നോട്ടു നിരോധനത്തിന്റെ ഒരു വർഷത്തിന് ശേഷമുള്ള ഒരു അവലോകനം

2
നോട്ടു നിരോധനത്തിന്റെ ഒരു വർഷത്തിന് ശേഷം രാജ്യം എന്ത് നേടി 
എന്ന് പരിശോധിക്കാം

വേൾഡ് എക്കണോമിക് ഫോറം പറയുന്നു ലോകത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന സർക്കാരിൽ ഇന്ത്യ മൂന്നാം സ്ഥാനത്തു എന്ന്.

ഇന്ത്യയുടെ സാമ്പത്തിക ഭദ്രത , 2014 ല്‍ 64 ശതമാനം ആയിരുന്നത് 2017ല്‍ 83 ഉം ശതമാനമായി എന്ന് പ്യൂ റിസേർച് . 88 % ജനങ്ങളും മോദിയെ പിന്തുണക്കുന്നു എന്നും പ്യൂ സർവേ റിപ്പോർട്ട് പറയുന്നു .

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ റാങ്കിങ്ങിൽ 142ൽ നിന്നും ചരിത്രപരമായ 100 എന്ന റെക്കോര്‍ഡ്‌ റാങ്കിങിലേക്കു ഇന്ത്യ അതിവേഗം എത്തിച്ചേർന്നു എന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്.

ഇന്ത്യയുടെ എക്കണോമി ശക്തമെന്നും അടുത്ത വർഷത്തോടെ ഏറ്റവും മികച്ച വളർച്ച കൈവരിക്കുമെന്നും അന്താരാഷ്ത്ര നാണയ നിധിയും വേൾഡ് ബാങ്കും മറ്റനവധി അന്താരാഷ്ട്ര ഏജൻസികളും.

ജിഡിപി പെർ ക്യാപിറ്റ അനുസരിച്ചുള്ള റാങ്കിങ്ങിൽ ഇന്ത്യ ഒരു സ്ഥാനം മുന്നോട്ടു കയറിയിരിക്കുന്നു എന്ന് IMF റിപ്പോർട്ട്.

നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയെ സാമ്പത്തികമായി ഉയർത്തുന്നു എന്ന് ഫോർബ്‌സ് റിപ്പോർട്ട്.

പെട്രോളിന്റെ വില കുറക്കുന്നതിന് പകരം പെട്രോളിൽ  നിന്നും  കേന്ദ്ര സർക്കാർ  അധികം എടുത്ത നികുതി  അടിസ്ഥാന സൗകര്യങ്ങൾ  വർദ്ധിപ്പാക്കാനാണ് ഉപയോഗിച്ചത്. റെയിൽവേയിയിലും  റോഡിലും ഉണ്ടായ പുരോഗതിയും കച്ചവടം ചെയ്യാനുള്ള എളുപ്പം വർധിപ്പിച്ചു. റോഡുണ്ടാക്കുന്നതിൽ പണം ചെലവാക്കുന്നത് കൊണ്ട് മറ്റൊരു പ്രയോജനം ഉണ്ട് .ഇത് ഒരുപാടു തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നു . അങ്ങനെ ജനത്തിന് വരുമാനം ഉണ്ടാവുകയും ചെലവാക്കാനുള്ള കഴിവ് ഉണ്ടാകുകയും ചെയ്യുന്നു.

നോട്ട് നിരോധനത്തിന്റെ ഉച്ചസ്ഥായിയിൽ: ഒരു ഡോളർ = 67.8 ഇന്ത്യൻ റുപ്പീ,
ഇന്ന് ഡോളർ – അന്നത്തേതിലും 4.5 ശതമാനം താഴെ – 64.82

സ്വർണ്ണ വില – അന്ന് Rs 28770/ 10 gram, 22 കാരറ്റ്
ഇന്ന് 4.8 ശതമാനം താഴെ – 27400/ 10 gram 22 കാരറ്റ്.

