21 വയസ്സായോ? ഇനി നിങ്ങള്‍ക്ക് എന്ത് രാജ്യദ്രോഹ പ്രവര്‍ത്തനവുമാകാം!

0

എന്താ ഞെട്ടിപ്പോയോ ? അതിന്റെ ആവശ്യമൊന്നുമില്ല.കുറച്ചു സത്യങ്ങൾ മാത്രമേ ഇവിടെ പറയുന്നുള്ളു. ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ 21 വയസുള്ള കാലാവസ്ഥ നിരീക്ഷകയായ പെൺകുട്ടി എന്ന് കണ്ടു (ദിഷ രവി ) ഇപ്പോള്‍ ഇതാ 21 വയസുള്ള സിവിൽ എഞ്ചിനീയർ, അതെ 21 വയസ്സ് , രാജ്യദ്രോഹവും തീവ്രവാദ പ്രവര്‍ത്തനവും ഒക്കെ നടത്തിയാല്‍ ജൂവനൈല്‍ കുറ്റം പോലെ സംരക്ഷണം ലഭിക്കുന്ന പ്രയാമാണിത്. ലെഫ്റ്റ് ലിബറല്‍ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ചേര്‍ന്നാണ് ഈ വിചിത്ര നിര്‍വ്വചനത്തിന്റെ വക്താക്കള്‍.

പറഞ്ഞു വരുന്നത് അരീബ് മജീദ് എന്ന ഭീകരനെ കുറിച്ചാണ്. തന്റെ 21 ഒന്നാം വയസ്സിൽ IS ന്റെ ഭാഗമായി സിറിയയിൽ പോയി തിരികെ ഇന്ത്യയിലെത്തി കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതി സ്വതന്ത്രമായി വിഹരിക്കാനായി അനുവദിച്ചയാള്‍.

ആദ്യം ആരാണ് അരീബ് മജീദ് എന്ന് നോക്കാം .

മുംബൈയുടെ പ്രാന്തപ്രദേശമായ കല്യാൺ നിവാസി ആരിബ് മജീദ്. സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന  അരീബ് മജീദും തന്റെ മറ്റ് മൂന്ന് സുഹൃത്തുക്കളും (അമാൻ തണ്ടേൽ, ഫഹദ് ഷെയ്ഖ്, സഹീൻ ടാങ്കി) ഇവരാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദ സംഘടനയിൽ ചേരാൻവേണ്ടി  രാജ്യംവിട്ട ആദ്യത്തെ യുവാക്കൾ .

2014 മെയ് മാസത്തിൽ ആണ് ഇവർ രാജ്യം വിട്ട് പോകുന്നത് പ്ലാനിങ്ങുകൾ ഒക്കെ വളരെ നല്ല രീതിയിൽ ആയിരുന്നു ആർക്കും ഒരു സംശയവും തോന്നിയില്ല.

തീർത്ഥാടക വിസയിൽ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ  അവിടെ നിന്ന് തീർഥാടകരോടൊപ്പം ബാഗ്ദാദിലേക്ക് അവിടെ നിന്ന് ടൂറിസ്റ്റ് ഗെയിഡിന്റെ കണ്ണുകൾ വെട്ടിച്ചു IS ന്റെ ഇന്ത്യൻ ക്യാമ്പിലേക്ക്.

അതെ ഇറാഖിലെ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനായി 22 തീർഥാടകരുടെ സംഘത്തിന്റെ ഭാഗമായി 2014 മെയ് 23 ന് നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും ബാഗ്ദാദിലേക്ക് പോയി.

