അജണ്ടയുന്തികളെ അവജ്ഞയോടെ അവഗണിച്ച് മോഡി മുന്നോട്ട്

ജനാധിപത്യത്തിലെ വരേണ്യ വര്‍ഗ മാടമ്പിത്തമ്പുരാക്കന്‍മാരായ മുഖ്യധാര രാഷ്ട്രീയക്കാരും മാധ്യമസിന്‍ഡിക്കേറ്റുകളും മാഫിയകളെ പോലെ രാജ്യത്തിന്റെ രാഷ്ട്രീയ മേഖല അടക്കി വാണിരുന്നകാലം.. സ്ഥാപിച്ചെടുക്കുന്ന നുണകള്‍ ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും ഇഷ്ടത്തിനനുസരിച്ച് പൊതുജനസമക്ഷം വേവിച്ച പരിപ്പു പോലെ ഇവര്‍ വിളമ്പി നല്‍കിയിരുന്നു.

ഒരുത്തനെ വളര്‍ത്താനും തളര്‍ത്താനും സാധിക്കുന്ന ശക്തി ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്ന് സ്വയം വിളിച്ച് അഹങ്കരിച്ചിരിക്കുന്ന മാധ്യമങ്ങള്‍ക്ക് സിദ്ധിച്ചിരുന്നു. റേഡിയോ പോലെ വണ്‍വേ ട്രാഫിക്കായിരുന്നു ഈ കമ്യൂണിക്കേഷന്‍, മാധ്യമങ്ങള്‍ എന്ത് അമേദ്യം വിളിമ്പിയാലും അത് അമൃതാണെന്ന് കരുതി പൊതുജനം വിഴുങ്ങുമെന്ന മിഥ്യാ ധാരണയും ഈ അജണ്ടയുന്തികള്‍ക്ക് ഉണ്ടായിരുന്നു.

എന്നാല്‍, ഇവരുടെ പരിപ്പിന് പഴയ പോലെ വേവില്ലെന്നത് ഏവരും തിരിച്ചറിഞ്ഞത് ഗുജറാത്ത് കലാപത്തിനു ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ദേശീയ മാധ്യമങ്ങളും ഇതര പ്രാദേശിക മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ച കാലഘട്ടത്തിലായിരുന്നു.

ഗോധ്ര കൂട്ടക്കൊലയെ തുടര്‍ന്ന് നടന്ന കലാപം. അതുകഴിഞ്ഞ് നടന്ന പോലീസ് ആക്ഷന്‍. വെടിവെപ്പില്‍ മരിച്ചു വീണവര്‍ .കലാപം വളരെ പെട്ടെന്ന് അടിച്ചമര്‍ത്തി. എന്നാല്‍, ദേശീയ മാധ്യമങ്ങള്‍ ഖുത്ത്ബുദ്ദീന്‍ അന്‍സാരി, അശോക് മോച്ചി എന്നിവരെപ്പോലുള്ള
മോഡലുകളെയും ഫോട്ടോ ഷൂട്ടൗട്ട്‌ നടത്തി ലോകം മുഴുവന്‍ പ്രചരിപ്പിച്ച നുണനാടകങ്ങള്‍.

പ്രധാനമന്ത്രിയായിരുന്ന വാജ് പേയി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചില ഭാഗങ്ങള്‍ വെട്ടിമാറ്റി മോദി രാജധര്‍മം പാലിച്ചില്ലെന്ന നുണ.. ശൂലം കുത്തിയിറക്കി ഗര്‍ഭിണിയുടെ വയര്‍ കീറിയതുപോലുള്ള വ്യാജ സംഭവങ്ങള്‍ … മാധ്യമങ്ങള്‍ നുണപ്രചരിപ്പിക്കാന്‍ മത്സരിച്ച കാലം. എന്നാല്‍, സത്യം മനസിലാക്കിയ ഗുജറാത്തി ജനത.. നരേന്ദ്ര മോഡിയെ ഓരോ അഞ്ചു വര്‍ഷം കൂടുന്തോറും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു.