നിഫ്ടി -2015  : 8500 ,
നിഫ്ടി – 2017 : 10300

സെൻസെക്സ് – 2015 : 26298,
സെൻസെക്സ് _ 2017 : 33731

ഇത്  50 000  വും കടന്നു  100000  എത്തും എന്നാണ്  സാമ്പത്തിക വിദഗ്ധന്മാർ പ്രതീക്ഷിക്കുന്നത്

Moodi ‘s  എന്ന  അന്താരാഷ്ട്ര ഏജൻസി  ഭാരത്തിന്റെ  സോവറിൻ റേറ്റിംഗ്  Baa3 യിൽ നിന്ന്    Baa2 ആയി ഉയർത്തി.

ലോക ബാങ്കും മറ്റു ലോകത്തിലെ എല്ലാ സാമ്പത്തിക ഏജൻസികളും ഭാരതം 2020 ആകുമ്പോൾ 8 % സാമ്പത്തിക വളർച്ച നേടുമെന്നാണ് കണക്കു കൂട്ടുന്നത് .

2017 ലെ കണക്കു പ്രകാരം കേരളത്തിൽ റിയൽ എസ്റ്റേറ്റ് റെജിട്രേഷന്റെ എണ്ണം കുറയുകയും , രെജിസ്ട്രേഷനിൽ നിന്നുള്ള വരുമാനം കൂടുകയും ചെയ്തു .

നിരോധനത്തിന് ശേഷം ജിഡിപി വളർച്ചയിൽ കുറവ് ഉണ്ടായി, പക്ഷെ അത് പ്രതീഷിച്ചിരുന്ന കുറവ് തന്നെയായിരുന്നു. നമുക്ക് ബലം കുറഞ്ഞ പാഴയ അടിസ്ഥാനം മാറ്റി ബലമുള്ള അടിസ്ഥാനത്തോട് കൂടിയ പുതിയ വീട് വയ്ക്കണമെങ്കിൽ പഴയ വീട് പൊളിച്ചു കളഞ്ഞേ തീരു . അപ്പോൾ പഴയ അടിസ്ഥാനം പൊളിച്ചു പുതിയ വീട് വെയ്ക്കുന്നത് വരെ നമ്മൾ കുറച്ചു ദിവസം ബുദ്ധിമുട്ടുകൾ അനുഭവിച്ചെ മതിയാവൂ. പക്ഷെ ലോകത്തിലെ എല്ലാ സാമ്പത്തിക ഏജൻസികളും പ്രവചിക്കുന്നത് പോലെ ഭാരതത്തിന്റെ സാമ്പത്തിക വളർച്ച പുരോഗതിയുടെ പാതയിലാണ് എന്നാണ് .

2010 ഇൽ UPA കാലത്തു 10 % സാമ്പത്തിക വളർച്ചയുണ്ടായിരുന്നു എന്ന് പറഞ്ഞവർ 2014 ഇൽ (മൻമോഹന്റെ കയ്യിൽ നിന്നും മോഡി ഭരണം ഏൽക്കുമ്പോൾ ) ജിഡിപി 6 .54 ആണ് എന്നത് വിസ്മരിക്കുന്നു . മോഡി വന്നതിനു ശേഷം ജിഡിപി എന്നും ഉയർച്ചയുടെ പാതയിൽ തന്നെയായിരുന്നു . 2017 ആദ്യ പാദം ജിഡിപി കുറഞ്ഞത് നോട്ടു നിരോധനം , GST മുതലായ പരിഷ്‌കാരങ്ങൾ കാരണം ആണ് .

നോട്ടു നിരോധനത്തിന്റെ അനന്തര ഫലങ്ങളെപ്പറ്റി ലോകത്തിലെ പ്രമുഖ
സാമ്പത്തിക വിദഗ്ധർ  പറഞ്ഞത്.

