Home ആനുകാലികം ആധാറിനെ ഭയപ്പെടുന്നതാര്?

ആധാറിനെ ഭയപ്പെടുന്നതാര്?

4
ആധാറിനെ ഭയപ്പെടുന്നതാര്?

ആധാര്‍ എന്ന തിരിച്ചറിയല്‍ രേഖയെക്കുറിച്ച് ധാരാളം ആരോപണങ്ങളും പരാതികളും ഈ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്നു. പത്ര-ദൃശ്യ മാധ്യമങ്ങള്‍ പല തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. 2018 ജനുവരി 3-നു പ്രസിദ്ധീകരിച്ച “ദി ട്രൈബൂണ്‍” പത്രത്തില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത വന്നിരുന്നു. വെറും 500 രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള “യൂസര്‍” നാമവും “പാസ്സ്‌വേര്‍ഡ്‌”-ഉം കിട്ടുമെന്നും അതുപയോഗിച്ചു ആധാര്‍ ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ കഴിയും എന്നുമായിരുന്നു ആ വാര്‍ത്ത‍. പൊതുജനങ്ങളുടെ പരാതി തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ഓരോ സംസ്ഥാനത്തിലും ചിലരെ ഉത്തരവാദപ്പെടുത്തിയിട്ടുണ്ട്. ആ വിശേഷാധികാരം ഉപയോഗിച്ച്, ഒരു ആധാര്‍ സംഖ്യക്ക് ഒരു പ്രാവശ്യം എന്ന നിലയില്‍ പേര്, വിലാസം തുടങ്ങിയ അടിസ്ഥാനവിവരങ്ങ`ള്‍ കാണുവാനും പരാതികള്‍ തീര്‍പ്പു കല്പിക്കാനും കഴിയും. അല്ലാതെ വിരലടയാളം, ദൃഷ്ടിമണ്ഡലത്തിന്‍റെ ഛായ (iris), ബാങ്ക് അക്കൗണ്ട്‌ എന്നിവ ഒന്നുംതന്നെ കാണുവാന്‍ കഴിയുകയില്ല. ഇങ്ങനെ നിര്‍ദിഷ്ട അധികാരം ലഭിച്ച ഒരു വ്യക്തിയുടെ “യൂസര്‍ നെയിം” ദുരുപയോഗപ്പെടുത്തി എന്നാണ് അന്വേഷണത്തി`ല്‍ അറിയാന്‍ കഴിഞ്ഞത്. അതാണ് ആ വാര്‍ത്തയ്ക്കു പിന്നിലെ സത്യാവസ്ഥ. ഈ വിഷയത്തില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രിബ്യുണിൽ ആധാർ ചോർന്നെന്ന വ്യാജ വാർത്ത

ആധാറിനെതിരെ സാമൂഹ്യ മാധ്യമങ്ങളും സജീവമാണ്. ചില ഗ്രൂപ്പുകള്‍ ജനങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിക്കാനും അതുവഴി ഒരുതരം അരക്ഷിതാവസ്ഥ ഉണ്ടാക്കാനും ശ്രമിക്കുന്നുമുണ്ട്. ബാങ്ക് അക്കൗണ്ട്‌, ഫോണ്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുക വഴി സ്വകാര്യത നഷ്ടപ്പെടും എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

