വീര്‍ സാവർകർ : അറിയേണ്ട ചരിത്രം

2

ഭാരത ചരിത്രത്തിലെ മഹാരഥന്മാരെ എല്ലാവര്‍ക്കും അറിയണം എന്ന് ഇല്ല എങ്കില്‍ പോലും ആരുടെ ഒക്കെയോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മനപ്പൂര്‍വ്വം ചരിത്രതാളുകളില്‍ നിന്ന് തന്നെ പലരെയും ഇല്ലാതെ ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്.അതില്‍ പ്രമുഖന്‍ ആണ് വീര്‍ സാവർകർ.  സാവർകറെ ഒരു ഒറ്റുകാരനെ പോലെ ആണ് ഇന്ന് വരെയും ഏറിയ പങ്കു ആളുകളും കണ്ടു വരുന്നത്.  മറ്റ് ചിലര്‍ക്ക് അദ്ദേഹം ആരാണ് എന്ന് കൂടി അറിയില്ല എന്നതാണ് സത്യം.

എങ്കില്‍ നിങ്ങള്‍ അറിയണം….ഒരേ സമയം സുപ്രസിദ്ധനും കുപ്രസിദ്ധനും ആയ വിപ്ലവകാരി, കവി, ചരിത്രകാരൻ, നിരീശ്വരവാദി, ധാർശനികൻ, രാഷ്ട്രീയനേതാവ്, എഴുത്തുകാരൻ, പത്രാധിപൻ, സ്വാതന്ത്ര്യസമരസേനാനി, സര്‍വ്വോപരി ഒരുപാട് തെറ്റി ധരിക്കപ്പെട്ട ദേശസ്നേഹിയായ ഒരു ഭാരതീയനും ആയ വീര്‍ സാവർകറിനെ…

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അദ്വിതീയനായ വിപ്ലവകാരി ആണ് വീര്‍ സാവർകര്‍.  അദ്ദേഹത്തെ വീര്‍ സാവർകര്‍ എന്ന് വിളിച്ചത് തന്നെ ഗാന്ധിജിയാണ്. സാവർക്കർ ഒരു വിപ്ലവകാരി ആയിരുന്നു, മരണം വരെയും ഒരു വിപ്ലവകാരി ആയിരുന്നു. അദ്ദേഹത്തിന്റെ വിപ്ലവം എന്നു പറഞ്ഞാൽ വെറുതെ തോക്കു എടുത്തു വെടി വെച്ചു കൊല്ലുകയോ ബോംബ് എറിഞ്ഞു കൊല്ലുകയോ ആയിരുന്നില്ല. മറിച്ചു അദ്ദേഹത്തിന്റെ ആശയമായിരുന്നു, അദ്ദേഹത്തിന്റെ വിപ്ലവം.

അഭിനവ് ഭാരതും മിത്രമേളയും അദ്ദേഹം ആരംഭിച്ച വിപ്ലവ പ്രസ്ഥാനങ്ങൾ ആയിരുന്നു.1950 ൽ അദ്ദേഹം അഭിനവ് ഭാരത് പിരിച്ചു വിട്ടു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി തുടങ്ങിയ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനു ശേഷം ഇനി ഇതിനൊരു പ്രസക്തി ഇല്ല എന്നു പറഞ്ഞാണ് അദ്ദേഹം അതു ചെയ്തത്. ഒരു പക്ഷെ കോണ്ഗ്രെസ് എല്ലാം മാതൃക ആകേണ്ടിയിരുന്നത് സാവർകറെ ആയിരുന്നു ഈ കാര്യത്തിൽ.