അരീബ് പല മത പഠന ക്യാമ്പുകളിൽ ഓൺലൈൻ വഴി പഠനം നടത്തുന്നുണ്ടായിരുന്നു. കൗമാരപ്രായത്തിൽ ജിഹാദി സാഹിത്യം ആരിബിനെ വല്ലാതെ സ്വാധീനിച്ചിരുന്നു ആരിബിന്റെ ഫോൺ നിറയെ ഈ വിഷയം  അടങ്ങുന്ന ഇ-ബുക്കുകൾ ആയിരുന്നു. നിരോധിത സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(SIMI) അംഗമായിരുന്ന മിഷാൽ ഭായിയായിരുന്നു ആദ്യ കാലങ്ങളിൽ മജീദിന്റെ ഉപദേഷ്ടാവ്.അങ്ങനെ ഇരിക്കെയാണ് തന്റെ അതെ ചിന്താ രീതികൾ ഉള്ള മറ്റ് 3 സുഹൃത്തുക്കളെ അരീബ് പരിചയപ്പെടുന്നത്. വർഷങ്ങളായുള്ള ഖുറാൻ പഠനം അരീബിൽ താൻ മുസ്ലിം സഹോദരങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് ചിന്തകൾ ഉണർത്തിത്തുടങ്ങി.

അപ്പോഴാണ് ഇവിടെ ഒരു വിശിഷ്ട വ്യക്തിയുടെ വരവ് ആരാണ് എന്നായിരിക്കും അല്ലേ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു കാര്യം തന്നെയാണ് “ഹണി ട്രാപ്പ് ” അതെ ഇന്ത്യയിൽ ഹണി ട്രാപ്പ് വലിയ രീതിയിൽ നടക്കുന്നുണ്ട് അതിനുള്ള ഒരു തെളിവായി വേണമെങ്കിൽ ആരിബിന്റെ കാര്യം പറയാം.

ഇസ്ലാമിനു വേണ്ടി സോഷ്യല്‍ മീഡിയയിലെ പോരാളിയായി അഹോരാത്രം ശബ്ദം ഉയർത്തികൊണ്ടിരുന്ന അരീബിനെ തേടി അവൾ വരികയായിരുന്നു താഹിറ ബട്.

എങ്ങിനെയാണ് ഭീകര സംഘടനയുടെ റിക്രൂട്ടിംഗ് ഏജന്റുമാര്‍ തന്നെ വലയിലാക്കിയതെന്ന് എന്‍ഐഎയുടെ ചോദ്യം ചെയ്യലിനിടെ അരീബ് തന്നെയാണ് വെളിപ്പെടുത്തിയത്.

FB യിൽ നിന്ന് അരീബ് താഹിറയെ പരിചയപെട്ടു താഹിറായാണ് അരീബിന് ISIS നെ കുറിച്ച് കൂടുതൽ പറഞ്ഞു കൊടുക്കുന്നത് ഇസ്ലാമിനു വേണ്ടി അവർ എന്തൊക്കെ ചെയുന്നു , എന്താണ് നമ്മുടെ ധർമം എന്നതൊക്കെ താഹിറ തനിക്ക് പറഞ്ഞു തന്നു. താഹിറയും താനും തമ്മിൽ പ്രണത്തിൽ ആയി കല്ല്യാണം കഴിക്കാൻ തീരുമാനമായി IS ഇൽ ചേരുന്നതോടെ നമ്മുടെ ജന്മം പുണ്യമാകുമെന്നും അതിൽ പ്രവർത്തിക്കുന്നതിലൂടെ നമ്മൾ അള്ളാഹുവിന് വേണ്ടപെട്ടവർ ആകും എന്നും അവള് പറഞ്ഞു. സംസാരങ്ങൾക്കിടയിൽ താഹിറ തനിക്ക് പല ഫോൺ നമ്പറുകൾ കൈമാറി അങ്ങനെയാണ് IS ന്റെ നേരിട്ടുള്ള കണ്ണികളെ പരിചയപെടുന്നതും ഇസ്ലാമിക ഖിലാഫത് ഉണ്ടാക്കാനും താഹിറയെ വിവാഹം കഴിക്കാനും വേണ്ടിയായി സിറിയയിലേക്ക് പോകുന്നത്.

