നമ്മുടെ കണക്കുകൾ എവിടെ പിഴച്ചു ?

1

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വൈദിക കാലഘട്ടത്തെ ജനത ധാരാളം ഭക്ഷണം, ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, മറ്റു ഭൗതിക ലാഭം എന്നിവ ഉണ്ടാകണമെങ്കിൽ ദേവപ്രീത്യർത്ഥം നടത്തുന്ന യാഗങ്ങളുടെ യജ്ഞവേദി വളരെ കൃത്യമായ അളവുകൾക്ക് അനുസൃതമായി പല രൂപത്തിലുള്ളവയായിരിക്കണം എന്ന് വിശ്വസിച്ചു പോന്നു . അതിനാൽ ഗണിതശാസ്ത്ര കൃത്യത യാഗസംസ്കാരത്തിൽ അധിഷ്ഠിതമായി ജീവിക്കുന്ന ജനതയ്ക്കു വളരെ പ്രാധാന്യമർഹിക്കുന്നു ഒന്നായി മാറി. അതോടെ വൈദിക അനുഷ്ഠാനങ്ങൾക്കു ആവശ്യമായ ചതുരം , ദീർഘചതുരം , വൃത്തം മുതലായ പല ജിയോമെട്രിക് രൂപങ്ങൾ നിർമിക്കാനുള്ള നിയമാവലികൾ വിവരിക്കാൻ വേദങ്ങളുടെ അനുബന്ധങ്ങളായി വിവിധ ശുൽബസൂത്രങ്ങൾ ബിസി 800 നും 200 നും ഇടയിലായി രചിക്കപ്പെട്ടു . അവയിൽ പൈതഗോറിയൻ ട്രിപ്പിൾസ് (ബൗധായണ ശുൽബസൂത്രം), പൈതഗോറിയൻ സിദ്ധാന്തം (ആപസ്തംബ ശുൽബസൂത്രം), അഭിന്നകസംഖ്യകൾ (irrational numbers ) രണ്ടിന്റെ വർഗ്ഗമൂലത്തിന്റെ (√2) നിർണയം എന്നിങ്ങനെ പലതും കാണാം. ഇതിൽ ബൗധായണ ശുൽബസൂത്രങ്ങൾ 2500 വർഷങ്ങൾക്ക് ശേഷം ഇന്നും കേരളത്തിലെ നമ്പൂതിരിമാരുടെ ചില പ്രത്യേക വൈദിക അനുഷ്ഠാനങ്ങളിൽ (സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമത്തിലും, അഗ്നിചയനം എന്ന അതിരാത്രത്തിലും) യജ്ഞവേദി നിർമ്മിക്കാനായി ഇന്നും കേരളത്തിൽ ഉപയോഗപെടുത്തുന്നു.

Image may contain: outdoor

യുകെ യിലെ യൂണിവേഴ്സിറ്റി ഓഫ് സെയ്ന്റ് ആൻഡ്‌റൂസിന്റെ സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് ലോക ഗണിതശാസ്ത്രത്തിന്റെ ചരിത്രം പഠിപ്പിക്കാനായി സൃഷ്ടിച്ചിട്ടുള്ള ഓൺലൈൻ റിസോഴ്സിൽ ശുൽബസൂത്രങ്ങളുടെ പങ്ക് വളരെ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട് …. എന്നാൽ ഇന്ന് നമ്മുടെ കുട്ടികളിൽ എത്ര പേര് ഇത് സ്‌കൂളുകളിലോ കോളേജിലോ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമായി പഠിക്കുന്നുണ്ട് ?

ഇന്ന് നമ്മൾ പ്രയോഗിക്കുന്ന സ്ഥാനാധിഷ്ഠിതമായുള്ള ദശാംശ സംഖ്യാ സമ്പ്രദായം (positional decimal numeral system) ഭാരതീയ ഗണിത പാരമ്പര്യത്തിന്റെ മറ്റൊരു നേട്ടമാണ് . നമ്മൾ സൃഷ്‌ടിച്ച ദശാംശസമ്പ്രദായത്തിന്റെ അക്ഷരങ്ങൾ അറബികൾ മാറ്റിയപ്പോഴാണ് ഇന്ന് കാണുന്ന രീതിയിൽ ഉണ്ടായ സംഖ്യകൾ ഉണ്ടായത് . ഷേപ്പ് മാറ്റി ക്രെഡിറ്റ് അറബി അടിച്ചെടുത്തു എന്ന് വേണമെങ്കിൽ പറയാം . ഇറ്റാലിയൻകാരനായ ഫിബോനാച്ചി നോർത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്ന കാലത്തു അത് പഠിച്ചെടുക്കുകയും 1202 ലെ Liber Abaci (Book of Calculation) എന്ന പുസ്തകാലത്തിലൂടെ അത് യൂറോപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു …അത് കൊണ്ടാണ് ഇന്ന് അതിനെ Hindu–Arabic numerals എന്ന് പറഞ്ഞു വരുന്നത് …രണ്ടു കൂട്ടർക്കും പങ്കുണ്ട് . എന്നാൽ നമ്മൾ ഇന്നും കേരളത്തിലെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുമ്പോൾ ഹിന്ദു എന്നത് മുക്കി അറബിക് ന്യൂമറൽസ് ആയി മാത്രം അത് പഠിപ്പിക്കുന്നതിന്റെ രാഷ്ട്രീയം പ്രത്യേകം ആരോടും പറഞ്ഞു തരേണ്ടതില്ലല്ലോ.