എന്താണ് ഈ സ്വകാര്യത? ആധുനിക യുഗത്തില്‍ ആര്‍ക്കാണ് സ്വകാര്യത ഉള്ളത്? ഒരു കുട്ടിയുടെ ജനനം നടക്കുമ്പോള്‍ത്തന്നെ അമ്മയുടേയും അച്ഛന്‍റെയും പേര്, വിലാസം, തീയതി, ലിംഗം എന്നിവ ആശുപത്രിയില്‍ രേഖപ്പെടുത്തും. ജനന സര്‍ട്ടിഫിക്കട്ടിന് ഇക്കാര്യങ്ങള്‍  പഞ്ചായത്തില്‍ വീണ്ടും കൊടുക്കണം.   സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഇതുകൂടാതെ തിരിച്ചറിയല്‍ അടയാളം (Identification Mark) കൂടി അവിടെ രേഖപ്പെടുത്തും. ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ ആ ബാങ്കില്‍ത്തന്നെ അക്കൗണ്ട്‌ ഉള്ള ഒരു സാക്ഷിയേ കൂടി വേണ്ടിവരും. വിദേശത്ത് പോകാന്‍ ഇതൊന്നും കൂടാതെ ഫോട്ടോ, വിരലടയാളം, ദൃഷ്ടിമണ്ഡലത്തിന്‍റെ ഛായ (iris), കുടുംബ ചരിത്രം  എന്നിവകൂടി നിര്‍ബന്ധമായി കൊടുക്കണം. ചൈനയില്‍  നിന്നും വരുന്ന smart phone-നുകളാണ് ഇന്നു മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നത്. നമ്മുടെ വിരലടയാളവും, iris-ഉം, contact list-ഉം ഒക്കെ “cloud-computing” എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മളറിയാതെ അവരും കൊണ്ടുപോകുന്നു. നമ്മുടെ സ്വകാര്യത രാജ്യത്തിന്‍റെ അതിര്‍ത്തി കടന്നു പോകുന്നതുപോലും നമ്മളറിയുന്നില്ല. ഇപ്പറഞ്ഞ വിവരങ്ങളൊക്കെ ഫേസ് ബുക്കിലോ, Whatsapp-ലോ കൊടുക്കാനും നമുക്കൊരു മടിയും ഇല്ല.

അപ്പോള്‍, സ്വകാര്യത എന്നൊന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ജീവിതാനുഭവങ്ങള്‍, വ്യക്തിബന്ധങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ശീലങ്ങള്‍, രോഗം, പ്രണയം – ഇതൊക്കെയാണ് നമ്മുടെ സ്വകാര്യത. അല്ലാതെ പേരും, നാളും, ജനന തീയ്യതിയും ഒന്നും സ്വകാര്യത അല്ല – മനുഷ്യന്‍ ഒരു സമൂഹജീവി ആയിരിക്കുന്നിടത്തോളം കാലം അതിനു പ്രസക്തിയുമില്ല. അതൊക്കെ നാം എവിടൊക്കെയോ പരസ്യപ്പെടുത്തി കഴിഞ്ഞിരിക്കുന്നു – അല്ലെങ്കില്‍ എളുപ്പത്തില്‍ മറ്റൊരാള്‍ക്ക്‌ സംഘടിപ്പിക്കാന്‍ കഴിയുന്നതരത്തില്‍ അതൊക്കെ പലയിടത്തും ലഭ്യവുമാണ്.

ആധാര്‍ എന്തിന് എന്ന ചോദ്യം വളരെ പ്രസക്തമാണ്. പല വികസിത രാജ്യങ്ങളിലും സവിശേഷ തിരിച്ചരിയല്‍ കാര്‍ഡ്‌ നിലവിലുണ്ട്. അവിടെയെല്ലാംതന്നെ സാമൂഹ്യ ആനുകൂല്യങ്ങള്‍, ആശുപത്രി-വിദ്യാഭ്യാസ ചെലവുകള്‍ എന്നിവ ലഭ്യമാക്കുന്നത് ഇത്തരം സമ്പ്രദായത്തില്‍  കൂടിയാണ്. പക്ഷെ ഭാരതത്തില്‍ അങ്ങനെ ഒരു സംവിധാനം ഇല്ലായിരുന്നു. മിക്കവാറും വോട്ടര്‍ കാര്‍ഡ്‌, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് തിരിച്ചറിയാനുള്ള രേഖയായി ഉപയോഗിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പലര്‍ക്കും ഒരുതരത്തിലുമുള്ള തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലായിരുന്നു. അത്തരത്തില്‍ നോക്കിയാല്‍ ആധാര്‍ എന്നത് വിപ്ലവകരമായ ആശയമാണ്.  ചൈന, തിരിച്ചറിയല്‍ കാര്‍ഡ്‌ മുഖേന ജനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വരെ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ ചൈനയില്‍ എത്തുന്ന വിദേശികള്‍ക്ക് പോലും എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ ഇത്തരം കാര്‍ഡുകള്‍ നല്‍കുകയും അതുവഴി അവരെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇവിടെ ഹവാലയും, കരിഞ്ചന്തയും, കള്ളപ്പണവുമൊക്കെ യഥേഷ്ടം ഉപയോഗത്തില്‍ ഉണ്ടായിരുന്നതിന്‍റെ പ്രധാനകാരണം അത് കണ്ടെത്താനുള്ള സംവിധാനങ്ങളുടെ പരിമിതാവസ്ഥ ആയിരുന്നു. ഒരാള്‍ക്കു തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍, PAN കാര്‍ഡുകള്‍ എന്നിവ കുറ്റാന്വേഷണ ഏജന്‍സികളെ പലപ്പോഴും കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആധാറിന് ഇതില്‍ പ്രബലമായി ഇടപെടാന്‍ കഴിഞ്ഞു. അയല്‍രാജ്യത്തു നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പിടികൂടാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രധാന്യം.