SBI മുൻ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ  പറഞ്ഞത്
**********************************************************************
നോട്ടു നിരോധനത്തിന് ശേഷം നികുതി നടക്കുന്നവരുടെ എണ്ണം ഇരട്ടിയായി , ഇതിൽ നിന്ന് ധാരാളം അധിക വരുമാനം സർക്കാരിന് കിട്ടും. അതിന്റെ അർഥം കള്ളപ്പണം കൈയിൽ വച്ചിരുന്നവർ (മുൻപ് നികുതി അടക്കാതിരുന്നവർ ) ഇപ്പോൾ നികുതി അടക്കാൻ തീരുമാനിച്ചു
എന്നാണ് . അത്രയും പേരുടെ കള്ളപ്പണം പുറത്തു കൊണ്ട് വന്നു എന്നാണ് അതിന്റെ അർത്ഥം . 99% പണം തിരിച്ചു വന്നു എങ്കിലും ഇതിൽ 4 ലക്ഷം കൊടിയെങ്കിലും
കള്ളപ്പണമാണ്. ഇപ്പോൾ പണം ബാങ്കിൽ തിരിച്ചു വന്നത് കൊണ്ട് , ഇതിൽ കള്ളപ്പണം ഏത് നല്ലപണം ഏതു എന്ന് IT സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടു പിടിയ്ക്കാൻ കഴിയും. ആ അക്കൗണ്ടുകൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാനും പണം തിരിച്ചു പിടിക്കാനും കഴിയും. നോട്ടു നിരോധനം കാരണം താത്കാലികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നത് സത്യമാണ്. പക്ഷെ സമൂലമായ മാറ്റങ്ങളൊന്നും തന്നെ താത്കാലികമായ ബുദ്ധിമുട്ടുകൾ സഹിക്കതെ നേടിയെടുക്കാൻ കഴിയില്ല. ക്യാൻസർ മാറണമെങ്കിൽ കീമോ തൊറാപ്പി ചെയ്യേണ്ടി വരും കീമോ ചെയ്യുമ്പോളുള്ള താത്കാലികമായ ബുദ്ധിമുട്ടുകൾ സഹിച്ചേ മതിയാവു. പക്ഷെ ഈ താത്കാലികമായ ബുദ്ധിമുട്ടുകൾ സഹിച്ചാൽ ഭാവിയിൽ വലിയ പ്രയോജനങ്ങൾ ഉണ്ടാവും നോട്ടു നിരോധനം താത്കാലിക ബുദ്ധി മുട്ടുണ്ടാക്കിയ , ഭാവിയിൽ വലിയ പ്രയോജനങ്ങൾ ഉണ്ടാക്കുന്ന അടിസ്ഥാനപരമായ (Structural reform ) ആയ ഒരു മാറ്റമാണ് .

സ്വിസ് ബാങ്കിൽ പണം ഇടുന്ന കാര്യത്തിൽ ഇന്ത്യ 61 ആം സ്‌ഥാനത്തു ആയിരുന്നു ഇപ്പോൾ അത് 88 ആം സ്ഥാനത്തു ആയി . പണം ഇട്ടിരിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ 2018 ഇൽ തരാം എന്ന് സ്വിസ്സ് അധികൃതർ സമ്മതിച്ചിട്ടുണ്ട്.

പ്രസംഗത്തിന്റെ  വീഡിയോ ലിങ്ക്

http://indiatoday.intoday.in/video/arundhati-bhattacharya-sbi-demonetisation-narendra-modi-loan-defaulters-corruption/1/1076317.html

സാമ്പത്തീക ശാസ്ത്രജ്ഞ Dr.ഷമിക രവി പറഞ്ഞത്.
***************************************************************
“ഇന്ത്യൻ സമ്പദ്ഘടന അടിസ്ഥാനപരമായി നല്ല നിലയിലാണ്. ഇന്ത്യ പോലുള്ള സങ്കീർണമായ ഒരു വിപണിയിൽ GST നടപ്പാക്കുന്നത് എളുപ്പമല്ല. നോട്ട് നിരോധനം ഒരു ശുദ്ധീകരണ പ്രക്രിയയുടെ തുടക്കം മാത്രമാണ്. നികുതിപരിഷ്ക്കരണം, ബിനാമി ഇടപാട് തടയൽ അങ്ങനെയുള്ള പരിഷ്‌ക്കാരങ്ങൾ കൂടി നടപ്പാക്കുമ്പോഴാണ് ശരിക്കുള്ള ഫലം അനുഭവപ്പെടുക. ഇപ്പോൾ തന്നെ പണമിടപാടുകൾ വൈറ്റ് ആയി മാറിയിട്ടുണ്ട്. ഇത് നോട്ട് അസാധുവാക്കലിന്റെ വിജയത്തെ സൂചിപ്പിക്കുന്നു “.

