ബിജെപി-മുന്നേറ്റത്തിന്റെ കൊടുങ്കാറ്റ് കേരളത്തിൽ – 2021

കേരള രാഷ്ട്രീയം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുൻപുണ്ടായിരുന്ന രാഷ്ട്രീയാന്തരീക്ഷമല്ല ഇപ്പോള്‍ ഉള്ളത്. കടുത്ത ന്യൂനപക്ഷപ്രീണനത്തിലൂടെ ഇസ്ലാമികവൽക്കരണത്തെയും ഭീകരവാദത്തെയും താലോലിക്കുന്ന ഭരണകക്ഷിയായ എല്‍ഡിഎഫാകട്ടെ കള്ളക്കടത്തു, മയക്കുമരുന്നുവാണിഭം തുടങ്ങിയ ആരോപണങ്ങളുടെ നിലയില്ലാക്കയത്തിലാണ്ടു കിടക്കുകയാണ്. മറുവശത്ത്, സ്വാർത്ഥതാൽപ്പര്യങ്ങളും അനൈക്യവും എല്ലാനിലകളിലുമുള്ള നേതൃത്വമില്ലായ്മയും ദുർബലപ്പെടുത്തിയ യുഡിഎഫ്. ഈ സാഹചര്യത്തിലാണ് ഇടതു-വലതു മുന്നണികളെ താലോലിച്ച് മതിയായ കേരളജനത ബിജെപിയേയും അത് നേതൃത്വം നല്‍കുന്ന എന്‍ഡിഎ എന്ന മുന്നണിയേയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

2014 ല്‍ പത്തുശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന എന്‍ഡിഎയ്ക്ക്, 2019 ലോക്‌സഭാതിരഞ്ഞെടുപ്പിലതു പതിനഞ്ച്‌ ശതമാനത്തിലേറെയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ശബരിമലയിൽ കൈക്കൊണ്ട നിലപാടുകളിലൂടെ എൽഡിഎഫിന്റെ ഹിന്ദുവിരുദ്ധത വെറുമൊരു ആരോപണമല്ലെന്ന് വിശ്വാസിസമൂഹം തിരിച്ചറിഞ്ഞതിന്റെ ആദ്യപ്രതിഫലനം ആയിരുന്നു ഇത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഇരുപത് ശതമാനത്തിലേറെയാകുമെന്നാണ് ബിജെപിയും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.

എന്നാൽ,  വോട്ടുവിഹിതം വര്‍ദ്ധിച്ചെങ്കിലും വിജയം ഉറപ്പിച്ചിരുന്ന സീറ്റുകളില്‍ അവസാനവട്ടം ഉണ്ടായ ചില അടിയൊഴുക്കുകളും ക്രോസ് വോട്ടിംഗും വഞ്ചനയിലൂടെ നേട്ടംകൊയ്യുന്ന യുഡിഎഫിന് ഗുണം ചെയ്തു. എന്നിരിക്കിലും, പത്തനംതിട്ട, ആറ്റിങ്ങൽ, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. ശക്തമായ വ്യക്തിപ്രഭാവമുള്ള സ്ഥാനാര്‍ത്ഥികളും നിര്‍ണായകഘടകമായി.

ഇതരമത/സമുദായങ്ങൾക്ക്‌ മുൻതൂക്കമുള്ള ഗോവയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിക്ക് എന്താണ് കേരളത്തിലെ പ്രത്യേക സമുദായീകസാഹചര്യം ഒരുക്കുന്ന വെല്ലുവിളികളെന്നൊന്നു നോക്കാം.