ആധാര്‍ എന്നത് പൗരത്വ കാര്‍ഡ്‌ (Citizenship Card) അല്ലെങ്കിലും സ്വത്വ നിര്‍ണയത്തിനു (Verification of Identity) പഴുതറ്റ സംവിധാനമാണ്. ഒരു പൗരന് ഭാരതത്തില്‍ എവിടെയും അയാളുടെ അസ്ഥിത്വം നിമിഷ നേരം കൊണ്ടു തെളിയിക്കാന്‍ കഴിയും. ആധാര്‍ ഇല്ലാതിരുന്ന കാലത്ത് ഇത് അചിന്ത്യം ആയിരുന്നു. ഇന്ന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ സ്വന്തം ബാങ്ക് അക്കൗണ്ടി`ല്‍ എത്തുന്നുണ്ട്. സാധാരണക്കാരന് ആധാറിനെ ഓര്‍ത്തു യാതൊരു ഭയത്തിന്‍റെയും ആവശ്യമില്ല. പിന്നെ ആധാറിനെ ആരാണ് ഭയക്കുന്നത്?

ആധാർ കാർഡ്

ആധാറിനെതിരെ ദുഷ്പ്രചരണം നടത്തുന്നവരെ മൂന്നായി തിരിച്ച് അപഗ്രഥിച്ചാല്‍ അതിനു പിന്നിലെ രാഷ്ട്രിയം മനസ്സിലാകും. “Digital Dividends” എന്ന പേരില്‍ വേള്‍ഡ്‌ ബാങ്ക് 2016-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്, സാമൂഹ്യ-ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുക വഴി ഭാരതത്തിനു പ്രതിവര്‍ഷം 11 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 71,500 കോടി രൂപ) ലാഭിക്കാന്‍ കഴിയും എന്ന് വിലയിരുത്തുന്നു. ജൂണ്‍, 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാഗ്മൂലപ്രകാരം Direct Benefit Transfer സ്കീം വഴി 2014-15, 2015-16 വര്‍ഷങ്ങളില്‍ 49,560 കോടി രൂപയാണ് ലാഭിക്കാന്‍ കഴിഞ്ഞത്. എന്നുമാത്രമല്ല, സര്‍ക്കാരില്‍നിന്നുമുള്ള സഹായങ്ങള്‍ ഇടനിലക്കാരില്ലാതെ അതര്‍ഹിക്കുന്നവര്‍ക്കുതന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭിക്കുകയും ചെയ്തു. ഡിസംബര്‍ 2016 വരെയുള്ള കണക്കു പ്രകാരം 2.33 കോടി കൃത്രിമ റേഷന്‍കാര്‍ഡുകള്‍ നീക്കം ചെയ്യാനും അതുവഴി 14,000 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു. പാചകവാതക പദ്ധതിയായ “പഹല്‍” വഴി 3 കോടിയിലേറെ വ്യാജ LPG കണക്ഷനുകള്‍ കണ്ടെത്താനും നശിപ്പിക്കാനും കഴിഞ്ഞതുവഴി 26,000 കോടി രൂപ ലാഭിച്ചു. കൂടാതെ, വ്യാവസായികാടിസ്ഥാനത്തില്‍ വില്കുന്ന LPG മാര്‍ച്ച്‌ 2017 ആയപ്പോള്‍ 28 ശതമാനം കണ്ടു വര്‍ദ്ധിക്കുകയും ചെയ്തു. ഗ്യാസ് കമ്പനികളെ കടക്കെണിയില്‍ നിന്നും കരകയറ്റുവാന്‍ ഇതു സഹായകമായി.  2018 ജനുവരി 5-ആം തിയതിയിലെ വാര്‍ത്ത‍ പ്രകാരം ലിസ്റ്റില്‍ പേരുള്ളതും, എന്നാല്‍ നിലവില്‍ ഇല്ലാത്തതുമായ 80,000-ത്തോളം വ്യാജ അധ്യാപകരെ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ്. ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.  ഇടനിലക്കാരായി നിന്നുകൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടിക്കണക്കിനു രൂപ മോഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ ഇടനിലക്കാരാണ് ആധാറിനെതിരെ സംസാരിക്കുന്ന ഒന്നാമത്തെ കൂട്ടര്‍.

ഉത്തരാഘണ്ട് എന്നത് ഭാരതത്തിന്‍റെ വിസ്തൃതിയുടെ വെറും 1.73 ശതമാനം മാത്രമുള്ള ഒരു ചെറിയ സംസ്ഥാനമാണ്. അതില്‍ത്തന്നെ 65 ശതമാനത്തോളം വനവും. അവിടെനിന്നും ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ളതും, ന്യുനപക്ഷ വിഭാഗത്തിലുള്ളതും, ഒന്ന് മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ മദ്രസയില്‍ പഠിക്കുന്നതും,  പൊതു ഖജനാവില്‍ നിന്നും ധനസഹായം (stipend) കൈപ്പറ്റിക്കൊണ്ടിരിക്കുന്നതും ആയ  കുട്ടികള്‍ 2,21,800 ആയിരുന്നു. ഇതു 2014-15-ലെ കണക്കാണ്. 2016-17 കാലഘട്ടത്തില്‍ ഈ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിച്ചപ്പോള്‍ അത് വെറും 26,394 ആയി കുറഞ്ഞു. ഏകദേശം രണ്ടു ലക്ഷത്തോളം കുട്ടികളുടെ പേരില്‍ വലിയ തുക പൊതുഖജനാവില്‍ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇതു ഒരു ചെറിയ സംസ്ഥാനത്തെ മാത്രം കാര്യമാണ്. മറ്റു സംസ്ഥാനങ്ങളിലെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. ബംഗ്ലാദേശില്‍ നിന്നും, മ്യാന്‍മാറില്‍നിന്നും  കുടിയേറി വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകളും പാര്‍പ്പിട സൗകര്യങ്ങളും ഒരുക്കികൊടുക്കുന്ന ഒരു വലിയ സംഘം ഇന്നും സജീവമായി ബംഗാളിലും, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആധാര്‍ നടപ്പാക്കിയതു മുതല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റു. ആധാറിനെ എതിര്‍ക്കുന്ന രണ്ടാമത്തെ കൂട്ടര്‍ ഇവരാണ്.