NIA യുടെ ചാർജ് ഷീറ്റ് പ്രകാരം ഗസ്റ്റ് ഹൌസിൽ താമസിക്കുമ്പോൾ നാല് പ്രതികളും തങ്ങളുടെ പദ്ധതികൾ വെളിപ്പെടുമെന്ന് ഭയന്ന്തീർത്ഥാടക സംഘത്തിൽ നിന്നും ഒളിച്ച് കടന്ന്‌ ബാഗ്ദാദിലെ സദൂൺ സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ചെക്ക് ഇൻ ചെയ്തു.

താഹിറയിൽ നിന്നു കിട്ടിയ നമ്പർ പ്രകാരം ISIS ന്റെ പ്രചാരകർ അഫ്ഗാൻ പൗരനായ റഹ്മാൻ ദാവ്‌ലതി യെയും ഇറാഖ് സ്വദേശിയായ അബു ഫാത്തിമ യെയും ബന്ധപ്പെട്ടു,പിന്നീട് സാമ്പത്തിക സഹായത്തിനായി അബ്ദുള്ള ഹാദി അലെൻസി യെയും  ബന്ധപ്പെട്ടു അയാളിൽ നിന്ന് 1000 ഡോളര്‍ അവർക്ക് ലഭിച്ചു.

സത്യത്തിൽ തീർത്ഥാടക സംഘത്തിൽ നിന്നും വഴുതിമാറുക എന്ന പ്ലാൻ തന്നെ അബു ഫാത്തിമ യുടേത് ആയിരുന്നു. അവിടെ നിന്ന് ISIS ന്റെ അനുഭാവി ആയ അലി അവരെ കാറിൽ മൊസൂളിലേക്ക് കൊണ്ട് പോകുകയായിരുന്നു അങ്ങനെ ആണ്‌ ഇവർ അവിടെ എത്തുന്നത്

ആറുമാസത്തോളം ഇറാഖിലും സിറിയയിലും ചെലവഴിച്ച ശേഷം മുംബൈയിലേക്ക് മടങ്ങിയ ആരിബിനെ എയർപോർട്ടിൽ വച്ച് NIA അറസ്റ്റ് ചെയ്യുകയായിരുന്നു ഭീകരപ്രവർത്തനത്തിനും ഗൂഢാലോചന നടത്തിയതിനും നിരോധിത വിദേശ ഭീകര സംഘടനയിൽ അംഗമാണെന്നും കാണിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമായിരുന്നു (UAPA) അറസ്റ്റ്

ആദ്യ കാലങ്ങളിൽ അരീബ് കള്ളങ്ങൾ പറഞ്ഞു ഒത്തിരി പിടിച്ചു നിൽക്കാൻ ശ്രമിച്ചു എങ്കിലും NIA യുടെ തുടർച്ചയായുള്ള ചോദ്യം ചെയ്യലിലും നുണ പരിശോധനയിലുമെല്ലാം അരീബ് പതറി പോകുകയായിരുന്നു.

എന്നാൽ അരീബ് പറഞ്ഞതിലും ചില സത്യങ്ങൾ ഉണ്ട്. ഇന്ത്യക്കാരെ ശാരീരികമായി ദുർബലരാണെന്ന് IS കാര് കരുതുന്നു ഇവർ യുദ്ധത്തിൽ നേരിട്ട് ഇറങ്ങുന്നത് കുറവാണ് പലർക്കും അടിമ ജോലികൾ ആണ്.

ഒരു വിശുദ്ധ യുദ്ധമോ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്ന രീതികളോ ഒന്നും തന്നെ അല്ല അവിടെ . IS ന്റെ ചാവേറുകൾ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു സ്ത്രീകൾ അവിടെ ലൈംഗിക അടിമകള്‍ മാത്രമാണ്.

