അതേ, ട്രൂഡോ മോദിയെ വിളിച്ചത് വാക്‌സിന്‍ ആവശ്യപ്പെട്ട്

0

ലോക രാജ്യങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ മൈത്രിയുമായി നയതന്ത്ര തരംഗം സൃഷ്ടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുമ്പോള്‍ രാജ്യത്തെ ഇടത് -ജിഹാദി മാധ്യമങ്ങള്‍ ഇതിന്റെ വില ഇടിച്ചു കാണിക്കാന്‍ വൃഥാ പരിശ്രമിക്കുകയാണ്.

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയെ ടെലിഫോണില്‍ വിളിച്ചത് ഡെല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന് ഇടത് ജിഹാദി മാധ്യമങ്ങളും രാജ്യവിരുദ്ധത മുഖമുദ്രയാക്കിയ സോഷ്യല്‍ മീഡിയ ഹാന്ഡിലുകളും പ്രചരിപ്പിക്കുന്നു.

കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുടെ സമ്മര്‍ദ്ദത്തിലും വോട്ട് ബാങ്ക് പ്രീണനത്തിലും വഴങ്ങി ട്രൂഡോ ഡെല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തെ നേരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇന്ത്യയോടൊപ്പം കാനഡയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യയുടെ സഹായം ആവശ്യമായി വന്നതോടെയും ട്രൂഡോ നിലപാട് മാറ്റുകയായിരുന്നു.

സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകളിലൂടെ പ്രശ്‌നം തീര്‍ക്കാന്‍ മോദി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ ട്രൂഡോ പ്രശംസിച്ചതായും കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ എല്ലാ സംവിധാനങ്ങളും ഒരു്ക്കാമെന്ന് ഉറപ്പു നല്‍കുകുകയും ചെയ്തതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യം മോദിയുമായി സംസാരിച്ചുവെന്നും ഇന്ത്യ തങ്ങളുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും സൂചിപ്പിച്ചിട്ടുണ്ട്. വാര്‍ത്താക്കുറിപ്പിന്റെ ആമുഖം തന്നെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചുവെന്നായിരുന്നു.

വാര്‍ത്താക്കുറിപ്പിന്റെ അവസാനഭാഗത്ത് പല പ്രധാനകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്ന് പരാമര്‍ശിക്കുന്ന ഖണ്ഡികയില്‍ ഒടുവിലായാണ് അടുത്ത കാലത്ത് നടന്ന പ്രതിഷേധങ്ങളെ കുറിച്ച് ഒരു വാക്ക് മാത്രം സൂചിപ്പിക്കുന്നത്.

കോവിഡ് 19 വാക്‌സിന്‍ കാനഡയില്‍ ലഭ്യമല്ലാതിരിക്കുകയും ഇതര രാജ്യങ്ങള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി എത്തിക്കുകയും ചെയ്യുന്നതിനിടയിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ വിളി എത്തുന്നത്.

ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതിനാല്‍ ജസ്റ്റിന്‍ ട്രൂഡോയുമായി നല്ല സൗഹൃദത്തിലായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനു മുമ്പ് ട്രൂഡോ ഇന്ത്യയില്‍ എത്തിയപ്പോഴും സാദാരണ സൗഹൃദ രാജ്യങ്ങളിലെ നേതാക്കളെ സ്വീകരിക്കുന്ന ആവശേത്തലല്ല ഇദ്ദേഹത്തെ സ്വീകരിച്ചത് . ഹഗ് ഡിപ്ലോമസി എന്ന് പ്രശസ്തമായ മോദി ശൈലിയില്‍ ട്രൂഡോ സ്വീകരിക്കപ്പെടാതിരുന്നത് അന്ന് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയുരുന്നു.

കര്‍ഷക സമരത്തിനു പിന്നില്‍ ഖാലിസ്ഥാന്‍ വാദികള്‍ പ്രവര്‍ത്തിക്കുന്നതായി തെളിവുകള്‍ അടുത്തിടെ പുറത്തുവന്നതോടെ ട്രൂഡോ പ്രതിരോധത്തിലായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റയും യുഎസ് പോപ് ഗായിക റിഹാനയും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതും ഇതിനു പിന്നാലെ ഗ്രേറ്റയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാന്‍ രാജ്യാന്തര തലത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ടൂള്‍ കിറ്റ് ലിങ്ക്‌ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തത്. ഇത് ഈ വിഷയത്തിലെ ഖാലിസ്ഥാന്‍ ഭീകരരുടെ പങ്കിനെ വെളിച്ചത് കൊണ്ടുവരാന്‍ സഹായിച്ചിരുന്നു.