ചുവപ്പ്‌-ജിഹാദ്-കുടുംബവാഴ്ച അച്ചുതണ്ട് ആണ് മൂന്നാമത്തെ കൂട്ടര്‍. കമ്മ്യൂണിസ്റ്റ്കാര്‍ എന്നും സാമൂഹ്യവികസനത്തേക്കുറിച്ച് വികലമായ കാഴപ്പാട് വച്ചുപുലര്‍ത്തിയവര്‍ ആയിരുന്നു. ട്രാക്ടര്‍ വന്നാല്‍ വികസനം വരുമോ, കമ്പ്യൂട്ടര്‍ വന്നാല്‍ വികസനം വരുമോ എന്നു ചോദിക്കുന്ന ലാഘവത്തോടെ ഇതും കണ്ടാല്‍മതി. അരാജകത്വം നിലനില്‍ക്കണമെന്നും അതുവഴി പൊതുജനത്തെ കുരുക്കിലാക്കി കൂടെ നിര്‍ത്തണമെന്നും അല്ലാതെ വികസനത്തെ കുറിച്ചൊന്നും അവര്‍ ബോധവാന്മാരല്ല. പക്ഷെ, ആധാര്‍ പദ്ധതി വിജയകരമായാല്‍ അത് തോളിലേറ്റി നടക്കുന്നതും അവര്‍ തന്നെ ആയിരിക്കും. കമ്പ്യൂട്ടറിന്‍റെ കാര്യത്തില്‍ അത് നാം കണ്ടതാണല്ലോ. പക്ഷെ ഒരുകാര്യം ഇവിടെ ഓര്‍മിക്കാതിരിക്കാന്‍ കഴിയുന്നില്ല. 1980-കളില്‍ കമ്മ്യൂണിസ്റ്റ്‌കളുടെ പ്രധാന മുദ്രാവാക്യംതന്നെ ഇടനിലക്കാര്‍ സാമൂഹ്യവികസന ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നു എന്നതായിരുന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുവഴി ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞു എന്ന സത്യം പക്ഷെ ഇന്നവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ജിഹാദികളുടെ എതിര്‍പ്പിനെ അത്ര നിസ്സാരവല്‍കരിക്കാന്‍ പാടില്ല. 2020-ഓടുകൂടി കേരളത്തെയും, 2030-ഓടെ ഭാരതത്തെയും ഇസ്ലാമിക സ്റ്റേറ്റ് ആക്കാമെന്ന അവരുടെ സ്വപ്നം തകര്‍ക്കാന്‍ ആധാരിനു കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. വിധ്വംസഹ പ്രവര്‍ത്തനങ്ങള്‍ക്ക് (terrorist activities) ഹവാല വഴി ലഭിച്ചുകൊണ്ടിരുന്ന പണം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതുകൊണ്ട് ഒരു അളവ് വരെ നിയന്ത്രിക്കാനും കഴിഞ്ഞു. തീവ്രവാദികളുടെ യഥേഷ്ട സഞ്ചാരത്തിനും വിലക്കുകള്‍ ഉണ്ട്.

UPA സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് ആധാര്‍ എന്ന ആശയം ഉരുത്തിരിയുന്നത്‌. 1999-ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിനുശേഷം രൂപികരിച്ച റിവ്യൂ കമ്മിറ്റിയുടെ നിര്‍ദ്ദേശമായിരുന്നു സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നതിന്‍റെ ഉറവിടം. നിര്‍ദ്ദേശം അതിര്‍ത്തി സംസ്ഥാനങ്ങളിലെ  പൗരന്മാരെ ഉദ്ദേശിച്ചായിരുന്നെങ്കിലും, തുടര്‍ന്നുള്ള ചര്‍ച്ചകള്‍ UIDAI (Unique Identification Authority of India)-യുടെ രൂപീകരണത്തിലാണ് എത്തിയത്. 2009 ജൂണ്‍മാസം 28-ആം തിയതി Planning Commission പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം UIDAI സ്ഥാപിതമാകുകയും ശ്രി. നന്ദന്‍ നീലകനിയെ അതിന്‍റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. ആധാറിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ രണ്ടായിരുന്നു. ഒരാള്‍ക്ക്തന്നെ പലതരത്തിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉള്ളത് ആത്യന്തികമായി ഇല്ലാതാക്കുക, പരിമിതമായ ചെലവില്‍ on-line സാധ്യതകള്‍ ഉപയോഗിച്ച് ഭാരതത്തിന്‍റെ എല്ലായിടത്തുമുള്ള ജനങ്ങളുടെ സ്വത്വ നിര്‍ണയം (Verification of Identity) സുതാര്യമാക്കുക എന്നിവയായിരുന്നു അത്. 2010-ല്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനും, 2012-ല്‍ on-line പരിശോധനക്കുള്ള സംവിധാനങ്ങള്‍ ഒരുക്കാനും UIDAI-ക്ക് കഴിഞ്ഞു. 2017 നവംബര്‍ 30-ആം തിയതിവരെ 119 കോടി ജനങ്ങള്‍ക്ക്‌ ആധാര്‍ നമ്പറുകള്‍ കിട്ടിക്കഴിഞ്ഞു – അതായതു മൊത്തം ജനസംഖ്യയുടെ 87 ശതമാനത്തിനും. ഇതില്‍ത്തന്നെ 99 ശതമാനം 18-നും 60-നും ഇടയ്ക്കു പ്രായമുള്ളവരാണ്.