NIA യുടെ വിശദമായ ഇന്ററോഗേഷൻ സമയത്താണ് പല സത്യങ്ങളും അറീബ് വെളിപ്പെടുത്തുന്നത്‌. ആദ്യ ട്രൈനിംഗ് പരമ്പരകൾ നടന്നത് ISIS ന്റെ ജസീറയിലെ ഒരു ക്യാമ്പിൽ വച്ചാണ്. 10-12 ദിവസം അവർ അവിടെ താമസിച്ചു.  പിന്നീട് സിറിയയിലെ റഖയിലെ ഹുദൂദ് സെന്ററിലേക്ക് ISI അംഗങ്ങളായി രജിസ്ട്രേഷനായി കൊണ്ടുപോയി.

ചെച്‌നിയയില്‍ നിന്നുള്ള ആഗോള ഭീകരവാദിയും പിടികിട്ടാപ്പുള്ളിയും ഇറാഖിലേയും സിറിയയിലേയും കാമന്‍ഡറുമായ,അബു ഒമർ അൽ ഷൈഷാനി യുമായി മജീദ് അവിടെ വച്ച് കൂടികാഴ്ചകൾ നടത്തിയിരുന്നു.

താനും കല്യാണിൽ നിന്നുള്ള മൂന്ന് സുഹൃത്തുക്കളും അത്യാധുനിക AK 47, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടിയിട്ടുള്ളവരാണ് ആയുധ പരിശീലനത്തിന് പുറമെ ചാവേർ ബോംബറാകാനും പരിശീലനം ലഭിച്ചതായി അരീബ് വെളിപ്പെടുത്തി.

പരിശീലനത്തിന് ശേഷം ആരിബ്, ഫഹദ്, ഷഹീം എന്നിവരെ ചാവേർ ആക്രമണകാരികളായി തിരഞ്ഞെടുത്തത്‌ തന്നെ അബു ഒമർ അൽ ഷൈഷാനി യുടെ നിർദേശ പ്രകാരം ആയിരുന്നു

50 പരം ആളുകളെ കൊന്നതായും അരീബ് പറയുന്നുണ്ട്. US സുരക്ഷാ സേനയെ തന്റെ അടുത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സിറിയയിലെ ഏതാനും സുപ്രധാന കെട്ടിടങ്ങൾക്ക് സമീപം സ്‌ഫോടകവസ്തു നിറച്ച വാഹനം ഓടിച്ച് ചെന്നതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

തന്റെ വാഹനത്തിനു ചുറ്റും ആളുകളും സുരക്ഷാ ഉദ്യോഗസ്ഥരും വളയം ചെയ്യുമ്പോൾ വാഹനം തകർക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ ഈ സ്ഥലങ്ങളിലെ സുരക്ഷ പൂർണ്ണമായും ഒഴിവാക്കിയതോടെ ദൗത്യം പരാജയപ്പെട്ടു . ഓഗസ്റ്റ് മാസത്തിൽ താൻ പങ്കെടുത്ത നിരവധി യുദ്ധങ്ങളിൽ ഒന്നായിരുന്നു മൊസുൽ ഡാമിനായുള്ള പോരാട്ടവും കുർദിഷ് പെഷ്മെർഗയ്‌ക്കും US സേനയ്ക്കുമെതിരായ പോരാട്ടവും.

ഈ സംഭവത്തിനിടെ തനിക്ക് വെടിയേറ്റതായും തുടര്‍ന്ന് തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയും ചെയ്തതായി ഇയാള്‍ പറയുന്നു.

