എലി കോഹൻ – മൊസാദിന്റെ സൂപ്പർ സ്പൈ!

0

ഈജിപ്തിൽ ആണ് കോഹൻ ജനിച്ചത് . ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്‌യുന്ന അദ്ദേഹത്തിന്റെ കഴിവ് ഇസ്രായേൽ പ്രയോജനപ്പെടുത്തി. ഈജിപ്തിൽ ആണ് ആദ്യം അദ്ദേഹം ചാരവൃത്തി തുടങ്ങിയത്.
എന്നാൽ അധിക കാലം ഇതു തുടരാൻ സാധിച്ചില്ല. 1956 ൽ ഈജിപ്ത് ഇക്കാര്യം അറിയുകയും കോഹൻ ഇസ്രായേലിലേക്ക് നാട് വിടുകയും ചെയ്‌തു.

Eli Cohen - Wikipedia

ഇസ്രായേലിൽ എത്തിയ കോഹൻ ചാര സംഘടനയായ മൊസാദിന്റെ പരിശീലനത്തിൽ ഏർപ്പെടുകയും അദ്ദേഹത്തിന്റെ കഴിവിൽ പൂർണ്ണ തൃപ്തി വന്ന മൊസാദ് അദ്ദേഹത്തെ അർജന്റീനയിലേക്കു നിയമിക്കുകയും ചെയ്‌തു . എങ്ങനെയെങ്കിലും സിറിയയിൽ കയറിപ്പറ്റി രഹസ്യങ്ങൾ അറിയുക എന്നതായിരുന്നു കോഹന് കിട്ടിയ ജോലി. അതിനായി മൊസാദ് തിരഞ്ഞെടുത്ത വഴിയായിരുന്നു അർജന്റീന. കാരണം അവിടെ വലിയൊരു സിറിയൻ ജനത ഉണ്ടായിരുന്നു. അവരുടെ വിശ്വാസം ആർജ്ജിച്ചു അവർ വഴി സിറിയ, ഇതായിരുന്നു ലക്‌ഷ്യം. ആ ലക്‌ഷ്യം അദ്ദേഹം സാക്ഷാത്കരിച്ചു 1962 ൽ അദ്ദേഹം സിറിയയിൽ എത്തിച്ചേർന്നു.

Eli Cohen, in first person – A new three-part documentary tries to give  viewers a sense of what Israel's legendary „man in Damascus“ experienced as  a working secret agent and after his

അതിസമ്പന്നനായ ഒരു ബിസിനെസ്സ്കാരൻ. അങ്ങനെ കോഹൻ സിറിയയിൽ അറിയപ്പെട്ടു തുടങ്ങി. സ്വാഭാവികമായും വലിയ പാർട്ടികളിലേക് അദ്ദേഹത്തിന് ക്ഷണം ഉണ്ടാവുകയും ചെയ്തു. ഇത് കൂടാതെ സ്വന്തം ഭവനത്തിൽ വെച്ചും അദ്ദേഹം പാർട്ടികൾ
നടത്താൻ തുടങ്ങി. സിറിയൻ മിലിറ്ററി ഓഫീസർമാരെയും നയതന്ത്ര പ്രതിനിധികളെയും അദ്ദേഹം ക്ഷണിച്ചു. ഇതു വഴിയായി കോഹന്റെ കൈയിലേക്ക് രാജ്യരഹസ്യങ്ങൾ എത്താൻ തുടങ്ങി. ഈ പരിചയം മുതലാക്കി സിറിയൻ തന്ത്രപ്രധാന സ്ഥലമായ ഗോലാൻ കുന്നുകൾ അദ്ദേഹം സന്ദർശിച്ചു. ഇതിനിടെയാണ് അർജന്റീനയിൽ വെച്ച് പരിചയപ്പെട്ട അമീൻ 1963 ൽ സിറിയൻ പ്രസിഡണ്ട് ആകുന്നത്. ഈ സൗഹൃദം കോഹൻ ശരിക്കും മുതലെടുത്തു. സിറിയൻ രഹസ്യങ്ങൾ നിർബാധം ഇസ്രയേലിലേക് ഒഴുകി.

Widow of spy Eli Cohen casts doubts on report Russians searching for his  remains | The Times of Israel

ടെലിഗ്രാം വഴി ആയിരുന്നു ഇസ്രയേലിലേക് സന്ദേശങ്ങൾ അയച്ചിരുന്നത്. എന്നും ഒരു നിശ്ചിത സമയത്തു മാത്രം ആയിരുന്നു ഇത്. എന്നും ഒരേ സമയത്തു സന്ദേശങ്ങൾ അയക്കുന്നത് സംശയത്തിന് ഇടയാക്കും എന്ന് മൊസാദ് കോഹന് മുന്നറിയിപ്പ് നൽകിയെങ്കിലും അദ്ദേഹം ഇത് തുടർന്നു. ഒടുവിൽ മൊസാദിന്റെ മുന്നറിയിപ്പ് പോലെ സിറിയൻ സർക്കാർ ഇതു പരിശോധനക്കു വിധേയമാക്കുകയും ടെലിഗ്രാം സന്ദേശം തിരിച്ചറിയുകയും ചെയ്തു.

1965 ൽ ഇസ്രയേലിലേക് സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കെ കോഹനെ സിറിയ അറസ്റ് ചെയ്തു. 1965 മെയിൽ അദ്ദേഹത്തെ തൂക്കിലേറ്റി. മൃതദേഹം ഇസ്രായേലിനു വിട്ടു നല്കാൻ സിറിയ തയ്യാറായില്ല. മൊസാദ് ഏതെങ്കിലും തരത്തിൽ മൃതദേഹം വീണ്ടെടുക്കുമോ എന്നോർത്തു സിറിയ മൂന്ന് തവണയായി പല സ്ഥലങ്ങളിൽ കോഹനെ സംസ്കരിച്ചു .

Eli Cohen hanging | United with Israel

2019 ൽ നെറ്റ് ഫ്ലിക്സിൽ പുറത്തിറങ്ങിയ ” ദി സ്പൈ ” എന്ന സീരീസ് കോഹനെപ്പറ്റിയുള്ളതാണ് .

The Spy (TV Mini-Series 2019– ) - IMDb

LEAVE A REPLY

Please enter your comment!
Please enter your name here