കോണ്‍ഗ്രെസ് പ്രധാനമായി ഉന്നയിക്കുന്ന ആരോപണം BJP പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ ആധാറിനെ എതിര്‍ത്തു എന്നുള്ളതാണ്. ആധാര്‍ എന്ന ആശയത്തിന് BJP ഒരിക്കലും എതിരല്ലായിരുന്നു – പക്ഷെ internet, അതിന്‍റെ ബാല്യദശയില്‍ നില്‍ക്കുന്ന കാലത്താണ് ഇങ്ങനെ ഒരാശയം വന്നത്. On-line സംവിധാനങ്ങള്‍ ഉപയോഗിച്ച് ആധാര്‍ നടപ്പിലാക്കുന്നതിന്‍റെ അനൗചിത്യത്തെ ആണ് അന്ന് BJP ചോദ്യം ചെയ്തത്. UPA സര്‍ക്കാര്‍ ആധാര്‍ നടപ്പിലാക്കിയത്‌ ഒരു Executive Order മുഖേനയാണ്. ആധാര്‍ സംവിധാനത്തെ പ്രബലമാക്കുന്നതിന് അനുകൂലമായ നിയമനിര്‍മാണത്തിന് അവര്‍ തയ്യാറായില്ല. 2016-ല്‍ NDA സര്‍ക്കാര്‍ ആണ് ആധാറിനു നിയമസാധുത ഉണ്ടാക്കി കൊടുത്തത്.

ശ്രി. നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്പോള്‍ UIDAI ഏകദേശം 4365 കോടി രൂപ ചെലവഴിച്ചിരുന്നു. ഒരു ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം അതിന്‍റെ അനന്തസാധ്യതകള്‍ മുന്‍കൂട്ടി കണ്ടു. പൊതുഖജനാവില്‍ നിന്നും മുടക്കിയ മുത`ല്‍  നഷ്ടപ്പെടുത്താതെ അത് വാഗ്ദാനം ചെയ്തേക്കാവുന്ന  സാധ്യതകള്‍ പൊതുജനത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. രാജ്യത്ത് ആകമാനം internet-ന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുകയും അതിന്‍റെ നേട്ടങ്ങള്‍ സാധാരണ പൗരനിലേക്കെത്തിക്കാനുള്ള സാഹചര്യങ്ങ`ള്‍ ഒരുക്കുകയും ചെയ്തു.