എന്നാല്‍, മൊസുളിലെ പോരാട്ടത്തിനു പിറ്റേന്ന് ഓഗസ്ത് 26 ന് ഷഹീന്‍ ടാങ്കി ആരിബിന്റെ ബന്ധുക്കളെ വിളിച്ച് ഇയാള്‍ സിറിയയിലെ പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് അരീബിന്റെ ബന്ധുക്കള്‍ കല്യാണിലെ വീട്ടില്‍ ഒത്തുചേര്‍ന്ന് ഇയാള്‍ക്കായി മരണാനന്തര പ്രാര്‍ത്ഥനകള്‍ നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

തൂര്‍ക്കിയിലെത്തിയ അരീബ് കുടുംബാംഗങ്ങളുമായി സോഷ്യല്‍ മീഡിയവഴി ബ ന്ധപ്പെട്ടതോടെയാണ് എന്‍ഐഎയുടെ വലയിലാകുന്നത്. ഇസ്താന്‍ബുളിലെ ഇന്ത്യന്‍ എംബസിവഴി ഇയാളെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. എന്നാല്‍, താന്‍ സ്വമേധായ കീഴടങ്ങുകയായിരുന്നുവെന്ന് അരീബ് പറയുന്നു.

? ഇന്ത്യയിൽ ഭീകരാക്രമണം നടത്താനും കുടുംബത്തെ തുര്‍ക്കിയിലേക്ക് കടത്താനുമായി ഇയാള്‍ പദ്ധതിയിട്ട് വന്നതാകാം

?അല്ലെങ്കില്‍ എന്‍ഐഎ ഇയാളെ തന്ത്രപൂര്‍വ്വം കുടുക്കിയതാകാം

എന്നാല്‍, നിഷ്‌കളങ്കമായ ഇത്തരം നിഗമനങ്ങളേക്കാള്‍ ഗൗരവമേറിയതാകാനും വഴിയുണ്ട്. ഇറാക്കിലെ തന്റെ കമാന്‍ഡര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഇത്തരമൊരു കീഴടങ്ങല്‍ നടത്തിയ ശേഷം നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് രഹസ്യ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതിയാണെങ്കിലോ..?

ഇന്ന് ആരിബ് സ്വതന്ത്രൻ ആണ്. എവിടെ വേണമെങ്കിലും പോകാം ആരെ വേണമെങ്കിലും കാണാം. ഐഎസ്സിലേക്ക് ആളെ റിക്രൂട്ട് ചെയ്യാം. ഇങ്ങിനെയൊക്കെ ചെയ്താല്‍ ആരു സമാധാനം പറയും.? അരീബ് കൊല്ലുന്ന ആളുകളുടെ മരണത്തിന് സമാധാനം കോടതി പറയുമോ ? അതോ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച ന്യായാധിപന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

നമ്മുടെ കോടതികളിൽ നിന്ന് വിചിത്രമായ പല വിധികളും പുറത്തുവന്നിരുന്നു. വസ്ത്രത്തിനു മുകളിലൂടെ സ്പര്‍ശിച്ചാല്‍ പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് തുടങ്ങി നിരവധി വിധികള്‍.. ജൂഡീഷ്യല്‍ പരിഷ്‌കാരം ചര്‍ച്ചയായിട്ട് നാളുകളേറെയായി. ഇനിയും ഇനിന് അമാന്തിക്കരുതെന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്.

അരീബിന്റെ കേസില്‍ മുംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ S.S ഷിൻഡെ, മനീഷ് പിറ്റൽ എന്നിവരാണ് വിധി .പ്രസ്താവിച്ചത്. കോടതിയുടെ ചില നിരീക്ഷണങ്ങള്‍ വിചിത്രമായിരുന്നു.‌

അരീബ് 21 വയസ്സുള്ളപ്പോളാണ് ഇറാഖിലേക്ക് പോകുന്നത് അന്ന് അയാൾ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിക്കൊണ്ടിരുന്ന വിദ്യാസമ്പന്നനായ വ്യക്തിയായിരുന്നു.

