വിശുദ്ധ ഗോപാലനും അഭിപ്രായ സ്വാതന്ത്ര്യവും നേർക്ക് നേർ വരുമ്പോൾ..

2

വിടി ബൽറാമിന്റെ എകെജി പോസ്റ്റണാല്ലോ ഇന്നത്തെ ചർച്ചാ വിഷയം. മുസ്ലിം വോട്ട് ബാങ്കിന്റെ കൈയ്യടി വാങ്ങാൻ സദാ ഹിന്ദുക്കളെയും പ്രധാനമന്ത്രിയെയും ദുഷിക്കുന്ന വിടി ബൽറാമിനെ ഇന്നലെ വരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച കമ്മികൾ അയാളെ പഞ്ഞിക്കിടുമ്പോൾ നമുക്കെന്ത് കാര്യം എന്നാണ് ആദ്യം കരുതിയത്. കുറച്ചു നാൾ മുമ്പ് വരെ “ഞങ്ങളുടെ കമ്മി തറവാട്ടിൽ പിറക്കാതെ പോയ ഉണ്ണിയാണല്ലോ നീ ബാലരമേ..” എന്ന സമീപനമായിരുന്നു സഖാക്കൾക്ക് ബൽറാമിനോട് (‘ബാലരമേ’ എന്ന് വിളിച്ച സഖാവിന് സഹിഷ്ണുതയിൽ കുതിർന്ന കുറച്ച് പച്ച തെറി മറുപടിയായി കിട്ടിയെങ്കിലും വിശാല ഹൃദയമുള്ള സഖാക്കൾ അത് കാര്യമാക്കിയില്ല; സംഘികളെ ഒതുക്കാൻ ദേശീയ കോമ്രേഡായ യെച്ചൂരി പോലും രാഹുൽജിയെ താണു വണങ്ങി നിൽക്കുന്നു. അപ്പൊ ഇതൊക്കെ അത്ര വല്യ ഇഷ്യൂ ആക്കണ്ട കാര്യമുണ്ടോ എന്ന് ചിന്തിച്ചു കാണും!) പല ഓൺലൈൻ സഖാക്കളും ബൽറാമിനെ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതും അന്നൊക്കെ സ്ഥിരം കാണാമായിരുന്നു.

കൃത്യമായി പറഞ്ഞാൽ, തൃത്താല ബലരാമൻ കമ്മികളുടെ ഗുഡ്‌ലിസ്റ്റിൽ നിന്നും പുറത്താകുന്നത് പിണറായി വിജയനെ കൊറിയൻ ഏകാധിപതിയായ കിം ജോങ്ങുമായി താരതമ്യം ചെയ്തപ്പോൾ മുതലാണ്. അന്നുവരെ എല്ലാ കമ്മി ഗുണങ്ങളും തികഞ്ഞ ഒരു കോൺഗ്രസ്സുകാരനായിരുന്നു ബൽറാം. കണ്ണ് തുറക്കുന്നതേ മോദിയെയും RSS/BJP നേതാക്കളെയും പുലഭ്യം പറഞ്ഞു കൊണ്ട്.. തുടർന്ന് ഹിന്ദുക്കളെ ചൊറിഞ്ഞും മുസ്ലിങ്ങളെ സുഖിപ്പിച്ചും മുഴുവൻ സമയ ഫേസ്‌ബുക്ക് പൊതുപ്രവർത്തനം. അങ്ങനെ എല്ലാം തികഞ്ഞ ഒരു നവയുഗ കമ്മി മോഡലൽ. ബൽറാമിന്റെ പോസ്റ്റുകൾ തൃത്താലയിലെ മുസ്ലിം വോട്ട് ബാങ്കിനെ സുഖിപ്പിക്കാനായിരുന്നെങ്കിലും, അയാൾ മുന്നോട്ട് വച്ച പ്രീണന രാഷ്ട്രീയം കമ്മികൾ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന രാഷ്ട്രീയത്തിന്റെ നേർ മാതൃകയായിരുന്നു.

പിണറായിയെ നോർത്ത് കൊറിയൻ ഏകാധിപതിയുമായി ഉപമിച്ചത് ഇപ്പോഴായിരുന്നെങ്കിൽ ബൽറാം കമ്മികളുടെ ആക്രമണമേൽക്കാതെ രക്ഷപ്പെടേണ്ടതാണ്. കാരണം, പിണറായി വിജയൻ തന്നെ കിംമിന്റെ പ്രശംസിക്കുമ്പോൾ ഓൺലൈൻ സഖാക്കൾക്ക് അത്ര ദേഷ്യം തോന്നേണ്ട കാര്യമില്ല. പക്ഷേ കിം ഇത്ര തങ്കപ്പെട്ട വ്യക്തിത്വമാണെന്ന് അന്ന് സഖാക്കൾക്കറിയില്ലല്ലോ!