കേരളത്തിലെ ഹൈന്ദവജനതയുടെ നല്ലൊരുശതമാനം ഇപ്പൊഴും ഇരുമുന്നണികളുടെയും വ്യാജപ്രചരണം വിശ്വസിച്ചു വ്യാജമതേതരത്വവും വിഴുങ്ങി ബിജെപിയോട് അകലം പാലിക്കുന്നു. ഹൈന്ദവതയില്ലാതെ, സ്വവിശ്വാസങ്ങൾക്കു അടിത്തറയില്ലാതെ ദിശാബോധം നഷ്ടപ്പെട്ട് ഉഴറുകയാണിവർ. ഇതൊന്നും, എൻഎസ്എസ്(NSS), എസ്എൻഡിപി (SNDP) തുടങ്ങിയ ഹിന്ദു സംഘടനകളുടെ സ്വയം അവരോധിക്കപ്പെട്ട രാജാക്കന്മാർക്ക് മനസ്സിലാവില്ല. മതേതരത്വം ഹിന്ദുഭൂരിപക്ഷത്തിന്റെ ഔദാര്യമാണെന്നും, എന്ന് ഈ സന്തുലിതാവസ്ഥ മാറുന്നുവോ അന്ന് കേരളവും മറ്റൊരു കാശ്മീരായിമാറുമെന്നും അവിടെയുള്ള ഇസ്ലാമിതരമതങ്ങൾ കാശ്മീരിപണ്ഡിറ്റുകളെ പോലെ സർവസ്വവും വെടിഞ്ഞു പാലായനം ചെയ്യേണ്ടിവരുമെന്നുമുള്ള യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ തിരിച്ചറിയുന്നില്ല. കേരളത്തിലെ മതേതരത്വം പച്ചയായ ന്യൂനപക്ഷമതപ്രീണനവും ന്യൂനപക്ഷമതവര്‍ഗീയതയുമാണ്. ഈ രാഷ്ട്രീയസമവാക്യത്തിനാണ് മാറ്റം വരുത്തേണ്ടത്.

ജനസംഖ്യാപരമായൊരു വിശകലനം:

എന്താണ് കേരളത്തിന്റെ യഥാർത്ഥ ഡെമോഗ്രഫിക്കൽ  (ജനസംഖ്യാപരമായ) പ്രത്യേകത? മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി ഹിന്ദു സമൂഹത്തിന്റെ അനുപാതം 50-ൽ താഴെയാണ്. കഴിഞ്ഞ സെൻസസ് പ്രകാരം 55% ആണെങ്കിലും, ഇപ്പോൾ അത് ഏതാണ്ട് 46% – 48% മാത്രമേയുള്ളു. മികച്ച അനുമാനമായി 48% കണക്കിലെടുക്കാം. സംസ്ഥാനത്തെ 48% ഹിന്ദു വോട്ടര്‍മാരില്‍ നാലിൽ ഒന്ന്, 12% വോട്ടുകൾ ബിജെപിക്ക് വ്യക്തമായി കിട്ടുന്നുണ്ട്, നിരന്തരമായി! ബാക്കിയുള്ള 36% ത്തെ മൂന്നായി വിഭജിച്ചാൽ 12% വീതം ഓരോ യുഡിഫ്, എൽഡിഎഫ് വോട്ടുബാങ്കുകളാണെന്നു കരുതാം. ശേഷം 12% ഒരു ഫ്‌ളോട്ടിങ്/കൺഫ്യുസ്ഡ് വോട്ട്ബാങ്ക് ആണ്. സാമ്പത്തികമായും മീഡിയകളിലും ആധിപത്യം നിലനിറുത്തുന്ന മറ്റുമതലോബികളും, വോട്ടിനു വേണ്ടി അവരുടെ മൂടുതാങ്ങുന്ന ഇടതു വലതു മുന്നണികളും – ഹൈന്ദവത, ഹൈന്ദവ സംസ്കാരം എന്നത് നികൃഷ്ടമാണെന്നു ഒരു ഇമേജ് ഉണ്ടാക്കിവെച്ചിട്ടുണ്ട്. മേല്പറഞ്ഞ 36% ഹിന്ദുക്കൾ തങ്ങളുടെ അപകർഷതാബോധം മറയ്ക്കാനായി ഇത്തരം ലോബികളുടെ കൂടെ ചേർന്ന് സ്വസംസ്കാരത്തെ തള്ളിപ്പറഞ്ഞു സ്വയം അപഹാസ്യരായി സ്വ-ഉന്മൂലനത്തിന്റെ പാതയിലാണ്. ഈ വികാരം തന്നെയാണ് കപട നവോത്ഥാനത്തിന്റെ വലയില്‍പ്പെട്ട ഹിന്ദുയുവാക്കളെ ബീഫ് കഴിച്ചിട്ട് ഗോമാതാഫ്രൈ എന്ന് പോസ്റ്റ്ഇടാനും, അയ്യപ്പനെയും ദേവതകളെയും വികൃതമായി ചിത്രീകരിക്കാനും പ്രേരിപ്പിക്കുന്നത്.

