“പ്രവാചക നിന്ദ“ നീക്കം ചെയ്തില്ല, വിക്കിപീഡിയ നിരോധിച്ച് സർക്കാർ! ഖുർആൻ വാക്യങ്ങൾ എങ്ങനെ ‘നിന്ദ’ ആകുമെന്ന് വിക്കിപീഡിയ!!

0

ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന നിരവധി കണ്ടെന്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാനിൽ വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാക്കിസ്ഥാൻ സർക്കാർ. വിക്കിപീഡിയയിൽ ഇസ്ലാം നിന്ദ വെളിപ്പെടുത്തുന്ന ധാരാളം കണ്ടെന്റുകൾ ഉണ്ടെന്നും അവ നീക്കത്തെ ചെയ്യണമെന്നും പാക്കിസ്ഥാൻ ടെലെകോംമ്യൂണിസ്റാൻ അതോറിറ്റി നേരത്തെ തന്നെ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനെ തുടർന്ന് താക്കീതെന്ന നിലയിൽ വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഉള്ളടക്കം പിൻവലിക്കാത്ത സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചത്. വിക്കീപീഡിയ രാജ്യത്ത് നിരോധിച്ചകാര്യം പാക്കിസ്ഥാനിലെ പിടിഎ വക്താവ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.  

നിരോധിക്കുന്നതിന് മുമ്പ്  വിക്കിപീഡിയയുടെ വാദങ്ങൾ ഗവൺമെന്റിന് മുന്നിൽ അവതരിപ്പിക്കാനും തങ്ങൾ അവസരം നൽകിയിരുന്നെന്നും എന്നാൽ, വിവാദ ഉള്ളടക്കം നീക്കം ചെയ്യാനോ സ്വന്തം നിലപാട് അറിയിക്കാൻ അധികൃതർക്കു മുന്നിൽ ഹാജരാകാനോ വിക്കിപീഡിയ പ്രതിനിധികൾ തയാറായില്ലെന്നും പാകിസ്ഥാൻ സർക്കാർ അവകാശപ്പെട്ടു.

നിരോധനം തുടർന്നാൽ അത് പാക്കിസ്ഥാന്റെ അറിവിലേക്കും ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഉള്ള പ്രവേശനം എല്ലാവർക്കും നഷ്ടമാകുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ പറഞ്ഞു. അതേസമയം പാക്കിസ്ഥാനിൽ തന്നെയുള്ള വിദ്യാർത്ഥികളും, സ്വതന്ത്ര സംഭാഷണ പ്രചാരകരും ഈ നീക്കത്തെ ശക്തമായി എതിർക്കുകയായാണെന്ന് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റിലെ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം ചെലുത്താനുള്ള ഒരു സംഘടിത ശ്രമം നടക്കുന്നുണ്ട് എന്നും ഏത് വിയോജിപ്പിനെയും നിശ്ശബ്ദമാക്കുക എന്നതാണ് പാകിസ്ഥാൻ ഗവണ്മെന്റിന്റെ പ്രധാന ലക്ഷ്യം എന്നും ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഉസാമ ഖിൽജി പറഞ്ഞു. രൂക്ഷമായ ഭക്ഷ്യ ക്ഷാമം ഉൾപ്പെടയുള്ള പ്രതിസന്ധികളിൽ മറച്ചു വയ്ക്കാൻ മതം ഗവണ്മെന്റ് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. 

പാക്കിസ്ഥാനിൽ ടിക്ക്ടോക്ക്, ഫേസ്‌ബുക്ക്, യൂട്യൂബ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ മുമ്പ് നിരോധിച്ചിരുന്നു. 2010-ൽ പാക്കിസ്ഥാൻ യുട്യൂബ് നിരോധിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രങ്ങൾ വരയ്ക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് കാമ്പെയ്‌നുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2010-ൽ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here