21 വയസ്സുള്ളപ്പോൾ തന്നെ ചില ശക്തികൾ തന്നെ ഇറാക്കിലോട്ട് കൊണ്ട് പോയി എന്നും അതിലൂടെ താൻ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു.അത് കോടതിക്ക് മുമ്പാകെ അരീബ്  വ്യക്തമാക്ക്കുകയും ചെയ്തിട്ടുണ്ട്

അരീബ് ഇതിനകം ആറുവർഷത്തിലേറെ ജയിലിൽ ജീവിതം ചെലവഴിച്ചിരുന്നു. അരീബിന്റെ പിതാവ് യുനാനി ഡോക്ടറാണ്, സഹോദരിമാരും ഡോക്ടർമാരാണ്.  സഹോദരൻ എഞ്ചിനീയറാണ്. അയാൾ വിദ്യാഭ്യാസമില്ലാത്ത കുടുംബത്തിൽ നിന്നുള്ള ആളല്ല എന്നും തെറ്റുകൾ മനസിലാക്കിയ ഇയാൾ ജാമ്യത്തിലിറങ്ങുന്നത്  സമൂഹത്തിന് വലിയ തോതിൽ ദോഷകരമായിരിക്കില്ലെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കില്ലെന്നും കോടതി പറഞ്ഞുവെച്ചു.

പിന്നെ കോടതി പറഞ്ഞത്‌  ന്യായമായതും വേഗത്തിലുള്ളതുമായ വിചാരണയ്ക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉള്ള അവകാശമാണ്  സുപ്രീംകോടതിയും ഈ കോടതി ഉൾപ്പെടെയുള്ള വിവിധ ഹൈക്കോടതികളും സ്ഥിരമായ പറയുന്നതുമാണ് എന്നാൽ ഇവിടെ ഈ കേസിന്റെ വിഷയത്തിൽ ഇപ്പൊ അങ്ങനെ അല്ല.

ട്രയലിൽ ഇരിക്കുന്ന ഒരു കേസിൽ വർഷങ്ങളോളം ഒരുമിച്ച് ജയിലിൽ കഴിയാൻ ആരെയും അനുവദിക്കാനാവില്ല, അതേസമയം വിചാരണയുടെ ഏതെങ്കിലും സമയം പ്രതി  കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാൽ, ജയിലിൽ കഴിയുന്ന പ്രതികൾ ചെലവഴിച്ച വർഷങ്ങളുടെയും മാസങ്ങളുടെയും ദിവസങ്ങളുടെയും ഒരിക്കൽ പോലും അവർക്ക് തിരികെ നൽകാൻ കോടതിക്ക് കഴിയില്ല , ഇത് തീർച്ചയായും ആർട്ടിക്കിൾ 21 പ്രകാരം അവരുടെ വിലപ്പെട്ട അവകാശത്തിന്റെ ലംഘനമാണ്.

ഒരു വ്യക്തിക്കും അവന്റെ ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നഷ്ടപ്പെടാൻ പാടില്ല വ്യക്തിയുടെയും സമൂഹത്തിൻറെയും അവകാശങ്ങളെ കുറിച്ച് കോടതി ബോധവാന്മാർ ആണെന്ന് ഉറപ്പാക്കുന്നതിന് കോടതികൾക്ക് ഒരു ബാലൻസിംഗ് ആക്റ്റ് നടത്തേണ്ടതുണ്ട്

കോടതിക്ക് എവിടെയാണ് അരീബ് ഒരുപക്ഷെ കുറ്റക്കാരൻ അല്ലാതാകും എന്ന് തോന്നുന്നത്??

യാക്കൂബ് മേമന് -CA ബിരുദദാരി ആയിരുന്നു

ഒസാമ ബിൻലാദൻ – സിവിൽ എഞ്ചിനീയർ

അഫ്‌സൽ ഗുരു – MBBS

ഹാഫിസ് സൈദ് – 2 മാസ്റ്റർ ഡിഗ്രി

അബുബക്കർ അൽ ബഗ്ദാദി – MA,BA & Phd

റിയാസ് ഭട്കൽ – എൻജിനീയർ ആയിരുന്നു

വിദ്യാഭ്യാസത്തിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതില്‍പരം എന്ത് തെളിവു വേണം.