ഒരു ദേശസ്നേഹമുള്ള പൗരന്‍ മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ തത്വം ഇത്രയെ ഉള്ളു. രാജ്യത്ത് നിശ്ചയദാര്‍ഢ്യമുള്ള ഒരു പ്രധാനമന്ത്രിയും  സോദ്ദേശ്യമുള്ള ഒരു സര്‍ക്കാരും ഉള്ളപ്പോള്‍ പിന്നെന്തിനു കപടവാര്‍ത്തകളെ ഭയക്കണം? ജനുവരി 17-നു സുപ്രീംകോടതിയില്‍ ആധാറിനെ സംബന്ധിച്ച കേസ് വിചാരണക്ക് വരുന്നതിനുമുന്‍പ് ചില വിഭ്രാന്തികള്‍ സൃഷ്ടിക്കാന്‍ അല്‍പമനസ്സുകള്‍ ശ്രമിക്കും. അതിനു വശംവദരാകാതിരിക്കാന്‍  ശ്രമിക്കുക. പൊതുമുതല്‍ കട്ടുതിന്നുകയും, ചില അന്താരാഷ്ട്ര-വര്‍ഗിയ മാഫിയാകളുടെ കൈയില്‍നിന്നും ഹവാല വഴി പണം വാങ്ങി നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെയും  അഘണ്ടതയേയും ബലികഴിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ദേശദ്രോഹികളുടെ ദുഷ്പ്രചരണങ്ങളില്‍ അകപ്പെടാതിരിക്കുക.

ഇനി ഒരു കാര്യംകൂടി. ഈ ലേഖകന്‍ UIDAI-യിലെ ഉന്നതപദവിയിലുള്ള ഓഫീസര്‍മാരുമായി ആധാറിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കുക ഉണ്ടായി. ഒരുകാര്യം അവര്‍ ഉറപ്പു തന്നു. Verification of Identity എന്ന പ്രക്രിയ വളരെ ലളിതമാണ്. UIDAI-യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് ആധാര്‍ നമ്പറും, മറ്റു ചില വിശദാംശങ്ങളും മുഖ്യ സെര്‍വര്‍-ലേക്ക് കൈമാറാം. അങ്ങനെ ഒരു വ്യക്തിയുടെ വിശദാംശങ്ങള്‍ അതില്‍ ഉണ്ടെങ്കില്‍ “yes” എന്ന ഉത്തരം‍‍ കിട്ടും – ഇല്ലെങ്കിൽ “no” എന്ന ഉത്തരവും. അല്ലാതെ മറ്റൊരു വിവരവും ആധാര്‍ സെര്‍വറില്‍നിന്നും ശേഖരിക്കാന്‍ കഴിയില്ല.  ആധാറിനു എതിരായി വരുന്ന വാര്‍ത്തകള്‍ എല്ലാംതന്നെ അടിസ്ഥാനരഹിതമാണ്.

~അര്‍ജുന്‍, ഡല്‍ഹി

4 COMMENTS

  1. ആധാറിനെ കുറിച്ചു അടിച്ചിറക്കുന്ന അതിശയോക്തിപരമായ കള്ള പ്രചാരണങ്ങൾക്കുള്ള ആധികാരികവും വിശ്വസിനീയവുമായ ഒരു വിശദീകരണമാണ് നല്കിയത്.ഇത്തരം ലേഖനങ്ങൾ കുട്തൽ ജനങ്ങളിലേക്ക് എത്തണ്ടതാണ്.

  2. ആധാർ കാർഡിനെ കുറിച്ചുള്ള കുപ്രചാരണങ്ങൾക്കെതിരെ ഒരു തിരിച്ചടിയും, സാധാരണ ജങ്ങൾക്കു വസ്സ്തുതകൾ മനസിലാക്കാൻ ഉതകുന്നതുമാണ് ഈ ലേഖനം.

    It reveals the real benefits of Adhar Card. Good.

  3. ആധാർ സംബന്ധമായ ആശങ്കകളകറ്റാൻ ഉപകരിക്കുന്ന ലേഖനം ! വിശ്വസനീയവും ആധികാരികവുമായി വിവരിച്ചത്. തീർച്ചയായും ഇത് കൂടുതൽ ജനങ്ങളിലേക്കെത്തേണ്ടതാണ്.

  4. While linking Aadhar is necessary for getting many facilities why the authorities or even the Constitutional Authority (Election Commission Of India) is NOT thinking of linking the electoral ID cards with Aadhar cards?
    That is the best way to conduct Fair elections.
    Politicians will not agree; but the constitutional authorities should take over.

LEAVE A REPLY

Please enter your comment!
Please enter your name here