ദേശീയ മാധ്യമങ്ങള്‍ മോഡിയെ അഭിമുഖത്തിന് ക്ഷണിച്ച് ഗുജറാത്ത് കലാപത്തിലെ സുപ്രീം കോടതി കുറ്റമുക്തമാക്കിയ കുറ്റങ്ങള്‍ വീണ്ടും അടിച്ചേല്‍പ്പിച്ചു. കരണ്‍ ഥാപ്പറെന്ന കോണ്‍ഗ്രസ് മാധ്യമ പ്രവര്‍ത്തകന്‍ നുണകളുടെ കെട്ടഴിച്ച് വിട്ടു. സുപ്രീം കോടതി താങ്കളെ അഭിനവ നീറോ എന്നു വിളിച്ച കാര്യം ഓര്‍മിപ്പിച്ച.ു എന്നാല്‍, സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ അങ്ങിനെ ഒരു കാര്യം ചൂണ്ടിക്കാണിക്കാന്‍ മോഡി വെല്ലുവിളിച്ചു. നുണകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്ന ഥാപ്പറുടെ അഭിമുഖത്തില്‍ നിന്നും മോദി ഇറങ്ങിപ്പോയി. പിന്നീടും രാജ് ദീപ് സര്‍ദേശായി ശേഖര്‍ ഗുപ്ത തുടങ്ങിയവരും മോദിയെ സമാനരീതിയില്‍ ആക്രമിച്ചു. എന്നാല്‍, മോദി ഇവരെ തിരിച്ചാക്രമിച്ചു.

അങ്ങിനെ ഒഫന്‍സീവ് ഡിഫന്‍സ് എന്ന ചാണക്യതന്ത്രം മോദി പയറ്റി.. ഈ തിരിച്ചറിവുമായി സോഷ്യല്‍ മീഡിയയുടെ രംഗപ്രവേശത്തോടെ ടെക് സാവിയായ മോദി തുനിഞ്ഞിറങ്ങി.. യുവതലമുറയുമായി നേരിട്ട് സംവദിക്കാന്‍ ആരംഭിച്ചു. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ ഈ സാധ്യതകളെക്കുറിച്ച് അജ്ഞരായിരുന്നു. വളരെ വേഗം മോദി സോഷ്യല്‍ മീഡിയയില്‍ മുന്നേറി.

തനിക്കെതിരെ നടക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ അന്യായ അതിക്രമങ്ങളില്‍ തളരാതെ വാശിയോടുകൂടി സംസ്ഥാനത്തിന്റെ വികസനത്തില്‍ മാത്രം ശ്രദ്ധിച്ച് മോദി പാര്‍ട്ടിയിലെ അതിശക്തന്‍മാരിലൊരാളായി വളര്‍ന്നു. വികസനത്തിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റിയതോടെ മാധ്യമങ്ങള്‍ ഗുജറാത്ത് കലാപം വിട്ടു വികസനത്തിനെതിരെ തിരിഞ്ഞു.

മാധ്യമങ്ങളുടെ സിന്‍ഡിക്കേറ്റുകള്‍ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മോദി ഇതിനെ എതിരിട്ടു. രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് മുഖ്യധാര മാധ്യമങ്ങളുടെ കുത്തകയായിരുന്നത് സോഷ്യല്‍ മീഡിയയ്ക്ക് പകര്‍ന്നു കിട്ടി. ഇതര ദേശീയ നേതാക്കളില്‍ നിന്നും പല വള്ളപ്പാട് മുന്നിലായിരുന്ന മോദി ഇതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചു

2013 ല്‍ മോദി പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിയായത് മുഖ്യധാര മാധ്യമങ്ങള്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ഒരു രാഷ്ട്രീയ നേതാവിനും നേരിടേണ്ടി വന്നിട്ടില്ലാത്ത എതിര്‍പ്പുകള്‍ രാജ്യമെമ്പാടും നിന്നും ഉയര്‍ന്നു. മോദി പ്രധാനമന്ത്രിയായാല്‍ രാജ്യും വിടുമെന്നു പ്രഖ്യാപിച്ച യു ആര്‍ അനന്തമൂര്‍ത്തിയെപ്പോലുള്ള ഇടത് ബുദ്ധിജീവികളും തുണിയഴിച്ച് റോഡിലൂടെ നഗ്നനായി ഓടുമെന്ന് വീമ്പിളക്കിയ നിഖില്‍ വാഗ്ലെയേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌കരിച്ച രാഷ്ട്രീയ നേതാക്കളും നാണം കെട്ടത് 2014 മെയ് മാസം നിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോഴാണ്.

ആരും രാജ്യം വിട്ടില്ല., തുണിയഴിച്ച് നഗ്നനായി ഓടിയില്ല.. കാരണം അവരുടെ നാണം വായുവില്‍ അലിഞ്ഞ് ആവിയായി പോയിരുന്നു. ജനാധിപത്യത്തിന്റെ അംഗീകാരം ലഭിച്ച മോദിയെ വീണ്ടും വളഞ്ഞിട്ട് ആക്രമിക്കുക എന്ന നയം ഇക്കൂട്ടര്‍ ഉളുപ്പില്ലാതെ തുടര്‍ന്നു. മുപ്പതു വര്‍ഷത്തിനിടെ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് ഒരു പാര്‍ട്ടിക്ക് ലഭിച്ച വര്‍ഷമായിരുന്നു 2014 . എന്നാല്‍, ഈ വിജയം അംഗീകരിക്കാന്‍ മോദി വിരോധികള്‍ക്കായില്ല. ബിജെപിക്ക് 70 ശതമാനത്തിന്റെ പിന്തുണയില്ലെന്ന ഉളുപ്പില്ലാത്ത വാദവുമായി ഇവര്‍ അവതരിച്ചു,. 1984 ല്‍ ഇന്ദിരയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായ സഹതാപ തരംഗത്തിലാണ് ഇതിനേക്കാള്‍ കൂടിയ വോട്ടിംഗ് ശതമാനം മറ്റൊരു പാര്‍ട്ടിക്ക് ലഭിച്ചത്. ഇതിനു ശേഷം കോണ്‍ഗ്രസ് മൂന്നു വട്ടത്തിലേറെ അധികാരത്തില്‍ വന്നപ്പോഴൊന്നും 24 ശതമാനം വോട്ടു പോലും സ്വന്തമാക്കിയിരുന്നില്ല. അന്ന് എണ്‍ശതമാനം പേരും എതിര്‍ത്ത കോണ്‍ഗ്രസ് എന്ന് മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചില്ല. കാരണം രാജ്യത്ത് ഒരു വോട്ടിന് ജയിച്ചാല്‍ പോലും അതാണ് ജയം. പോളിംഗ് ശതമാനം ഇരു സ്ഥാനാര്‍ത്തിക്കും ഒരു പോലെ ലഭിക്കുന്ന അവസരം. ഒരു വോട്ട് കൂടുതല്‍ നേടുന്നവര്‍ പോലും വിജയികളാകുന്ന (തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പു പോലും നിയമമാനുസൃതമാണ് ) ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിരുന്ന് മോദി വിരോധം മൂലം ഇവര്‍ ഇത്തരം പുലഭ്യങ്ങള്‍ വിളിച്ചു കൂവി.

എല്ലാ ആക്രമണങ്ങളും കേട്ടിട്ടും ശാന്തനായി ക്ഷമിച്ച് സര്‍വതും കേട്ട മോദി മാധ്യമങങളെ മുഖവിലയ്ക്ക് എടുക്കാത്ത പതിവു ശൈലി തുടര്‍ന്നു. ഗുജറാത്തില്‍ കലാപത്തിനു ശേഷം രാജിവെച്ച മോദി അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോട വിജയിച്ചു വരുകയാണ് ഉണ്ടായത്. അന്നു മുതലാണ് മോദി മാധ്യമങ്ങളെ കൈപ്പാടകലെ മാറ്റി നിര്‍ത്തിയത്. പ്രധാനമന്ത്രിയായ ശേഷവും മാധ്യമങ്ങളെ അടുപ്പിച്ചില്ല..