നിയമസഭാ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബിജെപി അറിയാന്‍:

  1. ഡെമോഗ്രഫിക്കലി ബിജെപി-അനുകൂല ജനസംഖ്യ ഉള്ള മണ്ഡലങ്ങൾ പഞ്ചായത്തുതലത്തിൽ അപഗ്രഥിക്കുക. ഇതിന്, ശക്തമായ ഒരു ഡാറ്റാഅനാലിസിസ് (സ്ഥിതിവിവരക്കണക്കു അപഗ്രഥനം) തന്നെ വേണ്ടിവരും. പല പഞ്ചായത്തുകൾ ബിജെപി ഭരിക്കുന്നത് അവിടെ ബിജെപി അനുകൂല ഹിന്ദുഭൂരിപക്ഷം ഉള്ളത് കൊണ്ടാണ്. എന്നാൽ നിയമസഭാമണ്ഡലങ്ങൾ കണക്കാക്കുമ്പോൾ മറ്റനേകം പഞ്ചായത്തുകൾ ചേർന്ന് ഈ മുൻ‌തൂക്കം നിർവീര്യമാക്കപ്പെടുന്നു (ഇത് തന്നെയാണ് പാലക്കാടും തിരുവനന്തപുരത്തും സംഭവിക്കുന്നത്). ഇത്തരം സാധ്യതയുള്ള നിയമസഭാമണ്ഡലങ്ങൾ കണ്ടുപിടിച്ചാൽ, അവിടം കേന്ദ്രീകരിച്ചു ഇനിയുള്ള വർഷങ്ങൾ ശക്തമായി പ്രവർത്തിക്കുക! സാധ്യത കുറഞ്ഞ മറ്റ് മണ്ഡലങ്ങളിൽ പ്രവർത്തനം നിറുത്തുകയും അരുത്‌.
  2. ഇത്തരം സാധ്യത (potential) ഉള്ള മണ്ഡലങ്ങളിൽ വേരുകളുള്ള, വ്യക്തിപ്രഭാവമേറിയ നേതാക്കൾ വേണം പ്രവർത്തിക്കാൻ, നില്ക്കാൻ. കഴിവുള്ള ധാരാളം ചെറുപ്പക്കാർ ഉണ്ട്‌ ബിജെപിയിൽ. ഇനിയുള്ള കാലം അവരുടേതുംകൂടെയാകണം. മേല്പറഞ്ഞതരം മണ്ഡലങ്ങളിൽ സ്ഥിരം നേതാക്കളെ വെച്ച് ശക്തമായി മുന്നോട്ടുപോകണം. ഇത്തരം നേതാക്കൾ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിച്ച് കരുത്താര്‍ജ്ജിക്കണം. ഇത്തരം നേതാക്കൾ സ്ഥലപ്പേര് ചേർത്ത് അറിയപ്പെടുന്ന നിലയിൽ വളരണം, അങ്ങനെ അവരാ ആ മണ്ഡലത്തിന്റെ മുഖം ആയിമാറണം. വേരുകൾ ഉണ്ടാവുന്നതും ഉണ്ടാക്കുന്നതും വളരെ പ്രധാനമാണ്!
  3. ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളമാകും എന്ന തത്വം ആണ് നാം ബംഗാളിൽ കണ്ടത്. സിപിഎം ചീഞ്ഞു തൃണമൂൽ വന്നു. ഇപ്പോൾ സിപിഎമ്മും തൃണമൂലും ചീഞ്ഞു ബിജെപി-ക്കു വളമാകുന്നു.  ചിലമണ്ഡലങ്ങളിലെങ്കിലും അധികാരം കിട്ടിക്കഴിയുമ്പോൾ, കരുത്തരാകുമ്പോൾ, ആ മണ്ഡലത്തിലെ മറ്റു പാർട്ടികൾ/അവയിലെ ഹിന്ദു വോട്ടുകൾ ബിജെപിക്കു വളമാകും.
  4. Address the right generation: യുഡിഫിനും എൽഡിഎഫിനും 60 വർഷത്തെ വേരുകൾ ഉണ്ട്‌ കേരളത്തിൽ. മുതിർന്ന ഏതാനും തലമുറകൾ ഇവർക്ക് വോട്ട് ചെയ്യാൻ Neuro Linguistically programmed ആണ്. പുതുതലമുറയിലെ ഹിന്ദുയുവാക്കളിലൂടെ പാര്‍ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കണം. വികാസം പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുത്. അനുഭാവികളുടെയും പാർശ്വസമയ പ്രവർത്തകരുടെയും എണ്ണം കൂട്ടാൻ ലോക്കൽ ഘടകങ്ങൾ ശ്രമിക്കണം.
