ഹിന്ദുക്കൾ എന്തിനാണ് ഫാന്റസി കഥകളിൽ വിശ്വസിക്കുന്നത് ?

0

ഹിന്ദുക്കൾ എന്തിനാണ് ഇതിഹാസങ്ങളിലും (ഉദാ: രാമായണം, മഹാഭാരതം), പുരാണങ്ങളിലും (ഉദാ: ഭാഗവതം)  ഉള്ള ഹാരി പോട്ടർ മോഡൽ ഫാന്റസി നിറഞ്ഞ കഥകൾ ഇത്ര കാര്യമായി എടുക്കുന്നത്  ? 

 അതിന്റെ ഉത്തരം അറിയാൻ ഇതിഹാസം , പുരാണം എന്നീ പദങ്ങളെ  ഹിന്ദുക്കൾ എങ്ങനെ  നിർവചിക്കുന്നു  എന്ന് മനസിലാക്കിയാൽ മതി. ഹിന്ദുക്കൾക്ക് ഇതിഹാസം എന്താണ് ? ധര്‍മാര്‍ഥകാമമോക്ഷാണാം ഉപദേശ സമന്വിതം പൂര്‍വവൃത്തം കഥായുക്തം ഇതിഹാസം പ്രചക്ഷ്യതേ (അർഥം : മനുഷ്യന് ജീവിതത്തിൽ നൈതികത , സമൃദ്ധി , അഭിലാഷങ്ങൾ  , ആത്മീയ സാക്ഷാത്കാരം എന്നിവ കൈവരിക്കാൻ ഉതകിയേക്കാവുന്ന  ഉപദേശങ്ങളെ ഭൂതകാല സംഭവങ്ങളെ ആസ്പദമാക്കി കഥാരൂപത്തിൽ   രചിച്ചവയെയാണ്  ഇതിഹാസം എന്ന് വിളിക്കുന്നത്) ; ഇനി പുരാണങ്ങൾ എന്താണ് ? “വേദേഷു നിഗദം പുംസാം പുരാണം ചാര്‍ത്ഥവത്സ്മൃതം, യത്സാരം വേദകാരാണാം ഭാരതാര്‍ഥസമൂഹിനാം” (അർഥം : വൈദിക ഗ്രന്ഥങ്ങളിലെ അർത്ഥസാരാംശമാണ് പുരാണങ്ങളായി ഓർമിക്കപ്പെടുന്നത് , അവ ഭാരതീയ സമൂഹത്തിന്റെ പാരമ്പര്യമാണ് ).

രസകരവും സരളവും ആയ  രീതിയിൽ  മനുഷ്യ ജീവിതത്തിൽ നൈതികത , സമൃദ്ധി , അഭിലാഷങ്ങൾ  , ആത്മീയ സാക്ഷാത്കാരം എന്നിവയ്ക്കു ഉതകിയേക്കാവുന്ന  ഉപദേശങ്ങളും ഭാരതീയ പാരമ്പര്യത്തിന്റെ അർത്ഥവും മനസിലാക്കാൻ ഹിന്ദുക്കൾ ഉപയോഗിക്കുന്ന കഥകളാണ് ഇതിഹാസപുരാണങ്ങൾ. നമ്മൾ  ഇന്ന് ആധുനിക ജീവിതത്തിൽ കുട്ടികൾക്ക് എൽ കെ ജി യിൽ പുലി വരുന്നേ കഥയും ആമയും മുയലിന്റെയും കഥയുമൊക്കെ ജീവിത ഉപദേശങ്ങളടങ്ങുന്ന കുട്ടികഥകളായി ഉപയോഗിക്കുന്നത്  പോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ  സാമാന്യ ജനത അന്യോന്യം ജീവിത മൂല്യങ്ങൾ ഉൾക്കൊള്ളാനും പ്രചോദനം എടുക്കാനും  ഉപയോഗിച്ച ഉപാധികൾ ആണിവ .

ഇനി ഇന്ത്യൻ ചിന്തകരും  വൈദേശികരും  ഈ ഫാന്റസി  കഥകളെ എങ്ങനെ കാണുന്നു എന്ന് കൂടി പരിശോധിക്കാം :

“In the whole world, there is no study so beneficial and so elevating as that of the Upanishads. It has been the solace of my life, and it will be the solace of my death.” – Arthur Schopenhauer, German philosopher.

“The Ramayana and Mahabharata are the two great national epics of India. They are ascribed to Valmiki and Vyasa, respectively, who are both believed to have been Maha-Rishis or ‘great sages.'” – Swami Sivananda, Indian spiritual leader.

“The Ramayana and the Mahabharata are the two great epics of India. They are the sacred scriptures of the Hindus.” – Romain Rolland, French writer and Nobel laureate.

“The Ramayana and Mahabharata are among the most important works in classical Sanskrit literature, and are part of the cultural heritage of India.” – A. L. Basham, British historian and Indologist.

“The Ramayana and Mahabharata have been preserved with a fidelity that is almost miraculous, and they constitute a treasure of knowledge that no other country can boast of.” – Max Mueller, German scholar and Indologist.

“The Ramayana and Mahabharata are not just ancient Indian epics; they contain profound lessons and timeless wisdom that are relevant to all humanity.” – Philip Goldberg, American author .

“The Ramayana and Mahabharata are not mere stories; they are epic sagas that carry profound spiritual and moral teachings for all ages.” – David Frawley , American author 

പൊരുൾ –  ഇതിഹാസപുരാണങ്ങളിലെ കഥകളെ  പലതും അക്ഷരാർത്ഥത്തിൽ മാത്രം മനസിലാക്കി അവയെ   അവഹേളിക്കുന്നത് അതിന്റെ ഉദ്ദേശ്യലക്ഷ്യം മനസിലാകാത്ത വിഡ്ഢികൾ മാത്രമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here