഘട്ടത്തിൽ 15000 പേരെ തിരിച്ചെത്തിക്കാനാണ് സർക്കാർ പദ്ധതി. 64 വിമാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.യു എ ഇ, ഖത്തർ, സൗദി അറേബിയ, യു കെ , സിംഗപ്പൂർ, യു എസ് എ, കുവൈത്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാവും ഈ ഫ്‌ളൈറ്റുകൾ പ്രവർത്തിക്കുക.

മേയ് 13നു ശേഷവും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോകമെമ്പാടും 14000ത്തോളം ഇന്ത്യക്കാർ മറ്റുരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നതായാണ് കരുതുന്നത്. മൂന്ന് ലക്ഷത്തോളം ഇന്ത്യൻ പൗരന്മാരാണ് തിരിച്ച്‌ ഇന്ത്യയിലേക്കെത്താനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1.5 കോടിയിലധികം ഇന്ത്യക്കാർ പ്രവാസികളായി ഉണ്ടെന്നാണ് സർക്കാർ കരുതുന്നത്. എയർ ഇന്ത്യ യാത്രക്കാരിൽ നിന്ന് ലണ്ടൻ-ദില്ലി/മുംബൈ/ അഹമ്മദാബാദ്/ബാംഗ്ലൂർ വിമാനങ്ങൾക്ക് 50,000 രൂപയും ധാക്ക-ദില്ലി വിമാനത്തിന് 12,000 രൂപയും ഈടാക്കും. യുഎസിൽ നിന്ന് ഉള്ള യാത്രക്കാർക്ക് ഒരു ലക്ഷം രൂപയും ദുബായിൽ നിന്നും മറ്റുമുള്ളവർക്കു നിന്നുള്ളവർക്ക് 13,000-19000 രൂപയും ഈടാക്കും.

ഇതിനോടകം തന്നെ ഇന്ത്യ തങ്ങളുടെ 14 യുദ്ധക്കപ്പലുകൾ ഒഴിപ്പിക്കൽ ദൗത്യത്തിനായി തയ്യാറാക്കി വിന്യസിച്ചിട്ടുണ്ട്.

കുവൈത്ത് യുദ്ധ സമയത്താണ് ഇതിനുമുന്നേ ഇന്ത്യ ഇത്ര വലിയൊരു ഒഴിപ്പിക്കൽ ദൗത്യം നടത്തിയിട്ടുള്ളത്. ഇറാഖ് – സിറിയ ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും ആയിരത്തോളം ഇന്ത്യക്കാരെ രക്ഷിച്ച് ഇതിനു മുന്നേ മോഡി സർക്കാർ ജനങ്ങളുടെ വിശ്വാസ്യത നേടിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുമെന്ന മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്ന നടപടികളുമായാണ് മോഡി സർക്കാർ മുന്നോട്ട് പോകുന്നത്

1 COMMENT

  1. Quoting from a famous script: There is a reason for everything. Yes, Perhaps at the moment an event occurs, neither we have the insight or foresight to comprehend the reason, but with time & patience it will come to light…

    Good to see this platform, to uphold Nationalism & Pariotism; From this part of the Geographical Location & that also within & among the So Called ‘Secular & Unbiased’ Press..

    All the best Wishes..

LEAVE A REPLY

Please enter your comment!
Please enter your name here