  5. ദളിത/പിന്നോക്ക സംഘടനകൾ വളരെ പ്രധാനം ആണ്. മുതിർന്ന നേതാക്കൾ അവർക്കു വേണ്ട പ്രാധാന്യം കൊടുത്തു എൻഡിഎ യിലൂടെ വിശാലഹിന്ദുസഖ്യം വളർത്താൻ ശ്രദ്ധകേന്ദ്രീകരിക്കണം. ദളിത/പിന്നോക്ക സംഘടനകളുടെ അംഗബലം (Manpower) മുന്നണിയെ അതിശക്തമാക്കും. ദേശീയതലത്തില്‍ ദളിത-പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിക്കൊപ്പമായി നിലകൊണ്ടു. ഇതു കേരളത്തിലും സാധ്യമാണ്. ആദിവാസികളെയും പിന്നോക്കക്കാരേയും വഞ്ചിക്കുകയും സംഘടിത മതവിഭാഗങ്ങ ളുടെ മൂടുതാങ്ങുകയും ചെയ്യുന്ന ഇടതു-വലതു മുന്നണികളുടെ കാപട്യം തുറന്നുകാണിച്ചാൽ, അവർ എൻഡിഎയുടെ കൂടെ നിലകൊള്ളും.
  6. ഏതൊരു പാർട്ടിയുടെയും അടിത്തറ വികസിപ്പിക്കാൻ മെമ്പർഷിപ്പ് കാമ്പയിൻ വളരെ പ്രധാനമാണ്. ലോക്കൽ ഘടകങ്ങളിലൂടെ ഇനിയുള്ള ഏതാനും വർഷങ്ങൾ ടാർഗറ്റ് വച്ച് നിരന്തരമായി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോകണം. സിനിമാ, സാഹിത്യ, സ്പോർട്സ് മേഖലയിലുള്ള ഒരുപാട് പ്രമുഖർക്ക് ഇപ്പോൾ ബിജെപി ആഭിമുഖ്യമുണ്ട്. അങ്ങനെ അഭിപ്രായ ഐക്യം പ്രകടിപ്പിക്കുന്നവരെയൊക്കെ അംഗത്വം നൽകി ശാക്തീകരിയ്ക്കണം. തമിഴ് നാട്ടിലും കര്‍ണാടക, ആന്ധ്ര തെലുങ്കാന എന്നിവടങ്ങളിലും ബിജെപിയുടെ അടിത്തറ ശക്തിപ്പെട്ടുവരികയാണ്. കേരളവും ഈ ഒഴുക്കിനൊപ്പം എത്തുമെന്നാണ് സൂചനകള്‍. ഈയവസരത്തിൽ കൂടുതൽ കേരളീയമായ ബിംബങ്ങളുപയോഗിച്ചുവേണം ബിജെപിയുടെ വിപുലീകരണം ആസൂത്രണം ചെയ്യാൻ.
  7. ക്ഷേത്രങ്ങൾ ഭക്തിയുടെ മാത്രമല്ല കേരളഹൈന്ദവസംസ്കാരത്തിന്റെയും അടിത്തറയായികാണണം. കേരളീയമായ ഐതിഹ്യങ്ങളും ഹൈന്ദവചരിതങ്ങളും പരത്തുന്ന കേന്ദ്രങ്ങളായിമാറണം ക്ഷേത്രങ്ങൾ. കുട്ടികളും ചെറുപ്പക്കാരും സന്ദർശിക്കുവാനും സമയം ചെലവഴിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാകണം ക്ഷേത്രങ്ങൾ. എങ്കിലേ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഹൈന്ദവവിരോധത്തിന്റെ തിമിരം മാറുകയുള്ളൂ. ഇതരമതങ്ങൾ പൂർണമായും അവരുടെ ആരാധനാലയങ്ങളെ ചുറ്റിപ്പറ്റിയാണ് വളരുന്നത്, ഹിന്ദുവിന്റെ അടിത്തറയും അങ്ങനെതന്നെ ആകണം. നമ്മുടെ ആധ്യാത്മീകാചാര്യന്മാരെ ഇത്തരം പ്രവർത്തങ്ങളിൽ കൂടുതൽ ഭാഗഭാക്ക് ആക്കണം. അവർ അർഹിക്കുന്ന പ്രാധാന്യത്തോടെ. കേരളത്തിലെ ഒരുപ്രധാന പ്രശ്നം നമ്മുടെ ആധ്യാത്മീകമണ്ഡലം സ്വശാക്തീകരണത്തിൽ ഒതുങ്ങിപ്പോകുന്നു എന്നതാണ്. ഒരു ഹൈന്ദവ ഏകീകരണത്തിലേക്കുള്ള ആഹ്വാനം പലപ്പോഴും നഷ്ടപ്പെടുന്നു. ഇത് തമ്മിലുള്ള പാലം ബിജെപിയിലൂടെ ശക്തമായാൽ, ഇതര മതവിഭാഗങ്ങളുടെ സംഘടിതശക്തിപോലെ ഹിന്ദുസമൂഹവും ആരാധനാലയങ്ങൾ കേന്ദ്രീകൃതമായി കരുത്താർജ്ജിക്കും. ബിജെപിയുടെ അടിത്തറയായി ഇത് മാറും തീർച്ച.
  8. യുഡിഫ് എൽഡിഎഫ് നേതൃത്വം ഒട്ടും മികച്ചതല്ല! ഗ്രാസ്-റൂട്ട് ലെവലിൽ ജനസമ്മതിയും അവർക്കില്ല. ഇരുമുന്നണികളിലും, വിരലിലെണ്ണാവുന്ന നേതാക്കളൊഴിച്ചു ബാക്കിയെല്ലാവരും അഴിമതികളിലും മറ്റെല്ലാ വൃത്തികേടുകളിലും അപഹാസ്യരാണ്. എന്നാൽ ഈ രണ്ടു മുന്നണികളും ഇലക്ഷൻ എന്ന ചതുരംഗത്തിൽ പ്രഗത്ഭരാണ്. എങ്ങിനെയൊക്കെ സഖ്യങ്ങൾ രൂപീകരിക്കണമെന്നും, സീറ്റുകളും അധികാരവും എങ്ങിനെ വിനിയോഗിക്കണമെന്നും, ചെയ്യുന്ന കാര്യങ്ങൾ എങ്ങിനെ പതിന്മടങ്ങു വലിപ്പത്തിൽ പ്രൊജക്റ്റ് ചെയ്തു കയ്യടിവാങ്ങാമെന്നും അവർക്ക് നന്നായി അറിയാം. പ്രളയങ്ങളിൽ സേവാഭാരതി നടത്തിയ മഹാസേവനങ്ങൾ മതങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന്റെ തെളിവാര്‍ന്ന മുഖങ്ങളായിമാറി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലം വോട്ടാക്കിമാറ്റേണ്ടതും അനിവാര്യമാണ്. ഇതിനുള്ള പി.ആർ രൂപരേഖകളും, ശക്തമായ പരസ്യങ്ങളും സജ്ജമാക്കണം.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയായിരിക്കും ഏവരുടേയും ശ്രദ്ധാകേന്ദ്രം. ഇപ്പോള്‍ ബിജെപി അനവധിമണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരത്തിലൂടെ ഇരുമുന്നണികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പടിപടിയായ മാറ്റങ്ങളിലൂടെ, ഏതാനും വർഷങ്ങളിലൂടെ സീറ്റ് വർദ്ധനവ് സാധ്യമാണ്. മാറാനുള്ള ആർജ്ജവവും മാറ്റം വരുത്താനുള്ള സ്ട്രാറ്റജിയും ബിജെപി സ്വായത്തമാക്കിയാൽ പല അത്ഭുതങ്ങളും സംഭവിക്കാം. ബംഗാളിലും മറ്റും ബിജെപി നടത്തുന്ന നീക്കങ്ങളുടെ മാറ്റൊലികൾ കേരളത്തിലെ ഇരുമുന്നണികളേയും പിടിച്ചുലയ്ക്കുന്നുണ്ട്. ഇരുമുന്നണികളേയും വിട്ടൊരു മാറ്റം പുൽകാൻ കേരളജനത തയ്യാറായിക്കഴിഞ്ഞു. ഈ അവസരമാണ് ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റേണ്ടത്.