അതെല്ലാം ഒന്ന് സോൾവായി വരുമ്പോൾ ആണ് ഈ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തെ വികസനമോ മറ്റോ അയവിറക്കിയപ്പോൾ ഏതോ ദ്രോഹി പണ്ടത്തെ ‘സൗരോർജ്ജ പദ്ധതി’യെക്കുറിച്ചും അതിനായി ‘അദ്ധ്വാനിച്ച’ കോൺഗ്രസ് നേതാക്കളെ കുറിച്ചും ഒന്നോർമ്മിച്ചു. പിടിച്ചു നിൽക്കാൻ വേണ്ടി എടുത്തിട്ടതാണ് പണ്ട് എകെജിയുടെ ജീവചരിത്രത്തിൽ വായിച്ച ഏതോ രണ്ട് വരികൾ! ഇപ്പോഴത്തെ ഏതെങ്കിലും നേതാക്കളെ കുറിച്ച് എഴുതിയാലും കമ്മികൾ സഹിച്ചേനെ.. പാർട്ടി ക്ലാസ്സുകളിൽ ദൈവമായി ആരാധിക്കുന്ന നേതാക്കളാണ് എകെജിയും നമ്പൂതിരിപ്പാടും. സ്വന്തം മതത്തിലെ ദൈവത്തെ പറഞ്ഞാൽ കണ്ടുനിൽക്കാനാവില്ല. അതിപ്പോ നടന്ന കാര്യം ആണെങ്കിൽ പോലും!

വൈകാതെ ബലരാമന്റെ മാതാപിതാക്കൾ കമ്മികളാൽ സ്മരിക്കപ്പെട്ട് തുടങ്ങി. പണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി തോളോട് തോൾ ചേർന്ന് പോരാടിയ പരിഗണന പോലും കമ്മികൾ കൊടുത്തില്ല. സ്ഥലത്തെ പ്രധാന ‘ബുദ്ധിജീവി’കളെല്ലാം സജീവമായി. വൈകുന്നേരമായപ്പോഴേക്കും മന്ത്രി എം എം മണി പോലും ‘പൊതുപ്രവർത്തനത്തിൽ നാം ആവശ്യം പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സഭ്യമായി എങ്ങനെ സംസാരിക്കാം’ എന്നതിനെക്കുറിച്ചും ഉപദേശിക്കാൻ സമയം കണ്ടെത്തി!

ഹിന്ദു ദൈവങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന ICU ട്രേഡ് മാർക്ക് കമ്മികളും സ്വരസ്വതി ദേവിയുടെ നഗ്ന ചിത്രം വരച്ച് കോളേജങ്കണത്തിൽ പ്രദർശിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം എന്ന അഭിപ്രായമുള്ള ദീപ ടീച്ചറും ഒക്കെ എകെജി എന്ന കമ്യൂണിസ്റ്റ് വിഗ്രത്തെ ഭജ്ഞിച്ച ബലരാമനെ ചോദ്യ ശരങ്ങൾ കൊണ്ട് വിവശനാക്കി.. എതിർക്കുന്നവരുടെ ‘യോഗ്യത’ കൊണ്ട് മാത്രം തള്ളി പോകേണ്ട ഒരു വിഷയമാകേണ്ടതാണ് ബൽറാം എഴുതിയ ആ ഫേസ്‌ബുക്ക് പോസ്റ്റ്. പക്ഷേ നോക്കിയപ്പോൾ ഇന്നത്തെ(06/01/2018) മാതൃഭൂമി ചാനലിലെ പ്രൈം ടൈം ഡിബേറ്റ് ആണ് പ്രസ്തുത വിഷയം! “ഏകെജിയെ കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ” എന്ന് ചോദിച്ചാണ് സ്മൃതി പരുത്തിക്കാടൻ ചർച്ച തുടങ്ങുന്നത് തന്നെ! “ലോകം ബഹുമാനിക്കുന്ന മഹാനായ” ഗോപാലൻ ദൈവത്തെ അപമാനിച്ച ബലരാമനെതിരെ കമ്യൂണിസ്റ്റ് പ്രതിനിധി റഹീമും ഉറഞ്ഞു തുള്ളുന്നുണ്ട്!

നാല്പത് വയസ്സുകാരനായ ഗോപാലന് 12 വയസ്സുകാരിയായ സുശീലയയെ കണ്ടപ്പോൾ വികാരമുണ്ടായി എന്ന ചരിത്രം എഴുതിയാൽ എന്തിനാണ് ഇത്ര അസഹിഷ്ണുത? അതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും മൊത്തക്കച്ചവടക്കാർക്ക്? അതോ കമ്മി നേതാക്കൾ കാലം ചെയ്ത് കഴിഞ്ഞാൽ വിമർശനാതീതരായ ദൈവങ്ങളായി മാറുമോ? ഇതേ കമ്മികൾ തന്നെയല്ലേ പലയിടത്തും ഫെയ്ക് ഐഡിയിൽ വന്ന് 9 വയസ്സുകാരിയെ വിവാഹം ചെയ്ത 53 കാരൻ മുഹമ്മദിനെ വിമർശിക്കുന്നത്? വിടി ബൽറാമിന്റെ പരാമർശത്തെ തുടർന്ന് കമ്മികൾ അയാളുടെ ഓഫീസ് അടിച്ചു തകർത്തു; ഭാവിയിൽ തങ്ങളുടെ കമ്മി ദൈവത്തെ വിമർശിക്കാൻ ധൈര്യപ്പെടുന്നവർക്കൊരു ചെറിയ താക്കീത്.

