വിദേശത്ത് മരിച്ച് വീഴുന്ന മലയാളികളെ കേരളം അവഗണിക്കുന്നോ ?

0

കേരളത്തിന് വെളിയിൽ മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി ഏർപ്പാടാക്കിയ ട്രെയിനുകൾക്ക് കേരളം അനുമതി നിഷേധിച്ചതിനെതിരെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഇന്നലെ സംസ്ഥാനത്തെ വിമർശിച്ചിരുന്നു. ഇന്ന് ആ വിമർശനത്തിന് മറുപടിയെന്നോണം കേരളമന്ത്രി സഭയിലെ ഒരു മന്ത്രി പറഞ്ഞത് റെയിൽവേ അന്യസംസ്ഥാന മലയാളികളെ കേരളത്തിലെത്തിച്ച് സംസ്ഥാനത്തെ അപകടത്തിലാക്കാൻ ശ്രമിക്കുന്നു എന്നാണ്. “സൂപ്പർ സ്പ്രെഡ്ർ” എന്നാണ് ഇവർക്ക് മന്ത്രി നൽകിയിരിക്കുന്ന പട്ടം. വിദേശ രാജ്യങ്ങളിൽ 143-ൽ അധികം മലയാളികൾ മരിച്ചു കഴിഞ്ഞു.വിദേശത്തു നിന്നും കൊറോണ വ്യാപകവും അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്ന മഹാരാഷ്ട്രയിൽ നിന്നും ജീവനും കൊണ്ട് കേരളത്തിലെത്താൻ ശ്രമിക്കുന്ന മലയാളികളെയാണ് ഇന്ന് ഒരു മന്ത്രി തന്നെ ഇങ്ങിനെ അധിക്ഷേപിക്കുന്നത്.

രണ്ട് മാസം മുൻപ് പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തക്കണമെന്ന് പ്രമേയം പാസാക്കിയ കേരള സർക്കാർ ഇന്ന് പ്രവാസികളെ തള്ളിപ്പറയുകയാണ്. ഭീഷണിയുടെ സ്വരത്തിലാണിന്ന് സർക്കാർ പ്രവാസികളോട് സംസാരിക്കുന്നത്. ഏപ്രിൽ മാസത്തിൽ 2.5 ലക്ഷം ക്വറിന്റെൻ ബെഡുകൾ തയ്യാറാക്കിയെന്ന പി ആർ ചെയ്ത് നാടോട്ടുക്ക് ഏതോ ഹോട്ടൽ റൂമിന്റെ ഫോട്ടോ നൽകി ഇതാണ് 2.5 ലക്ഷം കേരള മോഡൽ ക്വറിന്റെൻ റൂമുകൾ എന്ന് തള്ളി മറിച്ച ഇതേ സർക്കാർ ഇന്ന് പറയുന്നത് കേരളത്തിൽ വന്നാൽ സ്വന്തം ചിലവിൽ റൂമുകൾ നോക്കണം എന്നാണ്. പാസില്ലാതെയെങ്ങാനും അതിർത്തി കടന്നുപോയാൽ കടുത്ത ഫൈൻ ശിക്ഷ.ഭീഷണിയുടെ സ്വരമാണിത്. പ്രവാസികൾ വന്നാൽ “ഒന്നാം സ്ഥാനം” നഷ്ടപ്പെടുമെന്ന ദുരഭിമാനമാണിത്. ഇന്നലെ വരെ പ്രവാസികൾ നാടിന്റെ നട്ടെല്ല് എന്ന് പറഞ്ഞു നടന്നവർ ഇന്ന് പരസ്യമായി “സൂപ്പർ സ്പ്രെഡ്ർ” , “കേരളത്തെ അപകടത്തിലാക്കാൻ വരുന്നവർ” എന്ന് വിളിച്ച് പ്രവാസികളെ അപമാനിക്കുന്നത് അപലപനീയം മാത്രമല്ല മനുഷ്യത്വ രഹിതം കൂടിയാണ്.