സാവർകര്‍ എന്ന നാമം കേൾക്കുമ്പോൾ തന്നെ ബ്രിട്ടന്റെ പാദസേവർക്കു അറിയാമായിരുന്നു അവർ വലിയൊരു പ്രശ്നത്തിലേക്കാണ് പോകുന്നതെന്ന്.  ബ്രിട്ടീഷ്‌കാരുടെ കണ്ണിലെ കരടായിരുന്നു സാവർകര്‍. അവര്‍ സാവർക്കറെ ശാരീരികമായി ഉപദ്രവിച്ചു.ഒട്ടേറെ പീഡകളും ത്യാഗങ്ങളും സഹിച്ചു.  ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആ രീതിയിൽ വിളിച്ച ആദ്യത്തെ ചരിത്രകാരൻ സാവർകറാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സ്ഥാപകന്മാരില്‍ പ്രമുഖന്‍ ആയ അല്ലന്‍ ഒക്ടെവിയന്‍ ഹ്യൂം 1857 ഇല്‍ ഭാരതത്തിലേക്ക് ആദ്യം വരുന്നത് തന്നെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്താന്‍ ആണ്.അയാള്‍ നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്മാരെ തല്ലി ചതച്ചപ്പോള്‍ 1907 ഇൽ അദ്ദേഹം 1857 ഇലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനെറ് 50 ആം വാർഷികം ആഘോഷിച്ചു. അതിനോട് അനുബന്ധിച്ചു revolt 1857 India’s first war for independence എന്ന പുസ്തകവും അദ്ദേഹം എഴുതുക ഉണ്ടായി. തികച്ചും ദേശസ്നേഹപരമായ ഒരു പുസ്തകം. ആ പുസ്തകത്തിന്റെ പേര് നൽകിയ സമയത്തു തന്നെ ബ്രിട്ടൻ ആ പുസ്തകം നിരോധിക്കുക ഉണ്ടായി. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പുസ്തകം അതിന്റെ പേര് ഇടുന്ന അവസ്ഥയിൽ തന്നെ ആ പുസ്തകം നിരോധിച്ചത്.  ആർ സി മജമ്ദാറിനെ പോലെ ഉള്ളവർ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള എന്നു പറഞ്ഞുകളിയാക്കിയപ്പോൾ സാവർകർ പറഞ്ഞു.”അല്ല അതൊരു ശിപായി ലഹള ആയിരുന്നില്ല. പട്ടടയിൽ എരിഞ്ഞു അടങ്ങിയത് ബ്രിട്ടീഷ്‌കാര്‍ക്ക് എതിരെ ഉള്ള ഭാരതീയന്റെ സമരതന്ത്രങ്ങള്‍ ആയിരുന്നു സ്വാതന്ത്ര്യമോഹങ്ങൾ ആയിരുന്നു ശിപായിമാരുടെ കണ്ണുനീര്‍ ആയിരുന്നില്ല.”

അദ്ദേഹം ഈ പറഞ്ഞ ചരിത്രമാണ് അതിന്റെ മൂന്നാം എഡിഷന്‍ പുറത്തിറക്കാന്‍ ഭഗത് സിംഗ് നെ പ്രേരിപ്പിച്ചതും ആസാദ് ഹിന്ദു ഗവണ്മെന്റ് രൂപീകരിച്ച സമയത്ത് അതിന്റെ അഞ്ചാമത്തെ എഡിഷന്‍ ആന്ദമാനില്‍ വെച്ചു പബ്ലിഷ് ചെയ്യാന്‍ നേതാജി സുഭാഷ്‌ചന്ദ്രബോസ് നെ തോന്നിപ്പിച്ചതും. ബ്രിട്ടീഷ് പോലീസ് പിന്നീട് സാവർകറെ അറസ്റ്റ് ചെയ്‌തു. അദ്ദേഹതിനെ 50 വർഷം തടവോടെ കാലാപാനിയിലേക്കു പറഞ്ഞയച്ചു. വാസ്തവത്തിൽ ആദ്യം 25 വർഷത്തേക്ക് ആയിരുന്നു തടവിന് വിധിച്ചത്. എന്നാൽ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി സാവർകർ കടലിലേക്ക് എടുത്തു ചാടി.

കടലിൽ ചാടിയ സാവർകർ നീന്തിക്കയറിയത് ഫ്രഞ്ച്കോളനി ആയ മർസെയിൽ ആയിരുന്നു ,മർസെയിൽ കേറിയ സാവർകറെ അവിടെ നിന്നു ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്റർനാഷണൽ കോർട്ടിൽ പ്രെസെൻറ് ചെയ്യുകയും അവിടെ നിന്നു ആൻഡമാനിലേക്കു കൊണ്ടുപോവുകയും ആണ് ചെയ്തതു.  ഇന്റർനാഷണൽ കോർട് ഓഫ് ജസ്റ്റിസ്,HAGUE ഇല്‍ സ്ഥിതി ചെയ്യുന്ന ഈ കോടതിയില്‍ ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ഭാരതീയന്റെ കേസ് എത്തുന്നത്‌ വീര്‍ സാവർകറുടെതാണ്‌. അന്ന് 1910 ഇൽ സാവർകറുടെ കേസ് വാദിക്കാനായി വന്നത് ജീൻ ലിയോറന്റെ ഫെഡറിക് ലോങ്ങ്വേറ്റ് എന്ന സഖാവ് കാറൽ മാക്സിന്റെ കൊച്ചുമകൻ ആണ്. അത് മാത്രമല്ല അദ്ദേഹം ഫ്രാൻസിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് നേതാവും ലെ പോപുലറെ , ലെ ഹ്യൂമണിറ്റ് തുടങ്ങിയ പത്രങ്ങളുടെ ചീഫ് എഡിറ്റർ കൂടി ആയിരുന്നു. അതായത് ഫ്രാന്‍സില്‍ തന്നെ അറിയപെടുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്‌ അന്ന് സാവർകർക്കു വേണ്ടി ഇന്റർനാഷണൽ കോടതിയിൽ വാദിക്കാൻ വന്നത് എന്ന് ചുരുക്കം.