1️⃣?? 23 വയസ്സിൽ ചെയ്യാത്ത പീഡനകേസിന് 20 വർഷമാണ് വിഷ്ണു തിവാരി 2001 ൽ  SC/ST ആക്ട് പ്രകാരം ജയിൽ കിടന്നത്, 20 വർഷം വേണ്ടി വന്നു കോടതിക്ക് സത്യം മനസിലാക്കാൻ അന്ന് വിഷ്ണുവിനോട് ഈ അനുകമ്പ കോടതി കാണിക്കുന്നത് കണ്ടില്ലല്ലോ. എന്തെ വിഷ്ണു 23 വയസ്സ് കാരൻ ആയത് കൊണ്ടാണോ 21 വയസ്സ് കാർക്ക് മാത്രമാണോ പ്രത്യേക പരിഗണന? അതോ പ്രത്യേക മതത്തിൽ അല്ലാത്ത ആള് ആയത് കൊണ്ടാണോ  ?

23 വസസ്സിൽ ജീവിതം നഷ്ടമായ വിഷ്ണു എങ്ങനെയാണ് 43മത് വയസ്സിൽ ജീവിതം തുടങ്ങേണ്ടത്‌ ??

2️⃣?? എത്രപേർക്ക് അറിയാം കേണൽ പുരോഹിത്തിനെ 2008 മൽഗോൺ ബ്ലാസ്റ്റിന്റെ പേരിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്ന ആർമി ഇന്റലിജൻസ് ഓഫിസർ ആണ് പുരോഹിത്

ആർമി സ്വന്തമായ അന്വേഷണം നടത്തിയത് കൊണ്ട്‌ മാത്രം 9 വർഷത്തിന് ശേഷം നീതി ലഭിച്ച വ്യക്തിയാണ് പുരോഹിത്തിന്

പുരോഹിത് ചെയ്ത തെറ്റ് എന്താണ് ??രാജ്യത്തെ സേവിച്ചു തീവ്രവാദികൾക്ക് നടുവിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി ആർമിക്ക് വിവരങ്ങൾ കൈമാറി

കോടതി ഇല്ലാതാക്കിയ പുരോഹിതിന്റെ 9 വർഷം ആര് തിരിച്ചു നൽകും ??

3️⃣? 2008 മൽഗോൺ ബ്ലാസ്റ്റിന്റെ പേരിൽ തന്നെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച മറ്റൊരു വ്യക്തിയാണ് സാദ്‌വി പ്രഗ്യ

അവരെ അറസ്റ്റ് ചെയ്തത് എന്തിനാണ് ??

ആ ബ്ലാസ്റ്റിൽ ഉപയോഗിച്ചത് അവരുടെ ബൈക്ക് ആണ്. എല്ലാവർക്കും അറിയുന്ന കാര്യം ആണ് ഇങ്ങനെ ഉള്ള ആവിശ്യങ്ങൾക്ക് മോഷണം നടത്തി ആണ് വണ്ടി ഉപയോഗിക്കുക എന്ന് എന്നാൽ സാദ്‌വി പ്രഗ്യ നിരപരാധി ആണ് എന്ന് കോടതിക്ക് മനസിലാക്കാൻ 8 കൊല്ലം വേണ്ടി വന്നു ആരു നൽകും അവർക്ക് നഷ്ടപ്പെട്ടുപോയ 8 കൊല്ലം ??

ആലോചിക്കേണ്ട കാര്യം ഒന്നാണ്‌ . സാധ്വി പ്രഗ്യ ഗുരുതരമായ അര്‍ബുദ രോഗാവസ്ഥയില്‍ ചികിത്സ തേടുന്നതിന്നിടെ ജാമ്യം ചോദിച്ച് അപേക്ഷ നല്‍കിയപ്പോള്‍ അത് നിരസിച്ച കോടതിക്ക് ആരിബിന്റെ കാര്യത്തിൽ മാത്രം എന്താണ് ഇത്ര അനുകമ്പ ??