ആദ്യമേ പറയട്ടെ, നോട്ട് നിരോധനം മാത്രമായി ചർച്ച ചെയ്യാൻ പറ്റില്ല. അതിനോടൊപ്പം GST, ബിനാമി ബിൽ, റിയൽ എസ്റ്റേറ്റ് നിയമം, ആധാർ നിര്ബന്ധമാക്കൽ, ഇതെല്ലാം ഒന്നിച്ചു ചേർത്ത് വെക്കുമ്പോഴേ യഥാർത്ഥ നേട്ടം മനസിലാകൂ. നോട്ട് നിരോധനം മുതൽ ഇന്നുവരെ പുറത്തുവന്ന കണക്കുകൾ നോക്കാം :-
ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ചു പുതിയതായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 26.6% വർധിച്ചു. അതായത് 2015-16 ൽ പുതിയ നികുതിദായകരുടെ എണ്ണം 66.53 ലക്ഷമായിരുന്നു എങ്കിൽ ഇപ്പോൾ പുതിയതായി നികുതിയടക്കാൻ തുടങ്ങിയത് 84.21 ലക്ഷംപേർ. കയ്യിലിരുന്ന കള്ളപ്പണം നിവർത്തിയില്ലാതെ ബാങ്കുകളിൽ നിക്ഷേപിച്ചതിന്റെ ഫലമാണിത്. ഡയറക്റ്റ് ടാക്‌സ് വരുമാനം 19% വർധിച്ചു. ഒരു കോടി രൂപയ്ക്കു മുകളിലുള്ള 14000 വസ്തു ഇടപാടുകൾ നടത്തിയവർ ഇതുവരെ ആദായ നികുതി അടക്കാത്തവരാണെന്നു കണ്ടെത്തി. 99% നിരോധിച്ച നോട്ടുകൾ തിരികെയെത്തിയെങ്കിലും 17.73 ലക്ഷത്തോളം അക്കൗണ്ട് ഉടമകളുടെ വരുമാനവും നിക്ഷേപിച്ച തുകയുമായി പൊരുത്തപ്പെടുന്നില്ല. രണ്ട് ലക്ഷം രൂപയ്ക്കു മുകളിൽ പൈസ അടച്ചിരിക്കുന്നത് ഒരു കോടി ബാങ്ക് അക്കൗണ്ടുകളിലാണ്. ഇതിൽ നല്ലൊരു ശതമാനവും ഫേക്ക് അക്കൗണ്ടുകളാണ്. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ആകുമ്പോൾ എത്രായിരം കോടിരൂപയുടെ കള്ളപ്പണം ഉണ്ടാകുമെന്നറിയാം.
രണ്ടേകാൽ ലക്ഷത്തോളം കടലാസ് കമ്പനികളുടെ രെജിസ്ട്രേഷൻ റദ്ദാക്കി. ഈ വിഭാഗത്തിൽപെട്ട കമ്പനികളുടെ അക്കൗണ്ട് പരിശോധനയിൽ 35000 കടലാസുകമ്പനികൾ നിക്ഷേപിച്ചത് ഏകദേശം 17000 കോടി രൂപയാണെന്നു കണ്ടെത്തി. പരിശോധനയുടെ പകുതിപോലും പൂർത്തിയായിട്ടില്ല. നോട്ട്നിരോധനം പ്രഖ്യാപിച്ചു ഒരുമാസത്തിനകം ഇൻകം ടാക്‌സ് റെയ്ഡിലൂടെ പിടിച്ചെടുത്തത് 3200 കോടി രൂപയാണ്. കള്ളപ്പണം നികുതിയടച്ചു നിയമവിധേയമാക്കാനുള്ള പദ്ധതിപ്രകാരം 2016 ൽ 64276 കോടി രൂപയുടെ കള്ളപ്പണം നികുതിയടച്ചു നിയമവിധേയമാക്കിയപ്പോൾ സർക്കാർ ഖജനാവിന് ലഭിച്ചത് ഏകദേശം 30000 കോടി രൂപ. 2017 ലെ ആദ്യ രണ്ടുമാസത്തേക്കണക്കുകൾ പ്രകാരം 4000 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നു.  മേല്പറഞ്ഞ കണക്കുളുടെ പരിശോധന ഏറെക്കുറെ പൂർണമാകാൻ മാർച്ച്‌ 2018 എങ്കിലുമാകും. സേവനങ്ങൾക്ക് ആധാറും അക്കൗണ്ടുമായി ബന്ധിപ്പിച്ചപ്പോൾ ഇല്ലാതായത് 3.5 കോടി വ്യാജ LPG കണക്ഷനുകളും 1.6 കോടി വ്യാജ റേഷൻ കാർഡുകളും. ഇതിലൂടെ രാജ്യത്തിന്‌ ലാഭം ഏതാണ്ട് 50000 കോടി രൂപ.

