ഇടതു ബുദ്ധിജീവികളെ പൊളിച്ചെഴുതുമ്പോൾ

3

ഇടതു പക്ഷ ബുദ്ധിജീവികൾ ഭൂമിയിലുള്ള എല്ലാത്തിനെയും പറ്റി അഭിപ്രായം പറയും .
പക്ഷെ നമ്മൾ അവരോടു ചോദിക്കൂ നിങ്ങളുടെ കയ്യിൽ എന്താണ് പരിഹാരം ഉള്ളത് ? അപ്പോൾ അവരുടെ കയ്യിൽ ഒന്നിനും പരിഹാരം ഉണ്ടാവില്ല . എന്ന് മാത്രവുമല്ല നമ്മൾ എന്താണോ പരിഹാരം പറയുന്നത് ആ പരിഹാരത്തിലും അവർ കുറ്റം കണ്ടെത്തുകയും ചെയ്യും .

ഇവർ സ്വതന്ത്ര ചിന്താഗതിക്കാരാണ് എന്നാണ് പ്രചരിപ്പിക്കുന്നത് , പക്ഷെ സത്യത്തിൽ ഇവർ കമ്മ്യൂണിസ്റ്റുകാരാണ് ,അത് പറയാനുള്ള ധൈര്യം ഇല്ല എന്നെ ഉള്ളൂ .ഇവർ വിശ്വ മാനവികതയെപ്പറ്റിയാണ് എപ്പോഴും സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ ദേശീയതക്ക് അവർ എപ്പോഴും എതിരുമാണ് .

പക്ഷെ ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് ആദ്യമായി പറഞ്ഞത് ഭാരതീയർ ആണെന്ന് അവർക്കു അറിയില്ല എന്ന് തോന്നുന്നു . ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്കു ചെയ്യുന്ന പൂജയിൽ
സകല ലോകത്തിലും ഉള്ള സകല ജീവ ജാലങ്ങൾക്കും  സുഖം വരുത്തണം എന്നാണ് പൂജാരി പ്രാർത്ഥിക്കുന്നത് .ലോകം മുഴുവൻ സുഖം പ്രാപിക്കണം പ്രാപിക്കണം എന്ന്
പ്രാർത്ഥിക്കുമ്പോഴും നമ്മുടെ രാജ്യത്തിന്റെ രക്ഷ നമ്മുടെ നേരിട്ടുള്ള ചുമതലയാണ് എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. നമ്മൾ നമ്മുടെ കുടുംബത്തിന്റെ വൈഭവം ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ അതിനു നമ്മൾ അയൽവക്കത്തെ കുടുംബത്തിന്റെ നാശം ആഗ്രഹിക്കുന്നു എന്ന് അർത്ഥമില്ല .

അതായതു നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഏക ലോകം എന്ന സങ്കൽപം മനസിലിരിക്കുമ്പോഴും ഇന്നത്തെ യാഥാർഥ്യമായി രാജ്യത്തിൻറെ നിലനിൽപ്പിനു വേണ്ടി ദേശത്തിനോടുള്ള അർപ്പണ മനോഭാവം അഥവാ ദേശീയത ഉണ്ടായേ മതിയാവൂ. ദേശീയതയും ഏക ലോക സങ്കൽപ്പവും പരസ്പരം ഖണ്ഡിക്കുന്നവയല്ല എന്നാണ് ഇടതുപക്ഷകാർ മനസിലാക്കാതെ പോയത് .

അഖ്ലാഖിന്റെയും , ജുനൈദിന്റെയും മനുഷ്യാവകാശത്തിനെപ്പറ്റി അവർ പല പ്രാവശ്യം സംസാരിക്കുന്നുണ്ട് .പശു മോഷിടിച്ചതിന്റെ പേരിൽ നടന്ന അടിപിടിയിലാണ്
അഖ്ലാഖ് കൊല്ലപ്പെട്ടത് . സീറ്റിന്റെ പേരിൽ അപമര്യദയായി പെരുമാറുകയും
അതിന്റെ പേരിൽ ഉണ്ടായ അടിപിടിയിലും ആണ് ജുനൈദിന്റെ മരണത്തിൽ കലാശിക്കുന്നത് . അക്രമകാരിയായ ജുനൈദ് തന്റെ കൂട്ടുകാരെയും വിളിച്ചു തിരിച്ചടിക്കാൻ വരുംപോഴാണ് കൊല്ലപ്പെടുന്നത് . പക്ഷെ ഇതെല്ലം തമസ്കരിച്ചു അവർ ജുനൈദിനെയും
അഖ്‌ലാഖിനെയും വലിയ രക്ത സാക്ഷികളായി ചിത്രീകരിക്കുന്നുഅത് വെറും കമ്മ്യൂണിസ്റ്റ് , ജിഹാദി പക്ഷപാതം മാത്രമാണ് എന്ന് വ്യക്തമാണ് .