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രകളില്‍ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മദ്യസല്‍ക്കാരവും വിദേശ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ചിലവില്‍ ചുറ്റിയടിക്കാനുമുള്ള പതിവു ശൈലികള്‍ മോദി മാറ്റിമറിച്ചു.

തന്റെ കൂടെ ഔദ്യോഗിക വ്യക്തികള്‍ മാത്രം മതിയെന്നും ദുരദര്‍ശന്‍, വാര്‍ത്താ ഏജന്‍സികളായ പിടിഐ, യുഎന്‍ഐ എന്നിവ മാത്രം മതിയെന്നും മോദി നിഷ്‌കര്‍ഷിച്ചു ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചിലവില്‍ വിദേശയാത്ര കവര്‍ ചെയ്യാന്‍ വരാമെന്നും പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ആരംഭിക്കും മുമ്പ് മാത്രമാണ് രാജ്യത്തെ പ്രധാനമന്ത്രിമാര്‍ വാര്‍ത്താ ലേഖകരെ കാണുന്ന പതിവുള്ളത്. വിദേശ യാത്ര കഴിഞ് വരുമ്പോള്‍ ഔദ്യോഗിക വിമാനത്തില്‍ വെച്ചും ഇത്തരം വാര്‍ത്താ സമ്മേളനങ്ങള്‍ പതിവുണ്ടായിരുന്നു. പത്തു വര്‍ഷം അധികാരത്തിലിരുന്ന മന്‍മോഹന്‍ സിംഗും മുന്നു വാര്‍ത്താ സമ്മേളനങ്ങളാണ് വിളിച്ചു ചേര്‍ത്തത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴും മന്‍മോഹന്‍ മാധ്യമ പ്രവര്‍ത്തരുമായി സംസാരിക്കുന്ന പതിവുമുണ്ടായിരുന്നു.

എന്നാല്‍, പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാത്രമെ മോദി വാര്‍ത്താ സമ്മേളനം നടത്തിവന്നുള്ളു. അഞ്ചാം വര്‍ഷം പൂര്‍ത്തിയായി തിരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ച ദിനത്തിലാണ് പിന്നീട് മോദി ഒരു വാര്ത്താ സമ്മേളനം നടത്തിയത്. എന്നാല്‍, ചോദ്യോത്തര പരിപാടി മോദി ഒഴിവാക്കി.