“അനധികൃത പണം ഏതാണ്ട് പൂർണമായും ബാങ്കിംഗ് സംവിധാനത്തിലേക്കെത്തി. നിക്ഷേപം വർധിച്ചു, വായ്‌പ്പാ പലിശ നിരക്ക് കുറഞ്ഞു. ഇത് സാധാരണക്കാരെ കൊള്ളപലിശക്കാരിൽ നിന്ന് രക്ഷിക്കും. digital ഇടപാടുകളിൽ വൻ വർധനവുണ്ടായി”.

2016ൽ 87 കോടിയായിരുന്നു ഡിജിറ്റൽ ഇടപാടുകൾ ഇപ്പോൾ അത് 138 കോടിയായി ഉയർന്നു.
നോട്ട് നിരോധനത്തിന്റെയും, GST യുടെയും,മറ്റ് സാമ്പത്തീക പരിഷ്ക്കരണങ്ങളുടെയും ഗുണഫലങ്ങൾ കിട്ടാൻ കുറച്ചു സമയം വേണ്ടിവരും.

നോട്ട് നിരോധനത്തിന്റെ തുടർച്ചയാണ് GST, ബിനാമി നിയന്ത്രണ ബിൽ, എല്ലാ ഇടപാടുകളും ആധാറുമായി ബന്ധിപ്പിക്കൽ തുടങ്ങിയവ.

CFA ഇന്സ്ടിട്യൂട്ടിൽ പറഞ്ഞത്
***************************************

https://www.youtube.com/watch?v=gVXkymN73uA

CISCO എസ്ക്യൂട്ടീവ് ചെയർമാൻ ജോൺ ചേമ്പേഴ്‌സ് പറഞ്ഞത്
*************************************************************************************
https://www.ndtv.com/video/news/reality-check/pm-modi-one-of-the-top-3-leaders-i-ve-ever-met-cisco-boss-to-ndtv-464419

IMF മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലെഗാർഡ് പറഞ്ഞത്
****************************************************************************

കൊടക് മ്യൂച്ചൽ ഫണ്ട് മാനേജിങ് ഡയറക്ടർ നിലേഷ് ഷാ പറഞ്ഞത്
********************************************************************************************

 

2 COMMENTS

  1. നോട്ട് നിരോധനം പരാജയമാണെന്ന് എകണോമിക്സിന് നോബൽ സമ്മാനം കിട്ടിയ അമർത്യ സെന്നും, ധനകാര്യ വിദഗ്ദ്ധരായ മൻമോഹൻ സിംഗും രഘുറാം രാജനുമൊക്കെ പറഞ്ഞല്ലോ. അതിലും വലിയ വിദഗ്‌ധയാണോ ഷമിക രവിയും അരുന്ധതി ഭട്ടാചാര്യയും ഒക്കെ?

LEAVE A REPLY

Please enter your comment!
Please enter your name here