രോഗപീഢയോ, വൈദ്യഅടിയന്തിര സാഹചര്യമോ ഇല്ലാത്ത അരീബിന്റെ കേസില്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടിട്ടും എന്തിനാണ് ഇത്ര അനുകമ്പ കോടതി കാട്ടുന്നത്?

കെട്ടിച്ചമച്ച കേസ് ആയിരുന്നിട്ടും സാധ്വിയോട് ക്രൂരതയും മനുഷ്യത്വരഹിതവുമായ മനോഭാവം കാണിച്ച കോടതി ഇപ്പോള്‍ ഇത്തരത്തില്‍ ഭീകരപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയോട് കാണിക്കുന്ന പരിഗണന ആരിലും അത്ഭുതം ഉണ്ടാക്കുന്നതാണ്.

4️⃣? ആലോചിക്കേണ്ടത് ഇതാണ് ഇതേ S.S ഷിണ്ടെ യുടെ പ്രത്യേക ബെഞ്ചു തന്നെയാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ അർണബിന് ജാമ്യം പോലും നിഷേധിച്ചത് 

പിന്നെ എവിടെ നിന്നാണ് അരീബിനോട് മാത്രം ഈ ബെഞ്ചിന് പ്രത്യേക അനുകമ്പ വരുന്നത് എന്നാണ് മനസിലാകാത്തത്‌.

ഈ പറഞ്ഞ അർണബിന്റേയോ സാധ്വി പ്രഗ്യയയുടെയോ കേർണൽ പുരോഹിതിന്റെയോ വിഷ്ണു തിവാരിയുടെയോ നഷ്ടപ്പെട്ടുപോയ വർഷങ്ങൾക്കോ ദിവസങ്ങൾക്കോ വില ഒന്നും ഇല്ലേ ??

ദിഷാ രവിക്ക് ജാമ്യം നൽകിയത് അവർ 21 വയസ് കാരി ആണ് എന്ന് പറഞ്ഞാണ് ഇന്നിപ്പോ അരീബിനും 21 വയസ്സിൽ ആണ് തെറ്റ് ചെയ്തത് എന്ന് പറഞ് ജാമ്യം കിട്ടി. ‌21 വായസ്സാണോ എങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ എന്ത് രാജ്യദ്രോഹ പ്രവർത്തനവും ചെയ്യാം നിങ്ങളോട് ആരും ഒന്നും ചോദിക്കില്ല നിങ്ങൾക്ക് സ്വതന്ത്രനായി ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാം എന്തും ചെയ്യാം എന്ന അവസ്ഥ സംജാതമാകുന്നത് അപകടകരമാണ്.

ഭീകരപ്രവര്‍ത്തനത്തിനായി സിറിയയില്‍ പോയ ഷമീമ ബീഗത്തിന് ഒരു സ്ത്രീയുടെ പരിഗണന പോലും നല്‍കാതെ മടങ്ങിവരാനുള്ള അവസരം UK നിഷേധിക്കുമ്പോഴാണ് ഇവിടെ ഇന്ത്യയിൽ അരീബിനെ പോലെയുള്ള ഭീകരവാദികളെ ജനങ്ങൾക്ക് ഇടയിലേക്ക് സ്വന്തന്ത്രമായി വിഹരിക്കാന്‍ ഇറക്കിവിടുന്നത്.‌

ഇനി എന്തൊക്കെ സംഭവിക്കും എവിടെയൊക്കെ ബോംബ് പൊട്ടും ഏതൊക്കെ അമ്മമാർക്ക് മക്കളെ നഷ്ടമാകും ഒന്നും നമുക്ക് പറയാൻ സാധിക്കില്ല

അങ്ങിനെ സംഭവിച്ചാല്‍ ഇയാള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ അനുമതി നല്‍കിയ കോടതിയും ന്യായാധിപനുമായിരിക്കും അന്ന് സമാധാനം പറയേണ്ടി വരിക.

LEAVE A REPLY

Please enter your comment!
Please enter your name here