തങ്ങളുടെ അജണ്ടയുമായി എത്തിയ എല്ലാ മാധ്യമങ്ങളേയും ഒരിക്കല്‍ കൂടി അദ്ദേഹം നിരാശനാക്കി. 50 ദിവസത്തെ പ്രചാരണങ്ങളിലായി പ്രതിദിനം മൂന്നു റാലികള്‍ കണക്കെ മാരത്തണ്‍ പ്രവര്ത്തനമാണ് മോദി നടത്തിയത്. വ്യക്തിപരമായ അധിക്ഷേപങ്ങളിലായിരുന്നു എതിരാളികള്‍ക്ക് താല്‍പര്യം രണ്ടു രാജ്യങ്ങള്‍ നേരിട്ട് നടത്തിയ ആയുധ ഇടപാടില്‍ ഇടനിലക്കാരനില്ലെന്നും ഇതിനാല്‍ അഴിമതിക്ക് സ്‌കോപില്ലെന്നും അറിയാമായിരുന്നിട്ടും പ്രതിപക്ഷം പ്രത്യേകിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മോദിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചു കൊണ്ടിരുന്നു. സുപ്രീം കോടതിയുടെ മറവില്‍ നടത്തിയ ആക്രമണത്തെ കൈയ്യോടെ പിടികൂടിയ പരമോന്നത നീതിപീഠം രാഹുലിനെ കൊണ്ട് മാപ്പ് പറയിച്ചു.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആവേശത്തോടെ ഇയര്‍ത്തിയ അഴിമതി ആരോപണം പാതിയെത്തിയപ്പോഴെ പൊളിഞ്ഞു. സുപ്രീം കോടതിയുടെ മുന്നിലെ മാപ്പുപറച്ചിലോടെ മൂന്നാം ഘട്ട പോളിംഗ് മുതല്‍ രാഹുല്‍ ചൗകിദാര്‍ ചോര്‍ ഹെ ആരോപണം അവസാനിപ്പിച്ചു, അഴിമതി ചര്‍ച്ചാ വിഷയം അല്ലാതായതോടെ മാധ്യമങ്ങള്‍ നെട്ടോട്ടമോടി കര്‍ണാടകയില്‍ മോദി പ്രചാരണത്തിനു വന്ന ഹെലികോപ്ടറില്‍ സ്യൂട്ട് കേസ് കടത്തിയെന്നതുപോലുള്ള തരംതാണ നുണകള്‍ക്ക് ആയുസില്ലായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ്‌ മേധാവി എസ്പിജിയുടെ ആയുധങ്ങളും പ്രസംഗത്തിനു പയോഗിക്കുന്ന ടെലിപ്രോംപ്റ്ററുമാണ് സ്യുട്ട് കേസില്‍ എന്നു സമ്മതിച്ചു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെസെക്രട്ടിയുടെ ഓഫീസില്‍ നിന്നും കടത്തി ഡെല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ച കോടികളുടെ നോട്ടുകെട്ടുകളാണ് യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കേണ്ടിയിരുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ ഇതെല്ലാം മുക്കി.

അവസാന ദിവസങ്ങളില്‍ മോദിയെ ആക്രമിക്കാന്‍ വിഷയ ദാരിദ്രം നേരിട്ട മാധ്യമങ്ങള്‍ ഒരു ടിവി അഭിമുഖത്തിലെ റഡാര്‍, ഇ മെയില്‍, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ച നടത്തി. നേരംകളഞ്ഞു.,

തന്ത്രശാലിയും ബുദ്ധിമാനുമായ മോദി പാമ്പു പടം പൊഴിക്കും പോലെ ഇത്തരത്തില്‍ ചില നിസാര വിഷയങ്ങള്‍ ഇട്ടുകൊടുത്ത് മാധ്യമങ്ങളെ വിഡ്ഡികളാക്കി. 1980 കള്‍ മുതല്‍ക്കെ ടെക് സാവിയായി അറിയപ്പെട്ടിരുന്നയാളാണ് മോദി. ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ പുറത്തിറങ്ങുമ്പോഴും അത് കരസ്ഥമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ വിനോദം. ഗുജറാത്തികളായ പ്രവാസി സുഹൃത്തുക്കളിലൂടെ മോദി യുഎസില്‍ നിന്നും മറ്റും ഇത്തരം ഉപകരണങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു. 1990 കളുടെ അവസാനം പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന മോദിയെ അന്ന് മാധ്യമ പ്രവര്‍ത്തകനും പിന്നീട് കോണ്‍ഗ്രസ് നേതാവും യുപിഎ രണ്ടില്‍ പാര്‍ലമെന്ററികാര്യമ മന്ത്രിയുമായിരുന്ന രാജീവ് ശുക്ല റുബാറു എന്ന ടിവി ഷോയില്‍ അവതരിപ്പിച്ചിരുന്നു. 1998 ല്‍ നടന്ന അഭിമുഖത്തില്‍ മോദി ടെക് സാവിയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇന്റര്‍നെറ്റ്, ലാപ്‌ടോപ്, വെബ് സൈറ്റ് എന്നിവയെല്ലാം മോദിക്ക് അന്ന് പരിചിതങ്ങളായിരുന്നു .