ഈ മനുഷ്യത്വ രഹിതമായ ചെയ്തികൾക്ക് സർക്കാർ വലിയ വില നൽകേണ്ടി വരും. ചാനലുകളിൽ ചെന്നിരുന്ന് മറ്റു സംസ്ഥാനങ്ങാളെ താഴ്ത്തി പറയാനും കേരള മോഡൽ എന്ന് വീമ്പ് പറയാനും ശ്രമിക്കുന്നവർ സ്വന്തം ജനങ്ങളെ മരണത്തിന് വിട്ട് കൊടുക്കാനാണ് ശ്രമിക്കുന്നത്. യു പിയും , ഒഡീഷയും, ജാര്ഖന്ധും , മദ്ധ്യപ്രദേശും 25 ലക്ഷത്തോളം സ്വന്തം ജനങ്ങളെ ശ്രമിക് ട്രെയിനുകൾ വഴി നാട്ടിലെത്തിച്ചപ്പോഴാണ് കേരളം പ്രവാസികളെ ഇങ്ങനെ കൈയൊഴിയുന്നത്.കേരള മോഡൽ എന്ന പി ആർ ജോലിക്ക് കൂട്ട് നിന്ന മലയാള മാധ്യമങ്ങളും ഇത് ചോദ്യം ചെയ്യുന്നില്ല. “നിഷ്പക്ഷ മാധ്യമ” പ്രവർത്തനം എന്നൊന്ന് അപ്രാപ്യമായ കേരളത്തിൽ പ്രവാസികളായ മലയാളികളോട് നീതിയും മനുഷ്യത്വവും കാട്ടി നാട്ടിലെത്തിക്കുന്നതിന് പ്രതിപക്ഷം ശബ്ദമുയർത്തിയെ മതിയാവൂ.”സംസ്ഥാന ദ്രോഹികൾ” എന്ന് വിളിച്ച്‌ ഈ ആവശ്യങ്ങളുന്നയിക്കുന്നവരെ സൈബർ കമ്മ്യൂണിസ്റ്റ് ഗുണ്ടകളും മാധ്യമ പ്രവർത്തക വേഷം കെട്ടിയ “സി ഐ ടി യു മാധ്യമ” പ്രവർത്തകരും വളഞ്ഞിട്ട് അക്രമിച്ചേക്കാം .എന്നിരുന്നാലും കേരളത്തിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികളെ ഭീഷണിപ്പെടുത്തി അപമാനിച്ച് നാട്ടിലേക്കുള്ള യത്ര തടയുന്നവരെ എതിർത്തെ മതിയാവൂ.

ഇതുവരെ നടത്തിയ “കേരള മോഡൽ” എന്ന പി ആർ വർക്കിന് മങ്ങലേൽക്കുമെന്നാണോ കേരള സർക്കാർ പ്രവാസികളോട് ഇത്തരത്തിൽ പെരുമാറാൻ കാരണം.മാഹി സ്വാദേശിയായ മലയാളി കേരളത്തിൽ മരിച്ചതിനാൽ ആ മരണം തങ്ങളുടെ “കണക്കിൽ” പെട്ടിത്തില്ലെന്നും പറഞ്ഞു മറ്റ് സംസ്ഥാനങ്ങളുമായി കടിപിടി കൂടുന്നതിനിടയിൽ അന്യസംസ്ഥാനങ്ങളിലും വിദേശത്തും മരിച്ചു വീഴുന്ന മലയാളികളെക്കൂടി കാണണം.ഈ ദുരഭിമാനവും ധാർഷ്ട്യവും നിർത്തയെ തീരൂ. ഇനിയും പ്രവാസി മലയാളികളെ മരണത്തിന് വിട്ട് കൊടുത്തു കൊണ്ട് , എല്ലാം കണക്കുകൾ മാത്രമായി കാണാതിരിക്കുക. അപേക്ഷയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here