ഓർക്കുക, വോട്ടുകൾ സീറ്റുകൾ ആകണം, സീറ്റുകൾ നൽകുന്ന അധികാരത്തോടെമാത്രമേ ഭാവികേരളത്തിൽ സമാധാനവും സുരക്ഷിതത്വവും വാഴുകയുള്ളൂ. ഈ തിരഞ്ഞെടുപ്പ് കേരളത്തിൽ ഒരു മാറ്റത്തിന്റെ കൊടുങ്കാറ്റുതന്നെയുളവാക്കും, നിസ്സംശയം!

4 COMMENTS

  1. അതെ….ഇത് തന്നെ ആകണം സ്ട്രാട്ടജി. നമ്മൾ ചെയ്യുന്നതും, കേന്ദ്രം ചെയ്യുന്നതും താഴെ തട്ടിൽ വരെ ചെല്ലണം. നമ്മളോടു ഉള്ള ഒരു ചെറിയ ചായ്‌വ് പോലും വോട്ട് ആക്കി മാറ്റണം.മിക്ക സ്ഥലങ്ങളിലും പഞ്ചായത്തുകളിൽ സീറ്റുകൾ കിട്ടുമ്പോഴും നിയമസഭയിൽ കിട്ടാതെ പോകുന്നത് ഒരു പരിധിവരെ പഞ്ചായത്തിൽ വോട്ട് ചെയ്തവരും നമ്മൾ ജയിച്ചില്ലെങ്കിൽ ഇടതുപക്ഷം ജയിക്കണ്ട എന്ന് കരുതി കോൺഗ്രസിന് വോട്ട് കൊടുക്കുന്നു..ഇത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വ്യക്തമായി. ഇത് അറിയാവുന്നത് കൊണ്ട് കോൺഗ്രസുകാർ ഇപ്പോഴേ മന്ത്രി കുപ്പായം അണിഞ്ഞിരിക്കുക ആണ്. എന്ത് തന്നെ സംഭവിച്ചാലും നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത ഹിന്ദുക്കൾ ബിജെപിക്ക് തന്നെ വോട്ട് നൽകുക. ഒരുപക്ഷേ ഇടതുപക്ഷം ചെറിയ ഒരു ഭൂരിപക്ഷത്തോടെ ഭരണത്തിൽ വന്നേക്കാം. വരട്ടെ..ചെറിയ ഒരു ഭൂരിപക്ഷം മാത്രമേ ഉള്ളൂ എങ്കിൽ അവർ ഹിന്ദുക്കളെ ഒന്ന് ഭയക്കും. അത് മാത്രമല്ല ഭരണത്തിൽ വരില്ല കേരളത്തിലും, കേന്ദ്രത്തിലും എന്ന് തിരിച്ചറിയുമ്പോൾ യുഡിഎഫ് തകരും, അതിൽ നിന്നും കുറെ കക്ഷികൾ, നേതാക്കൾ പതിയെ ബിജെപി പക്ഷത്തേക്ക് വരും. ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങും. ബിജെപി ശക്തമായ പ്രതിപക്ഷം ആകും. പിന്നീട് നടക്കുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ അധികാരത്തിൽ എത്താൻ ഉള്ള എല്ലാ വാതിലുകളും തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here