സാവർകറെ ജയിലില്‍ അയക്കുന്നതിനു എതിരെ ഫ്രാന്‍‌സില്‍ ഒട്ടനവധി പ്രക്ഷോഭങ്ങള്‍ ഉണ്ടായി. ലെ ഹ്യൂമണിറ്റ് എന്ന ആ പത്രത്തില്‍ ജീന്‍ലിയോറന്റെ ഫെഡറിക് ലോങ്ങ്വേറ്റ് സാവർകറെ അനുകൂലിച്ചു എഴുതി.പത്രത്തിന്റെ കോപ്പികള്‍ ഉള്‍പ്പടെ ഈ വിവരങ്ങള്‍ ഒക്കെ ഇന്ന് ഇന്‍റര്‍നെറ്റില്‍ നിങ്ങള്ക്ക് ലഭ്യമാണ്.  സാവർകറുടെ ശിഷ്യന്‍ ആയിരുന്ന ഗോവയിലെ ഡോക്ടര്‍ കുട്ടീഞ്ഞ്യെ എന്ന് പറയുന്ന വ്യക്തി REVOLT OF 1857 ന്‍റെ ഒരു കയ്യെഴുത്ത് പ്രതി റഷ്യയിലേക്ക് അയച്ചു കൊടുക്കുകയും കമ്യൂണിസ്റ്റ് സാഹിത്യകാരൻ മാക്സിം ഗോർക്കി അത് വായിക്കുകയും അദ്ധേഹം സാവർകര്‍ക്ക് അനുകൂലമായി സാവർകറുടെ വിധിയെ ചോദ്യം ചെയ്ത റഷ്യയിൽ നിരവധി ലേഖനങ്ങൾ എഴുതി .

സാവർകറോട് എല്ലാ അന്തർദേശീയ കമ്മ്യൂണിസ്റ്റ് സഖാക്കൾക്കും വലിയ ഭക്തിയും ബഹുമാനവും ഉണ്ടായയിരുന്നു. എന്നാല്‍ ഇന്നുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്‍ പോലും അദ്ദേഹത്തെ അംഗീകരിക്കില്ല.

സ്വാതന്ത്ര്യസമര രംഗത്തു സാവർകറെ കുറിച്ചു പറഞ്ഞാൽ ഇന്ത്യക്കു വേണ്ടി ത്രൈലോകനാഥ ചക്രവർത്തി കഴിഞ്ഞാൽ ഏറ്റവും അധിക കാലം ജയിലിൽ കഴിഞ്ഞ സ്വാതന്ത്ര്യ സമര സേനാനി വീർ സാവർകർ ആണ്. 1910 മുതൽ 1921 വരെ ആൻഡമാനിലും 1924 വരെ അലിപ്പൂർ, യർവാദ, രത്നഗിരി തുടങ്ങിയ ജയിലുകളിലും 24 മുതൽ 36 വരെ ഹൗസ് അറസ്റ്റിലും ആയിരുന്നു സാവർകർ. സ്വന്തം ജീവിതത്തിന്റെ സിംഹഭാഗം അദ്ദേഹം തള്ളി നീക്കിയത് ജയിലിൽ ആയിരുന്നു. രത്നഗിരിയിൽ വച്ചാണ് അദ്ദേഹം ഭഗത് സിംഗിനേ കാണുന്നത്.