ഈയിടെ വരെ ഇതേ പോലെയൊക്കെ ഇന്ത്യൻ പഠന സിലബസുകളിൽ അവഗണിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഒന്നായിരുന്നു ഭാസ്കരാചാര്യൻ (ഭാസ്കരൻ രണ്ടാമൻ) എഡി 1150 ൽ മകളെ ഗണിതം രസകരമായി പഠിപ്പിക്കാനായി രചിച്ച ലീലാവതി എന്ന കൃതിയുടെ അവസ്ഥയും . ലീലാവതിയിലെ 13 അധ്യായങ്ങളിലായി interest computation, arithmetical and geometrical progressions, plane geometry, solid geometry, the shadow of the gnomon, കുട്ടക (indeterminate equations സോൾവ് ചെയ്യാനുള്ള പരമ്പരാഗത രീതി ), multiplications, squares, progressions എന്നിങ്ങനെ പലതും രസകരമായി വിവരിച്ചിട്ടുണ്ട്. 1587-ൽ അക്ബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ലീലാവതിയെ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുക വരെ ഉണ്ടായതാണ് . പക്ഷെ ആധുനിക ഇന്ത്യയുടെ വിദ്യഭ്യാസ സംബ്രദായത്തിൽ ഇത് പഠിപ്പിക്കുകയോ അന്താരഷ്ട്ര തലത്തിൽ ഇത് വെച്ച് “provenance claim” (ആര് ആദ്യം എന്ത് കണ്ടു പിടിച്ചു എന്നതിന് ) വാദങ്ങളോ ശക്തമായി നടത്തിയിരുന്നില്ല.

Bhaskaracharya, the greatest Mathematician who introduced concept of  'Infinity' - Ancient Science
ഭാസ്കരൻ (രണ്ടാമൻ)

കഴിഞ്ഞ കൊല്ലമാണ് സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്ന് ഗണിതശാസ്ത്ര പരിജ്ഞാനം നൽകുന്നതിനായി ലോകമെമ്പാടുമുള്ള 750 ഓളം പേരേ ഉൾപ്പെടുത്തി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ ഐ സി ടി ഇ) സ്പോൺസർ ചെയ്യുന്ന ഓൺലൈൻ കോഴ്‌സ് ഐ ഐ ടി ഇൻഡോർ തുടങ്ങിയതും ഇതിനു മാറ്റം ഉണ്ടാകാനും തുടങ്ങിയത് . പൂജ്യം ഉപയോഗിച്ച് കാണുന്ന അതി പുരാതന ഭക്ഷ്യലി രേഖകൾ , സംഖ്യകളെ അക്ഷരങ്ങളായി ഉപയോഗിക്കുന്ന (alphasyllabic numeral system) വ്യവസ്ഥയായ പരാൽപ്പേർ, മാധവാചാര്യന്റെ കേരള ജ്യോതിഷ ഗണിത പാരമ്പര്യം ഇങ്ങനെ എഴുതിയാൽ തീരാത്ത പൈതൃക നേട്ടങ്ങൾ ഗണിതത്തിലും മറ്റു ശാസ്ത്ര ശാഖകളിലും അവഗണിക്കപ്പെടുന്നുണ്ട്.

Madhava | Famous Mathematicians
മാധവാചാര്യ

ചുരുക്കി പറഞ്ഞാൽ സ്വന്തം സംസ്കാരത്തിന്റെ ശാസ്ത്ര പാരമ്പര്യത്തിൽ അഭിമാനിക്കാനായി ഒന്നും ഉള്ളതായി അറിവ് ഇന്ത്യൻ കുട്ടികൾക്ക് ഉണ്ടാകാൻ പാടില്ല എന്നതിലേക്കായി വളരെ ശ്രദ്ധാപൂർവം സൃഷ്ടിച്ചെടുത്തിട്ടുള്ളതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പാഠ്യപദ്ധതികൾ . അതിൽ വ്യക്തമായ ഒരു രാഷ്ട്രീയവുമുണ്ട് …ഹിന്ദുവിന് അഭിമാനിക്കാൻ ഒന്നുമുണ്ടാകാൻ പാടില്ല നാണിച്ചു തലകുനിക്കേണ്ട ജാതി വ്യവസ്ഥയുടെയും അന്ധവിശ്വാങ്ങളുടെയും പൈതൃകം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയം. ഇതിനു പ്രതിവിധി പുഷ്പക വിമാനവും ഗാന്ധാരിയുടെ ടെസ്റ്റ് ട്യൂബ് ശിശുക്കളെയും പോലെയുള്ള പരിഹാസ്യമായ ഐതിഹ്യ നിർമിതികൾ കുത്തിപ്പൊക്കുകയല്ല…. മറിച്ചു വസ്തുനിഷ്ഠമായി പഠിക്കപ്പെട്ടിട്ടുള്ള പൈതൃകപരമായ നേട്ടങ്ങളെ പഠന പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ രാഷ്ട്രീയമായി ബലം പിടിക്കുക എന്നതിലാണ് ….അതിനെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംഘടിച്ചു ബഹിഷ്കരിക്കുക എന്നതിനാലാണ് – There never was a social change in the history of mankind without angry people at the heart of it .

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here