അഖ്‌ലാക് കൊല്ലപ്പെട്ട അതെ സമയത്തു കൊല്ലപ്പെട്ട , പ്രശാന്ത് പൂജാരിയെപ്പറ്റി അവർക്കു യാതൊരു വിഷമവും ഇല്ല , കർണാടകത്തിൽ കൊല്ലപ്പെട്ട മറ്റ് എത്രയോ സംഘ പ്രവർത്തകരുടെ ജീവനും അദ്ദേഹം ഒരു വിലയും കണ്ടില്ല. അതായതു മാനവികതയൊക്കെ പേരിനു മാത്രം യാഥാർഥ്യം എന്നത് വെറും കമ്മ്യൂണിസ്റ്റ് ജിഹാദി പ്രീണനം മാത്രം .
അത് കൊണ്ട് തന്നെയാണ് പശുവിന്റെ പേരിൽ കൊല്ലപ്പെടുന്നവരെപ്പറ്റി പല പ്രാവിശ്യം സംസാരിക്കുമ്പോഴും , കമ്മ്യൂണിസ്റ്റുകാർ കഴുത്തറത്തും ബോംബെറിഞ്ഞും കൊന്ന കേരളത്തിലെ 100 കണക്കിന് സ്വയം സേവകരെപ്പറ്റി അവർ ഒന്നും പറയാത്തത്.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ മദനിയെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്നതിൽ അവർക്കു ദുഖമില്ല. കാശ്മീരിൽ ജിഹാദികൾ പണ്ഡിറ്റുകളെ വംശഹത്യ ചെയ്യുന്നത്തിലും ദുഖമില്ല. ഇഷ്രത് ജഹാൻ എന്ന ജിഹാദിനിയെ നിഷ്കളങ്കയായി മഹത്വവൽക്കരിച്ചതിൽ ദുഖമില്ല ,കൽക്കട്ടയിൽ ഒരു ചെറിയ പയ്യൻ ഒരു കാർട്ടൂൺ ഇറക്കിയതിന്റെ പേരിൽ ജിഹാദികൾ ഹിന്ദുക്കളെ ബഷിർഹാട് ഗ്രാമത്തിൽ നിന്ന് അടിച്ചോടിച്ചതിൽ ദുഖമില്ല . അതൊന്നും  അവർ അറിഞ്ഞതായേ നടിക്കില്ല .

കേരളത്തിൽ നിമിഷയെ ജിഹാദികൾ മതം മാറ്റി സിറിയയിൽ കൊണ്ട് പോയി ISISക്ക് വിറ്റതിൽ ദുഖമില്ല , കേരളത്തിൽ ഒരു പെൺകുട്ടി മതം മാറാൻ വിസമ്മതിച്ചപ്പോൾ
കൊന്നു കെട്ടിത്തൂക്കിയതിലും ആതിരയെയും അഖിലയെയും മതം മാറ്റിയതിലും ദുഖമില്ല .
കാരണം കമ്മ്യൂണിസ്റുകാരുടെയും , ജിഹാദികളുടെയും കൈയിൽ നിന്ന് കിട്ടുന്ന എല്ലിൻ കഷണങ്ങൾ ആണെല്ലോ ഇടതു ബുദ്ധി ജീവികളുടെ നിലനിൽപ് .

പാതയോരത്തെ തെണ്ടുന്നവനെയും ആഹാരമില്ലാത്തവനെയും പറ്റി അവർ വളരെയധികം വേവലാതിപ്പെടുന്നുണ്ട് ,അതെ സമയം തന്നെ കോർപ്പറേറ്റ് കമ്പനികളെ നിശിതമായി വിമര്ശിക്കുന്നുമുണ്ട്. കമ്മ്യൂണിസ്റ്റുകൾക്ക് പട്ടിണി എന്നും ഉണ്ടായിരിക്കണം എന്നാലേ അതിന്റെ പേര് പറഞ്ഞു അവർക്കു നില നില്ക്കാൻ കഴിയുള്ളു . പട്ടിണി ഇല്ലാതാക്കാൻ തെഴിലാവസരങ്ങൾ ഉണ്ടാക്കുക എന്ന ഒരു മാർഗമേ ഉള്ളു , പക്ഷെ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന കോര്പറേറ്റുകളെ കമ്മ്യൂണിസ്റ്റുകാർക്ക് എന്നും വെറുപ്പാണ് . കാരണം വളരെ വ്യക്തമാണല്ലോ!