അദ്ദേഹത്തെ അവഹേളിക്കാന്‍ അദ്ദേഹത്തിന്റെ കാലശേഷം ഏറ്റവും കൂടുതല്‍ ആയി പ്രചരിച്ചു വരുന്ന ഒരു വിവാദമാണ് സാവർകര്‍ ബ്രിട്ടീഷ്‌കാര്‍ക്ക് എഴുതി കൊടുത്തു എന്ന് പറയപ്പെടുന്ന മാപ്പ് അപേക്ഷ.  മൊത്തം 4 തവണ മാപ്പ് എഴുതി കൊടുത്തു എന്നാണ് പറയപ്പെടുന്നത്‌.  സാവർകറുടെ മരണത്തിനു ഏഴു വർഷങ്ങൾക്കു ശേഷം 1975 ൽ ആർ സി മജമ്ദാർ എന്ന ചരിത്രകാരൻ, അദ്ദേഹം ഒരു ഹിന്ദു ചരിത്രകാരൻ കൂടി ആണ് എന്നാലും അദ്ദേഹത്തിന് സാവർകറോട് വ്യക്തമായ വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിനു കാരണം ഒന്നാം സ്വാതന്ത്ര്യസമരത്തിനെ അദ്ദേഹം ചിത്രീകരിച്ചത് പോലെ അല്ല സാവർകർ ചിത്രീകരിച്ചത്. സാവർകർ പറഞ്ഞു അതു ദേശസ്നേഹപാരമായ ഒരു സായുധ വിപ്ലവം ആയിരുന്നു എന്ന്. ഇതിൽ ആർ സി മജമ്ദാർക്ക് കടുത്ത അമർഷം ഉണ്ടായിരുന്നു.അദ്ദേഹം യാതൊരു തരത്തിലുമുള്ള തെളിവുകളും ഇല്ലാതെ ആണ് അദ്ദേഹം അദ്ദേഹത്തിന്റെ Penal Settlements In Andaman എന്ന 1973 ഇൽ ഇറങ്ങിയ ഗ്രന്ഥത്തിൽ പറയുന്നത് സാവർകറുടെ മാപ്പപേക്ഷ എന്ന രീതിയിൽ ഒരു മാപ്പപേക്ഷ present ചെയ്തു, Clemency Letter. ഇതിനു എന്താണ് അതോറിറ്റി? ഇതു എവിടുന്നു അദ്ദേഹം റെഫർ ചെയ്തു എന്നൊന്നുമില്ല. സാവർകറുടെ മാപ്പപേക്ഷ നിങ്ങൾക്ക് ചരിത്രത്തിൽ എവിടെയും കാണാൻ കഴിയില്ല. ഇതു പറഞ്ഞതു സാവർകറുടെ മരണത്തിനു ശേഷമാണ്. അദ്ദേഹത്തിന്റെ ജയിലിലെ ഓരോ ദിനങ്ങളെ പറ്റിയും Transportation Of My Life അഥവാ മാജ പ്രവാസ് എന്ന പുസ്തകത്തിൽ സാവർക്കർ തന്നെ പറയുന്നുണ്ട്. സാവർകർ ഒരിക്കലും ബ്രിട്ടന് വേണ്ടി മാപ്പു എഴുതിയിട്ടില്ല.

ഇനി അഥവാ സാവർകര്‍ മാപ്പ് എഴുതിയിടുണ്ടെങ്കില്‍ നമ്മള്‍ ചിന്തിക്കണം വിദേശ പഠനത്തിനു ഭാരത്തില്‍ നിന്ന് പോകുന്ന ഓരോരുത്തരും “HIS EXCELLENCY” അതായത് ബ്രിട്ടീഷ്‌ രാജസിംഹാസനത്തോട്‌ അക്ഷന്തവ്യമായ കൂറ് പുലര്‍ത്തും എന്ന് കൃത്യമായി പറയും. ഇത് അവരുടെ പ്രതിജ്ഞയില്‍ ഉണ്ട്. ഭാരതത്തില്‍ നിന്ന് വിദേശത്തേക്ക് പോയ ഗാന്ധിജി, നെഹ്‌റു, അംബേദ്‌കര്‍ തുടങ്ങിയ മാഹവ്യക്തിത്വങ്ങള്‍ എല്ലാവരും ഈ പ്രതിജ്ഞ എടുത്തിട്ടുണ്ട്. നേതാജി സുഭാഷ്‌ചന്ദ്രബോസ് ഐസിഎസ് പരീക്ഷ വിജയിച്ചതിനു ശേഷം ഇത്തരത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്ക് വിധേയത്വം ആയി എനിക്ക് ജോലി ചെയ്യാന്‍ വയ്യ എന്ന് പറഞ്ഞു പരീക്ഷയില്‍ അദ്ദേഹത്തിന് ലഭിച്ച റാങ്ക് ഉപേക്ഷിച്ചു ഭാരതത്തിലേക്ക് തിരുച്ചു വരുക ആണ് ഉണ്ടായത്. ബാക്കി ഉള്ളവര്‍ എല്ലാം ഇത് ചെയ്തിടുണ്ട് എന്ന് ഓര്‍ക്കണം.

