ചാണ്ടി ഉമ്മന്റെ അവകാശ വാദങ്ങൾ പൊളിയുന്നു, ഉമ്മൻ ചാണ്ടിയെ രക്ഷിക്കണം…പിണറായിക്ക് നിവേദനം അയച്ച് സഹോദരൻ!!!

0

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന മകൻ ചാണ്ടി ഉമ്മന്റെയും കുടുംമ്പത്തിന്റെയും വാദത്തെ തള്ളിക്കളഞ്ഞു സഹോദരൻ അലക്‌സ് വി. ചാണ്ടി അടക്കമുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ അടുത്ത ബന്ധുക്കൾ പോലും ആശങ്കയിലാണെന്ന് വ്യക്തമാകുകയാണ്. കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളെ തള്ളിക്കളഞ്ഞ് ഉമ്മൻ ചാണ്ടിയുടെ കുടുംബം ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം തനിക്ക് നല്ല ചികിൽസ കിട്ടുന്നുവെന്ന് ഉമ്മൻ ചാണ്ടി പറയുന്ന വീഡിയോയും എത്തിയിരുന്നു. എന്നാൽ ആ വീഡിയോയിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പരുങ്ങലിലായിരുന്നു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീട്ടുകാർ ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോഴാണ് പാർട്ടിക്കാർ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയത്. ഭാര്യയുടെയും മകന്റെയും വിശ്വാസപ്രമാണങ്ങൾ കാരണമാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകാതിരിക്കുന്നത് എന്ന ആരോപണം പ്രചരിച്ചിരുന്നു. ഇതിനു ശേഷം തുടർചികിത്സക്കായി ജർമനിയിലേക്ക് പോയ ഉമ്മൻചാണ്ടിക്ക് നാട്ടിൽ തിരിച്ചെത്തിയിട്ടും വീട്ടുകാർ ചികിത്സ നിഷേധിക്കുന്നുവെന്നാണ് നിവേദനത്തിൽ സഹോദരൻ അടക്കമുള്ളവർ ആരോപിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും, മുൻ മുഖ്യമന്ത്രി എന്ന നിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹോദരൻ അലക്‌സ് വി. ചാണ്ടി അടക്കമുള്ള 42 പേർ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണാ ജോർജ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർക്കും നൽകി. ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും വിദഗ്ധ ഡോക്ടറെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നാണ് ആവശ്യം. സഹോദരൻ അടക്കമുള്ളവരുടെ നിവേദനത്തിലെ വികാരം തന്നെയാണ് ഓരോ കേരളീയനുമുള്ളത്. അതുകൊണ്ട് തന്നെ സർക്കാർ വിഷയത്തിൽ ഉടൻ ഇടപെടുമെന്നാണ് വിലയിരുത്തൽ.

ജർമനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടർച്ചികിത്സ നൽകുന്നത്. 2015ൽ ആരംഭിച്ച അർബുദ ബാധ ക്രമാതീതമായി വഷളായി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ അടുത്ത ബന്ധുക്കൾ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here