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഇക്കുറിയും ചര്‍ച്ച നടന്നിരുന്നു. ഇതേ അഭിമുഖത്തില്‍ അന്ന് മോദി തന്റെ വിദ്യാഭ്യാസ യോഗ്യത പോസ്റ്റ് ഗ്രാജുവേഷന്‍ ആണെന്ന് പറഞ്ഞിരുന്നു. പതിനേഴാം വയസില്‍ വീടു വിട്ടിറങ്ങിയ താന്‍ ആര്‍എസ്എസ് നേതാക്കളുടെ ആവശ്യപ്രകാരം ബിരുദവും പിന്നീട് ബിരുദാനന്തര ബിരുദവും കറസ്‌പോണ്ടന്‍സ് കോഴ്‌സ് വഴി പഠിച്ചു വെന്നും യൂണിവേഴിസിറ്റി ടോപ്പറായിരുന്നുവെന്നും വെളിപ്പെടുത്തി.

എന്നാല്‍, ഇതേ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് തനിക്ക് ഔദ്യോഗിക വിദ്യാഭ്യാസം ഹൈസ്‌കൂള്‍ തലം വരെയുള്ളായിരുന്നവെന്ന് പറയുന്നത് തെറ്റായി പ്രചരിപ്പിച്ചു,പോന്നിരുന്നു, ഇതിനു ശേഷമുള്ള ഭാഗത്ത് വിദുര
വിദ്യാഭ്യാസം വഴി ബിരുദവും ബിരുദാനന്തബിരുദവും നേടിയത് സൗകര്യം പൂര്‍വം മറച്ചുവെച്ചു,

മുമ്പ് മോദി രാജധര്‍മം പാലിച്ചില്ലെന്ന് വാജ്‌പേയി അഭിപ്രായപ്പെട്ടതു പോലെ അടര്‍ത്തിയെടുത്ത് ചില ഭാഗം മറച്ചുവെച്ച് മോദിയെ ആക്രമിക്കുന്ന ഭീരുത്വം ഇന്നു തുടരുന്നു.

ഇക്കാരണങ്ങളാണ് മോദി മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നത്. ഇവരുടെ അജണ്ടകള്‍ക്ക് നിന്നു കൊടുക്കാതെ തന്റെ രാജ്യത്തിന്റെ സര്‍വ്വോതോന്‍മുഖമായ വളര്‍ച്ചയെന്ന അജണ്ടയുമായി മുന്നോട്ട് പോകുന്നത്.

വാല്‍ക്കഷ്ണം. ഇക്കുറി തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ വര്‍ഗീയ കാര്‍ഡിറക്കാനോ, ദലിത് വിരുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാനോ മാധ്യമങ്ങള്‍ മിനക്കെട്ടില്ല… റാഫേല്‍ അഴിമതിയിലായിരുന്നു ഇവരുടെ കണ്ണ്. എന്നാല്‍, ഈ ആരോപണം അമിതാവേശം കാണിച്ച് രാഹുല്‍ തന്നെ കുളമാക്കിത്തീര്‍ത്തു. 2014 ല്‍ സംഭവിച്ചതു പോലെ ഇവിഎം, തുടങ്ങിയ ആരോപണങ്ങളായിരിക്കും മോദിക്കെതിരെ ഫലം വന്ന ശേഷം മാധ്യമങ്ങള്‍ ഉപയോഗിക്കുക, അതു ഒരു അലമുറയിട്ടുള്ള കരച്ചിലായി നാലാം തൂണിന്റെ ശവസംസ്‌കാരത്തിന്റെ ചടങ്ങില്‍ ഇങ്ങിനെ അലയടിക്കും സോഷ്യല്‍ മീഡിയയെന്ന അതിശക്തമായ സംവിധാനമാണ് ഇപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്കു പകരം ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ആയിരം കാല്‍ മണ്ഡപമായി പരിണമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here