വിദേശ ശക്തികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെടുന്നതിനെതിരെ സര്‍ക്കാരും കലാ കായിക രംഗത്തെ പ്രമുഖരും സോഷ്യല്‍ മീഡിയയും ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് ഖാലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണ നല്‍കി വന്നിരുന്ന ട്രുഡോ കര്‍ഷക പ്രക്ഷേഭത്തെ പിന്തുണയ്ക്കുന്നതില്‍ നിന്നും പിന്നോക്കം പോയത്.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് വിളിക്കാനാവാതെ കാനഡയുടെ പ്രധാനമന്ത്രി ധര്‍മ്മ സങ്കടത്തിലായിരുന്നു. പിന്നീട്. തന്റെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നത്തില്‍ ഇടപെടാതെ നിര്‍വ്വാഹമില്ലാത്ത ഘട്ടമെത്തിയപ്പോള്‍ മോദിയെ വിളിക്കുകയും വാക്‌സിന്‍ തങ്ങള്‍ക്കും ആവശ്യമുണ്ടെന്ന് അറിയിക്കുകുയും ചെയ്യുകയായിരുന്നു.ഇതിനാണ് ട്രൂഡോ കഴിഞ്ഞ ദിവസം മോദിയെ വിളിച്ചതും ആവശ്യം അറിയച്ചതും.

വികസിത രാജ്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ വാക്‌സിന്‍ നിര്‍മിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നതായും വീഡിയോ സന്ദേശത്തിലും ട്രൂഡോ വ്യക്തമാക്കി.

ട്രൂഡോയുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലും വാക്‌സിന്‍ ലഭ്യമാക്കുന്നതാണ് പ്രാമുഖ്യത്തോടെ നല്‍കിയിരിക്കുന്നത്. അവാസന ഖണ്ഡികയില്‍ വിവിധ വിഷയങ്ങളെ കുറിച്ചും തങ്ങള്‍ സംഭാഷണം നടത്തിയെന്ന് പറയുന്ന ഭാഗത്ത് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് , ആഗോള വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം ആഗോള വ്യാപാരം വര്‍ദ്ധിപ്പിക്കല്‍.രാജ്യാന്തര ക്രമം അനുശാസിക്കുന്ന നിയമവ്യവസ്ഥയുടെ പ്രാധാന്യം. എന്നിവ ചര്‍ച്ച ചെയ്തതായും കാനഡയും ഇന്ത്യയും ജനാധിപത്യമൂല്യങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധരാണെന്നതും അടുത്തിടെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചും .വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആശയവിനിമയം നടത്തിയെന്നും വാര്‍ത്താക്കുറിപ്പില്‍ ട്രൂഡോയുടെ ഓഫീസ് പറയുന്നുണ്ട്.

അടുത്തിടെയുണ്ടായ പ്രതിഷേധക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന പരാമര്‍ശത്തെ വളച്ചൊടിച്ചാണ് ഇടതു-ജിഹാദി മാധ്യമങ്ങള്‍ ട്രൂഡോ വിളിച്ചത് കാര്‍ഷിക സമരത്തക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നത്.

ആഗോള വാക്‌സിന്‍ നിര്‍മാണത്തിന്റെ കടിഞ്ഞാണുള്ള ഇന്ത്യയുമായി ഉരസി അവര്‍ക്ക് അലോസരമുണ്ടാക്കുന്ന വിഷയത്തില്‍ ഇടപെട്ട് തങ്ങള്‍ക്ക് അടിയന്തരമായി ആവശ്യമുള്ള കോവിഡ് വാക്‌സിന്‍ കാനഡയുടെ പ്രധാനമന്ത്രി ഇല്ലാതാക്കില്ലെന്ന് കരുതാനുള്ള സാമാന്യ ബുദ്ധി നഷ്ടപ്പെട്ട മാധ്യമങ്ങളാണ് ഇത്തരത്തില്‍ നുണപ്രചാരണം നടത്തുന്നത്.

ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് വാര്‍ത്താ സമ്മേളനം നടത്തിയതും ട്രൂഡോ നേരിട്ട് വീഡിയോ സന്ദേശം നല്‍കിയതും പൊതുഇടത്തില്‍ ഉള്ളപ്പോഴാണ് തങ്ങളുടെ രാജ്യദ്രോഹ മനോഭാവത്തെ തുറന്നു കാട്ടി ഈ മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തി ആത്മനിര്‍വൃതി അടയുന്നത്. ഹിന്ദു ദിനപത്രവും ജമാ അത്തൈ ഇസ്ലാമിയുടെ ജിഹ്വയായ മാധ്യമത്തിലും മറ്റും ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പതിവു പോലെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ ഇവരുടെ നുണപ്രചാരണങ്ങളെ സോഷ്യല്‍ മീഡിയയിലും മറ്റും പൊളിച്ചടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here