ബി ആര്‍ അംബേദ്‌കര്‍ ബ്രിട്ടന് കീഴിയില്‍ ഉദ്യോഗ തലത്തില്‍ ജോലി ചെയ്തിട്ടുണ്ട്. 1919 ഏപ്രില്‍ 13 നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത് വരെ രവീന്ദ്രനാഥടാഗോര്‍ നു ബ്രിട്ടീഷ്‌കാര്‍ കൊടുത്ത സര്‍ പദവി ഉണ്ടായിരുന്നു. ഇവരെയല്ലാം നമ്മള്‍ ആദരികുന്നില്ലേ?എന്നിട്ടും സാവർകറെ മാത്രം എന്തിനു വേട്ടയാടുന്നു? അന്ന് ഇന്ത്യ ഭരിച്ചിരുന്ന ഗവണ്മെന്റിനോട് ചേര്‍ന്ന് നിന്നാണ് അന്നത്തെ ബഹുഭൂരിപക്ഷം വ്യക്തികളും സ്വതന്ത്രസമരം ചെയ്തിട്ടുള്ളത്.  ഒരുപക്ഷേ വിമർശനങ്ങൾ ഏറ്റവും അധികം ഏറ്റു വാങ്ങിയ ഒരു നേതാവാണ് സാവർകർ. അതിൽ ആദ്യത്തേതാണ് ഭീരു സാവർക്കർ എന്ന പരിഹാസം ബ്രിട്ടന്റെ കപ്പലിൽ നിന്നും കടലിലേക്ക് എടുത്തു ചാടിയ സാവർക്കർ ഭീരുവോ?

സ്വന്തം മരണം സ്വയം നിശ്ചയിച്ചു ആത്മഹത്യയോ ആത്മതർപ്പണമോ എന്ന ലേഖനം എഴുതി 28 ദിവസം നിരാഹാരം കിടന്നു മരിച്ച സാവർക്കർ ഒരു ഭീരുവോ ?

സവർകർ ഭീരുവല്ല , ഭീഷ്മരാണ് ,
സ്വേച്ചഛ മൃത്യു വരം നേടിയ ഭീഷ്മർ .

20 വർഷം അദ്ദേഹം അദ്ദേഹത്തിന്റെ പത്നിയെ പിരിഞ്ഞു ജീവിച്ചു. തിരിച്ചു വന്നു അദ്ദേഹത്തിന്റെ പത്നിയുടെ മരണത്തിനു ശേഷം അദ്ദേഹവും സ്വയം ആത്മത്യാഗം ചെയ്തു. ഇത്ര അധികം തന്റെ പത്നിയെ സ്നേഹിച്ച സാവർകറെ പറ്റി ഒരു തെളിവും ഇല്ലാതെ ആണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ലക്ഷ്യം വളരെ കൃത്യമാണ്.എന്താണ്? വ്യക്തിഹത്യ. സാവർകറെ വ്യക്തിപരമായും രാഷ്ട്രീയപരമായും തകർക്കുക.