പട്ടിണി ഉള്ളിടത്തു മാത്രമേ കമ്മ്യൂണിസ്റ്റുകാർക്ക് നില നില്ക്കാൻ കഴിയൂ . അതായതു ഇടതു ബുദ്ധി ജീവികൾ പ്രശ്നത്തിനെപ്പറ്റി മാത്രമേ സംസാരിക്കുകയുള്ളു പരിഹാരത്തിനെപ്പറ്റി സംസാരിക്കുകയില്ല (പരിഹാരം അവർക്കു അറിയുകയുമില്ല ). കാരണം ഈ പ്രശ്നങ്ങൾ നിലനിൽക്കുക എന്നത് ഇവരുടെ (ഇടതു ബുദ്ധി ജീവികളുടെയും കമ്മ്യൂണിസ്റുകാരുടെയും) ആവശ്യമാണ്.

വെനിസ്വേലയിൽ ഹ്യൂഗോ ഷാവേസ് എന്ന ഒരു കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസിഡന്റ് ഉണ്ടായിരുന്നു , ഇപ്പോഴത്തെ ഇടതു ബുദ്ധി ജീവികൾ പറയുന്ന കാര്യങ്ങൾ ഒക്കെ അദ്ദേഹം പ്രാവർത്തികമാക്കാൻ ശ്രമിച്ച ഭരണാധികാരിയായിരുന്നു . വെനിസ്വേല ഒരു കാലത്തു ഏറ്റവും അധികം എണ്ണ ഉല്പാദിപ്പിച്ചിരുന്ന രാജ്യം ആയിരുന്നു. ഹ്യൂഗോ ഷാവേസ് സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഇന്ന് വെനിസ്വേല പട്ടിണി രാജ്യമായി മാറി . മനുഷ്യർ എച്ചിൽ തിന്നാണ് ജീവിക്കുന്നത് . ഒരു ജയിലിൽ ആഹാരം കിട്ടാത്തത് കൊണ്ട് നടന്ന ലഹളയുടെ ഒടുവിൽ മനുഷ്യർ പരസ്പരം കൊന്നു തിന്നു എന്നാണ് കേൾക്കുന്നത് .

റഷ്യയിൽ , പോളണ്ടിൽ , കംബോഡിയയിൽ , റുമേനിയയിൽ എല്ലായിടത്തും
കമ്മ്യൂണിസം പട്ടിണിയും ഭീകരതയുമാണ് സമ്മാനിച്ചത് . ആ കമ്മ്യൂണിസവും , ഖാലിഫേറ്റും ഭാരതത്തിൽ സ്ഥാപിക്കാനാണ് ഈ ഇടതു ബുദ്ധി ജീവികൾ രാപകൽ കഷ്ടപ്പെടുന്നത് . ഇവർ ശ്രീ ശങ്കരനെ അല്പ്പം മോശക്കാരനായും , ബുദ്ധനെ അല്പം കൂടുതൽ നല്ലവനായും ചിത്രീകരിക്കുന്നു . ഒരു ഹിന്ദു ആചാര്യനെ അല്പം മോശമായി ചിത്രീകരിച്ചാൽ അവർക്കു കിട്ടുന്ന എല്ലിൻ കഷണങ്ങളുടെ എണ്ണം കൂടും എന്നതാണ് കാരണം .

പക്ഷെ ഈ ബുദ്ധൻ മാനത്തു നിന്ന് പൊട്ടി വീണ ആളല്ല. മറിച്ച് ഭാരതീയമായ അനുഷ്ടാനങ്ങളിലൂടെയാണ് സിദ്ധാർത്ഥ ഗൗതമൻ ബുദ്ധനായി മാറിയത് ബോധോദയം ഉണ്ടായ , ആത്മ ജ്ഞാനം നേടിയ ബുദ്ധനെ പിന്തുടർന്ന ശിഷ്യന്മാരാണ് ബുദ്ധമതം ഉണ്ടാക്കിയത് .  മുഹമ്മദ് നബിയെപ്പറ്റി സ്വാമി വിവേകാനന്ദൻ പുകഴ്ത്തി പറഞ്ഞതായി
ഇടതു ബുദ്ധിജീവി പറയുന്നു (കൂടുതൽ എല്ലിൻ കഷണങ്ങൾ കിട്ടാൻ വേണ്ടി?? ) മുഹമ്മദ് നബിയെപ്പറ്റി ഐലൻ ഹിർസി അലി എന്ത് പറയുന്നു എന്ന് ബുദ്ധിജീവി പറയില്ല , പറഞ്ഞാൽ ജോസഫ് മാഷിന്റെ ഗതി വരും എന്ന് അറിയാം .

പഴയ കെജിബി പ്രവർത്തകനായ യൂറി ബസ്മാനേവ് പറയുന്നത് പോലെ ഓരോ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ കെജിബി പോലെയുള്ള സംഘടനകൾ പ്രക്ഷേപിച്ച ആശയങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് ഈ ഇടതു പക്ഷ ബുദ്ധി ജീവികൾ .

Listen to  Youri Bezemanov  in below Video .

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here