ബാലരാമനോടോ ബാലരാമൻ മുന്നോട്ട് വയ്ക്കുന്ന പ്രീണനത്തിൽ പൊതിഞ്ഞ മതേതറ രാഷ്ട്രീയത്തോടോ യാതൊരു പ്രതിപത്തിയുമുള്ള ആളല്ല ഈ ലേഖകൻ. പക്ഷേ അയാളുടെ പോസ്റ്റിനോട് ‘അഭിപ്രായ സ്വാതന്ത്ര്യക്കാർ’ ചൊരിയുന്ന അസഹിഷ്ണുത കണ്ടില്ലെന്ന് നടിക്കാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസം നെഹ്രു കുടുംബത്തെ അധിക്ഷേപിച്ച കോടിയേരി ബാലകൃഷ്ണൻ പോലും പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുണ്ട്! സ്വന്തം നേതാവിനെ ആരെങ്കിലും ഒരു ജീവചരിത്രത്തിലെ രണ്ട് വരികൾ ഉദ്ധരിച്ച് ചെറുതായൊന്ന് വിമർശിക്കുമ്പോൾ ഇത്ര വൃണപ്പെടുന്ന നിങ്ങൾ എന്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്? മുഖ്യന്റെ പ്രിയപ്പെട്ട നോർത്ത് കൊറിയൻ മോഡൽ അഭിപ്രായ സ്വാതന്ത്ര്യമോ?

നോർത്ത് കൊറിയിയയിൽ കിം ജോംഗ് കുടുംബം ദൈവ തുല്യരാണ്. കിമ്മിന്റെ അച്ഛന്റെയും മുത്തച്ഛന്റേയും ജന്മദിനമൊക്കെയാണ് അവിടുത്തെ വിശേഷ ദിവസങ്ങൾ. കേരളത്തിൽ അതുപോലൊരു രാഷ്ട്രീയ സാഹചര്യം ഇല്ലാത്തത് കൊണ്ട് മാത്രമല്ലേ ഇവരൊക്കെ എകെജി ഭഗവാനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ധൈര്യപ്പെടാത്തത്?

മറ്റുള്ളവരെ വിമർശിക്കുന്നതിന് മുമ്പ്, താൻ വിമർശിക്കാൻ യോഗ്യനാണോ എന്നും ഒന്ന് ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഫേസ്‌ബുക്കിലെ 80K മാഡം ബസ്റ്റാന്റ് കേസുകെട്ടുകളെ പുച്ഛിക്കുന്നത് പോലെ വെറും ബോറ് സീൻ ആകും. ഈ അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് ഇരുതല മൂർച്ചയുള്ള വാൾ ആണ്. ഏത് സൈഡിലേക്ക് വേണമെങ്കിലും വീശാം. ആ വാൾ അങ്ങനെ അന്യന്റെ മേൽ ചുഴറ്റി ചോര പൊടിയുമ്പോൾ കാണാൻ നല്ല രസമാണ്. പക്ഷേ തന്റെ മേൽ പതിക്കുമ്പോൾ അതത്ര സുഖമുള്ള ഫീലിംഗല്ല. അതുകൊണ്ട് അന്യന്റെ മേൽ യഥേഷ്ടം അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഒക്കെ ഉപയോഗിച്ച് രസിക്കുന്നവർ വല്ലപ്പോഴുമൊക്കെ തങ്ങളുടെ മേൽ വാൾ പതിഞ്ഞാലും സഹിക്കാൻ തയ്യാറായിരിക്കണം. എകെജിയും നമ്പൂതിരിപ്പാടും ഒക്കെ നിങ്ങൾക്ക് ദൈവമായിരിക്കാം. മറ്റുള്ളവർക്ക് അവർ വെറും മനുഷ്യർ മാത്രമാണ്. അത്രയേ ഈ അവസരത്തിൽ പറയാനുള്ളൂ.

2 COMMENTS

  1. Yes, it is wrong to use violence as a mode of protest. It is wrong to abuse someone. I condemn that strongly. നാല്പത് വയസ്സുകാരനായ ഗോപാലന് 12 വയസ്സുകാരിയായ സുശീലയയെ കണ്ടപ്പോൾ വികാരമുണ്ടായി എന്ന ചരിത്രം എഴുതിയാൽ എന്തിനാണ് ഇത്ര അസഹിഷ്ണുത? But that is not history my dear. They met when he was 13 and lived in the same house for three months. Later they met after ages when he was jailed. It was she who I sksted to get married. All through nine years. They were in love. He was affectionate towards her and never took advantage of a young girl. A nine year old love even when political situations could have killed both for that was a genukne love, not just lust. Please do not resort to such vulgarity in language. And please remember, in 1950s, 13 years was a common age for women to get married.

LEAVE A REPLY

Please enter your comment!
Please enter your name here