സാവർകർ അന്തമായ കമ്മ്യൂണിസ്റ്റ് വിരോധി ആയിരുന്നു. 1906 ഇൽ കമ്മ്യൂണിസ്റ്റ്കാരുടെ റഷ്യയിലെ ഏറ്റവും വലിയ നേതാവ് വ്ലാദിമിർ ലെനിൻ സാവർക്കറുടെ കൂടെ ഇന്ത്യൻ ഹൗസിൽ താമസിച്ചിട്ടുണ്ട് മൂന്നു ദിവസം. അന്ന് അവർ ജോസഫ് മെസ്സിനിയെ പറ്റിയും ഗാരിബാൽടിയെ പറ്റിയും നടത്തിയ ചർച്ചകൾ പ്രസിദ്ധമാണ്.  അതിനു ശേഷം റോസ ലക്സ്ൻബർഗും ലെനിനും ചേർന്നു 1907 ൽ സ്റ്റാവാർട്ട്ഗട്ടിൽ ഇൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ് സമ്മിറ്റിലേക്കു സാവർകറെ ക്ഷണിക്കുക ഉണ്ടായി. എന്നാൽ ബ്രിട്ടന്റെ ചാര നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സാവർകർ പകരം തന്റെ ശിഷ്യയായ മാഡം ഭിഖായിജി കാമയെ താൻ ഡിസൈൻ ചെയ്ത ഭാരതത്തിന്റെ ആദ്യ സ്വതന്ത്ര പതാകയുമായി പറഞ്ഞു വിടുകയാണ് ചെയ്തത്. ആ പതാക അവിടെ ഉയർത്തപ്പെടുമ്പോൾ, സാവക്കറുടെ പതാക അവിടെ ഉയർത്തപ്പെടുമ്പോൾ റോസ ലക്സ്ൻബർഗും ലെനിനും ആ വേദിയിൽ ഉപവിഷ്ട്ടരായിരുന്നു. അന്ന് ഇന്റർനാഷണൽ ആയിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ പലരും സാവർകറെ പ്രകീർത്തിച്ചു സംസാരിച്ചിട്ടുണ്ട്.

സാവർകർ എന്നു പറഞ്ഞാൽ ത്യാഗമാണ്. സാവർകർ എന്നു പറഞ്ഞാൽ ദേശസ്നേഹമാണ്.  സാവർകര്‍ എന്നു പറഞ്ഞാൽ ഒരു പ്രത്യേക ജനുസ്സാണ്. അതുപോലെ ഉള്ളൊരു ഫയർബ്രാൻഡ് അതിനു മുൻപോ അതിനു ശേഷമോ ഭാരതത്തിനു ലഭ്യമായിട്ടില്ല. ഒരു ബഹുമുഖ പ്രതിഭ,സർവ്വ മേഖലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ ആശയത്തെ എതിർക്കാൻ കഴിയാത്തവർ ആണ് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാൻ ആയി ഇത്തരം വിമർശനങ്ങൾ അഴിച്ചു വിടുന്നത്.

ഇന്ത്യക്കു വേണ്ടി ഏറ്റവും അധിക കാലം ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് സാവർകർ. ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിന്നായി പോരാടിയ ഭാരതാംബയുടെ വീര പുത്രനെ ഷൂ വര്‍ക്കര്‍ എന്നും ഷോ വര്‍ക്കര്‍ എന്നും വിളിച്ചു അധിക്ഷേപിക്കുമ്പോള്‍ അദ്ധേഹത്തെക്കാൾ ഒരു ദിവസം പോലും കൂടുതല്‍ ജയിലിൽ കഴിഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്കാരനെയോ കോൺഗ്രസ്കാരനെയോ മറ്റു ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവിനേയോ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ സാധിക്കുമോ? കഴിയില്ല കാരണം അങ്ങനെ ആരും ഇല്ല എന്നതാണ് സത്യം!!

83 വയസ്സ് വരെ ജീവിച്ച അദ്ദേഹം തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അതായത് ഒന്നും രണ്ടും അല്ല 50 വര്ഷങ്ങള്‍ ഈ രാജ്യത്തിന്‌ വേണ്ടി സമര്‍പ്പിച്ചു. അങ്ങനെ ഉണ്ടായിരുന്ന ഈ മനുഷ്യനെ രാഷ്ട്രപിതാവും‌ ഒന്നും ആക്കിയില്ലെങ്കിലും ആക്ഷേപിക്കാതെ എങ്കിലും ഇരിക്കണം…അത്ര എങ്കിലും സ്മരണ വേണം….

(സാവർകറെ കുറിച്ചു പറയാൻ ധാരാളമുണ്ട്…കഴിവതും ചുരുക്കി ആണ് എഴുതിയിരിക്കുന്നത്…ഇനി ഇതുപോലെ ഒന്നും അല്ല എങ്കിൽ എന്താണ് യാഥാർത്ഥ്യം എന്നു നിങ്ങൾ തെളിയിക്കുക…)

2 COMMENTS

Leave a Reply to Radhika Cancel reply

Please enter your comment!
Please enter your name here